നാളത്തെ പത്രം

ഏപ്രില്‍ 8, 2008

ഫാസ്റ്റ് ഇന്റര്‍നെറ്റ് ആക്സസ്സ് വഴി, ഇ-ന്യൂസ് പോര്‍ട്ടലുകള്‍, അഗ്രിഗേറ്ററുകള്‍, ഡിജിറ്റല്‍ ബുക്ക്സ്, ബ്ലോഗുകള്‍ മുതലായവ പ്രചാരം നേടിയതിനാല്‍‍ കണ്‍‌വന്‍‌ഷനല്‍ പ്രിന്റ് മീഡിയയുടെ അവസാനമായിരിക്കുന്നു എന്ന വാര്‍ത്ത നമ്മള്‍ പലയിടത്തും കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.
അതുണ്ടാകുമോ എന്നുറപ്പില്ല. ബുക്കുകള്‍ക്കു പകരം ബുക്കുകളേയുള്ളൂ. കാറും, വിമാനവും, സ്പേസ് ഷിപ്പുകളും ഉള്ള ഈ ലോകത്ത് ഇപ്പോളും സൈക്കിളുകള്‍ യഥേഷ്ടം ഓടുന്നുണ്ടല്ലോ? മെല്ലെപ്പോക്ക് ഇഷ്ടപ്പെടുന്നവരും എന്നും ധാരാളം കാണും.
എന്നാല്‍ പ്രിന്റ് മീഡിയക്ക് ശരിക്കും ഭീഷണിയുയര്‍‌‍ത്തുന്ന ഒരു ഗാഡ്‌ജറ്റിനെക്കുറിച്ച് ഇപ്പോളാണറിഞ്ഞത്. ഇ-ബുക്ക് അഥവാ ഡിജിറ്റല്‍ ബുക്ക് റീഡര്‍. ഒരു ബുക്കിന്റെ ഡിജിറ്റല്‍ കോപ്പി ഇതിലിട്ടാല്‍ മതി, ഒരു പുസ്തകത്തിലെ പേജിലെന്നോണം ഒരോരോ പേജുകളായി കണ്ട് കൈയ്യില്‍ പിടിച്ച് സുഖമായി വായിക്കാം. കനക്കുറവും വലിപ്പക്കുറവും ചാര്‍‌ജ്ജിംഗ് പ്രശ്നവുമില്ലാത്തതിനാല്‍ മൊബിലിറ്റിയും വളരെ കൂടുതല്‍-യാത്രക്കിടയിലോ എയര്‍പോര്‍ട്ടിലോ, റെസ്റ്റോറന്റിലോ..എവിടെ വേണമെങ്കിലും റീഡര്‍ കൊണ്ടു നടക്കാം.
ആമസോണ്‍ ഡോട്ട് കോമിന്റെ കിന്‍‌ഡള്‍ എന്ന ബ്രാന്റും, സോണിയുടെ റീഡറുമേ ഞാന്‍ കണ്ടുള്ളൂ. വിലയും താരതമ്യേനെ കുറവ്. ഏകദേശം മുന്നൂറ് ഡോളര്‍. കണ്ടിടത്തോളം ക്ലാരിറ്റിക്ക് ഒരു പ്രശ്നവുമില്ല. ആകെയൊരു കുഴപ്പം, ഡിജിറ്റല്‍ വേര്‍ഷന്‍ അവൈലബിള്‍ ആയ ബുക്കുകള്‍ മാത്രമേ വായിക്കാന്‍ പറ്റൂ എന്നതാണ്. അതിനാല്‍ തന്നെ, ഇതില്‍ ഇന്റര്‍നെറ്റും പ്രാപ്തമാക്കിയാല്‍ ഇത് ഒരു ഗ്ലോറിഫൈഡ് പാം ടോപ്പ് ആയി മാറുമെന്നേയുള്ളൂ.

പി ഡി എഫ് ഫോര്‍മാറ്റിന്റെ സപ്പോര്‍ട്ട് സോണിയില്‍ മോശമാണെന്നും കേട്ടു.

ഞാനാലോചിച്ചത്  ഈ ഉപകരണം പ്രചാരത്തിലായാല്‍ നമ്മുടെ ന്യൂസ് പേപ്പര്‍ വ്യവസായത്തില്‍ കൊണ്ടു വരാവുന്ന മാറ്റങ്ങളെക്കുറിച്ചാണ്. പേപ്പര്‍‌ലെസ്സ് ന്യൂസ് പേപ്പര്‍ ആവും നാളത്തെ വര്‍ത്തമാനപ്പത്രം. പ്രിന്റിംഗ് മെഷീനറി വേണ്ട, അച്ചടിച്ച പത്രക്കെട്ടുകള്‍ ഡിസ്ട്റിബ്യൂട്ട് ചെയ്യേണ്ട, പ്രിന്റിംഗ്/കംപോസിംഗ്/ലോജിസ്റ്റിക് ജോലിക്കാര്‍ വേണ്ട, ആകെക്കൂടി വര്‍ക്കിംഗ് ക്യാപ്പിറ്റലില്‍ വന്‍ ലാഭം.
പകരം, മാതൃഭൂമിയുടെ സബ്‌സ്ക്രൈബേര്‍സിനു മാതൃഭൂമിക്കാര്‍ അവരുടെ ഇ-റീഡറുകളിലേക്ക് അന്നന്നത്തെ പത്രം അയച്ചു കൊടുക്കുന്നു! മനോരമക്കാര്‍ അവരുടെ വായനക്കാര്‍ക്ക് മനോരമ അയച്ചു കൊടുക്കുന്നു.
ഇന്റര്‍നെറ്റ് എഡിഷനുമായി ഇതിന് എന്ത് വ്യത്യാസം എന്ന് തോന്നാം. കൂടെക്കൊണ്ട് നടക്കാം, ഇന്റര്‍നെറ്റ് വേണ്ട (പത്രമയക്കല്‍ വയര്‍ലെസ്സ് വഴിയാകട്ടെ), കം‌പ്യൂട്ടറിന്റെ സ്ഥാനമനുസരിച്ച് വായനയും മാറ്റേണ്ട.മാത്രമല്ല, പഴയ പത്രം റെഫര്‍ ചെയ്യേണ്ടവര്‍ക്ക് ഇന്റനെറ്റിലെ ആര്‍ക്കൈവ്‌സ് തിരയുന്നതിനേക്കാള്‍‍ മെച്ചപ്പെട്ട ഒരു സാധ്യതയും ലഭിക്കുന്നു.
പരസ്യങ്ങള്‍ വഴിയുള്ള വരുമാനവും പത്രങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കാം. സ്റ്റാറ്റിക് പേജുകളല്ല, ഡൈനാമിക് പേജുകളാണ് എന്ന് ഓര്‍ക്കുക. പത്ത് ബൈ ഇരുപത് സെ മീ കോളം റ്റൈം സ്ലോട്ട് വെച്ച് പല കമ്പനികള്‍ക്ക് നല്‍കാം എന്നര്‍ത്ഥം.
ആലോചിച്ചാല്‍ ചെയ്യാന്‍ ഒരു പാടു സാധ്യതകള്‍ ഉണ്ട്.

എങ്കിലും രാവിലെ ആ ഫ്രെഷ് മണമുള്ള, ക്രിസ്പായ പത്രവുമെടുത്ത്, കക്കൂസിലിരുന്ന് മനസമാധാനമായി നീട്ടി വിടര്‍‌‍ത്തിയങ്ങങ്ങ് പിടിച്ച്, വാര്‍ത്ത വായിക്കുന്ന ആ ഒരു ഫീലിംഗ് ഇത് തരുമോ എന്നതാണ് പ്രശ്നം. ദി ഹ്യുമന്‍ ഫാക്റ്റര്‍.

 

Advertisements

4 പ്രതികരണങ്ങള്‍ to “നാളത്തെ പത്രം”


 1. അരവിന്ദേ, ഇതു കണ്ടായിരുന്നോ?


 2. ഈ സാധനം out of stock എന്ന്‌ മൂന്നാലു മാസങ്ങള്‍ക്ക്‌ മുമ്പ ആമസോണ്‍ സൈറ്റില്‍ കണ്ടിരുന്നു. അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വീണ്ടും കിട്ടിതുടങ്ങിയോ എന്നറിയാമോ?


 3. സന്തോഷ്‌ജീ, അയ്യോ ഇല്ല 🙂 ഇത് ഇവിടെ ഒരു എക്സിബിഷനു പോയപ്പോള്‍ കണ്ടതാ.
  ബുക്ക് വായിക്കുന്നത് നന്നായി തോന്നിയെങ്കിലും എനിക്ക് ഹരം കേറിയത് പത്രം വരുന്ന രീതി മാറ്റാം എന്ന് തോന്നിയപ്പോളാണ്. ന്യൂസ് പേപ്പര്‍ ഇന്‍ഡസ്ട്രി തന്നെ മാറിപ്പോകും. എയര്‍ റ്റിക്കറ്റ് ബുക്കിംഗ്, ബാങ്കിംഗ് എന്നിവ ഇന്റര്‍നെറ്റ് വഴി വിപ്ലവകരമായി മാറിയത് പോലെ.
  ജോലി പ്രശ്നം ഒരു വലിയ പ്രശ്നമാണെങ്കിലും. ഇന്ത്യയില്‍ നടപ്പാവുന്ന കാര്യമല്ല ആലോചിച്ചതും. പഴയ ജോലികള്‍ക്ക് പകരം പുതിയ ജോലികള്‍ സൃഷ്ടിക്കാനുള്ള സോഷ്യല്‍/പൊളിറ്റിക്കല്‍ വില്ലും, ആര്‍‌‍ജ്ജവവും, ആര്‍ ആന്റ് ഡി സെറ്റപ്പും, സര്‍‌വ്വോപരി ക്യാപ്പിറ്റലിസ്റ്റിക് സാമ്പത്തിക വ്യവസ്ഥിതിയും ഉള്ള അമേരിക്കയിലേയോ ജപ്പാനിലേയോ കാര്യമാണ് ഉദ്ദേശിച്ചതും.
  ലിങ്കിനു നന്ദി.

  അങ്കിള്‍ സാര്‍, ഞാനും കണ്ടിരുന്നു. സ്റ്റോക്ക് സ്റ്റാറ്റസ് അറിഞ്ഞു കൂടാ. കൂടുതല്‍ കമ്പനികള്‍ എന്തേ ഇത് നിര്‍മ്മിക്കുന്നില്ല എന്ന് ചിന്തിക്കുകയാണ് ഞാന്‍. ഒരു സസ്റ്റേയ്‌നബിള്‍ അഡ്വാന്റേജ് ആരും കാണുന്നില്ലേ ആവോ. പേജര്‍ പോലെ വളര്‍ച്ചയെത്താഞ്ഞ ഒരു ഇന്റര്‍മീഡിയറ്റ് ചാപ്പിള്ളയെ മാര്‍ക്കെറ്റിലേക്ക് പ്രസവിക്കേണ്ട എന്നും കരുതിയാവാം.സാംസംഗ് ഒക്കെ ഇത് നിര്‍മ്മിക്കാതെയിരിക്കുന്നതില്‍ അല്‍ഭുതം തോന്നുന്നു.
  ഗൂഗിളാണ് മറ്റൊരു കമ്പനി. അവര്‍ ഇത് നിര്‍മ്മിക്കുകയാണെങ്കില്‍ അത് ഒരു കാറ്റഗറി കില്ലര്‍ തന്നെയാകും. ഗൂഗിള്‍ ന്യൂസ് ഒന്നു മാത്രം എത്തിച്ച് കൊടുത്താല്‍ മതി!


 4. ഇതു് ആദ്യ കാലം മുതലേ back order ആണു്. ഇപ്പോഴും അങ്ങനെതന്നെ.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: