അച്യുതന്‍
സെപ്റ്റംബര്‍ 20, 2008കണ്ട/കാണാന്‍ പോകുന്ന ചില സിനിമകള്‍
സെപ്റ്റംബര്‍ 3, 2008പരീക്ഷ കഴിഞ്ഞ് കണ്ട ചില പടങ്ങള്‍.
കൊള്ളാമെന്ന് തോന്നിയത്.
No Country for Old Men: രണ്ടായിരത്തി ഏഴിലെ ഓസ്കാര്‍ അവാര്‍ഡ് പ്രകാരം ഏറ്റവും നല്ല അമേരിക്കന്‍ പടം. കൊള്ളാം. ഇഷ്ടപ്പെട്ടു. നല്ല കഥ, നല്ല സസ്പെന്‍സ്, നല്ല ചിത്രീകരണം, നല്ല ഉപമകള്‍. ആസ്വദിച്ചു, അവസാനം പടം കഴിഞ്ഞു എന്ന് മനസ്സിലായില്ലെങ്കിലും! കാത്തിരിപ്പിന്റെ ഭീകരത ഇത്രയും നന്നായി ചിത്രീകരിച്ചു കണ്ടിട്ടില്ല. മരണത്തിനെ മുന്നില്‍ നിര്‍ത്തിയുള്ള ഡാര്‍ക്ക് ഹ്യൂമറും വളരെ ഇഷ്ടപ്പെട്ടു. ജബ് വി മെറ്റ് : തറ ഹിന്ദിപ്പടങ്ങളില്‍ നിന്നും വ്യത്യസ്തം. അഭിനയം ബോറാണെന്ന്കിലും തരക്കേടില്ലാതെ ഒപ്പിച്ചിരിക്കുന്നു. നല്ല സപ്പോര്‍ട്ടിംഗ് കാസ്റ്റ്. നല്ല മ്യൂസിക്, നല്ല ഹ്യൂമര്‍ (അവസാന ഭാഗങ്ങളില്‍, അന്‍ഷുമാന്‍ വന്നു കഴിഞ്ഞ്). ഇഷ്ടപ്പെട്ട വിരലിലെണ്ണാവുന്ന ഹിന്ദിപ്പടങ്ങളില്‍ ഇതും. താരേ സമീന്‍ പര്‍ : ഇതിലെ ആ പയ്യന്റെ അഭിനയം ഗംഭീരം. അമീര്‍ഖാന്‍ വന്നതും അല്പം ബോറായി.യൂഷ്വല്‍ ക്ലൈമാക്സ്. എങ്കിലും പയ്യന്‍, പയ്യന്റെ ഫാമിലി എന്നിവരുടെ അഭിനയം ഗംഭീരം. ഓവറാക്കാതെ അമീര്‍ഖാന്‍ കഥ പറഞ്ഞിരിക്കുന്നു. നല്ല പടം.
ഒളിമ്പിക്സില്‍ കണ്ടത്
ഓഗസ്റ്റ് 18, 2008
ടി വി ഇല്ലാതിരുന്ന കാലത്ത് ഞാന്‍ ഇതിലും ഒളിമ്പിക്സ് മറ്റു വീടുകളില്‍ പോയി കണ്ടിട്ടുണ്ട്.
എന്തോ ഇപ്രാവിശ്യത്തെ ഒളിമ്പിക്സ് തീരെ ആകര്‍ഷകമായി തോന്നുന്നില്ല.
ബീജിംഗിലെ ഉദ്ഘാടനചടങ്ങുകള്‍ ഇതു വരെ കണ്ടതിലേക്കും ഏറ്റവും നല്ലതായി തോന്നിയെങ്കിലും!
എന്തിറ്റായിരുന്നു ചീനക്കാരുടെ പെര്‍ഫോര്‍മന്‍സ്!
റ്റെക്നിക്കലി ഇത്രയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പരിപാടി ഞാന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. സമ്മതിച്ചു കൊടുത്തേ പറ്റൂ.
പിന്നെ കല്ലുകടികള്‍ ഉണ്ടായിരുന്നു…ക്ലോസപ്പ് ഷോട്ടുകളില്‍ താളം തെറ്റല്‍ വളരെ വ്യക്തമായിരുന്നു..ഏതാണ്ട് ചൈനയുടെ അവസ്ഥ പോലെ തന്നെ. ദൂരെ നിന്ന് നോക്കുമ്പോള്‍ മനോഹരം, എല്ലാം സുന്ദരം..അടുത്ത് ചെന്ന് നോക്കിയാല്‍ കാണാം, താളപ്പിഴകള്‍.
ഉത്ഘാടന ഗാനം പാടിയ പെണ്‍കുട്ടിയെ കാണാന്‍ കൊള്ളില്ല എന്ന കാരണത്താല്‍ മാറ്റി, പകരം ഡ്യൂപ്പിനെയിറക്കിയത് നീചമായ നീക്കമായി തോന്നി.
ഒളിമ്പിക്സ് അസോസിയേഷന്‍ സായിപ്പന്മാര്‍ വരെ “അതിനെന്താ, വളരെ പ്രൊഫഷണല്‍ ആയ അപ്രൊചാണത്, ഒളിമ്പിക്സിലും അങ്ങിനെതന്നെ, ഒള്‍ലി ദി ബെസ്റ്റ് വില്‍ ഗെറ്റ് ദ ചാന്‍സ് റ്റു പെര്‍ഫോം” എന്ന മുട്ടാപ്പോക്ക് ന്യായം നിരത്തിയെങ്കിലും വളരെ നിന്ദ്യമായ ഒരു ഏര്‍പ്പാടായി തോന്നിയത്.
പെര്‍ഫോര്‍മന്‍സിനെ മാത്രം, നിറവും വംശവും രാജ്യവും സെക്ഷ്വല്‍ ഓറിയന്റേഷനും പൊളിറ്റിക്കല്‍ ചായ്‌വും ഒന്നും നോക്കാതെ, വകവെയ്കുന്ന ഒളിമ്പിക്സില്‍ തന്നെ, കാണാന്‍ കൊള്ളില്ല എന്ന ഒറ്റക്കാരണത്താല്‍ ഒരു കുഞ്ഞിനെ കര്‍ട്ടനു പിന്നില്‍ ഒളിപ്പിക്കണമായിരുന്നു! ഏത് കുഞ്ഞിനെയാണ് കാണാന്‍ കൊള്ളാത്തത്!? അങ്ങനെ ശരിക്കും തോന്നുന്നവന്‍ മിക്കവാറും മനോരോഗി ആയിരിക്കാനാണ് സാധ്യത. വളരെ കഷ്ടമായിപ്പോയി തോന്നി ആ വിവേചനം.
ക്ലാപ്പ് സ്റ്റിക്സും കൊടുത്ത് കൈയ്യടിക്കാനിരുത്തിയവരെ കാണുമ്പോള്‍ കഷ്ടം തോന്നുന്നു. കൂലി മണിക്കൂറിനോ അതോ കൈയ്യടി നൂറ്റുക്ക് വെച്ചോ? ആര്‍ക്കറിയാം. ജിംനാസ്റ്റിക്സില്‍ ചൈനയിലെ ഒരു കുഞ്ഞിന്റെ മാസ്മരിക പ്രകടനം കാരണം കാണികള്‍ ഹര്‍ഷാരവം മുഴക്കിയപ്പോള്‍ കമന്റേറ്റര്‍ പറയാ..”ദിസ് ഈസ് ജെനുവിന്‍ സപ്പോര്‍ട്ട്…ലുക്ക് അറ്റ് സി സ്റ്റേഡിയം, ദിസ് ഈസ് നോട്ട് ഓര്‍ക്കസ്ട്രേറ്റഡ് ” എന്ന്. ബെസ്റ്റ്.
അമേരിക്കന്‍/ചൈനീസ്-റഷ്യന്‍ അത്‌ലെസ്റ്റ് തമ്മില്‍ ഓണ്‍ ആന്‍ ആവറേജ്, എസ്പെഷ്യലി പ്രായം കുറഞ്ഞവരില്‍, എന്താണ് വ്യത്യാസം?
ജിംനാസ്റ്റിക്സ് ശ്രദ്ധിക്കൂ…ചൈനീസ് -റഷ്യന്‍ കുഞ്ഞുങ്ങളുടെ മുഖത്ത് എന്തു സീരിയസ്സ്നെസ്സ് ആണ്. ചിരിയില്ല, സന്തോഷമില്ല…പേടി മാത്രം..റ്റെന്‍ഷന്‍..കൊല്ലാന്‍ കൊണ്ടു പോകുന്ന മാടിന്റെ ഭീതി കണ്ണുകളില്‍. സ്വര്‍ണ്ണം നഷ്ടപ്പെട്ടാല്‍ എന്റെ സ്ഥിതിയെന്ത് എന്നാണോ ചിന്ത? അടികിട്ടുമോ എന്നോ? അമേരിക്കക്കാരെ ശ്രദ്ധിക്കൂ..വളരെ കൂളാണ്..തലയും കുത്തി വീണാലും ചിരിച്ചു കൊണ്ടിറങ്ങി ചെലുമ്പോള്‍ ചിരിയോടെ സമാധാനിപ്പിക്കുന്ന അച്ഛന്‍, കോച്ച്, കൂട്ടുകാര്‍.
എനിക്ക് തോന്നിയതാണോ എന്നറീയില്ല. അങ്ങനെ വ്യത്യാസം തോന്നി, മിക്കവരിലും.
മെഡല്‍ കിട്ടിയാല്‍ എല്ലാവരും ഒരു പോലെയാണെന്നും തോന്നി, ആഘോഷിക്കുന്നതില്‍.
ഈ ഫ്രീഡം എന്നത് ഒന്നിനും പകരമാവില്ല അല്ലേ.
ട്രാക്ക് ആന്റ് ഫീല്‍ഡില്‍ കറുപ്പിന്റെ സൊഉന്ദര്യം കണ്ടു. ഈ കറുത്ത ഓട്ടക്കാരികളെ കാണാന്‍ എന്ത് ചന്തമാണ് ! കണ്ണെടുക്കാന്‍ തോന്നില്ല..പ്രത്യേകിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍സ്. റിയലി ബ്യൂട്ടിഫുള്‍. ദേഹവും ,മുഖവും, പ്രത്യേകിച്ച് കണ്ണുകളും.
എന്തൊരു പ്രൊഫഷണിസം ആണവര്‍ക്ക്…ഒസൈന്‍ ബോള്‍ട്ട് പറഞ്ഞത് പോലെ..”എന്റെ ദ്വീപ് നിവാസികളെ ഞാനോര്‍ക്കും, എങ്ങനെയവര്‍ക്ക് അഭിമാനിക്കാന്‍ ഒരവസരമുണ്ടാക്കാം എന്ന്.വേറൊന്നും ഞാനോര്‍ക്കാറില്ല..റെക്കോര്‍ഡ് പോലും” ശരിയായിരിക്കും. അല്ലെങ്കില്‍ നൂറ് മീറ്ററില്‍ റെക്കോര്‍ഡിന് ശ്രമിക്കാതെ മുന്നിലാണെന്നറിഞ്ഞപ്പോള്‍ ഗിയറ് മാറ്റി മെല്ലെയോട്വോ? നമിച്ചു പോയി-സൂപ്പര്‍ ഹ്യുമന്‍ എന്നൊക്കെ കേട്ടിട്ടേയുള്ളൂ.
അല്ലെങ്കില്‍ ഫെല്പ്സ്. മൂപ്പര്‍ക്ക് മൂന്ന് കാര്യങ്ങളേ അറിയൂ പോലും. (നാല് എന്ന് ഞാന്‍ പറയും) ഈറ്റിംഗ്, സ്ലീപ്പിംഗ്, സ്വിമ്മിംഗ്. അതാണ് ഡെഡിക്കേഷന്‍.
ഓട്ടമത്സരത്തില്‍ ഇന്ത്യക്കാരിയുടെ പ്രകടനം കാണാനുള്ള അപൂര്‍വ്വ ഭാഗ്യം ഉണ്ടായി.
കെനിയക്കാരി ഫിനിഷ് ചെയ്തപ്പോള്‍ സെക്കന്റ് ലാസ്റ്റ് വട്ടം പൂര്‍ത്തീകരിക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാനം.
പതിവ് പടി തന്നെ. പാള ട്രൊസറ്, നീണ്ട പിന്നിയിട്ട മുടി, പന്തം കണ്ട പെരുച്ചാഴിയുടെ മുഖഭാവം.
അല്ല, ഈ ചളുക്കിന്റെയൊക്കെ തുടയും വയറും കാണാനാണോ ഈ കണ്ട ആയിരക്കണക്കിന് കാണികള്‍ ഇരിക്കുന്നതെന്ന് തോന്നും, ഓരോ വേഷവും ഭാവങ്ങളും കാണുമ്പോള്‍. അല്ല, അത് മാറി മറ്റുള്ളവര്‍ ഇടുന്ന ഡ്രസ്സിട്ടാലും, മുടി വെട്ടിയാലുമൊന്നും ഓട്ടത്തിന് മെച്ചമൊന്നും വരില്ല, അത് വേറെ കാര്യം..ആരെ തോല്പ്പിക്കാന്‍, ചുമ്മാ പോയി അങ്ങ് ഓടിത്തോറ്റാല്‍ പോരെ, വെറുതെ കെട്ടുകാഴചയും വേണോ എന്ന് സ്പോണ്‍സേര്‍സ് വിചാരിച്ചു കാണും.
എന്നിട്ട് ഓട്ടമോ…ഒരു മാതിരി സ്റ്റോപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയ ബസ്സ് പിടിക്കാനോടുന്ന ഗര്‍ഭിണി ഓടുന്ന ശേലില്‍ -ദാരുണമായി.
അല്ല, മനസ്സിലാവാഞ്ഞിട്ട് ചോദിക്കുകയാ, ഇവറ്റകളെ എന്തിനാണ് ഇതിനൊക്കെ പൊക്കിക്കെട്ടി അയക്കുന്നത്?
അര്‍മ്മാദിക്കാന്‍! കുറേ കുടവയറന്മാരുടെ കുടുംബസ്വത്താണല്ലോ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി.
ആദ്യ ദിവസം സ്വന്തം ഇനത്തില്‍ എട്ടു നിലയില്‍ പൊട്ടിയ അത്‌ലെറ്റുകളും ഒളിമ്പിക്സ് തീരുന്നത് വരെ അവിടെ തങ്ങുന്നു എന്നറിയുമ്പോഴേ ഇങ്ങനെ ലഗ്ഗേജ് ക്യാറ്റഗറിയില്‍ പെടുത്താവുന്ന ഇന്ത്യന്‍ അത്‌ലെറ്റ്സ് അങ്ങോട്ട് പോകുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടൂ.
അറ്റ്ലാന്റ ഒളിമ്പിക്സില്‍ , ഒളിമ്പിക്സ് ഗ്രാമത്തില്‍ തികയാതെ വന്ന ഒറ്റക്കാര്യമേ ഉണ്ടായിരുന്നുള്ളൂ–ഗര്‍ഭ നിരോധന ഉറകള്‍!-എന്നറിയുമ്പോഴേ അര്‍മ്മാദത്തിന്റെ വ്യാപ്തി മനസ്സിലാവൂ. ഇന്ത്യക്കാര്‍ അങ്ങനെയെന്നല്ല…കുറേപേര്‍ക്ക് ഇത് വെറും ആഘോഷമാണ്. രാജ്യത്തിന്റെ ചിലവില്‍ തിന്നു കുടിച്ചു കൂത്താടുക..പത്തുപൈസയുടെ ഗുണം ജനങ്ങള്‍ക്കില്ലെങ്കിലും.
എല്ലാത്തിനും മറുപടി പറയാന്‍, ജയിക്കുകയല്ല, പങ്കെടുക്കുകയാണ് പ്രധാനം എന്ന് ഏതോ പരാജിതന്റെ വാചകവും.
പന്ത്രണ്ട് പേരെ അത്ലെറ്റിക്സിന് അയച്ച ജമൈക്ക എന്ന രാജ്യത്തിന് അവര്‍ വാങ്ങിക്കൊടുത്ത മെഡലുകള്‍ നോക്കുക. ഓ, അവര്‍ വേറെ റ്റൈപ്പ് മനുഷ്യര്‍ ആണല്ലേ..ആവും..എന്നാല്‍ പിന്നെ ഇനി മാനുഷേരെല്ലാരും ഒന്നു പോലെ എന്നു പറഞ്ഞു കൊണ്ട് ചെല്ലരുത്.
ഏതായാലും ഒരു സ്വര്‍ണ്ണ (പ്രൈവറ്റ് ലിമിറ്റഡ്) മെങ്കിലും കിട്ടി എന്നാശ്വസിക്കാം. ദക്ഷിണ ആഫ്രിക്കയുടെ കാര്യമാണതിലും കഷ്ടം. അഞ്ച് മെഡല്‍ കിട്ടിയ കഴിഞ്ഞ തവണയില്‍ നിന്നും ഇപ്രാവശ്യം ഒറ്റ മെഡലുപോലും കിട്ടിയിട്ടില്ല.
ജനാധിപത്യം ഇവിടെയും പൊടിപൊടിക്കുന്നു എന്നു സാരം!
വാല്‍ക്കഷ്ണം:
റ്റി വിയില്‍ ഒളിമ്പിക്സ് ഓട്ടമത്സരമാണ്.
അമ്മ: ഓ..ഇത് വലിയ ദൂരമുള്ള ഓട്ടമാണെന്ന് തോന്നുന്നു..ദേ എല്ലാരും പതുക്കെയാ ഓടുന്നത്..
ഞാന്‍ : അത് സ്ലോ മോഷനില്‍ റീപ്ലേ കാട്ടുവാണമ്മേ..ശോ!
സ്പീഡ് കില്‍സ്
ജൂലൈ 15, 2008
ഈ പോസ്റ്റ് വായിക്കണേന് മുന്‍പേ ആദ്യം ദേ ഇതും, ഇതും പോയി വായിച്ചേച്ച് വരണം.
എന്തിനാണെന്നോ? വെര്‍തേ..ഈ പോസ്റ്റ് വായിക്കാന്‍ പോവല്ലെ, അതിനു മുന്നേ ചുമ്മാ അതൂടെ വായീര്. പൈസാ ചെലവൊന്നുമില്ലല്ലോ.
കുട്ടിച്ചാത്തന്റെ നൂറേ നൂറില്‍ മല കയറിയ പോസ്റ്റ് കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നത്.
പണ്ട് നാട്ടില്‍ ബൈക്കുള്ളപ്പോള്‍ നല്ല സ്പീഡില്‍ പോകുന്നത് ഒരു ഹരമായിരുന്നു.
പലപ്പോഴും യാത്ര കഴിയുമ്പോള്‍ തോന്നീട്ടുണ്ട്..എന്തിനാ ഇത്രക്ക് സ്പീഡില്‍ പോന്നേ..വേണ്ടായിരുന്നു എന്ന്.
ആരുടേയോ ഭാഗ്യം കൊണ്ട് അപകടമൊന്നും പറ്റിയിട്ടില്ല, ഇതുവരെ (touch wood).
വിദേശത്ത് നിന്നു വന്ന ഒരു മാമയോട് ഒരിക്കല്‍ ഞാന്‍ വെറുതേ പറഞ്ഞു, വെണ്ണിക്കുളത്തു നിന്നു തിരുവല്ല വരെ എനിക്ക് ബൈക്കില്‍ പതിനഞ്ച് മിനിട്ടേ എടുക്കൂന്ന്. അത് പുളുവെന്ന് മാമ. ശരിയായിരുന്നു, ഞാന്‍ വെറുതേ പുളുവടിച്ചതാണ്, പക്ഷേ എതിര്‍ത്തപ്പോള്‍ അത് പ്രൂവ് ചെയ്യണമെന്നായി. ചങ്ങനാശേരിക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തിനേയും വിളിച്ച് വണ്ടിയെടുത്തു. പത്തു മിനിട്ടില്‍ കുറവ് കൊണ്ട് തിരുവല്ലയെത്തി എന്നാണോര്‍മ്മ.(അല്പം കൂടും). മാമ പിന്നില്‍ ഒന്നും മിണ്ടാതെയിരിക്കുന്നു. ഞാനും ആകെ ടെന്‍സ്‌ഡ് ആയിരുന്നു..ആകെ തളര്‍ന്നു. തിരുവല്ല വരെ പതിമ്മൂന്ന് കി മിയേയുള്ളൂ. എങ്കിലും അത്രക്കും സ്പീഡില്‍ ഞാനതിനു മുന്‍പും പിന്‍പും നാട്ടില്‍ ബൈക്കോടിച്ചിട്ടില്ല. പിന്നെ ബൈക്കിന്റെ സ്പീഡിനെപ്പറ്റി ഇതു വരെ മാമ എന്നോടൊന്നും പറഞ്ഞിട്ടുമില്ല, ഞാനൊട്ട് ഒരു പന്തയവും വെച്ചിട്ടുമില്ല.
ഇന്ത്യക്ക് പുറത്തെത്തിക്കഴിഞ്ഞ് ബൈക്ക് വിട്ട് കാറായപ്പോള്‍ പിന്നേം അസുഖം തുടങ്ങി. സംഗതി നാട്ടിലേപോലെ വിന്‍ഡോ തുറന്നിട്ടല്ലല്ലോ കാറ് ഓടിക്കുന്നത്..അതു കൊണ്ട് നൂറിലൊക്കെ പോവാണെങ്കില്‍ സ്പീഡ് പോരാ എന്ന് തോന്നും. ഹൈവേയിലെ മാക്സ് സ്പീഡ് നൂറ്റി ഇരുപതാണ്. നൂറ്റി മുപ്പത് വരെ ഫൈന്‍ അടിക്കാതെ പോകാം. ഫൈന്‍ വലിയ കൂടുതലല്ലാത്തത് കൊണ്ട് ഞാന്‍ നൂറ്റമ്പതിലൊക്കെ കൂളായി പോകാന്‍ തുടങ്ങി. നൂറ്ററുപത് വരെ ഫൈന്‍ കൊടുത്ത് പോകാം…സ്പീഡ് ലിമിറ്റിനേക്കാള്‍ നാല്പ്പത് കിമി/മണിക്കൂര്‍ സ്പീഡ് കൂടിയാല്‍ പിന്നെ നേരെ ജയിലാണ്..കോടതിയില്‍ പോണം, പിഴയില്‍ നില്‍ക്കില്ല. കോടതിയില്‍ പിന്നേം പോകാം, ജയിലില്‍ ജാമ്യം കിട്ടും വരെ കിടന്നാല്‍ കാര്യം കട്ടപ്പൊകയാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും കൂടെ സെല്ലിലുള്ളവന്‍ പിടിച്ച്….ങാ അത് തന്നെ. അതു കൊണ്ട് നൂറ്റമ്പതില്‍ ചവുട്ടിപ്പിടിച്ചു.
കഴിഞ്ഞ കൊല്ലം ഗവര്‍മെന്റ് വലിയ ചതി ചെയ്തു. സ്പീഡ് ഫൈന്‍ നിലവാരം 200% വര്‍ദ്ധിപ്പിച്ചു!
രണ്ട് പ്രാവശ്യം ഫൈന്‍ അടിച്ചപ്പോള്‍ തന്നെ സംഗതി ക്ലിയറായി..ഈ പോക്കിന് വണ്ടി വിറ്റ് ഫൈനടിക്കേണ്ടി വരും. സ്പീഡോമീറ്റര്‍ നേരെ താഴെയിറങ്ങി നൂറ്റിയിരുപത്തഞ്ചില്‍ ഡീസന്റായി പോകാന്‍ തുടങ്ങി. ഈ ഗവര്‍മെന്റിന്റെ ഒരു കാര്യം!
കുടിച്ച് ലക്കുകെട്ട്, പിറ്റേദിവസം ഏതു വഴിയാ,എപ്ലാ, എങ്ങന്യാ വന്നേ എന്നറിയാതെ എത്ര പ്രാവശ്യം കാറോടിച്ചിരിക്കുന്നു! ചിലപ്പോ ഫാമിലിയും കാണും…പിന്നീടാണ് ചിന്തിക്കാന്‍ തുടങ്ങിയത്..
ആരെ തോല്‍പ്പിക്കാനാണ് ഈ സ്പീഡില്‍ പരക്കം പായുന്നത്! എന്തു കിട്ടാന്‍? എത്ര സമയം ലാഭിക്കാന്‍!
ചിലവന്മാരുണ്ട്..നീര്‍ക്കോലി നീന്തണപോലെ, വെട്ടിച്ച് വെട്ടിച്ച് കയറിപ്പോകുന്നത് കാണാം. ഇത്തിരി കഴിയുമ്പോള്‍ കാണാം ട്രാഫിക് ലൈറ്റില്‍ കിടക്കുന്നത്. സ്പീഡില്‍ പോയാല്‍ ഒരു സമയ ലാഭവുമില്ല.അപൂര്‍വ്വമായല്ലാതെ.
ഈ നൂറിലും നൂറ്റമ്പതിലും പായുമ്പോള്‍ എന്തുറപ്പിലാ ഈ പായണത് എന്ന് തോന്നീട്ടുണ്ട്! ഓടിക്കുന്ന കാറിനെ മനുഷ്യന്‍ അങ്ങ് വിശ്വസിക്കുകയാണ്. ചവുട്ടിയാല്‍ നില്‍ക്കും..സംഗതി ബീമറാണ്, ബെന്‍സാണ്, ഫോര്‍ഡാണ്…അവരെ, ആ കമ്പനികളെ അങ്ങ് വിശ്വസിക്കുകയാണ്.
ക്യാപ്പിറ്റലിസത്തിന്റെ ഭംഗി.
ചവുട്ടിയാല്‍ നില്‍ക്കണം എന്ന് കാര്‍ കമ്പനി ഉറപ്പ് വരുത്തും.ആതവന്റെ സെല്‍ഫിഷ്നെസ്സ്. നിലനില്പ്പിന്റെ പ്രശ്നം. അവന്റെ നിലനില്‍പ്പാണ് നമ്മുടെ (ഉപഭോക്താവിന്റെ) ഗ്യാരന്റി.
സോഷ്യലിസ്റ്റ് സര്‍ക്കാരുണ്ടാക്കുന്ന ഫ്രീ വണ്ടിയാണെങ്കില്‍ ആരെങ്കിലും പറത്താന്‍ ധൈര്യപ്പെടുമോ ആവോ.
കഴിഞ്ഞ ദിവസം ഇവിടെയൊരു സംഭവമുണ്ടായി. മാതാപിതാക്കള്‍ ഇരുപത്തിരണ്ടുകാരനായ മകന് പിറന്നാള്‍ സമ്മാനമായി ഒരു കാര്‍ വാങ്ങിക്കൊടുത്തു. ആപ്പയൂപ്പ കാറൊന്നുമല്ല-സാക്ഷാല്‍ ലംബോധരന്‍. സോറി, ലാംബോര്‍ഗിനി-ഡ്യാബ്ലോ റോഡ്‌സ്റ്റര്‍. ചെക്കന്‍ കാറും കൊണ്ട് പറന്നു..സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് കാറാണ്, ട്രെയിനിംഗ് ഇല്ലാതെ ഓടിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്. അതു തന്നെ നടന്നു..പാതിരാത്രി , ഹൈവേയില്‍, ഒരു വളവില്‍ ഡിവൈഡറും തകര്‍ത്ത് ഓണ്‍ കമിംഗ് ട്റാഫിക്കില്‍ കയറി. മര്യാദക്ക് എതിരെ വരികയായിരുന്ന ഒരു പോളോയുടെ നെഞ്ചത്തേക്ക് തന്നെ.
പോളോയുടെ സൈസ് പകുതിയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലാംബോര്‍ഗിനി മൂക്ക് പിഴിഞ്ഞ് വലിച്ചെറിഞ്ഞ റ്റിഷ്യൂ പേപ്പറ് പോലെ ചുളുങ്ങി പോയി.
പോളോയിലെ ഒരുത്തന്റെ ബോഡി കിട്ടിയത് അമ്പത് മീറ്റര്‍ ദൂരെ നിന്നും.
രണ്ട് കാറിലുണ്ടായിരുന്ന എല്ലാവരും വെന്തു മരിച്ചു പോയി. രണ്ട് കാറുകളും പൊട്ടിത്തെറിക്കുകയായിരുന്നു.
വല്ല കാര്യവുമുണ്ടായിരുന്നോ!
ഞാനിപ്പോള്‍ സ്പീഡ് ലിമിറ്റിന്റെ പുറത്ത് പോകുകയേയില്ല. സ്പീഡിലൊന്നും ഒരു കാര്യവുമില്ല. ട്രാഫിക് ഫൈന്‍ കൊടുക്കുന്ന കാശ് അബ്‌സൊല്യൂട്ടിലി വേസ്റ്റേജ് ഓഫ് മണിയാണ്. അങ്ങനേയും ലാഭം. നാട്ടിലേ സ്പീഡും കണക്ക് തന്നെ. പണ്ട് തിരൂരില്‍ നിന്ന് കുറ്റിപ്പുറം വരികയായിരുന്ന ഞാനും അച്ഛനും ബസ്സില്‍ നിന്ന് പേടിച്ചിറങ്ങിപ്പോന്നിട്ടുണ്ട്..എന്തായിരുന്നു എന്ന് വെച്ചാല്‍, ബസ്സുകള്‍ തമ്മില്‍ മരണ ഓട്ടമത്സരം..പോരാഞ്ഞതിന്, ഞങ്ങളുടെ ബസ്സിലെ ഡ്രൈവറെ , യാത്രക്കാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും തുടങ്ങി!
വെള്ളരിക്കാ പട്ടണം എന്നൊക്കെ കേട്ടിട്ടേയുള്ളൂ!
കണ്‍ക്ലൂഷന്‍ : Travel in peace, not in pieces.
ആണവം
ജൂലൈ 14, 2008
“The nuclear deal will harm small traders and farmers. It will be harmful to workers and sectors like insurance and banks, too. To protect farmers, we have to stop this deal. The nuclear deal is related to globalization and market economy”, പ്രകാശ് കാരാട്ട്.
ആത്മഗതം: വ്വോ! അമ്മാവനിടക്കിടക്കോരോ കാച്ച് കാച്ചും..നമ്മളാണേ ചിരിച്ച് ചിരിച്ച്….(കട: ബോയിംഗ് ബോയിംഗ്)
“nuclear deal has a lot of technical details. We don’t need to go into those aspects. Let the Congress go to people and make them understand the nuclear deal�in the next elections, the Congress will give a new slogan: Congress ka haath, America ke saath (the Congress is joining hands with the US)”. പ്രകാശ് കാരാട്ട്
ആത്മഗതം : ഹി ഹി ഹി ഹു ഹു ഹു.
[ശാന്തമായി ചിന്തിച്ചാല്‍, ലെഫ്റ്റിനെ പഴി പറയാന്‍ പറ്റില്ല. ഓസിനൊന്നുമല്ലല്ലോ, മര്യാദക്ക് വോട്ട് കിട്ടി ജയിച്ചിട്ടു തന്നെയല്ലേ, അവര്‍ക്കിങ്ങനെ പറയാനും ഗവര്‍മെന്റിനെ മറിക്കാനുമൊക്കെ പറ്റുന്നത്!
ജനാധിപത്യ മര്യാദ അനുസരിച്ച്, ഒരു പാര്‍ട്ടിക്ക് വോട്ടേര്‍സ് സപ്പോര്‍ട്ടുള്ളിടത്തോളം കാലം അവര്‍ ചെയ്യുന്നതെന്തും "സഹിക്കു"കയേ വഴിയുള്ളൂ.
കോണ്‍ഗ്രസ്സ് സി പി എമ്മിനോട് സംസാരിക്കാതെ ജനങ്ങളോട് സംസാരിക്കട്ടെ. അവര്‍ തീരുമാനിക്കട്ടെ, ആണവം വേണോ വേണ്ടയോ എന്ന്. അതിനനുസരിച്ച് വോട്ട് ചെയ്യട്ടെ.
ആണവത്തെക്കുറിച്ച് മീഡിയകളില്‍ പബ്ലിക് ഡിബേറ്റ് നടക്കട്ടെ. ഓ..അതെങ്ങനെയാ..ആരുഷി കൊലപാതകം ഫുള്‍ കവറേജ് കഴിഞ്ഞിട്ട് വേണമല്ലോ.
എങ്കിലും മറു വശത്ത് അമേരിക്കയായത് കൊണ്ട് മാത്രം, ഈ കരാറിനെ ചെറുക്കുന്നത് ഖേദകരമാണെന്ന് തോന്നുന്നു.]
വാര്‍ത്ത : ബിസ്സിനസ്സ് സ്റ്റാന്‍ഡേര്‍ഡ് (ങാ ഇപ്പ ഇതൊക്കെയാ വായന!)
അച്യുതന്റെ വീഴ്ച
ജൂലൈ 12, 2008
അച്യുതന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ഉറക്കം ഞെട്ടിയത്.
അല്പം വായിക്കാനുണ്ടായിരുന്നത് കൊണ്ട് അന്നു കിടത്തം പഠനമുറിയില്‍ ആക്കിയിരുന്നു. ശ്രീമതിയും അച്യതനും അപ്പുറത്ത്.
ശ്രീമതി ഓടുന്ന ശബ്ദം കൂടി കേട്ടതും, പോള്‍ വാള്‍ട്ട് ചാടിയവന്‍ അപ്പുറത്ത് മെത്തയില്‍ വീണ് പൊങ്ങുമ്പോലെ ഞാന്‍ കിടക്കയില്‍ നിന്ന് അപ്പായി.
ഓടി കിടപ്പ്മുറിയില്‍ ചെന്നപ്പോള്‍ അലറിക്കരയുന്ന അച്ചുവിനേയും എടുത്ത് കൊണ്ട് ശ്രീമതി.
“ന്താ പറ്റ്യേ?”
“ബെഡ്ഡീന്ന് ഉരുണ്ട് താഴെ വീണു!”
എന്റെ ചങ്കിന്റെ ഒരു ബീറ്റ് മിസ്സായി.
ബെഡ്ഡീന്ന് താഴെ വീണെന്നോ? ഒരു രണ്ടര മൂന്ന് മൂന്നര നാലടി (ഇത്തിരി കുറക്കാം) പൊക്കമുള്ള കട്ടിലാണ്..സാധാരണ ഇടത്ത് ശ്രീമതിയും വലത്ത് ഞാനും ദ്വാരപാലകരായിക്കിടന്ന് നടുക്കവനെക്കിടത്തിയാണ് ഉറക്കുക. ചില ദിവസങ്ങളില്‍ ഞാന്‍ പഠിക്കാനായി വേറെ മുറിയില്‍ കിടക്കുമ്പോള്‍, തലയിണകള്‍ ഞാന്‍ കിടക്കുന്ന ഭാഗത്ത് അടുക്കി പട്ടാളക്കാരന്റെ ട്രെഞ്ചില്‍ ചാക്ക് വയ്കുമ്പോലെ വെച്ച്, തടയുണ്ടാക്കാറുള്ളതാണ്. അന്നും ചെയ്തിരുന്നു. അച്ചു അതിന്റെ മുകളില്‍ക്കൂടി ഉരുണ്ടതാണത്രേ! ശ്രീമതി നോക്കിയപ്പോള്‍ നിലത്തിരുന്ന് കരയുന്നു പോലും!
“പോത്ത് പോലെ കെടന്നൊറങ്ങിക്കോ..കുഞ്ഞിനെ നോക്കാണ്ടെ! നിന്നെക്കൊണ്ട് എന്തിനാടീ കൊള്ള്വാ?” എനിക്ക് ഭയങ്കരമായ ദേഷ്യം വന്നു.
“ഞാനെന്ത് ചെയ്യാനാ ഏട്ടാ,,അപ്പറത്തെ റൂമില്‍ പോയി കെടന്നിട്ട്…ഇവടെ വന്ന് കെടക്കാന്‍ എത്ര പ്രാവശ്യം പറഞ്ഞതാ!” ശ്രീമതിയും ദേഷ്യത്തില്‍ തന്നെ…
അച്യുതനെ കണ്ടിട്ട് കുഴപ്പമൊന്നുമില്ലെങ്കിലും, അത്ര ഉയരത്തീന്നൊരു വീഴ്ച, അതും ഈ പ്രായത്തില്…ചിന്തിക്കാന്‍ വയ്യ.
“ഓ ഞാനാദ്യായിറ്റാണല്ലോ മാറിക്കെടന്നത്! നിന്നെയൊക്കെ എങ്ങന്യാടീ കുഞ്ഞിനെ ഏല്പ്പിച്ചിട്ട് മനസമാധാനത്തോടെ പോകാ! നീയെന്താ കള്ള് കുടിച്ചിട്ട്‌ണ്ടോ ഇങ്ങനെ കെടന്ന് ഒറങ്ങാന്‍..വല്ലതും പറ്റ്യാരുന്നെങ്കില്‍!”
“ചേട്ടന്‍ ഇവടെ വന്ന് കിടന്നിരുന്നെങ്കില്‍ ഇത് നടക്ക്വോ? എന്നിട്ട് ഇപ്പോ വെറുതെ വന്ന് കുറ്റം പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കര്ത് കേട്ടോ”
“ദേഷ്യം പിടിപ്പിച്ചാല്‍ നീയെന്തു ചെയ്യുമെടീ? കുഞ്ഞിന് വല്ലോം പറ്റീരുന്നെങ്കില്‍ എന്റെ സ്വഭാവം മാറിയേനെ..”
“പിന്നേ വെറുതേ വന്നിട്ട് അങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ മതി..ഞാനെന്താ ഇത് മനപ്പൂര്‍വ്വാ?”
“ആ മനപ്പൂര്‍വ്വാ..കുഞ്ഞടുത്ത് കെടക്കുണുണ്ട് എന്നറിഞ്ഞാല്‍ നീയങ്ങനെ ഉറങ്ങ്വോ?”
“കുഞ്ഞിനെക്കുറിച്ച് വിചാരമുണ്ടെങ്കില്‍ ചേട്ടന്‍ മറ്റേ റൂമില്‍ പോയി കെടക്ക്വോ? “
“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമി….
അപ്പോ ദാ ഒരു ശബ്ദം.
“അങ്‌ഞാ..”
നോക്കിയപ്പോ അച്യുതന്‍ കരച്ചില് നിര്‍ത്തി ശ്രീമതിയുടെ ഒക്കത്തിരുന്ന്, എന്റെ നേരെ കൈ ചൂണ്ടി ..ചെറിയ ഒരു ചിരിയും. എന്നെ വിളിക്കുകയാണ് വീണ്ടും-
“അങ്‌ഞാ….”
രാത്രിയിലെ കൂട്ടച്ചിരി അയല്‍വക്കകാര്‍ക്ക് ശല്യമായില്ലെന്ന് കരുതുന്നു.
NB: ഈ പടത്തിന്റീം, പടത്തിലെ ആള്ടേം കോപ്പിറൈറ്റ് എനിക്കാണ് ട്ടാ.
മേയ്‌ഡ് ഇന്‍….
ജൂലൈ 4, 2008
മാര്‍ക്കെറ്റിംഗില്‍, കണ്‍ട്രി ഓഫ് ഒറിജിന്‍ എന്നൊരു പ്രയോഗമുണ്ട്.
ഒരു പ്രൊഡക്റ്റിന്റെ ഉത്പാദന കേന്ദ്രം ഏത് രാജ്യത്താണ് എന്നതിനെ ആശ്രയിച്ച് ഉപഭോക്താവിന് ആ പ്രൊഡക്റ്റിനു നേരെ ഒരിഷ്ടം, ഒരു വെറുപ്പ്, ഒരാദരവ്..ഇവയൊക്കെ തോന്നാമെന്ന് പറയപ്പെടുന്നു.
ബ്രാന്റ് വാല്യു, അല്ലെങ്കില്‍ കസ്റ്റമര്‍ പെര്‍സീവ്‌ഡ് വാല്യു (സി പി വി) കൂട്ടാന്‍ രാജ്യത്തിന്റെ പേര് ഫലപ്രദമായി ഉപയോഗിക്കാമെന്ന് പല പ്രൊഡക്റ്റുകളും തെളിയിച്ചിട്ടുണ്ട്. മേഡ് ഇന്‍.. എന്ന ഒരൊറ്റ വാചകം നോക്കി പ്രൊഡക്റ്റ് തിരഞ്ഞെടുക്കുന്നവര്‍ അനേകമല്ലേ.
ചില ഉദാഹരണങ്ങള്‍:
സ്വിറ്റ്‌സര്‍ലാന്റ് : ചെറിയ ഒരു രാജ്യമാണെങ്കിലും ഏറ്റവും നല്ല വാച്ചുകള്‍, ചോക്‌ളേറ്റുകള്‍ എന്നിവ സ്വിസ്സ് മേഡ് ആയിരിക്കണം എന്നാണ് ലോകാഭിപ്രായം.
ജര്‍മ്മനി : ഓട്ടോമോബൈല്‍ ആണെങ്കില്‍ ജര്‍മ്മന്‍ സാങ്കേതികതികവ് വേണം. ഫെരാരിയുമായി ഇറ്റലി നല്ല ഒരു സ്ഥാനത്തുണ്ടെങ്കിലും, പോഷ്, ഔഡി, ബീഎം, പിന്നെ മെഴ്സിഡസ്..കാറെങ്കില്‍ അത് ജര്‍മ്മന്‍ തന്നെ.(പെട്റോള്‍ കാശ് പ്രശ്നമല്ലാത്തവര്‍ക്ക്)
ജപ്പാന്‍: ഇലക്ടോണിക്സ് തന്നെ ഇപ്പോഴും.
ഫ്രാന്‍സെന്നാല്‍ ഫാഷനും ഫുഡ്ഡും.
ഇറ്റലി : ഫ്ലോര്‍ റ്റൈല്‍സ്, മാത്രമല്ല, ഇറ്റാലിയന്‍ ഡിസൈന്‍ എന്നു പറഞ്ഞാല്‍ ഏത് സാധനത്തിനും അല്പം വെയിറ്റ് കൂടും.
ചൈന എന്നാല്‍ ചീപ്പ് സാധനങ്ങള്‍ എന്നൊരു നെഗറ്റീവ് ഇമേജാണ്. സംഗതി ഒട്ടുമിക്ക കമ്പനികളും ഇപ്പോള്‍ പ്രൊഡക്ഷന്‍ അങ്ങോട്ട് മാറ്റിയെങ്കിലും!
ഒരു തൊപ്പി വാങ്ങാന്‍ പോയി. പ്യൂമയുടെ സാധനം , റ്റാഗ് നോക്കിയപ്പോള്‍..സ്റ്റിറ്റ്ച്ഡ് ഇന്‍ ബംഗ്ലാദേശ് എന്ന്! അയ്യേ നാറ്റക്കേസ്സ് എന്ന് പറഞ്ഞ് വെച്ചിട്ട് പോന്നു. ഇതൊഴിവാക്കാന്‍ ചില കമ്പനികള്‍ ഡിസൈന്‍ഡ് ഇന്‍ ജര്‍മ്മനി എന്ന് എഴുതും. സ്റ്റിച്ചിട്ടതും ഉണ്ടാക്കിയതും ഉഗാണ്ടയിലായാലും പിന്നെ സാരമില്ലല്ലോ.
അപ്പോള്‍ ഞാനാലോചിച്ചു, മേഡ് ഇന്‍ ഇന്ത്യക്ക് വേള്‍ഡ് മാര്‍ക്കെറ്റില്‍ എന്ത് വില!
മേഡ് ഇന്‍ ഇന്ത്യ ബ്രാന്റിന് അല്പമെങ്കിലും വിലയുണ്ടാക്കിക്കൊടുത്തത് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ന്മാരാണെന്നാണ് എന്റെ തോന്നല്‍.
എഞ്ചീനീയര്‍ ഫ്രം ഇന്ത്യ എന്ന് പറഞ്ഞാല്‍ ആഗോള മാര്‍ക്കെറ്റില്‍ വ്യക്തമായ ഒരിമേജ് ഉണ്ട്. നല്ല ഒരു ബ്രാന്റ് വാല്യു ഉണ്ട്. അത്രക്കും മെച്ചപ്പെട്ടാതാണ് ഇന്ത്യയുടെ അക്കഡമിക് സിസ്റ്റവും ആളുകളും-ഓണ്‍ ആന്‍ അവറേജ്.
എഞ്ചിനീയറിംഗിന്റെ അങ്ങേയറ്റം കടന്ന സായിപ്പന്മാര്‍ ഇഷ്ടം പോലെ കാണാം. അടങ്ങിയൊതുങ്ങി,ചെയ്യേണ്ട പണി കൃത്യം സമയത്ത് ചെയ്ത് കൊടുത്ത് വീട്ടില്‍ പോകാന്‍ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് തന്നെയാണ് മിടുക്ക് കൂടുതല്‍. ചൈനക്കാര്‍ ക്യാച്ചപ്പ് ചെയ്യുന്നുണ്ട് എങ്കിലും!
ഇന്ത്യ ഇത്രയും വലിയ രാജ്യമായിട്ട് ലോകത്തിലെ ബെസ്റ്റ് എന്നു പറയാവുന്ന ഒരു സാധനവും നിര്‍മ്മിക്കുന്നില്ലല്ലോ എന്നൊരു സങ്കടം എനിക്ക് തോന്നിയിട്ടുണ്ട്.
മൊട്ടുസൂചി ആയാലും മതിയായിരുന്നു. ലോകത്തിലെ ബെസ്റ്റ് മൊട്ടുസൂചികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവയാണ് എന്ന് പറയാനും ഒരു വെയിറ്റൊക്കെയുണ്ട്.
ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും നല്ല ഒരു റെയില്‍വേ ശ്രംഘലയാണ് നമ്മുടേത്. പക്ഷേ സര്‍വ്വീസ് ക്വാളിറ്റി ദി ബെസ്റ്റ് ആണോ? എന്താണ് റെയില്‍വേ സര്‍വ്വീസ് ബെസ്റ്റ് പോയിട്ട് വണ്‍ അമഗ് ദി മെനി ബെസ്റ്റ്സ് പോലുമാകാത്തത്?
എയര്‍ ഇന്ത്യ. എല്ലാവര്‍ക്കുമറിയാവുന്ന ട്രാജിക് സ്റ്റോറി.
അമുല്‍..എല്ലാവര്‍ക്കുമറിയാവുന്ന സൂപ്പര്‍ സ്റ്റോറി. എങ്കിലും അമുല്‍ ബ്രാന്റ് മില്‍ക്ക് പ്രൊഡക്റ്റ്സ് ആണോ ലോകത്തിലെ ഏറ്റവും നല്ല പാല്‍ നിര്‍മ്മിക്കുന്ന കമ്പനി? എന്താണ് തടസ്സം? ഡാനീഷ് ചീസിനു മുന്‍പില്‍ അമുല്‍ ചീസ് എവിടെ?
ധാരാളം അസംസ്കൃതവസ്തുക്കള്‍ മള്‍ട്ടിനാഷണല്‍സിന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ് എന്ന് സമ്മതിക്കുന്നു. ഉദാഹരണത്തിന്, തുണിയും തുകലും. അഡിഡാസ് പന്ത് നിര്‍മ്മിക്കുന്ന തുകലും തുന്നുന്ന സൂചിയും നൂലും, ഒരു പക്ഷേ തുന്നല്‍ വരേയും ഇന്ത്യയിലാകാം നടത്തുന്നത്.
“സ്റ്റിച്ച്ഡ് ഇന്‍ ഇന്ത്യ” എന്ന് പറഞ്ഞാല്‍ അഡിഡാസ് പന്ത് ആള്‍ക്കാര്‍ “ഉം ഇത് നല്ലതായിരിക്കും” എന്നു കരുതി വാങ്ങുമോ? അഡിഡാസ് ഇന്ത്യന്‍ കണക്ഷന്‍ പരസ്യമാക്കാത്തതെന്ത്?
ലക്ഷ്യ എന്ന സിനിമയില്‍ ഹൃതിക്കിനോട് ലവന്റെ അച്ഛന്‍ ഉപദേശിച്ചത് കേട്ടിട്ടില്ലേ
“നീ എന്ത് വേണെങ്കിലും ആവ്. പക്ഷേ അതിലെ ബെസ്റ്റ് ആളാവാണം. പുല്ലുവെട്ടുകാരനായിക്കോളൂ..ഒരു കുഴപ്പവുമില്ല, ബട്ട് ബീ ദ ബെസ്റ്റ് ഗ്രാസ്സ് കട്ടര്‍ ഇന്‍ ദ വേള്‍ഡ്” എന്ന്.
നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമാണത്.
നമ്മള്‍ എന്ന് പറഞ്ഞാല്‍ ഒരോ മനുഷ്യരും, ഓരോ കമ്പനിയും ഓരോ സര്‍ക്കാര്‍ ഓഫീസും.
(ഓ, പിന്നേ, ബെസ്റ്റ് പുല്ലുവെട്ടുകാരന് കിട്ടുന്നതിന്റെ അഞ്ചിരട്ടി പൈസ, വെറുതേ ഒരു എം ബി ബി എസ്സോ, ബീ റ്റെക്കോ തട്ടിക്കൂട്ടിയാല്‍ മണി മണിപോലെയുണ്ടാക്കാം എന്ന് എന്റെ മനസ്സ് പറയുന്നു..മനസ്സ് മേഡ് ഇന്‍ ഇന്ത്യയാണേ)
യൂറോയും ഇന്ത്യയും
ജൂണ്‍ 30, 2008
യൂറോ കഴിഞ്ഞു.
ജര്‍മ്മനി തോറ്റു. സ്പെയിന്‍ ജയിച്ചു.
ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്റ് രാജ്യങ്ങളില്‍ വെച്ച് നടന്ന യൂറോ, സത്യം പറഞ്ഞാല്‍ മഹാബോറായിരുന്നു.
2010ത്തിലെ ലോകകപ്പ് ആഫ്രിക്കയില്‍ നടക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു-അത് മാറിക്കിട്ടി.
യൂറോ കപ്പിന്റെ സ്റ്റേഡിയവും ചുറ്റുപാടും കണ്ടാല്‍ 80-90സിലെ ടൂര്‍ണമെന്റാണെന്ന് തെറ്റ്ദ്ധരിക്കുമായിരുന്നു. സ്റ്റേഡിയവും മൈതാനവും എല്ലാം ഒന്നിനൊന്ന്..ജസ്റ്റ് ആവറേജ്. ഈയൊരു നിലവാരത്തില്‍ നടത്താന്‍ വേണ്ട സംവിധാനങ്ങള്‍ ഇപ്പോളേ ദക്ഷിണാഫ്രിക്കയിലുണ്ട്..എന്നു വെച്ചാല്‍ അല്പം കുറയും. എന്നാലും.
ഘടാഘടിയന്മാരായ ജര്‍മ്മനിയെ കളീച്ചു തന്നെ തോല്‍പ്പിച്ചു സപെയിന്‍. നല്ല ബുദ്ധിയുള്ള കളിയായിരുന്നു സ്പെയിന്‍ കളിച്ചത്. കൂറ്റന്മാരായ ജര്‍മ്മന്‍ ഡിഫന്റര്‍മാരെ തോല്പ്പിക്കാന്‍ സൈസ് ചെറുതായ സ്പാനിഷ് ഫോര്വേര്‍ഡുകള്‍ക്ക് കഴിയില്ല എന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു കളി. ജര്‍മ്മന്‍ റ്റീമിലെ ആകെയുള്ള ചെറിയ മനുഷ്യനായ സെന്റര്‍ ബാക്ക് ഫിലിപ്പ് ലാമിനെതിരെ കൂറ്റനായ ഫെര്‍ണാണ്‍റ്റൊ റ്റോറസ്സിനെ വെച്ചത് സ്പെയിനിന്റെ ബുദ്ധി. ലാമിനെ മാറ്റി യാന്‍സനെ ഇറക്കി ആ പഴുതടച്ചപ്പോളേക്കും,ഗോള്‍ കയറിയിരുന്നു.
ജര്‍മ്മനി തുടക്കം മുതലേ പെനാല്‍ട്ടിക്ക് കളീക്കുകയാണെന്നും തോന്നി. ഒരു ഉന്മേഷക്കുറവ് തോന്നുകയും ചെയ്തു. എന്താണാവോ.
എന്‍ ഡി റ്റി വിയില്‍ ബുള്‍ഗാന്‍ വെച്ച ഒരു കോമാളിയുടെ കൂടെ മൂന്ന് പേര്‍ ഫൈനല്‍ വിശകലനം ചെയ്യുന്നത് കണ്ട് ചിരിച്ചു പോയി.
സോമാലിയക്കാരന്‍ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എന്ത് അഭിപ്രായം പറയാന്‍!
എന്നിട്ടും “പൊഡോണ്‍സ്കിയുടെ കളി അത്ര പോര” എന്ന് ബൈചുഗ് ബൂട്ടിയ! ബെസ്റ്റ്.
കണ്ടാല്‍ ഗേ ലുക്കുള്ള അഴകൊഴമ്പന്‍ ജോണ്‍ എബ്രഹാമിനേയും എന്‍ ഡി റ്റി വി യൂറോ കപ്പ് വിശകലനം ചെയ്യാന്‍ കൊണ്ടു വന്നിരുന്നു! ഈ പരിപാടിയൊക്കെ ആര്‍ക്ക് വേണ്ടിയാണാവൊ സംപ്രേക്ഷണം ചെയ്യുന്നത്! ചോദ്യങ്ങളും വെറും മസാല..കളിയുടെ റ്റക്നിക്കാലിറ്റിയോ സ്ട്റാറ്റെറ്റ്ജിയോ ഒന്നും ഒരു പിടിയുമില്ല. സ്പെയിന്‍ റൈറ്റ് ഫുറ്റ് കളിക്കാരെ ലെഫ്റ്റ് വിംഗിലും ലെഫ്റ്റ് ഫുട്ടേര്‍സിനെ റൈറ്റ് വിംഗിലും കളിപ്പിക്കുന്നതെന്തിന് എന്നതൊക്കെയാണ് മറ്റും പ്രൊഫഷണല്‍ ചാനലുകളില്‍ ഇഴകീറി ഡിസ്കസ്സ് ചെയ്യപ്പെടുന്നത്. ഇവിടെ, രണ്ട് കളീക്കാരുടെ പേര് പറയും, എന്നിട്ട് ആരാണ് ബെസ്റ്റ് എന്ന്..എന്തോന്ന് പറയാന്‍!
ങാ പോട്ട്..ഫുട്ബോളില്‍ അത്ര കേമന്മാരല്ലാത്ത ആള്‍ക്കാരുടെ രാജ്യമല്ലേ നമ്മളുടേത് എന്ന് വെച്ച് ക്ഷമിക്കാം.
എന്നാണാവോ അല്പം സ്റ്റാമിനയുള്ള ഒരു റ്റീമിനെ ഇന്ത്യക്ക് കിട്ടുന്നത്.
ഇന്നലെ കളി കണ്ടപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു..ഇന്ത്യന്‍ റ്റീമിനെ ഈ ജര്‍മ്മന്‍കാരുടെ കൂടെ കളീക്കാന്‍ വിട്ടാല്‍…ഹയ്യോ.
പിന്നില്‍ പാഞ്ഞടുക്കുന്ന കെവിന്‍ കുറേന്യിയുടെ മുന്നില്‍ പായുന്ന ഇന്ത്യന്‍ ബാക്കിന്റെ രൂപം. കണ്ടയിനര്‍ ലോറിയുടെ മുന്നില്‍ പെട്ടി ഓട്ടോ പോണപോലെയിരിക്കും!
മാറി നിന്ന് ചേട്ടാ ബോള്‍ എടുത്തോ..ഒന്നും ചെയ്യരുത് എന്ന് പറഞ്ഞിട്ട്, ഗോളിയോട്,
ഡാ ശവീ മാറി നില്ലെടാ, സാറ് ഗോളടിക്കാന്‍ വരണത് കണ്ടില്ലേ..പന്തിന് അടവെയ്കണ്ട് എന്ന് പറയുന്നതാവും ഭേദം.
ദേഷ്യം ഇന്ത്യക്കാരോടല്ല..സ്പോര്‍ട്ട്സ് ബജറ്റ് മൊത്തം കട്ടുമുടിക്കുന്ന അഡ്മിനിസ്ട്റേറ്റര്‍മാരോടാണ്. ഹോക്കിയുടെ ഗതി നമുക്കറിയാമല്ലോ.
എന്നാണാവോ പത്രങ്ങളില്‍ “വലതു വിംഗിലൂടെ വെടിയുണ്ട കണക്ക് പാഞ്ഞു വന്ന പാപ്പച്ചന്‍ ഒരു നര്‍ത്തകന്റെ നൃത്തച്ചുവടുകളോടെ പന്ത് വിജയന് തളികയിലെന്നോണം വെച്ച് കൊടുത്തത്, വിജയന്‍ ഒരു മിന്നലടിയിലൂടെ വല തുളച്ചു” എന്നൊക്കെ ഗ്യാസ് എഴുതുന്നത് വായിച്ച് ദീര്‍ഘനിശ്വാസം വിടുന്നത് നിര്‍ത്താന്‍ കഴിയുക..
ഹും….
സ്മാര്‍ട്ട് പരസ്യങ്ങള്‍
ജൂണ്‍ 26, 2008
ജനങ്ങളെ ആകര്‍ഷിച്ച് തങ്ങളുടെ പ്രൊഡക്റ്റിന്റേയോ സര്‍വ്വീസിന്റേയോ ഉപഭോക്താക്കളാക്കി, വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണല്ലോ മാര്‍ക്കെറ്റിംഗിന്റെ ഒരു ലക്ഷ്യം. ഓരോ പ്രൊഡക്റ്റിനും ഉപഭോക്താക്കളോടും, ഉപഭോക്താക്കളാകാന്‍ സാധ്യതയുള്ളവരോടും പറയാന്‍ ഒരു മെസ്സേജ് കാണും. ഈ മെസ്സേജാണ് പരസ്യങ്ങള്‍ കൊണ്ട് അവര്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നത്.
പണ്ട് ഇന്ത്യയിലെ പരസ്യങ്ങള്‍ വളരെ ക്രൂഡ് ആന്റ് എക്സ്പ്ലിസിറ്റ് ആയിരുന്നു. നിര്‍മ്മ, കോള്‍ഗേറ്റ്, കാംപക്കോള മുതലായി, പ്രൊഡക്റ്റിന്റെ ഗുണവും വ്യത്യാസവും വളരെ വെട്ടിത്തുറന്ന് കാണിച്ചിരുന്നു, ജനങ്ങള്‍ക്ക് മനസ്സിലാവാന്‍. ഷേവിംഗ് സെറ്റിന്റെ പരസ്യത്തില്‍ നായകന്‍ ഷേവ് ചെയ്തതു കൊണ്ട് ക്രിക്കറ്റ് കളിക്കുമ്പോള്‍ സിക്സറടിക്കുന്നു എന്ന മട്ടിലായിരുന്നു ചിത്രീകരണവും. ഞാനിതു കഴിച്ചു, അതിനാല്‍ എനിക്ക് സ്കൂളില്‍ ഫസ്റ്റ് കിട്ടി എന്ന്‍ വിശദീകരിച്ചില്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകാത്ത അവസ്ഥ.
ഉപഭോക്താവിന്റെ അറ്റന്‍ഷനില്‍ തുടങ്ങി, ഇന്ററസ്റ്റ്, ഡിസയര്‍, പിന്നെ അവസാനം ആക്ഷനില്‍(വാങ്ങല്‍) എത്തി നില്‍ക്കുന്ന പരസ്യങ്ങളുടെ ഇംപാക്റ്റ് കമ്പനികള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്ന ഒരു വിഷയമാണ്.
ഈയിടെ എന്‍ ഡി റ്റി വി യില്‍ നല്ല രണ്ട് മൂന്ന് ഇന്ത്യന്‍ പരസ്യങ്ങള്‍ കാണുകയുണ്ടായി.
ഒന്ന് എയര്‍ റ്റെല്ലിന്റെ മാധവന്‍/വിദ്യാബാലന്‍ പരസ്യങ്ങള്‍..ട്രെയിനില്‍ പോകുന്നത് പ്രത്യേകിച്ചു..വല്ലാത്ത റൊമാന്റിക്/ഫാമിലി് ഓറിയന്റഡ് ഐഡന്റിന്റി അത് എയര്‍റ്റെല്‍ എന്ന ബ്രാന്റിന് നല്‍കുന്നത് പോലെ തോന്നി.
അതിന് കോംപറ്റീഷന്‍ എന്നോണം റിലയന്‍സ് ഇറക്കിയ കമിതാക്കളുടെ ചാറ്റിംഗ് പരസ്യം മഹാബോറായും കൃത്രിമമായും തോന്നി.
സഹാറ ഇന്‍ഷുറന്‍സിന്റെ പരസ്യമാണ് മറ്റൊരു നല്ല പരസ്യം. നല്ല തമാശ, അതിനിടയിലൂടെ സറ്റിലായി സംവദിക്കുന്ന ഒരു പ്രൊഡക്റ്റ് മെസ്സേജ്.
ആം വേ, ഷ്കോഡാ ഫാബിയ മുതലായവയുടെ പരസ്യങ്ങള്‍ വെറും പഴഞ്ചന്‍ സ്റ്റൈലില്‍ ഉള്ളതായും തോന്നി.
ഒരു പരസ്യ ചിത്രത്തിന്റെ സോഫിസ്റ്റിക്കേഷനും ക്രിയേറ്റീവ് കണ്ടന്റും വെച്ച് അത് കാണിക്കപ്പെടുന്ന സമൂഹത്തിന്റെ/ആ പ്രൊഡക്റ്റ് ഉപയോഗിക്കുന്ന റ്റാര്‍ഗെറ്റ് മാര്‍ക്കെറ്റിന്റെ മനോ-സാമ്പത്തിക-വിദ്യാഭ്യാസ നിലവാരം അളക്കാം എന്നാണ് എന്റെ ഒരു അനുമാനം. ഇന്ത്യന്‍ പരസ്യങ്ങള്‍ കാണൂമ്പോള്‍ അതില്‍ ഇത്തിരി യോജിപ്പില്ലായ്മ കാണാമെങ്കിലും! ഇന്ത്യന്‍ മാര്‍ക്കെറ്റിന് മള്‍റ്റി നാഷണല്‍സ് ഒരുക്കുന്ന പരസ്യം നോക്കിയാല്‍ അറിയാം, അവര്‍ ഇന്ത്യന്‍ സമൂഹത്തെ എങ്ങിനെയാണ് കാണുന്നതെന്ന്..ഉദാഹരണത്തിന്, കൊക്കകോളയുടെ വിവിധ രാജ്യങ്ങളിലുള്ള പണ്ടത്തെ പരസ്യങ്ങള്‍ കണ്ടാല്‍ മതി.
വാല്‍ക്കഷ്ണം: ഇന്നലെ റേഡിയോയില്‍ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു പരസ്യം കേട്ടു.”ഇന്ധനവില കുത്തിച്ചുയരുന്ന ഈ സമയത്ത് ഡീസലിന് എണ്‍പത് ശതമാനം വരെ വിലക്കുറവ് ” എന്ന്! അയ്യോ അതെവടെ, വണ്ടി തിരി എന്ന് കരുതി ശ്രദ്ധിച്ചപ്പോഴാണ്..ഡീസല്‍ ജീന്‍സിന്റെ പരസ്യം ആയിരുന്നു!
രണ്ടാഴ്ച മുന്‍പ് ഒരു ട്റാഫിക്ക് ജംഗ്ഷനില്‍ ഒരു സായിപ്പ് ഒരു പോസ്റ്ററും പിടിച്ച് നില്‍ക്കുന്നത് കണ്ടു. ആ പോസ്റ്ററില്‍ ഇങ്ങനെയെഴുതിയിരുന്നു.
“I am the best employee of the year. Now you can be my Manager”
സ്മാര്‍ട്ട് മാര്‍ക്കെറ്റിംഗ് ജോലി തപ്പുന്നതിലും ഉപയോഗിക്കാമെന്നര്‍ത്ഥം.







