Potato Mash

ഏപ്രില്‍ 4, 2006

dinner.jpg

സോറി. തനി കേരളാ റെസിപ്പികള്‍ ഇവിടെ ലഭിക്കുന്നതല്ല. ഒണ്‍ലി കോണ്ടിനെന്റല്‍.

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 5-6 എണ്ണം വലുത്

ലീക്ക് – 4-5 എണ്ണം.

പാര്‍സിലി – കറിവേപ്പില പോലെ അത്രയും

ബട്ടര്‍ – നല്ല ഒരു കഷണം

മില്‍ക്ക് ക്രീം – ഒരു കപ്പ്.

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിച്ച് വേവിക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ വെള്ളം ഊര്‍ത്തി കളയുക. നല്ലവണ്ണം വെള്ളം ഊര്‍ന്ന് പോകണം.

അതു കഴിഞ്ഞ് ഒരു മാഷറെടുത്ത് (നല്ല ചട്ടുകം ആയാലും മതി) ഉരുളക്കിഴങ്ങുകള്‍ നന്നായി പൊടിക്കുക. കൂടുതല്‍ പൊടിക്കും തോറും ഉരുളക്കിഴങ്ങ് കുഴഞ്ഞു വരുന്നതായിരിക്കും.

ഒരു ഫ്രൈയിംഗ് പാനില്‍ അല്‍പ്പം ബട്ടറിട്ട് ഉരുക്കി അതില്‍ കഷ്ണിച്ച ലീക്ക് (സവാളയായാലും ധാരാളം) മൂപ്പിക്കുക. മൂക്കുമ്പോള്‍ ചെറുതായി അരിഞ്ഞ പാര്‍സിലിയുടെ ഇലകള്‍ ഇട്ട് എടുക്കുക.

നേരത്തെ പൊടിച്ച് ലേഹ്യപ്പരുവമാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേയ്ക്ക്  ക്രീം, മൂപ്പിച്ച ലീക്ക്+പാര്‍സിലി ഇവ ചേര്‍ത്ത് നന്നായി ഇളക്കുക.

ഉപ്പും കുരുമുളകുപൊടിയും ആവിശ്യത്തിനു ചേര്‍ക്കുക.

ഇതാണ് പൊട്ടറ്റോ മാഷ്. ഉരുളക്കിഴങ്ങ് വാദ്ധ്യാര് എന്നു മലയാളത്തില്‍ പറയും.

ഇനി ഇത് എന്തിന്റെ കൂടെ കഴിക്കും?

ഫോണെടുത്ത് കറക്കി KFC ചിക്കണ്‍ ഓര്‍ഡര്‍ ചെയ്യുക. അതില്‍ നിന്നും ഒരു മുഴുത്ത കാല്‍ കഷ്ണം എടുത്ത് മാഷിന്റെ സൈഡില്‍ വയ്ക്കുക.

അല്‍പ്പം ലേയ്സ് ചിപ്സ് ഒരു സൈഡില്‍ കൂട്ടി വയ്ക്കുക. ചില്ലി സോസും വെറുതെ ഇത്തിരി ഇറ്റിക്കുക.

ജ്യൂസ് ഈ സാധനം തൊണ്ടയില്‍ നിന്ന് താഴോട്ടിറക്കാന്‍ ഉപകരിക്കും.

സമര്‍പ്പണം : പരീക്ഷക്കിരുന്ന് പഠിക്കുകയായിരുന്നത് കൊണ്ട് പാചകം എന്നെ ഏല്‍പ്പിച്ച എന്റെ ശ്രീമതിക്ക്.

പിന്നെ ബി ബി സി ഫുഡ് എന്ന ചാനലിലെ ഗുരുക്കളായ ആന്‍സിലി ഹാരിയട്ടിനും, ജാമി ഒലിവറിനും.

അടുത്ത പ്രാവിശ്യം പാപ്രിക്കാ ചിക്കണ്‍.

Advertisements

5 പ്രതികരണങ്ങള്‍ to “Potato Mash”

 1. Sreejith K Says:

  കലക്കിയിട്ടുണ്ട്. ഇനി പാപ്രിക്കാ ചിക്കണ്‍ പോരട്ടെ. അല്ല, ഇതു കഴിച്ച് വയറിന് വല്ല പ്രശ്നവും ഉണ്ടായോ? അതിന്റെ വിശേഷവും വേണം വിശദമായി.

 2. Shaniyan Says:

  ഹഹാ, കൊള്ളാം!! പാവം ശ്രീമതി…


 3. തടി കൂടാന്‍ ബെസ്റ്റ്‌ സാധനമാ!

 4. wakaari Says:

  ശ്രീജിത്തേ, അതു കഴിച്ചുകഴിഞ്ഞാല്‍ എങ്ങിനെ നില്‍ക്കുമെന്ന് കണ്ടില്ലേ മറ്റേ ഫോട്ടത്തില്‍.

  അരമന്ദേ, നമുക്ക് ഫോണ്ടിന്റെ സൈസ് കുറച്ചൂടെ കുറച്ചാലോ? ഇത്തിരി വലിപ്പം കൂടിയോന്നൊരു സംശയം.

 5. bindu Says:

  ഇതിന്റെ കൂടെ സവര്‍ ക്രീം ചേര്‍ത്താലോ? അങ്ങനെ പരീക്ഷിച്ച ഒരു ഹതഭാഗ്യ ആണു ഞാന്‍
  😉


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: