കണ്ണീരിലലിഞ്ഞ ബ്രാന്റ് ഇക്വിറ്റി

ഏപ്രില്‍ 29, 2008

ഹര്‍ഭജന്‍ സിംഹ് ശ്രീശാന്തിനെ തല്ലിയത് മോശമായോ ഇല്ലയോ എന്നതില്‍ തര്‍ക്കമുണ്ടെന്ന് തോന്നുന്നില്ല. മോശമായി. ശ്രീശാന്തും ഹര്‍ഭജനും അല്ല പ്രശ്നം, കളിക്കിടയില്‍ തല്ലുണ്ടായി എന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റിനപ്പാടെ മോശമായി ഈ സംഭവം. പാക്കിസ്ഥാനി ഷോയിബക്തര്‍, മുഹമ്മദ് ആസിഫിനെ ബാറ്റ് വെച്ച് പൂശിയതിനൊപ്പം നില്‍ക്കും ഇത്. ജെന്റില്‍മാന്‍ ഗെയിം എന്നറിയപ്പെടുന്ന ക്രിക്കറ്റ് , മാസ്സ് പോപ്പുലറൈസേഷന്റെ ഭാഗമായി അടിമുടി മാറുന്നതിന്റെ സൂചനയാകാം ഇത്. കൂടുതല്‍ പണം, കൂടുതല്‍ കാണികള്‍, കൂടുതല്‍ റ്റൂര്‍ണമെന്റുകള്‍. ഒരേ രാജ്യത്തിനു കളിക്കുന്നവര്‍ ബദ്ധവൈരികളെപ്പോലെ ക്ലബ്ബ് തിരിഞ്ഞു ഏറ്റുമുട്ടുന്നത് പണ്ട് യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളുകളില്‍ മാത്രം കാണുന്ന കാഴ്ചയായിരുന്നു. റ്റ്വെന്റി റ്റ്വെന്റി വന്നതോടെ ക്രിക്കറ്റിനും ഇനി ക്ലബ്ബ് കള്‍ച്ചര്‍ കൊണ്ടാടാം. യൂറോപ്പില്‍ കളിക്കുന്ന ആഫ്രിക്കന്‍ ഫുട്ബോള്‍ താരങ്ങള്‍ (ദിദിയര്‍ ദ്രോഗ്ബ, എസ്സിയന്‍, ആഡെബായോ, സാമുവെല്‍ എറ്റോ, യക്കൂബു, മിക്കേല്‍, കാനു, ബെന്നി മക്‌കാര്‍ത്തി മുതലായവര്‍) രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ വിളിക്കുമ്പോള്‍ കാട്ടുന്ന വിമുഖത, അല്ലെങ്കില്‍ കളിക്കുമ്പോള്‍ പരിക്ക് പറ്റാതെ കളിക്കാന്‍ കാട്ടുന്ന ത്വര (എന്നാലേ തിരിച്ച് ചെന്ന് ക്ലബ്ബില്‍ കളി തുടരാന്‍ പറ്റൂ) ഇനി ക്രിക്കറ്റിലും നാഷണല്‍ ലെവലില്‍ കളിവരുമ്പോള്‍ താമസിയാതെ കാണാം. നാഷണലിസം ചുരുങ്ങി റീജിയണലിസവും, പിന്നെ മുബൈയില്‍ നിന്നും മറ്റും വേറെ ക്ലബ്ബുകള്‍ ഉണ്ടാകുമ്പോള്‍ അതും ചുരുങ്ങി ക്ലബ്ബിസവും എന്തിന് ക്രമേണ ഹൂളിഗനിസവും വരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടേക്കാം.

തല്ലു കൊണ്ട് കരഞ്ഞതിനാല്‍ ശ്രീശാന്തിന് വന്ന ബ്രാന്റ് വാല്യു ഇടിവാണ് ഞാനാലോചിച്ചത്.

ഒന്ന് : കളിക്കളത്തില്‍ സിംഹത്തെപ്പോലെ അലറുകയും, വെട്ടുപോത്തിനെപ്പോലെ മുക്രയിടുകയും മറ്റും ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അതൊക്കെ വെറും നാട്യമാണ്, ശരിക്കും ഒരു പാവം, മനക്കട്ടിയില്ലാത്ത പയ്യന്‍ മാത്രമാണ് താനെന്ന് ശ്രീ തെളിയിച്ചിരിക്കുന്നു. ഇനി അത് സിംഗിനെ കുടുക്കാന്‍ വേണ്ടിയാണ് ഇത്ര പരസ്യമായി കരഞ്ഞതെങ്കില്‍ തന്നെ. ഇനി അങ്ങിനെ വല്ല നാട്യവും ബാ‌റ്റ്സ്മാന്‍‌മാര്‍കെതിരെ കാട്ടിയാല്‍ മനസ്സു തുറന്ന് ചിരിക്കാന്‍ അവസരമാകും. കാണികള്‍ക്കും, ബാറ്റ്‌സ്മാനും.
രണ്ട് : ഷേവിംഗ് ക്രീം, ഡിയോ, ഷര്‍ട്ടുകള്‍, മോട്ടോര്‍ ബൈക്കുകള്‍, കാര്‍ തുടങ്ങി അല്പം മാച്ചോ ഇമേജുള്ള ഒരു പ്രൊഡക്റ്റിനും ശ്രീയെ ഇനി മൊഡലാക്കാന്‍ കമ്പനികള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഡയപ്പര്‍, ബേബി ഫുഡ്സ്, പിന്നെ സ്ത്രീകള്‍ക്ക് അപ്പീലുള്ള ഓട്ടോമാറ്റിക് സ്കൂറ്റി റ്റൈപ്പ് വാഹനങ്ങള്‍ ഇവക്കൊക്കെ സ്കോപ്പ് ഉണ്ട് താനും. അമേരിക്ക പോലെ മാര്‍ക്കെറ്റിംഗ് ഫ്രീഡം ഉള്ള നാടായിരുന്നെങ്കില്‍ ശ്രീയെ കാസ്റ്റ് ചെയ്ത പരസ്യങ്ങളെ പരിഹസിച്ചു കൊണ്ട് മറ്റു കമ്പനികള്‍ പരസ്യം ഇപ്പോഴേ ഇറക്കിയേനെ.
മൂന്ന് : കരയുന്ന മലയാളി. മലയാളികള്‍ക്ക് തന്നെ അല്പം മോശക്കേട് വന്നിട്ടുണ്ടൊ എന്നൊരു സംശയം. കുറഞ്ഞത് മൂന്ന് സായിപ്പുകളെങ്കിലും പരിഹാസപൂര്‍‌വ്വം എന്നോട് ചോദിച്ചു, ഈസ്‌ന്റ് ഹീ എ മല്ലു ലൈക്ക് യൂ എന്ന്.  മറുപടി ഒരു ചിരിയിലൊതുക്കി.

ഐ പി ല്‍ , ബോളിവുഡ് മസാലയാകും എന്ന് കരുതിയിരുന്നെങ്കിലും ഇത്രയും ഒരു ഡ്രാമ പ്രതീക്ഷിച്ചില്ല.

Advertisements

6 പ്രതികരണങ്ങള്‍ to “കണ്ണീരിലലിഞ്ഞ ബ്രാന്റ് ഇക്വിറ്റി”

 1. ibru Says:

  എത്ര തല്ല് വാങ്ങിയാലും കരഞ്ഞാലും ഞാന്‍ ഒരു ശ്രീശാന്ത് ഫാന്‍ ആണ്. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇതൊന്നുമാകുമായീരുന്നില്ല സംഭവിക്കുക. കഠിനാദ്ധ്വാനിയായൊരു ചെറുപ്പക്കാരന്‍, ഇത്രയും മത്സരം നിറഞ്ഞൊരിടത്ത് നിറഞ്ഞാടുകയെന്നതൊരു ചെറിയ നേട്ടമല്ല. അയാള്‍ക്ക് നല്ലത് വരട്ടെ (സീരിയസ്ലി).

 2. പാനൂരാന് Says:

  ഹ..ഹ..ഹ..


 3. കരഞ്ഞാ‍ല്‍ മലയാളികളുടെ മാനം പോവും എന്നുള്ളത് പുതിയ അറിവാണ്. സായിപ്പ് ചോദിച്ചതുകൊണ്ട് മാനം പോവുമോ അരവിന്ദാ? നല്ല ഗോതുമ്പ് വെട്ടിവിഴുങ്ങുന്ന ഒരു തടിമാടന്റെ അടുത്തൂന്ന് ചെപ്പയ്ക്ക് അടികിട്ടിയാല്‍ മലയാളിയല്ല സായിപ്പ് വരെ കരയും. കരഞ്ഞത് അടികൊണ്ടതിന്റെ വേദനയിലേക്കാളും അടിച്ചല്ലോ എന്നോര്‍ത്താവും. ആ കരച്ചില്‍ മേഡ് ഹിം ജെന്യൂന്‍ എന്ന് തന്നെ തോന്നുന്നു, അല്ലാതെ പരസ്യം കുറയും എന്നൊക്കെയുള്ളത് പഴ്യകാലം. ഇപ്പൊ മെന്‍ ഹൂ ക്രൈക്കാണ് മാര്‍ക്കെറ്റ് , ഇതൊന്നും അറിഞ്ഞില്ലേ? 🙂

 4. സനാതനന്‍ Says:

  ഉരുഷന്മാരെക്കുറിച്ച് പെണ്ണുങ്ങള്‍ പറയുന്നതല്ലേ മുഖവിലക്കെടുക്കേണ്ടത് 🙂


 5. ഇഞ്ചീ, ഇങ്ങനെ പരസ്യമായി മോങ്ങിയാലും മാനം പോവും എന്നാണ്. ഉവ്വ്, സായിപ്പ് ചോദിച്ചാല്‍ മാനം പോവും. പണ്ടൊരു സായിപ്പ് കൊച്ചീല്‍ ഈവനിംഗ് വാക്കിന് പോയപ്പോള്‍ വഴിയിലെല്ലാം മൂത്രം നാറീറ്റ് വയ്യാന്ന് പറഞ്ഞപ്പോഴും മാനം പോയിരുന്നു.
  ശ്രീശാന്തിന്റെ മോങ്ങലിനെ കരയല്‍ എന്നൊന്നും വിളിക്കാന്‍ സ്കോപ്പില്ല. നേരത്തെ പറഞ്ഞല്ലോ, അടിച്ചതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, തിരിച്ചടിക്കാഞ്ഞതിനെ അനുകൂലിക്കുകയും ചെയ്യുന്നു. എങ്കിലും അതു കഴിഞ്ഞ് ഒന്നുകില്‍ നേരെ പോയി അധികൃതരോട് പരാതി കൊടുക്കുക/കരച്ചിലടക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഫീല്‍ഡില്‍ നിന്ന് സ്കൂട്ടായി മുറിയില്പോയി നിന്നു കരയുക, എന്നതൊക്കെ ചെയ്യാരുന്നു. ഇനി പോട്ടെ, കളിക്കളത്തില്‍ കാട്ടുന്ന തരം “വീര്യം” കാട്ടിയില്ലായിരുനെങ്കില്‍ ഈ പരസ്യ മോങ്ങല്‍ പോട്ടെ എന്നെങ്കിലും വയ്കാരുന്നു.
  ഇത് അവന്‍ കംപ്ലീറ്റ് ഫേക്ക് ക്യാരക്റ്ററാണെന്നാണ് എനിക്ക് മനസ്സിലായത്. വെറുതേ ഒരു കെട്ടിക്കാഴ്ച. സ്യൂഡോ ധൈര്യം. അതാണ് അരിശം വന്നത്. ജെന്യുവിന്‍ ആറ്റിറ്റ്യൂഡ് അല്ലായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് നല്ല അരിശം തോന്നി.
  കരയണ ആണുങ്ങളുടെ മാര്‍ക്കെറ്റ്. 🙂 ഗ്ലാഡിയേറ്ററില്‍ റസ്സല്‍ ക്രോവ് കരയുന്നതോ, കിരീടത്തില്‍ മോഹന്‍‌ലാല് കരയുന്നതോ ഇതുമായി കം‌പയര്‍ ചെയ്യണോ? ഇത് വെറൂം മോങ്ങല്‍. ങീ ങീ എഞ്ഞെ തല്ലീ..ങീ ങീ സ്റ്റൈല്‍.

  🙂 എല്ലാവര്‍ക്കും നന്ദി.


 6. എല്ലാരും പറയുന്നു..അവനൊരെണ്ണത്തിന്റെ കുറവുണ്ടാരുന്നെന്ന്!!
  അതെന്താ അവനത്രക്കു മോശക്കാരനാ?! 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: