നിങ്ങളെന്നെ മടിയനാക്കി!

ഏപ്രില്‍ 9, 2008

Radio Frequency Identification(RFID) എന്ന റ്റെക്നോളജിയെ ആധാരമാക്കിയാണ് നാളെയുടെ ബിഗ് വേവ് ഒഫ് ചേഞ്ച് വരാന്‍ പോകുന്നതെന്നതിന് എനിക്ക് സംശയമൊന്നുമില്ല. അനന്തസാധ്യതകളാണ് താരതമ്യേനെ ഇപ്പൊഴും ഇന്‍‌റ്റ്രോഡക്റ്ററി സ്റ്റേജിലെത്തിയിരിക്കുന്ന ഈ റ്റെക്നോളജി മൂലം നമുക്ക് തുറന്ന് കിട്ടിയിരിക്കുന്നത്.
അമേരിക്കയില്‍ വാല്‍-മാര്‍ട്ടിന്റെ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് മുഴുവനും RFID റ്റെക്നോളജി വെച്ചാണ് നിയന്ത്രിക്കുന്നതത്രേ! RFID ഇല്ലാത്ത സപ്ലയറെ വാല്‍-മാര്‍‌ട്ട് കൂടെക്കൂട്ടില്ല എന്നു കൂടി അറിയുമ്പോഴേ RFIDയുടെ വില നമ്മള്‍ തിരിച്ചറിയുന്നുള്ളൂ. RFID മൂലം ചരക്കുകളുടെ ഒഴുക്ക്, സ്റ്റോക്ക് ലെവല്‍, ഓര്‍ഡര്‍ ക്വാന്റിറ്റി മുതലായവ കൃത്യമായി കം‌പ്യൂട്ടറില്‍ രേഖപ്പെടുത്തി വയ്കാനും അതിനെ ആധാരമാക്കി തീരുമാനങ്ങള്‍ എടുക്കുവാനും‍ കഴിയുന്നു. റീ ഓര്‍ഡറിംഗ് ഒക്കെ കം‌പ്യൂട്ടറാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, വാല്‍-മാര്‍ട്ടിലെ പാല്‍ പായ്കറ്റുകളുടെ എണ്ണം നൂറില്‍ കുറഞ്ഞാല്‍ ഉടന്‍ കം‌പ്യൂട്ടര്‍ അത് തിരിച്ചറിയുകയും, കൂടുതല്‍ പാലിനായി ഒരു ഇലക്റ്റ്റോണിക് ഓര്‍ഡര്‍ പാല്‍ സപ്ലൈയര്‍ക്ക് അയയ്കുകയും ചെയ്യുന്നു. ഇനി പാല്‍ സപ്ലൈയര്‍ ഇരുന്നൂറ് പായ്കറ്റ് പാല്‍ ഒരു കാര്‍‌ട്ടനില്‍ വാല്‍-മാര്‍ട്ട് സ്റ്റോറേജില്‍ എത്തിച്ചെന്നിരിക്കട്ടെ. ഒരു RFID സ്കാനറില്‍ കൂടി അത് കടത്തി വിടുമ്പോള്‍, വന്ന പാലിന്റെ എണ്ണം, വില, ഒറിജിനല്‍ ആണോ/ഡൂപ്ലിക്കേറ്റ് ആണോ, മുതലായ വിവരമെല്ലാം വാല്‍ മാര്‍ട്ടിന്റെ സിസ്റ്റത്തില്‍ ഒറ്റയടിക്ക് കയറുന്നു. ഒരിടത്തും മനുഷ്യന്റെ ഇടപെടല്‍ ആവശ്യമില്ല-അല്ലെങ്കില്‍ അത് എത്ര കുറയ്കാമോ അത്രയും കുറക്കുന്നു. ഫലമോ, കൂടുതല്‍ കാര്യക്ഷമത, സ്പീഡ്, കൃത്യത പിന്നെ ലാഭവും!
ഹോസ്‌പിറ്റലില്‍ ഇപ്പോള്‍ തന്നെ RFID വാച്ചുകള്‍ ഇവിടെ ഉപയോഗിക്കുന്നു. രോഗിയുടെ കൈയ്യില്‍ കെട്ടാനാണിത്. രോഗിയുടെ വിശദാംശങ്ങള്‍, മെഡിക്കേഷന്‍, കൊടുക്കേണ്ട ബില്ല് എന്നീ വിവരങ്ങളെല്ലാം ഒരു RFID റീഡര്‍ വഴി ഡോക്റ്റര്‍ക്കോ, മാനേജ്മെന്റിനോ ക്ഷണനേരം കൊണ്ട് അറിയാന്‍ കഴിയുന്നു.
സൂപ്പര്‍ മാര്‍ക്കെറ്റുകളിലെ ട്രോളികളില്‍‍ RFID ഉപയോഗിക്കുക വഴി ഉപഭോക്താവിന് വമ്പിച്ച സമയലാഭമാണ് ഉണ്ടാവുക. വെറുതേ വേണ്ട സാധനം ട്രോളിയില്‍ എടുത്തിട്ട് ഇങ്ങു പോന്നാല്‍ മതി. ചെക്ക് ഔട്ട് ചെയ്തു കഴിഞ്ഞാല്‍ ട്രോളി തന്നെ നമ്മള്‍ എടുത്ത സാധനങ്ങളുടെ വില കണക്ക് കൂട്ടി, സൂപ്പര്‍മാര്‍‌‍ക്കെറ്റിന്റെ ബില്ലിംഗ് സിസ്റ്റത്തിലേക്കയച്ച്, നമ്മുടെ അക്കൊഉണ്ടില്‍ നിന്ന് അതിന്റെ വില ഈടാക്കുന്നു. എത്ര എളുപ്പം!
കൊറിയയില്‍ മാക്‌ഡോണള്‍ഡ്സ്  RFID വഴി ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രേ! റ്റേബിളില്‍ പോയിരുന്നു, മൊബൈല്‍ ഉപയോഗിച്ച്, RFID കംപാറ്റിബിള്‍ ആയ മെനുവിലേക്ക് വെറുതേ ചൂണ്ടിക്കാണിച്ചാല്‍ മതി (ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ മൊബൈലില്‍ നമ്മള്‍ ഇന്‍‌സ്റ്റാള്‍ ചെയ്യണം). നമ്മുറ്റെ ഓര്‍ഡര്‍, റ്റേബിള്‍ നമ്പര്‍ സഹിതം കിച്ചണില്‍ എത്തുന്നു, നമ്മുടെ ഓര്‍ഡര്‍ തയ്യാറാക്കപ്പെടുന്നു. ഇനി പൈസ കൊടുക്കണമെങ്കില്‍ കാശും വേണ്ട, അത് നമ്മുടെ മൊബൈല്‍ അക്കൊഉണ്ടില്‍ നിന്ന് എടുത്തോളും!
ട്രാഫിക് തടുക്കാതെ, റോഡ് റ്റോള്‍ കൊടുക്കാന്‍ ഇപ്പോള്‍ സാമാന്യം എല്ലായിറ്റത്തും RFID തന്നെ ശരണം.
ഒരു RFID റ്റാഗിന് മുപ്പത് -അമ്പത് അമേരിക്കന്‍ സെന്റ് വില വരും എന്നത് മാത്രമാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടാതിരിക്കാനുള്ള ഏക കാരണം. കാലക്രമേണ മത്സരം, പുതിയ പ്രൊഡക്ഷന്‍ വഴികള്‍, പുതിയ ഉപയോഗങ്ങള്‍, എക്കണോമീസ് ഓഫ് സ്കെയില്‍ മുതലായവ പ്രാവര്‍ത്തികമാകുമ്പോള്‍ വില കുറയും. വിപ്ലകകരമായ കണ്‍സ്യൂമര്‍ റ്റെക്നോളജിക്ക് നമ്മള്‍ സാക്ഷികളാകും.

മനുഷ്യനെ ഇങ്ങനെ മടിയന്മാരാക്കണോ എന്നത് വേറെ ചോദ്യം!

Advertisements

4 പ്രതികരണങ്ങള്‍ to “നിങ്ങളെന്നെ മടിയനാക്കി!”

 1. ibru Says:

  വിവരണങ്ങള്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലില്‍ ലഭിച്ച ഏറ്റവും നല്ല വെബ്സൈറ്റ് ലിങ്കോ മറ്റു റെഫറന്‍സുകളോ നല്‍കിയാല്‍ ഉപകാരമായിരുന്നു.
  എക്കണോമീസ് ഓഫ് സ്കെയില്‍ എന്താണ് സംഭവം?


 2. ഇബ്രൂസ്
  ഇതൊന്നും ഞാന്‍ പോസ്റ്റെഴുതാന്‍ വേണ്ടി തിരഞ്ഞു കിട്ടുന്നതല്ല. മിക്കവാറും വായിച്ചറിയുന്നതോ, കേട്ടറിയുന്നതോ, ക്ലാസ്സില്‍ ഡിസ്കസ്സ് ചെയ്യുന്നതോ ആയ പൊതുവായ സംഗതികള്‍ ആണ്. മനസ്സിലുള്ളത് അതുപോലെ എഴുതുന്നു എന്നേയുള്ളൂ. മനപ്പൂര്‍‌വ്വമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന ലിങ്കുകള്‍ കണ്ടു പിടിച്ച് നല്‍കാത്തത്. കാരണങ്ങള്‍
  ഒന്ന് : സമയമില്ല
  രണ്ട് : ആര്‍ക്കാണ് ഇതിനെക്കുറിച്ച് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് കണ്‍റ്റു പിടിക്കാന്‍ വയ്യാത്തത്!
  ടെക്നോളജിക്ക് ജാര്‍ഗണിനല്ല, അതിന്റെ സാധ്യതകളിലാണ് എനിക്ക് താല്‍‌പ്പര്യവും. 🙂
  ആര്‍ എഫ് ഐ ഡി ഉപയോഗം വ്യാപകമാകുമ്പോള്‍ കൂടുതല്‍ അളവില്‍ ഉത്പാദനം നടത്തപ്പെടുകയും, അതു വഴി ഒരു യൂണിറ്റ് നിര്‍മ്മിക്കാനുള്ള ചിലവ് കുറയുകയും ചെയ്യും. അതിനാല്‍ വില കുറയാന്‍ കാരണമാകും.
  ചായക്കടക്കാരന്‍ വെറും മൂന്ന് ഉഴുന്നുവടയുണ്ടാക്കി വിറ്റാല്‍ ലാഭം കിട്ടാന്‍ ഒന്നിനഞ്ച് രൂപ വെച്ച് വിലയിടണമെന്നിരിക്കട്ടെ. എന്നാല്‍ അയാള്‍ക്ക് ഇരുപത്തഞ്ച് വടകള്‍, സെയിം ഉപകരണങ്ങള്‍ വെച്ചുണ്ടാക്കി വില്‍ക്കാന്‍ കഴിഞ്ഞാല്‍ ഒന്നിന് രണ്ട് രൂപാ വിലയിട്ടാലും ലാഭം കിട്ടും, എന്ന പോലെ.

 3. ibru Says:

  വിവരങ്ങള്‍ക്കും വിവരണങ്ങള്‍ക്കും നന്ദി.
  എം ഐ എസ് (മാനേജ്മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ്) അസൈന്മെന്റിന് ആ ലിങ്കുകള്‍ ഉപകരിക്കുമെന്ന് കരുതി, പിന്നെ സെര്‍ച്ച് ചെയ്ത് കിട്ടിയതാണെങ്കില്‍ ആ ലിങ്ക് റെഫര്‍ ചെയ്യാമല്ലോ!! അങ്ങിനെ തിരയാനുള്ള എന്റെ സമയവും ലാഭിക്കാം.
  ആര്‍ എഫ് ഐ ഡി യുടെ എക്കണോമിക്കല്‍ എഫക്ടും താല്പര്യമുള്ള വിഷയമാണ്. ഇതുപോലെയുള്ള അല്ലറചില്ലറകള്‍ കൊണ്ടുള്ള ഉപകാരങ്ങള്‍ ഇങ്ങിനെയൊക്കെയാണ് 🙂


 4. അസൈന്മെന്റിനു വേണ്ടി എന്താണ് വേണ്ടത് എന്നു പറഞ്ഞാല്‍ അറിയാമെങ്കില്‍ ഷെയര്‍ ചെയ്യാം ഇബ്രൂസേ. അപ്പോ അവിടേം ഇതൊക്കെത്തന്നെ പണി? ഗുഡ് ഗുഡ്..എന്നാ പിന്നെ കം‌ബയിന്‍ഡ് ആയിട്ടും സ്റ്റഡിക്കാം ട്ടാ. 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: