താങ്ക്യൂ!

ഏപ്രില്‍ 4, 2008

സാധാരണ പഠനം തുടങ്ങിയാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസ്സാകും.
അധികം മിണ്ടാട്ടമില്ല, ടി വി കാണല്‍ കുറയും, കിടപ്പ് പഠനമുറിയില്‍ തന്നെയാകും.

സായാഹ്നക്ലാസ്സ് ഉള്ള ദിവസങ്ങളില്‍ ഒന്‍പതരയാകുമ്പൊള്‍ വീട്ടിലെത്തിയാല്‍ നേരെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. അല്ലെങ്കില്‍, ആറ് മണിയാകുമ്പോഴേ ശാപ്പാട് കഴിഞ്ഞ് പഠനമുറിയില്‍ കയറി കതകടക്കും.
അതിനകത്ത് പ്രധാനമായും ബ്ലോഗ് വായനയും, ചാറ്റിംഗും, അടുത്ത പോസ്റ്റില്‍ എന്തെഴുതും/എനിക്കൊരു ലോട്ടറി അടിച്ചാല്‍ എന്തൊക്കെ ചെയ്യണം എന്നുള്ള ചിന്തകളുമാണ് നടക്കുന്നതെങ്കിലും!
അച്യുതനെ ഗൌനിക്കുന്നില്ല എന്ന് ശ്രീമതിക്ക് പരാതിയാണ്.
“അവനു വേണ്ടിയല്ലേ ഞാനീ കിടന്ന് കഷ്ടപ്പെട്ട് പഠിക്കണത്?” എന്നുള്ള ഒരു മറുചോദ്യത്തില്‍ ഞാന്‍ രക്ഷപെടും.
ചില നേരത്തെ, പ്രത്യേകിച്ചും രാത്രിയിലെ അവന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് അരിശം വന്നു ഭ്രാന്ത് പിടിക്കും എന്ന് തോന്നിയിട്ടുണ്ട്-പ്രത്യേകിച്ച് പഠിക്കാനോ അസൈന്‍‌മെന്റുകളോ മറ്റോ ഉണ്ടെങ്കില്‍!
ശ്രീമതി എപ്പോഴും ശാന്തയാണ്-ഒരു പ്രശ്നവുമില്ല. വെറുതേയാണോ അമ്മമാരോട് കുട്ട്യോള്‍ക്ക് ഇത്ര ഇഷ്ടം!

കഴിഞ്ഞ ദിവസം രാത്രി പതിവുപോലെ പഠനമുറിയില്‍ ഇരുന്നു വായിക്കുകയായിരുന്നു. താഴെ‌നിന്നും ശ്രീമതി അച്യുതനെ “താന്‍‌ക്യൂ” പറയാന്‍ പഠിപ്പിക്കുന്നത് കേള്‍‌ക്കാം.
ഒരു സാധനം അവന്റെ കൈയ്യില്‍ കൊടുത്തിട്ട് താന്‍‌ക്യൂ പറയാന്‍ നിര്‍ബന്ധിക്കുകയാണ്.
“പറേടാ അച്ചു, താങ്ക്യൂ..”
പറേടാ..താന്‍‌ക്യൂ താങ്ക്യൂ…..പറഞ്ഞേ…”

കുറേ നേരം കേട്ടപ്പോള്‍ എനിക്ക് അരിശം വന്നു. മനുഷ്യന്‍ ഇവിടെ കോണ്‍‌സെണ്ട്രേറ്റ് ചെയ്യാന്‍ മിനക്കെടുമ്പോളാണ് ഒരു താന്‍‌ക്യൂ പഠിത്തം.
“ഒന്നു മിണ്ടാണ്ടിരുന്നേ..തലക്ക് തീ പിടിച്ചിരിക്കുമ്പോഴാ അവടെയൊരൂ താങ്കു!” എന്ന് പറയാന്‍ കസേര നീക്കി എഴുന്നേറ്റതും,
താഴെ നിന്ന് ഒരു കുഞ്ഞു ശബ്ദം

“താ…………………….കൂ……….യ് ”

തിരികെ ഇരുന്നു പോയി. അപ്പോള്‍ വീണ്ടും

‘താ………………….കൂ……………………..യ് ”

എനിക്ക് സന്തോഷം കൊണ്ട് ചിരി അടക്കാന്‍ പറ്റിയില്ല. ശ്രീമതിയും താഴെ നിന്ന് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.

പിന്നീട് പഠിക്കാന്‍ തോന്നിയില്ല.

Advertisements

4 പ്രതികരണങ്ങള്‍ to “താങ്ക്യൂ!”

  1. InjiPennu Says:

    താ‍ങ്ക്യൂ അരവിന്ദേ ഈ പോസ്റ്റിനു

  2. ബിക്കു Says:

    അയ്യോടാ!! കൊഞ്ചല്‍ ഒക്കെ തുടങ്ങിയോ? അതൊക്കെ കേക്കാണ്ട് പറിക്കാന്‍ പോയിരിക്കുന്ന കോന്തനച്ഛനെ എന്ത് ചെയ്യണം! അച്ച്യുതന്റെ പുതിയ സ്നാപ്‌സ് പ്ലീസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്……………


  3. അയ്യോട.. ബിക്കുന്റെ കമന്റ്‌ കോപ്പി പേസ്റ്റ്‌..

  4. വല്യമ്മായി Says:

    ഞാനീ പോസ്റ്റ് തറവാടിക്ക് ഉറക്കെവായിക്കുന്നത് കേട്ട് ഒരുത്തന്‍ കിടന്ന് ഹൂഹീ ഹാഹൂ എന്നൊക്കെ പറയുന്നുണ്ട് 🙂

    പണ്ട് പച്ചാനാടെ കുഞ്ഞികൈവിരല്‍ പതിഞ്ഞ റെകോര്‌ഡ്മായി ചെല്ലുമ്പോള്‍ സാര്‍‌ ചോദിക്കും പഠിക്കാനൊക്കെ നേരം കിട്ടുന്നുണ്ടോ എന്ന്.

    അച്ചുതന്‍‌കുട്ടിക്ക് പച്ചാനേടേം ആജുന്റേം ഉന്നിക്കുട്ടനേയും ഹായ് 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: