കസീനോ റോയല്‍

ഏപ്രില്‍ 30, 2008

രജനീകാന്ത് പടങ്ങളെ വെല്ലാന്‍ ഹോളിവുഡ്ഡില്‍ ജെയിംസ് ബോണ്ട് പടങ്ങളേയുള്ളൂ.
തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത ഒരു ബോണ്ട് പടമടക്കം ഒട്ടുമിക്ക ബോണ്ട് പടങ്ങളും വെറുതേ കണ്ടു പോയ ഒരു ഹതഭാഗ്യനാണ് ഞാന്‍. തമിഴ് പതിപ്പില്‍ “നാന്‍ ബോണ്ട്, ജായിംസ് ബോണ്ട്, ഉണ്ട ഉണ്ട ഏഴ്” എന്നും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ പോകുന്നതിന് മുന്‍പ് ” കടവുളേ കാപ്പാത്തുങ്കോ” എന്നുമുള്ള ഡയലോഗുകള്‍ കേട്ട് ചിരിച്ചുവെന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല.
എത്ര വെടിവെച്ചാലും കൊള്ളാത്തവന്‍, എത്ര ബോംബ് പൊട്ടിച്ചാലും ചാവാത്തവന്‍, പ്ലെയിനില്‍ തൂങ്ങിക്കിടക്കുന്നവന്‍, കപ്പലിന്റടിയില്‍‍ പറ്റിക്കിടക്കുന്നവന്‍, അന്തര്‍‌വാഹിനിയില്‍ അണുബോംബ് വെയ്കുന്നവന്‍! ജെയിംസ് ബോണ്ടിന്റെ ആസ്റ്റന്‍ മാര്‍ട്ടിനും, പിന്നെ കുറേ ടെക്നിക്കുകളും എഫക്റ്റുകളും കാണാന്‍വേണ്ടി മാത്രമായിരുന്നു ഇതു വരെ ബോണ്ട് പടങ്ങള്‍ കാണല്‍.
കഴിഞ്ഞ ആഴ്ച പുതിയ ബോണ്ടായ ഡാനിയേല്‍ ക്രയിഗിന്റെ കാസിനോ റോയല്‍ ആകസ്മികമായി കാണാനിടയായി.
പതിവ് തെറ്റിച്ച ഒരു ബോണ്ട് പടമായി തോന്നി.
“ബോണ്ട്, ജെയിംസ് ബോണ്ട്”, മാര്‍ട്ടിനീ (shaken not stirred) മുതലായ ജെയിംസ് ബോണ്ട് ട്റേഡ് മാര്‍ക്കുകള്‍ വരുന്നതിന് മുന്‍പത്തെ ബോണ്ടിന്റെ കഥയാണത്രേ.
ഏതായാലും കൊള്ളാം.
അധികം വയലന്‍സ് ഇല്ല.
ബോണ്ടിന് നല്ല പെട കിട്ടുന്നുമുണ്ട്.
ഒരു വേള മരിക്കാന്‍ പോകുന്നു, ക്ലൈമാക്സില്‍ രക്ഷിക്കാന്‍ പോലും വേറെ ആള്‍ക്കാര്‍ വരേണ്ടി വരുന്നു. വില്ലന്‍ ബോണ്ടിന്റെ ആണത്തം വരെ ക്വസ്റ്റന്‍ മാര്‍ക്കാക്കുന്നുമുണ്ട് !!
പോരാഞ്ഞ് എംഐ സിക്സില്‍ നിന്ന് പ്രേമം പിടിപെട്ട് രാജി പോലും വയ്കുന്നു!

മിസ്റ്റര്‍ ക്യു എന്ന കഥാപാത്രത്തെ കണ്ടില്ല. ആസ്റ്റണ്‍ മാര്‍റ്റിന്‍ പാര്‍ക്കിംഗില്‍ വെറുതേയങ്ങ് പ്രത്യക്ഷപ്പെടുന്നു.

ചുരുക്കം പറഞ്ഞാല്‍ വ്യത്യസ്തനാം ഒരു ബാലനെപ്പോലെ വ്യത്യസ്തനാമൊരു ബോണ്ട്.എനിക്ക് പടം ഇഷ്ടമായി.

ആദ്യത്തെ ബോണ്ട് പടമായിരിക്കാം കാസിണൊ റോയല്‍ എന്ന ഉദ്ദേശ്യത്തിലെടുത്തതാകാം.(അവസാന സീനിലാണ് ആദ്യമായി ബോണ്ട്, ജെയിംസ് ബോണ്ട് എന്ന് അങ്ങേര് പറയുന്നത്), പക്ഷേ അങ്ങിനെയെങ്കില്‍ 9/11, കോള്‍ഡ് വാര്‍ പരാമര്‍ശങ്ങള്‍ പടത്തില്‍ നിന്ന് ഒഴിവാക്കാമായിരുന്നു! അതോ ഇങ്ങേര് പുതിയ ബോണ്ടായി പ്രൊമോഷന്‍ കിട്ടിയ കഥയാണോ? 007 ഡെസിഗ്നേഷനാണെന്ന് സൂചനയുണ്ടെങ്കിലും ജെയിംസ് ബോണ്ട് ഒരു ഏജന്റിന്റെ പേരല്ലേ? അതോ ഇവരു പുതിയ ഒരു ബോണ്ടിനെ സൃഷ്ടിക്കുവാണോ?ആ..ആര്‍‍ക്കറിയാം! (ഇനി അതിന് വിക്കി തപ്പാനൊന്നും വയ്യ)

പറഞ്ഞ് വന്നതിതാണ്, ബോണ്ട് പടത്തിനെ “അണ്ണാച്ചിപ്പടം” എന്നു വിളിക്കുന്നവര്‍ക്ക് ഒന്നു ട്രൈ ചെയ്യാന്‍‍ പറ്റിയ ഒരു പടമാണിത്. വലിയ മെച്ചമില്ലെങ്കിലും അല്പം സെന്‍സ് ഉണ്ട്, കാണിക്കുന്നതില്‍‍.

Advertisements

2 പ്രതികരണങ്ങള്‍ to “കസീനോ റോയല്‍”

  1. anoopsnairkothanalloor Says:

    ബോണ്ടിനു തുല്ല്യം ബോണ്ടുമാത്രം

  2. Lira Says:

    Somehow i missed the point. Probably lost in translation 🙂 Anyway … nice blog to visit.

    cheers, Lira!!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: