“ബ്ലോഗല്‍” മാര്‍ക്കെറ്റിംഗ്

ഏപ്രില്‍ 25, 2008

ബ്ലോഗില്‍ നിന്ന് പൈസയുണ്ടാക്കാം എന്ന് വെബ്ബില്‍‍ പലയിടത്തും കാണാം.
എങ്ങനെ? നമുക്കെല്ലാം അറിയാം,
ഒന്ന് : ബ്ലോഗില്‍ ഗൂഗിള്‍ ആഡ് സെന്‍സ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. അതിന്മേല്‍ വീഴുന്ന ക്ലിക്കുകള്‍ക്ക്  പൈസ ഗൂഗിളിന്റെ കൈയ്യില്‍ നിന്ന് വാങ്ങുക.
രണ്ട് : ബ്ലോഗ് പോസ്റ്റ് വായിക്കാന്‍ ചെറിയ ഫീസ് വാങ്ങിക്കുക. സ്വന്തമായി ബ്ലോഗ് ഹോസ്റ്റ് ചെയ്തിരിക്കുന്നവര്‍ക്ക് ചെയ്യാവുന്നതാണ് ഇത്. സ്റ്റീഫന്‍ കിംഗ് പണ്ട് പണ്ട് ഒരു നോവലെങ്ങോ ഒരോ ഭാഗങ്ങളായി എഴുതി ഈ രീതിയില്‍ ഓണ്‍ ലൈന്‍ ആയി പബ്ലീഷ് ചെയ്യാന്‍ ശ്രമിച്ചതാണ്. എന്തായോ എന്തോ.
മൂന്ന് : ബ്ലോഗ് മാര്‍ക്കെറ്റിംഗ് – ഇതാണ് ലേറ്റസ്റ്റ് പരിപാടി. ഒരു റ്റൈപ്പ് വൈറല്‍ മാര്‍ക്കെറ്റിംഗ് തന്ത്രം. അല്ലെങ്കില്‍ ബസ്സ് മാര്‍ക്കെറ്റിംഗ് (Buzz marketing). നല്ല റീഡര്‍ഷിപ്പുള്ള ഒരു ബ്ലോഗറെ കണ്ടു പിടിക്കുക. എന്നിട്ട് കമ്പനികള്‍ അവരെക്കൊണ്ട്, കമ്പനിയുടെ പ്രൊഡക്റ്റിനെക്കുറിച്ചോ, സര്‍‌വ്വീസിനെക്കുറിച്ചോ ഒരു പോസ്റ്റെഴുതിപ്പിക്കുക. ബ്ലോഗര്‍ക്ക് നല്ല കാശ് കിട്ടും. തെറ്റിദ്ധരിക്കരുത്, വെറുതേ, “ഈ റ്റൂത്ത് പേസ്റ്റ് ഉഗ്രനാണ് വാങ്ങിക്കൂ, ഉപയോഗിക്കൂ” എന്ന രീതിയില്‍ പരസ്യ പോസ്റ്റുകളല്ല എഴുതേണ്ടത്. മറിച്ച് സാധാരണ പോസ്റ്റുകളില്‍ ഒരു പ്രൊഡക്റ്റിനെ പേരെടുത്ത് പരാമര്‍ശിക്കുകയോ അതിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുകയൊ വേണം. ഉദാഹരണത്തിന് ഫേമസായ പാചക ബ്ലോഗുകളില്‍, റെസിപ്പികള്‍ എഴുതുന്നതിനിടക്ക്, നെസ്‌ലേ മില്‍‌ക്ക് മെയിഡ് ഉപയോഗിക്കുന്നതിനെക്കുറിച്ച് പുകഴ്ത്തിയെഴുതുക, എല്ലങ്കില്‍ പ്രെസ്റ്റീജ് നോണ്‍സ്റ്റിക് പാനിന്റെ പ്രത്യേകതെയെക്കുറിച്ച് എഴുതുക. യാത്രാവിവരണ ബ്ലോഗുകളില്‍ ചില ഹോട്ടലുകളെക്കുറിച്ച്/എയര്‍‌വേയ്സിനെക്കുറീച്ച് പുകഴ്ത്തിയെഴുതുക, അവയുടെ ഗുണങ്ങള്‍ എഴുതുക അങ്ങനെ.
പക്ഷേ ഇങ്ങനെ പോസ്റ്റെഴുതുന്നതിലെ പ്രശ്നം, ബ്ലോഗിന്റെ/ബ്ലോഗറുടെ ഇമേജ്/വിശ്വാസ്യതക്ക് വരുന്ന ഇടിവാണ്. അമീര്‍ഖാന്‍ വന്ന് “കോക്ക് ശുദ്ധമാണ് കണ്ണും പൂട്ടി കുടിക്കൂ” എന്ന് പറയുമ്പോളുള്ള “വിശ്വാസ്യത”യേക്കാള്‍ കൂടുതല്‍ ഒരു ഫേമസ് ബ്ലോഗറുടെ വാക്കുകള്‍ക്ക് ഉണ്ടെങ്കിലും!
ഈയിടെ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരു മല്ലു ഇംഗ്ലീഷ് ബ്ലോഗര്‍ ഇങ്ങനെ ഒരു മാര്‍ക്കെറ്റിംഗ് പോസ്റ്റിട്ടതില്‍ എനിക്ക് വളരെ വിഷമം തോന്നുകയും ചെയ്തു. പോസ്റ്റിന്റെ/ബ്ലോഗറുടെ ഇന്റഗ്രിറ്റി തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു അവസരമാണ് ഈ വക പരിപാടികള്‍ ഒരുക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ബ്ലോഗിന്റെ അല്ലെങ്കില്‍ ബ്ലോഗറുടെ ആത്മാവാണ് വില്‍ക്കപ്പെടുന്നത് എന്ന് തോന്നുന്നു. വായനക്കാര്‍ക്ക് വിഷമം തോന്നിയാല്‍ കുറ്റം പറയാനില്ല.

ഇത്തരത്തിലുള്ള ഒരു സാമ്പിള്‍ ലേഖനം ഇവിടെ:

http://www.livemint.com/2008/03/29001859/Luxury-Bespoke–Brutemeet.html

Advertisements

6 പ്രതികരണങ്ങള്‍ to ““ബ്ലോഗല്‍” മാര്‍ക്കെറ്റിംഗ്”


 1. കൊടുത്തിരിക്കുന്ന ലിങ്ക് ഒരു ഉദാഹരണമായി എടുക്കാമോ എന്ന് ഉറപ്പില്ല. മുന്‍‌കൂര്‍ ജാമ്യം.


 2. ശരിയാണ്. കൈരളി ചാനലില്‍ രാത്രി ഗള്‍ഫ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഒരു സീരിയല്‍ ഉണ്ട്. ഖത്തറില്‍ നിന്നും പീടിച്ചത്. കുറച്ച് ദിനം മുന്നേ സീരിയലിന്റെ ഇടക്ക് ഒരു സ്ത്രീ കഥാപാത്രവും ഭര്‍ത്താവും കൂടി ഒരു ബ്യൂട്ടീപാര്‍ലറില്‍ കയറുന്നു. പാര്‍ലറിന്റെ ഉടമ പാര്‍ലര്‍ അപ്പാടെ സ്ത്രീകഥാപാത്രത്തെ കാട്ടുന്നു. സീരിയിലിന്റ് ആ എപ്പിസോഡിന്റെ നല്ല പങ്കും ആ ബ്യൂട്ടീപാര്‍ലറിന്റെ സേവനങ്ങളുടെ വര്‍ണ്ണനയായിരുന്നു. പിന്നെ സീരിയില്‍ തീര്‍ന്നപ്പോളാണ് മനസ്സിലായത് സീരിയലിന്റെ ആ എപ്പിസോഡ് സ്പോണ്‍സര്‍ ചെയ്തിരുന്നത് ആ ബ്യൂട്ടീ പാര്‍ലറായിരുന്നു എന്നത്. അതറിഞ്ഞപ്പോള്‍ എന്തോ വെറുതേ കബളിപ്പിക്കപ്പെട്ട പോലെ ഒരു വികാരമാണ് ഉണ്ടായത്. അതോടെ ആ സീരിയല്‍ കാണുന്ന പണിയും നിര്‍ത്തി.

  കബളിപ്പിക്കപ്പെടാം അറിയാതെയാണെങ്കില്‍. അറിഞ്ഞ് കൊണ്ടുള്ള കബളിക്കപ്പെടല്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് തന്നെ.

 3. anoopsnairkothanalloor Says:

  പാവങ്ങള്‍ എങ്ങനേലും ജിവിച്ചു പോട്ടേ മാഷെ


 4. ഇത് ഇന്‍ഫൊര്‍മേഷ്യല്‍ പോലെയല്ലേ? പാചക ബ്ലോഗുകളില്‍ ഇങ്ങിനെ ഒത്തിരി പ്രമോട്ട് ചെയ്യാറുണ്ട് ഒരു നല്ല കുക്ക് ബുക്ക്, നല്ല ഒരു ഗ്രൈന്റര്‍ അങ്ങിനെ ഒക്കെ. പക്ഷെ മിക്കവരും സത്യസന്ധതയോട് കൂടി ഞാന്‍ ഉപയോഗിച്ചു നോക്കി ഇഷ്ടപ്പെട്ടു എന്നാണ് എഴുതാറ്…. അത് നല്ല കാര്യമായാണ് തോന്നുന്നത്. ഞാന്‍ എനിക്കിഷ്ടപ്പെട്ട പ്രോഡക്റ്റുകള്‍ എന്റെ ബ്ലോഗില്‍ അങ്ങിനെ പ്രമോട്ട് ചെയ്യാറുണ്ട്. അത് സത്യസന്ധമാണ്, അവര്‍ പറഞ്ഞിട്ടല്ല. കമ്പനികള്‍ പറഞ്ഞതുകൊണ്ട് കാശ് കിട്ടിയിട്ട് ചെയ്യുന്നത് അങ്ങിനെ ഒരു മുഖവുന കൂടി പറഞ്ഞിട്ട് എഴുതിയാല്‍ കുഴപ്പമില്ല.

 5. Aravind Says:

  അഞ്ചല്‍ക്കാരന്‍ , ഇഞ്ചീ നന്ദി.
  ശരിക്കും ഉപയോഗിച്ച് ബോധ്യപ്പെട്ടതിനു ശേഷം വിവരം പങ്കു വയ്കുന്നതല്ല ഇത്. മനപ്പൂര്‍‌വ്വം കമ്പനികളെ പ്രൊമോട്ട് ചെയ്യുന്നതാണ്/ചെയ്യിപ്പിക്കുന്നതാണ്. പെപ്സി പരസ്യത്തില്‍ വരുന്ന താരത്തിന് പെപ്സി രുചികരം ആകണമെന്ന് നിര്‍ബന്ധമില്ലല്ലോ? താരത്തിന്റെ ബ്രാന്റ് വാല്യു പോലെ ബ്ലോഗിന്റെ വാല്യു യൂസ് ചെയ്യുന്നു. ബോധ്യപ്പെട്ട ഇന്‍ഫൊര്‌മേഷന്‍ ഷെയര്‍ ചെയ്യുന്നത് മാര്‍ക്കെറ്റിംഗ് ആയി ഞാന്‍ കൂട്ടുന്നില്ല.
  പണ്ട് ഒരു ഹിന്ദി സിനിമയില്‍ കണ്ടു, പാട്ട് തുടങ്ങുന്നതിന് മുന്‍പ് നായകനും നായികയും പാസ്-പാസ് തിന്ന ശേഷം അതിനെക്കുറിച്ച് രണ്ട് ഡയലോഗ് പറയുന്നു.വളരെ അരോചകമായിത്തോന്നി.
  ഗൊറില്ല അഡ്വെര്‍ട്ടൈസിംഗിന്റെ ഒരു വികൃതരൂപമാകാം ഉദ്ദേശിച്ചത്?


 6. Nice posts.

  Pls enlarge ur font size. its very difficult to read the contents.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: