റുവാണ്ട

ഏപ്രില്‍ 7, 2008

റുവാന്‍ഡയില്‍ 1994ല്‍ നടന്ന നരഹത്യ തൊണ്ണൂറുകളിലെ ഏറ്റവും വലിയ ജിനോസൈഡുകളില്‍ ഒന്നാണ്. ഒരു പക്ഷേ നാസികള്‍‍ ജൂതരെ കശാപ്പ് ചെയ്തതുമായി താരതമ്യം അര്‍ഹിക്കുന്ന
 ഒരു ഉന്മൂലനം! റുവാണ്ടയിലെ ഭൂരിപക്ഷമായ ഹുടു വംശജര്‍ എട്ടു ലക്ഷത്തോളം റ്റു‌ട്സി വം‌ശജരെയാണ് ഗവര്‍മെന്റിന്റെ പിന്തുണയോടെ വെട്ടിമുറിച്ച് കശാപ്പ് ചെയ്തത്.
ഈ പ്രശ്നത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടേയും (പ്രത്യേകിച്ച്, യു എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ്) സര്‍‌വ്വോപരി ഐക്യരാഷ്ട്രസഭയുടേയും നിഷ്‌ക്രിയത്വം വളരെയേറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്-പരക്കെ അപലപിക്കപ്പെട്ടുട്ടുമുണ്ട്.
ഈ നരഹത്യയെ ആധാരമാക്കിയ വ്യത്യസ്തങ്ങളായ മൂന്ന് ചലചിത്രങ്ങള്‍ ഞാന്‍ കാണുകയുണ്ടായി. ഒരോ ചിത്രവും മനസ്സില്‍ നടുക്കവും, ഹൃദയത്തില്‍ മുറിവും കണ്ണില്‍ നനവുമായല്ലാതെ കണ്ടു തീര്‍ക്കാന്‍ സാധിച്ചില്ല. അവിശ്വസനീയമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്ന, എന്നാല്‍ യാഥാര്‍ത്ഥ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘൂകരിച്ച, ക്രൂരത. വാളുകളുമായി അരിയാന്‍ വരുന്ന ഹുടുക്കളുടെ മാത്രം കാര്യമല്ല-നിരായുധരായ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന ക്യാമ്പുകളില്‍ നിന്നും പട്ടാളത്തെ അയച്ചു വെള്ളക്കാരെ മാത്രം രക്ഷപെടുത്തുന്ന പാശ്ചാത്യ വര്‍ണ്ണവെറി കണ്ടും ഞാന്‍ നടുങ്ങിപ്പോയി. സ്വന്തം പട്ടികളെ വരെ മദാമ്മകള്‍ രക്ഷപെടുത്തിക്കൊണ്ടുപോകുന്നു-വര്‍ഷങ്ങളോളം ഭക്ഷണം പാചകം ചെയ്തു കൊടുത്ത, കൂടെ താമസ്സിച്ച, സഹായിച്ച, കുട്ടികളെ പരിപാലിച്ച കറുത്ത വര്‍ഗ്ഗക്കാരി വേലക്കാരികളെപ്പോലും അവര്‍ തിരിഞ്ഞു നോക്കുന്നില്ല!
ഷണ്ഡത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമായി യു എന്‍ സൈനികര്‍ കാഴ്ചക്കാരായി നില്‍ക്കുന്നു!

നെഞ്ചില്‍ കൈ വെച്ചു കൊണ്ടാണ് പല സീനുകളും കണ്ടു തീര്‍ത്തത്. ആഫ്രിക്ക ഈസ്  എ ബ്ലഡി കോണ്ടിനെന്റ്. പ്രാകൃത കാട്ടാള നീതി പുലര്‍ത്തുന്ന, ഗോത്രവര്‍ഗ്ഗങ്ങളുടെ പടക്കളം. എന്നാല്‍ “ത്രീ പീസ് ഫാബിയാനിയുമിട്ട് സിവിലൈസേഷണല്‍ ചികു”മായി കത്തിയും മുള്ളും പിടിച്ച് നിരന്നിരിക്കുന്ന, പാശ്ചാത്യരുടെ മനസ്സില്‍ അതിലും ഇരുട്ടാണ്..അതിലും കാടത്തമാണ്.

ഒരു വേള ഞാന്‍ ആലോചിച്ച് പോയി-ഇതു പോലെ കലുഷിതമായ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഒരു പ്രശ്നമുണ്ടായാല്‍ നമ്മുടെ സര്‍ക്കാര്‍ ഇടപെടുമോ? എത്രത്തോളം മനുഷ്യത്വപരമായിരിക്കും അത്? പണ്ട് ഉഗാണ്ടയിലെ ഇദി അമീന്‍, ഇന്ത്യന്‍ വംശജരോട് മൂന്ന് മാസത്തിനകം സ്ഥലം വിട്ടു‌കൊള്ളാന്‍ ഓര്‍ഡര്‍ കൊടുത്തപ്പോള്‍, അങ്ങിനെ ചെയ്താല്‍ ശക്തമായ തിരിച്ചടിയുണ്ടാകും എന്ന് ഭീഷണിപ്പെടുത്തിയ ഇന്ത്യ എന്ത് ചെയ്തു? ഒരു ചുക്കും ചെയ്തില്ല. ഇദി അമീന്‍ ഇന്ത്യക്കാരെ നാടു കടത്തി.വരുടെ മുഴുവന്‍ സ്വത്തുക്കളും കൈയ്യേറി.

പേടിയാവുന്നു.

Advertisements

2 പ്രതികരണങ്ങള്‍ to “റുവാണ്ട”


  1. ഹോട്ടല്‍ റുവാണ്ട എന്നൊരു ചിത്രം കണ്ടിട്ടുണ്ട്.

  2. praveen Says:

    It is beyond our common imagination or more than what those movies shown. If needed, you can refer SHAKE HAND WITH THE DEVIL, written by Dallayar, the then head of UN force of Rwanda.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: