വേണ്ടത് മാത്രം

ഏപ്രില്‍ 10, 2008

റ്റെക്നോളജി അങ്ങനെ കുതിച്ചു കയറുമ്പോള്‍ ഉയരുന്ന ഒരു വലിയ ചോദ്യമുണ്ട്- ഈ കണ്ടു പിടിച്ചു നിരത്തി വെയ്കുന്നതൊക്കെ ശരിക്കും മനുഷ്യര്‍ക്ക് ഉപയോഗമുള്ളത് തന്നെയാണോ? കൊടുക്കുന്ന വിലക്ക് ഉപയോഗമുള്ള റ്റെക്നോളജി തന്നെയാണോ ഉപഭോക്താവിന് ലഭിക്കുന്നത് എന്നൊക്കെ.
വ്യക്തമാക്കാന്‍ ഉദാഹരിക്കാം.
ഡിജിറ്റല്‍ ക്യാമറയുടെ റെസലൂഷന്‍ അളവായ മെഗാപിക്സെല്‍സ്. എന്റെ ക്യാമറക്ക് ഏഴ് മെഗാപിക്സെല്‍ റെസലൂഷന്‍ ഉണ്ട്. മൊബൈല്‍ ക്യാമറക്ക് 3.2 മെഗാപിക്സെല്‍ ഉണ്ട്. ഒരു സാധാരണ ക്യാമറാ ഉപഭോക്താവിന് നല്ല ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ എത്ര മെഗാപിക്സെല്‍ വേണം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതൊക്കെ വാങ്ങിയപ്പോള്‍ വലിയ സ്പെസിഫിക്കേഷന്‍ ഉള്ളത് വാങ്ങുക എന്നല്ലാതെ വേറെ ഒന്നും ഞാന്‍ ചിന്തിച്ചിട്ടില്ല.
ഇന്ന്, കൂടുതല്‍ മെഗാ പിക്സെല്‍സ് ഉണ്ടായിട്ട് എനിക്ക് ഒരു ഉപയോഗവും ഇല്ല. എ-ഫോര്‍ സൈസ് പോയിട്ട്, ഒരു പോസ്റ്റ് കാര്‍ഡ് സൈസില്‍ പോലും ഞാന്‍ ഫോട്ടോകള്‍ പ്രിന്റ് ചെയ്ത് സൂക്ഷിക്കാറില്ല. പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടൊ പ്രിന്റെടുക്കാന്‍, അല്ലെങ്കില്‍ എ-ഫോര്‍ സൈസ് എടുക്കാന്‍ അഞ്ച് മെഗാപിക്സല്‍ തന്നെ ധാരാളം എന്ന് തോന്നുന്നു. ആ സൈസില്‍ മാത്രമാണ് പ്രിന്റെടുക്കാന്‍ ഉദ്ദേശ്യമെങ്കില്‍ അഞ്ചോ അതില്‍ കൂടുതലോ മെഗാപിക്സെല്‍സ് ഉള്ള ക്യാമറകള്‍ തമ്മില്‍ ഒരു സാധാരണക്കാരന് എന്തു വ്യത്യാസം?
പിന്നെന്തിനാണ് കമ്പനികള്‍ പ്രൊഫെഷണല്‍സ് അല്ലാത്തവര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ക്യാമറയില്‍ ഇത്രയും റ്റെ‌ക്നോളജി ചേര്‍ത്ത് വില്‍ക്കുന്നത്? പത്ത് മെഗാപിക്സെല്‍ ക്യാമറക്ക്  മൂന്ന് മെഗാ പിക്സെല്‍ ക്യാമറയേക്കാള്‍ വിലകൊടുത്ത് വാങ്ങുമ്പോള്‍ കസ്റ്റമര്‍ ചിന്തിക്കുന്നില്ല, ഞാന്‍ ഈ പത്ത് മെഗാപിക്സെല്‍ ശരിക്കും ഉപയോഗിക്കാന്‍ പോകുന്നുണ്ടോ എന്ന്.
(ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ്  ബെറ്റെര്‍ ലൈറ്റ് എന്ന കമ്പനിയുടെ ഡിജിറ്റല്‍ ക്യാമറ കാണുന്നത്. അതിന്റെ റെസലൂഷന്‍, ഒന്നും രണ്ടുമൊന്നുമല്ല..നാനൂറ്! ഇന്‍ഡസ്ട്രിയല്‍ ഉപയോഗത്തിനാകാം. എന്നാല്‍ ഇത് വാങ്ങി ഉപയോഗിക്കുന്ന സാധാ ഉപഭോക്താക്കളും കാണും. ഉറപ്പ്.)
ഇതു പോലെതന്നെയാണ് ഇന്നത്തെ സോഫ്റ്റ്‌വെയറിന്റെ കാര്യവും. മൈക്രോസോഫ്റ്റ് എക്സെല്‍ എന്ന സൂപ്പര്‍ റ്റൂള്‍. കമ്പനികള്‍ പൊന്നും വില കൊടുത്താണ് യൂസര്‍ ലൈസന്‍സുകള്‍ വാങ്ങുന്നത്. എന്നിട്ട് ഒരു കമ്പനിയില്‍ നൂറ് കണക്കിനു വരുന്ന എക്സെല്‍ ഫീച്ചേര്‍സില്‍ ഒരു ഇരുപതെണ്ണം എങ്കിലും ഉപയോഗിക്കുന്ന എത്ര പേരുണ്ട്! ഈ കണ്ട മനുഷ്യര്‍ക്കൊക്കെ ഫീച്ചര്‍ പാക്ക്ഡ് ആയിട്ടുള്ള ഇത്തരത്തിലുള്ള സോഫ്റ്റ്വെയര്‍ നിരത്തിപ്പിടിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്തിന് ? വേറെ വഴിയില്ലാഞ്ഞിട്ട് തന്നെ എന്നായിരിക്കും ഉത്തരം. സോഫ്റ്റ്വെയര്‍ ഭീമന്മാര്‍ ഉപയോഗിക്കാന്‍ ആവശ്യമായ ഫീച്ചറുകള്‍ മാത്രം അ-ല-കാര്‍ട്ട് പോലെ വാങ്ങി ഉപയോഗിക്കുക, എന്ന നിലയില്‍ കസ്റ്റമൈസബിള്‍ സോഫ്റ്റ്‌വെയര്‍ പാക്കേജ് വില്പ്പന ഈയിടക്കാണ് തുടങ്ങിയത് തന്നെ.

ഗൂഗിളിനെപ്പൊലെയുള്ളവര്‍ വേണ്ട സോഫ്റ്റ്വയറും ഫീച്ചറുകളും‍ “പേ-അസ്-യു യൂസ്” മോഡലില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി, ആവശ്യമുള്ളവര്‍ക്ക് പി സിയിലേക്ക് ഡൊണ്‍-ലോഡ് ചെയ്ത് ഉപയോഗിക്കുവാനുള്ള ഒരുപദ്ധതി തയ്യാറാക്കുന്നു എന്നു കേട്ടു. വളരെ വിപ്ലവകരമായ ഒരു മാറ്റമായിരിക്കും അത്. ഒരാവിശ്യവുമില്ലാത്ത പത്തു‌നൂറ് സോഫ്റ്റ്വെയറുകളും, അതില്‍ തന്നെ ഒരിക്കലും ഉപയോഗിക്കപ്പെടാത്ത നൂറ് കണക്കിനു ഫീച്ചറുകളും ബള്‍ക്ക് ബൈ നടത്തി മാസ്സ് ഇന്‍‌സ്റ്റാള്‍മെന്റ് നടത്തി കമ്പനികള്‍ മുടിയില്ല.
പകരം ഒരോ ജോലിക്കാരനും ജോലിക്കാവശ്യമായ സോഫ്റ്റ്വെയറും അനുബന്ധ ഫീച്ചറുകളും അവന്റെ പി സിയില്‍ ഡൊണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക. സുന്ദരമായ ഒരു അവസ്ഥയാകും അത്.
കമ്പനികള്‍ക്ക് ഐ റ്റി ചിലവ് ഭീമമായ ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ലീന്‍-സോഫ്റ്റ്വെയറുകള്‍ ലഭ്യമായാല്‍ അതൊരു ഒരു രക്ഷാ മാര്‍ഗ്ഗം തന്നെയാകും.

(പിന്നെന്തിനാണ് കമ്പനികള്‍ ഇങ്ങനെ ഫീച്ചര്‍ പെരുകിയ പ്രൊഡക്റ്റ്സ് കാണുന്നവര്‍‌‍ക്കെല്ലാം വില്‍ക്കുന്നതെന്നതല്ലേ? മറ്റു കമ്പനികളുമായി തങ്ങളുടെ പ്രൊഡക്റ്റിനെ വേര്‍തിരിച്ചു കാണിക്കുവാന്‍. പ്രൊഡക്റ്റ് ഡിഫെറെന്‍‌ഷ്യേഷന്‍. പിന്നെ അതിന്റെ പേരില്‍ വില കൂട്ടാന്‍. മൊബൈലില്‍ തന്നെ എസ് എം എസ്സും, ഫോണ്‍ വിളിയും പിന്നെ അല്പം ക്യാമറയും, ഇന്റര്‍നെറ്റും അല്ലാതെ ഞാന്‍ വേറൊന്നും തൊട്ടു നോക്കിയിട്ടു പോലുമില്ല. മ്യൂസിക് കമ്പോസിംഗ്, കാല്‍ക്കുലേറ്റര്‍‍, കണ്‍വേര്‍ട്ടര്‍, പുഷ് റ്റു റ്റാക്ക് ഇതൊന്നു ഞാന്‍ കൈ കൊണ്ട് തൊട്ടിട്ടില്ല! പലരും അങ്ങിനെയല്ലെങ്കിലും, ഇ ഫീച്ചേര്‍സൊക്കെ ഒരു മാതിരി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ ആയിട്ടുണ്ടെങ്കിലും.)

എനിക്കു വേണ്ടത് മാത്രം, അതിന്റെ വില മാത്രം ഈടാക്കി തരുവാന്‍ ആരുണ്ട്?

Advertisements

2 പ്രതികരണങ്ങള്‍ to “വേണ്ടത് മാത്രം”

  1. Rafeeq Says:

    മാഷെ.. നന്നായിട്ടുണ്ട്‌.. 🙂
    എവിടെ കിട്ടും.. കിട്ടിയാല്‍ ഒന്നു പറയണെ.. 🙂

  2. anoopsnairkothanalloor Says:

    എന്നോട് ചോദിച്ചാല്‍ പോരെ ഇവിടെ ഞാനില്ലെ


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: