ജാതിചിന്ത

ഏപ്രില്‍ 26, 2008

കേരളത്തില്‍ ജാതി ഒഴിവാകാന്‍ ഇനി ഒരു വഴിയേ ഞാന്‍ കാണുന്നുള്ളൂ.
ഒരു ലഹള നടക്കണം. ആള്‍ക്കാര്‍ തമ്മില്‍ ജാതി തിരിഞ്ഞ്  ആഫ്രിക്കന്‍ രാജ്യങ്ങളെ വെല്ലുന്ന തരത്തിലുള്ള മനുഷ്യക്കുരുതി. പകയും നഷ്ടബോധവും അരിശവും സങ്കടവും ഉള്ള കുറേ ആയിരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വെട്ടിക്കുത്തി ചത്തൊടുങ്ങട്ടെ. ശേഷം നാട്ടില്‍ ഇന്റര്‍‌നാഷണല്‍ കമ്യൂണിറ്റി ഇടപെടും, ലഹള നില്‍ക്കും, സമാധാനം പുലരും. ശേഷിച്ചവര്‍ ജാതി ഭ്രാന്തിനാല്‍ മറ്റുള്ളവരും തങ്ങളും കാട്ടിക്കൂട്ടിയതൊക്കെയോര്‍ത്ത് ലജ്ജിക്കും.
ജാതി പറയുന്നതും ചിന്തിക്കുന്നതും‌ മ്ലേച്ഛമാകും. ജാതി ചോദിച്ചാല്‍ സംഭവിച്ച മനുഷ്യക്കുരുതിയെയോര്‍ത്ത് ലജ്ജയോടെ, അഥവാ ഞെട്ടലോടെ “അറിഞ്ഞു കൂടാ” എന്നു പറയുന്ന തലമുറ ജനിച്ചു വരും. നാട് നന്നാവും.

നാസി എന്നു പറഞ്ഞാല്‍ ചൂളുന്ന ജര്‍മ്മനെ പോലെ.
വര്‍ഗ്ഗം ചോദിച്ചാല്‍ മുഖമിരുളുന്ന റുവാണ്ടനെ പോലെ
നമ്മള്‍ മലയാളികളും നന്നാകുമായിരിക്കും!

കേരളത്തിലെന്തേ ഒരു ഗുരുനാനാക്ക് ഉണ്ടായില്ല എന്നോര്‍ത്ത് വളരെ സങ്കടം തോന്നിയിട്ടുണ്ട്. കേരളം ഒരു ഭ്രാന്താലയം എന്നു വിളിച്ച വിവേകാനന്ദനു പോലും സിഖുമതം പോലെ ഒരു പുതിയ മതം സൃഷ്ടിച്ച് ഭ്രാന്തന്മാരെ രക്ഷിക്കാന്‍ തോന്നിയില്ല. സമത്വസുന്ദരമായ, ജാതിതിരിവില്ലാത്ത, ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന പുതിയ മതം സൃഷ്ടിക്കാന്‍ ഏറ്റവും പ്രാപ്തനും അനുയോജ്യനുമായിരുന്ന ശ്രീനാരായണഗുരു പോലും പുതിയ ഒരു മതം സൃഷ്ടിച്ച് നമ്മളെ രക്ഷിച്ചില്ല.  ജാതിസമുദായങ്ങളുടെ ഇടുങ്ങിയ അറകള്‍ പൊളിക്കാന്‍ ആരും തയ്യാറായില്ല.

സര്‍ദാര്‍ജികളെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ഖേദം തോന്നും. മലയാളികളും ഇത്രയും വിവരമുണ്ടായിട്ടും ഇങ്ങനെ ഒരൊറ്റ വിശ്വാസത്തിന്റെ കീഴില്‍ ഒറ്റക്കെട്ടായില്ലല്ലോ എന്ന്.

Advertisements

3 പ്രതികരണങ്ങള്‍ to “ജാതിചിന്ത”

 1. anoopsnairkothanalloor Says:

  ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

 2. priya Says:

  ഭ്രാന്തന് ചിന്ത. എലിയെ കൊല്ലാനായി ഇല്ലം ചുടാന് ചിന്തിക്കുന്നത് എന്തക്രമം. ഒരു ദൈവം മാത്രമേ ഉള്ളു എന്ന് പറയുന്ന ഒരു മതത്തിലെ രണ്ടു വിഭാഗം തമ്മില്തല്ലി ചാവുന്നുണ്ടല്ലോ. അത് കാണുന്നില്ലേ?അമേരിക്കന് സൈനികര് കറുത്ത വര്ഗക്കാരനെ വെടി വെച്ചു കൊന്ന ന്യൂസ് കേട്ടില്ലേ? എന്തിന്? വടക്കേ ഇന്ത്യയില് ദളിതരെ ആക്രമിക്കുന്ന സംഭവങ്ങള് കേട്ടില്ലേ ഇതു വരെ?

  കേരളത്തിലെ ജാതി ചിന്ത ഈ പറയുന്നത്ര ഭീകരം ആണെന്നെനിക്കു തോന്നുന്നില്ല. ആയിരുന്നിരിക്കാം. ഇന്നത് ആണെന്ന് ആര് പറയുന്നു?പറയു കേരളത്തില് എത്ര സംഭവങ്ങള് അങ്ങനെ ഉണ്ട്? പണക്കാരനും പാവപ്പെട്ടവനും എന്നതാണ് ഇന്നത്തെ പ്രശ്നം. അത് കേരളത്തിലെ മാത്രം അല്ല. ലോകത്തെല്ലായിടത്തും.

  ജാതിയോ മതമോ അല്ല പ്രശ്നം. അതിന് ആവശ്യമില്ലാത്ത പ്രാമുഖ്യം കൊടുക്കുന്നത് തന്നെയാണ്. എല്ലാ സമൂഹത്തിലും പല വര്ഗങ്ങളും വിഭാഗങ്ങളും ഉണ്ട്. അതില് എന്ത് തെറ്റ്. പക്ഷെ കാലം മാറുമ്പോള് മനുഷ്യനെ മനുഷ്യനായി കാണാന് ഉള്ള കഴിവുണ്ടാകണം. അതിന്കഴിയാതെ എല്ലാത്തിനും കാരണം ഈ ജാതി ചിന്ത ആണെന്ന് പറയുന്നതിലെന്തു അര്ഥം?

  എന്റെ മതം ഞാന് മാറാന് പോകുന്നില്ല ഒരിക്കലും . കാരണം അറിവ് വച്ച കാലം തൊട്ടേ ഞാന് അചരിച്ച കുറെ വിശ്വാസങ്ങള് ആണ് അത്. എന്റെ ജാതിയും. എന്റെ ശീലം മാത്രമാണത്.ഞാന് മറ്റുള്ളവന് വില കൊടുക്കുന്നെന്കില് പിന്നെന്ന്തു പ്രശ്നം. നീ ഏത് ജാതി ആയാലെനിക്കെന്ത് ?

 3. jagadees Says:

  പ്രിയ താങ്കള്‍ പറഞ്ഞത് ശരിയാണ്. ജാതി ഒരു ജീവിത ശൈലി മാത്രമാണ്. പക്ഷേ അതു ഉപയോഗിച്ച് ഉച്ചനീചത്തം കല്‍പ്പിക്കുന്നതാണ് പ്രശ്നം. അതിന് ആള്‍ക്കാര്‍ ജാതി മാത്രമല്ല കൈയ്യിലുള്ള എല്ലാം ഉപയോഗിക്കുന്നുണ്ട്. പണം, ആരോഗ്യം, സൗന്ദര്യം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ എന്നുതുടങ്ങി എല്ലാം. എന്നാല്‍ ജാതിക്കെതിരെ (അതായത് സവര്‍ണ്ണ ജാതി, മറ്റു ജാതികളൊക്കെ അനുവദനീയമാണ്!) സംസരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് പരമ്പരാഗത പുരോഗമന ആശയമായാണ് കേരളത്തില്‍ കാണുന്നത്. ഈ ആള്‍കാര്‍തന്നെ മറ്റെല്ലാ ഉച്ചനീചത്തേയും അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ടെന്നാണ് വാസ്തവം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: