ഇതു വെറും കളിയല്ല

ഏപ്രില്‍ 9, 2008

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍‌ട്ടറിലെ എണ്ണം പറഞ്ഞ കളിയായിരുന്നു ഇന്നലെ നടന്ന ആര്‍സെനല്‍-ലിവര്‍പൂള്‍ മാച്ച്. ക്വാര്‍ട്ടറിലെ എട്ടു റ്റീമില്‍ നാലും ഇംഗ്ലീഷ് റ്റീമുകളാണ് എന്നത് പ്രീമിയര്‍ ലീഗിന്റെ ക്വാളിറ്റി ചൂണ്ടി കാണിക്കുന്നു. ചെത്സിക്കെതിരെ അവേ ഗോളുകളുടെ അടിസ്ഥാനത്തില്‍ മാത്രം അടിയറവ്  പറഞ്ഞ തുര്‍‌ക്കിയുടെ ഫനെര്‍‌ബാച്ചി യൂറോപിലെ നാളത്തെ ശക്തികള്‍ ഈസ്റ്റേണ്‍ യൂറോപില്‍ നിന്നാകാം എന്ന സൂചന തരുന്നു.
സംഗതി ലിവര്‍പൂളിനേയോ ആര്‍സെനലിനേയോ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന കാരണത്താല്‍ റ്റെന്‍ഷന്‍ ഒന്നുമില്ലായിരുന്നതെങ്കിലും ആര്‍ക്കും റ്റെന്‍‌ഷനടിച്ചു പോകും വിധമായിരുന്നു കളി പോയ വഴി. ഡിയാബി വഴി ആര്‍സെനല്‍ ആദ്യം മുന്നിലെത്തുന്നു. കുയിറ്റിന്റെ സൂപ്പര്‍ ഹെഡര്‍ വഴി ലിവര്‍ പൂള്‍ സമനില പിടിക്കുന്നു. പിന്നെയതാ വരുന്നു ഫെര്‍നാണ്ഡോ റ്റോറസിന്റെ സൂപ്പര്‍ ഗോള്‍, ലിവര്‍ പൂള്‍ മുന്നില്‍. ഉടന്‍ വരുന്നു അഡെബയൊറിന്റെ സമനില ഗോള്‍. അവേ ഗോള്‍ അടിസ്ഥാനത്തില്‍ സെമിയില്‍ കയറാന്‍ ആര്‍സെനിലിന് ആ സമനില ധാരാളം മതിയായിരുന്നു. ഉടന്‍ വരുന്നു ബാബേലിനെ തള്ളിയിട്ടതിന് ഒരു പെനാള്‍ട്ടി. ജെറാര്‍ഡിന് പിഴച്ചില്ല. പിന്നെ ആര്‍സെനിലിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയായി ബാബേലിന്റെ വണ്‍-റ്റു-വണ്‍ ഗോള്‍, ഇഞ്ചുറി റ്റൈമില്‍. അഞ്ചേ മൂന്ന് എന്ന അഗ്രിഗേറ്റ് നിലയില്‍ ലിവര്‍പൂള്‍ ഇനി ചെത്സിയെ സെമിയില്‍ നേരിടും.
ആര്‍സെനിലിന്റെ കാര്യം കഷ്ടമാണ്. നാട്ടിലെ ചില കൃസ്ത്യന്‍ സ്കൂളുകള്‍ പോലെ അച്ചടക്കമുള്ള ക്ലബ്ബാണത്. മാനേജര്‍ ആര്‍സീന്‍ വെം‌ഗര്‍ പറയുന്നതിനപ്പുറം കുട്ടികള്‍ക്ക് ഒന്നുമില്ല.ഈഗോ ക്ലാഷുകള്‍ തീരെയില്ല. വണ്‍ റ്റച്ച് ഫുട്ബോള്‍ ഏറ്റവും നന്നായി കളിക്കുന്നത് ആസ്വദിക്കണമെങ്കില്‍ അവരുടെ കളി കാണണം. ത്രികോണത്തിലാണ് പാസിംഗ് മുന്നേറുന്നത്. അപാരമാണ് അവരുടെ പ്ലേസിംഗും പൊസിഷനിംഗും. ഏറ്റവും കൂടുതല്‍ യുവ നിരയുള്ളതും (സെസ്ക് ഫാബ്രിഗാസ്, വാന്‍ പേഴ്സി,വാല്‍കോട്ട് തുടങ്ങി) അവര്‍ക്കു തന്നെ. പക്ഷേ എന്തു ചെയ്യാം! ഇതു വരെ മുന്നിട്ട് നിന്ന ഇ പി എല്ലില്‍ ഇപ്പൊള്‍ അവര്‍ മൂന്നാം സ്ഥാനത്തായി. യുവേഫയില്‍ നിന്ന് പുറത്തായി, എഫ് എ കപ്പോ, കമ്യൂണിറ്റി ഷീല്‍ഡൊ നേടാനായില്ല. ചുരുക്കത്തില്‍ ഇത്രയും നല്ല ഒരു റ്റീമായിട്ടും ഈ സീസണില്‍ ഒരു കപ്പ് നേടുന്ന ലക്ഷണമില്ല!
ഭാഗ്യദോഷം എന്നേ പറയാന്‍ പറ്റൂ.
ലിവര്‍പ്പൂളും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും(എന്റെ പ്രിയപ്പെട്ട റ്റീം) സ്റ്റാര്‍ പവ്വറിന്റെ ബലത്തില്‍ നീങ്ങുന്നവരാണ്. പ്രത്യേകിച്ച് മാന്‍‌യു. റൊണാള്‍ഡോയും റൂണിയും റ്റെവസ്സും (പിന്നെ പിന്നില്‍ നാനിയും എവ്‌റയും) ഒന്നിച്ചു കളിച്ചില്ലെങ്കില്‍ ഏത് പ്രതിരോധനിരയും അവരെ തടുക്കും. മൂന്ന് പേരുമുണ്ടെങ്കില്‍ ആരെ തടയണം എന്ന കണ്‍ഫ്യൂഷനാണ് മാന്‍‌യു ഗോളടിക്കാന്‍ കാരണം. ഈ ഫയറിംഗ് പവര്‍ തന്നെ അവരുടെ ശക്തി.
താരതമ്യേനെ വയസ്സന്മാരുടെ റ്റീമാണ് ലിവര്‍പൂള്‍. അവരുടെ ഏറ്റവും വലിയ ശക്തി ആന്‍-ഫീല്‍ഡിലെ അവരുടെ ആരാധകര്‍ തന്നെ. തോറ്റാലും ജയിച്ചാലും “യൂ വില്‍ നെവര്‍ വാക്ക് എലോണ്‍‘ എന്ന പാട്ട് മുഴങ്ങാത്ത കളിയുണ്ടോ! സാബി അലൊണ്‍സോ, ജാമി കരാഗര്‍, ക്രൌച്ച്, മുതലായവരെ ഒഴിവാക്കാന്‍ റാഫേല്‍ ബെനിറ്റെസ്സിനു നേരെമായിരിക്കുന്നു. റ്റോറസ്സിന്റെ മിടുക്കൊന്നു മാത്രമാണ് അവരെ ഈ സീസണില്‍ ഇത്രയും ഗോളടിക്കാന്‍ സഹായിച്ചത്.
ചെത്സീ-മൌരീഞ്ഞോയുടെ കാലത്ത് അല്പം താല്‍‌പ്പര്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കിലാണ് ഈ ക്ലബ്ബ്. മൌറീഞ്ഞോയുടെ സ്പിരിറ്റ് ഇപ്പൊളുമുള്ളതിനാല്‍ നന്നായി കളിക്കുന്നു. ഡ്രോഗ്ബ സ്റ്റാന്‍‌ഫോര്‍ഡ് ബ്രിഡ്ജിനോട് വിടപറയുകയാണെന്ന് ഏതാണ്ടുറപ്പായി. പകരം അനല്‍ക്ക മതിയാകുമോ? ജോ കോള്‍, റൈറ്റ് ഫിലിപ്സ് , മാലൂദ മുതലായവര്‍ ഉണ്ടെങ്കിലും, ബല്ലാക്ക്, ഷെവ്ചെങ്കോ, ജോണ്‍ ടെറി, കാനു മുതലായവരുടെ നിറം മങ്ങിയ പ്രകടനം എവ്രാന്‍ ഗ്രാന്റിനെ വിഷണ്ണനാക്കുന്നു. പോരാത്തതിന് ആന്റി സെമറ്റിക് ഛായയുള്ള, പ്രോ-മോറിഞ്ഞോ ആരാധകരുടെ അധിക്ഷേപവും!
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വെറും കളി മാത്രമല്ല, ഒരോ റ്റീമിന്റേയും മാനേജര്‍മാരുടെ വന്‍ തന്ത്രങ്ങള്‍, ഫീല്‍ഡിന് അകത്തും പുറത്തും, പഠിക്കാനുള്ള വേദി കൂടിയാണ്. പ്രൊഫഷണലിസത്തിന്റെ അങ്ങേയറ്റമാണ് ഈ ലീഗ് കാഴ്ഛ വെയ്കുന്നത്. മിടുക്കൊന്നു മാത്രം ഫീല്‍ഡില്‍ വിലയുള്ളതാകുമ്പോള്‍, ഒരോ ക്ലബ്ബും നന്നായി കളിച്ച്, ആരാധകരുടെ കാശ് വാങ്ങി ലാഭം കൊയ്യാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ബിസ്സിനസ്സും കളിയും കൂടിക്കുഴഞ്ഞ ഒരുഗ്രന്‍ ലഹരി ഫിക്സ്!
ഇത് കൂടുതല്‍ വ്യക്തവും ശക്തവുമാകുന്ന രണ്ടാം നിര റ്റീമുകളിലാണ്. എവര്‍ട്ടന്‍, പോര്‍ട്ട്സ്മൌത്ത്, വെസ്റ്റ് ഹാം, ആസ്റ്റണ്‍ വില്ല തുടങ്ങിയതും, ഡെര്‍ബി, ബിര്‍മ്മിംഗ് ഹാം, വിഗാന്‍ മുതലായ റ്റീമുകള്‍ ലീഗില്‍ നിലനില്‍കാന്‍ കളിക്കുന്ന കളികളും ഫുട്ബോള്‍ ആരാധകര്‍ക്ക് മാത്രമല്ല പ്രചോദനം ഉണ്ടാക്കുക. എനിക്ക് പ്രീമിയര്‍ ലീഗെന്നാല്‍ മാനേജര്‍മാരുടെ മത്സരമാണ്. എ ക്ലബ്ബ് ഈസ് അസ് ഗുഡ് അസ് ഇറ്റ്സ് മാനേജര്‍ എന്ന നിലയാണ്.

ചില പ്രവചനങ്ങള്‍..വെറുതേ

ഇന്നത്തെ യുവേഫാ ജേതാക്കള്‍ – മാന്‍യു/ബാര്‍‌ക്ക
യുവേഫാ ജേതാക്കള്‍ – ഹം….മാന്‍‌യു.
എ പി എല്‍ ജേതാക്കള്‍ – ചെല്‍‌സീ
എഫ് എ കപ്പ് – പോര്‍ട്ട്സ്‌മൌത്ത്

എന്നും ഒരോ കളി കാണുമ്പോഴും ഞാന്‍ വേദനയോടെ ഓര്‍ക്കാറുണ്ട്..അള്‍ജീരിയയും, ഐവറികോസ്റ്റും, കാമറൂണും, ഘാനയും മറ്റും മൂന്നാം ലോകമായിട്ടും, കളിക്കളത്തിലെ മുത്തുകളെ ലോകത്തിന് നല്‍കുമ്പോള്‍ നമ്മള്‍‍ ഇന്ത്യക്കാരെന്താ ഇങ്ങനെ, ഒരു സ്പോര്‍ട്ട്സ് കള്‍ച്ചറും ഇല്ലാതെ…….

പാപ്പച്ചന്‍ ഇടതു വിംഗിലൂടെ നൃത്തച്ചുവടുകളോടെ വന്ന് ഉയര്‍‌ത്തിക്കൊടുത്ത പന്ത് വിജയന്‍ കാലില്‍ കോരിയെടുത്ത് ബോക്സിലേക്ക് പറന്നു കയറി പോസ്റ്റിന്റെ അങ്ങേ മൂലയിലേക്ക് ചാട്ടുളി പായിച്ചു…എന്നൊക്കെ വെറുതേ വളവളാ എഴുതി വിടുന്നത് വായിച്ച് മാനത്തേക്ക് നോക്കി നെടുവീര്‍പ്പിടാമെന്നല്ലാതെ. 😦
ഈ ദാര്‍ദ്ര്യം വിവാ കേരളയുടെ വെബ്-സൈറ്റ് കണ്ടാല്‍ തന്നെ മനസ്സിലാകാവുന്നതാണ്. ഭാരവാഹികളുടേതല്ലാതെ വേറെ ആരുടേയും ഫോട്ടോ പോലുമില്ല!

Advertisements

2 പ്രതികരണങ്ങള്‍ to “ഇതു വെറും കളിയല്ല”

  1. ibru Says:

    അരവിന്ദേ,
    നമ്മുടെ കായികതാല്പര്യം എവിടം വരെയാണ്? വിദ്യാഭ്യാസം കഴിഞ്ഞാല്‍ നമ്മളില്‍ എത്ര പേരുണ്ടാവും കായികപരമായുള്ള ക്ഷമതയ്ക്ക് വേണ്ടി ശ്രമിക്കുന്നവര്‍. ഈയിടെ ഒരു ടാക്സി ഡ്രൈവറെ പരിചയപ്പെട്ടു, മലയാളി തന്നെ. മലപ്പുറത്തെ സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി ആയിരുന്നത്രെ. മാത്രമല്ല സൂപ്പര്‍ സ്റ്റുഡിയോയുടെ (സെവന്‍സ് ക്ലബ്)പഴയ കളിക്കാരനും ഇപ്പോ കുടവയറൊക്കെയായി ഫിറ്റ്നസ്സ് ഒക്കെ നഷ്ടപെട്ട കോലം. മറിച്ച് കൂടെ ജോലി ചെയ്യുന്ന വെള്ളക്കാരും കറുപ്പന്മാരും ജിമ്മും സ്ക്വാഷും ഫുട്ബാളും ഫിഷിങ്ങും ഒക്കെയായി സജീവമായി ആരോഗ്യവും കായിക താല്പര്യവും കാത്ത് സൂക്ഷിക്കുന്നു.
    വിവ തിരിച്ച് വരും എന്ന് ഓരോ കളി തോല്‍ക്കുമ്പോഴും വായിക്കാം. എവടെ!! . എന്നാലും ഫിഫയുടെ സാമ്പത്തിക സഹായത്താല്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് താഴെ തലം തൊട്ട്. നമുക്കുമൊരു സൂപ്പര്‍പ്ലെയര്‍ ഭാവിയില്‍ പ്രത്യാശിക്കാം.


  2. എന്തു നന്നായിട്ട് ഈ സീസണ്‍ കളിച്ച് വന്നതാരുന്നു ആഴ്സണല്‍, പരിക്കാ പറ്റിച്ചത്, ഞങ്ങടെ കൊച്ചു പയ്യന്റെ വരെ കാലു ചവിട്ടി ഒടിച്ചു വിട്ടില്ലേ 😦

    എന്തായലും ഞായറാഴ്ച ഞങ്ങള്‍ ജയിച്ചാല്‍ മതിയായിരുന്നു, ഈ പീ എല്‍ ആര്‍ക്ക് വേണം, ചെല്‍സി എടുത്തോട്ടെ ( അല്ലെങ്കില്‍ പിന്നെ ഞായറാഴ്ച, പിന്നെ എല്ലാ കളിയും ജയിച്ചു, അപ്പുറത്ത് മാന്‍ യു, ചെല്‍സികള്‍ കുറെ സമനില.. അതൊക്കെ ബുദ്ധിമുട്ടല്ലേ 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: