ഒരു ക്രിക്കറ്റ് കദ

മേയ് 22, 2009

“The medical board has reported that Shoaib Akhtar was suffering from genital viral warts, and electrofulguration was done on May 12, 2009.” -The Pakistan Cricket Board offer an advisory over Shoaib Akhtar’s latest injury problem and, for once, offer rather too much information

Cricinfo.com: May 21, 2009 

ഒട്ടും ബന്ധമില്ലാത്ത ഒരു കഥ (സാങ്കല്പികം)

പോക്കിരിസ്ഥാന്‍ ക്യാപ്റ്റന്‍ യൂണീക് ഖാനു Condylomata acuminata, Human papilloma virus (HPV) എന്നതിനെക്കുറിച്ചൊന്നും വലിയ വിവരമില്ല. ഷോയിബ് ശക്തര്‍ മര്‍മ്മസ്ഥാനത്ത് മറുക് വന്ന് കിടപ്പിലായി എന്നു കേട്ട് മൂപ്പര്‍ എന്തോ ചൊറിയോ ചിരങ്ങോ മറ്റോ ആണെന്നേ കരുതിയുള്ളൂ. കൂടാതെ കാളക്കൂറ്റനെപോലെയുള്ള ശക്തര്‍ റ്റീമിലില്ലാത്തത് കൊണ്ട് അല്പം ആശ്വാസവും തോന്നി.
ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ പത്രക്കാര്‍ വിടുമോ? നല്ല വിശദീകരിച്ച് ക്രിക്കറ്റ് ബോര്‍ഡ് ഷോയിബിന്റെ അസുഖം വിവരിച്ചു കൊടുത്തതാണ്. ചെളി കാണുമ്പോഴെല്ലാം ചവുട്ടുന്നവര്‍ക്ക് കിട്ടുന്ന തരം രോഗമാണത്രേ. എന്നാലും പത്രക്കാര്‍ക്ക് യൂണിക് ഖാന്റെ അഭിപ്രായം അറിയണം.
മൂപ്പര്‍ക്ക് ആകെ കൂടെ മുറി ഇംഗ്ലീഷേ അറിയൂ-ഈ സായിപ്പന്മാരെക്കൊണ്ട് തോറ്റു.

സര്‍,സര്‍,സര്‍..വൈ ഈസ് ഷോയിബ് നോട്ട് ഇന്‍ ദി റ്റീം? വാട്ട് ഈസ് യുവര്‍ ഒപീനിയന്‍ എബൊഉട്ട് ഹിസ് ഒമിഷന്‍?

ങ്..ഹ്…യാ… യാ.. യു നോ…ഹീ ഈസ് ഡൊഉണ്‍ വിത്ത് സം ഇന്‍ഫെക്ഷന്‍..ദാറ്റ് ഈസ് വൈ ഹീ ഈസ് നോട്ട് ഇന്‍ ദി റ്റീം…

ആന്റ് വാട്ട് ഡു യു തിങ്ക് അബൊഉട്ട് ദി ഡിസിഷന്‍ റ്റു ഒമിറ്റ് ഹിം?

ങ്..ഹ്…യാ… യാ.. യു നോ…വെരി ഗുഡ് ഡിസിഷന്‍….ബികോസ് ഇഫ് ഹീ ഈസ് ഇന്‍ ദി റ്റീം ദെന്‍ ദിസ് ഇന്‍ഫെക്ഷന്‍ ക്യാന്‍ സ്പ്രെഡ് റ്റു അദര്‍ പ്ലെയേര്‍സ് ഇന്‍ ഔര്‍ റ്റീം..യു നോ..ഔര്‍ അദര്‍ പ്ലെയേര്‍സ് ക്യാന്‍ ആള്‍സോ ഗെറ്റ് ദിസ് ഡിസീസ് ഫ്രം ഹിം…സോ റ്റു സ്റ്റോപ്പ് ദാറ്റ് വീ ഹാവ് റ്റു കീപ്പ് ഹിം അറ്റ് ഹോം..

വാട്ട്?

ങ്..ഹ്…യാ… യാ.. യു നോ…യെസ്..എസ്പെഷ്യലി യങ്ങര്‍ പ്ലെയേര്‍സ് ഇന്‍ ഔര്‍ റ്റീം ലൈക്ക് മഫ്രീദി,കസ്ബാ…. ഇഫ് ദേ ആള്‍സൊ ഗെറ്റ് ദിസ് ഡിസീസ് ഫ്രം ഷോയിബ്, ദെന്‍ ഔര്‍ ചാന്‍സസ് റ്റു വിന്‍ ദി വേള്‍ഡ് കപ്പ് വില്‍ ബി അഫക്റ്റഡ്..സോ ഇറ്റ് വാസ് എ ഗുഡ് ഡിസിഷന്‍ റ്റു റെസ്റ്റ് ഷോയിബ്…

 പോയന്റ് അത്ര ഏശിയില്ല എന്ന് പത്രക്കാര്‍ വാ പൊളിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ യൂണിഖ് ഖാനു തോന്നി. കിടക്കട്ടെ അല്പം കൂടി എന്നു കരുതി..

“ആള്‍സോ യു നോ…ഐ ക്യാന്‍ ആള്‍സോ ഗെറ്റ് ദിസ് ഡിസീസ് ഫ്രം ഷോയിബ്, എന്‍ ദാറ്റ് കേസ് പാക്കിസ്ഥാന്‍ റ്റീം വില്‍ ഹാവ് നോ ക്യാപ്റ്റന്‍ ഹിഹി…സോ വീ വില്‍ ബി ഇന്‍ ട്രബിള്‍..സോ ഗുഡ് ഡിസിഷന്‍ ഗുഡ് ഡിസിഷന്‍”.

പത്രക്കാര്‍ ബോധം കെട്ടു.

3 പ്രതികരണങ്ങള്‍ to “ഒരു ക്രിക്കറ്റ് കദ”

  1. ㄅυмα | സുമ പറയുന്നു:

    ഞാനും ബോധം കെട്ടു… :D :D :D

    അച്ചൂട്ടന് “Happy Belated B’day Wishes…” :)

  2. cALviN::കാല്‍‌വിന്‍ പറയുന്നു:

    സത്യം പറ അരവിന്ദേ താനല്ലാരുന്നോ ഫേക്ക് ഐപി.എൽ പ്ലെയർ?

    സൌത്ത് ആഫ്രിക്കേൽ ഇരുന്നോണ്ട് ആരോ എഴുതുന്നു എന്നു കേട്ടപ്പോഴെ തോന്നിയതാ ഇപ്പോ ഉറപ്പായി… :)
    ഇതേതായാലും കലക്കി
    പണ്ട് അസറുദ്ദീൻ എന്ത് ചോച്ചാലും “മൈ ബോയ്സ് ഡിഡ് എ ഗുഡ് ജോബ്“ എന്ന് പറയുന്നതിനെ കളിയാക്കി ഇതു പോലെ ഒരു കദ ഉണ്ട്

    ഓടോ:-
    അച്യുതന് ബിലേറ്റഡ് ബർത്ഡേ വിഷസ്…. :)

  3. Vince പറയുന്നു:

    annaa…world cup kaanan South Africayilottu vachu pidichalo adutha kollam enna aalochanayil aanu njaan. Annante help undakumoo???

    Vince


ഒരു മറുപടി കൊടുക്കുക