ആമസോണിന്റെ ലോഗോ

ജൂണ്‍ 24, 2008

ജെഫ് ബെസോസിന്റെ ആമസോണ്‍.കോം ഇന്റര്‍നെറ്റ് റീറ്റെയിലിംഗിന്റെ ചരിത്രം തിരുത്തിയ കമ്പനിയാണ്. ഇന്റര്‍നെറ്റ് ബുക്ക് രീറ്റെയിലര്‍ എന്ന നിലയില്‍ നിന്നും, ഒരു ഇന്‍‌ഫൊര്‍മേഷന്‍ ഇന്റര്‍മീഡിയറി എന്ന നിലയിലേക്കും, അവിടെ നിന്ന് സോഫ്റ്റ്വെയര്‍ അസ് എ സെര്‍‌വ്വീസ് എന്ന നൂതന ഐ റ്റി സര്‍‌വ്വീസ് മേഘലയിലേക്കും ആമസോണ്‍ വ്യാപിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിനെ ഒരു പുതിയ ഡിസ്ട്രിബ്യൂഷന്‍ ചാനലാക്കി ഉപയോഗിച്ച്, ഇന്‍‌വെന്ററി മാനേജ്മെന്റില്‍ ജപ്പാന്‍ കമ്പനികളേക്കാള്‍ എഫിഷ്യന്‍സി ഒരു പക്ഷേ കൈവരിക്കാന്‍ ആമസോണിന് സാധിച്ചു.കസ്റ്റമര്‍ സെര്‍‌വ്വീസ് മാനേജ്മെന്റില്‍ പുതിയ ഒരു വിപ്ലവം തന്നെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായി കസ്റ്റമര്‍ ഇന്‍ഫൊര്‍മേഷനെ ഉപയോഗിച്ചു കൊണ്ട് നടത്തിയ “മാസ്സ് കസ്റ്റമൈസേഷന്‍” മൂലം ആമസോണ്‍ തുടങ്ങി വെച്ചു.
ഇന്റര്‍നെറ്റ് റീറ്റെയിലിംഗിലെ മൊണോപൊളിയാകാന്‍ ആമസോണിന് ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല.
ആമസോണ്‍.കോം-മിന്റെ ബ്രാന്റ് ലോഗോ തിരിച്ചറിയാത്തവര്‍ ആരുണ്ട്!

എന്താണത് സൂചിപ്പിക്കുന്നത് എന്ന് ചിന്തിച്ച് നോക്കിയവര്‍ തുലോം കുറവായിരിക്കുമെങ്കിലും!
ആമസോണ്‍ എന്നെഴുതിയിരിക്കുന്നതിന്റെ താഴെയുള്ള ആരോ ശ്രദ്ധിക്കൂ..
എ മുതല്‍ സെഡ് വരെയെന്തും ലഭിക്കും എന്നാണ് എ-യില്‍ തുടങ്ങി സെഡ്ഡില്‍ അവസാനിക്കുന്ന ആ ആരോ സൂചിപ്പിക്കുന്നതത്രേ!‍ മാത്രമോ, ആ ആരോ കൊണ്ട് തന്നെ ഒരു “പുഞ്ചിരി” സൃഷ്ടിച്ചിരിക്കുന്നതില്‍ നിന്നും, ആമസോണ്‍ എക്സ്പീരിയന്‍സ് കസ്റ്റമേര്‍സിന് തികച്ചും സന്തോഷകരമായ ഒന്നായിരിക്കും എന്നും സൂചിപ്പിക്കുന്നു!
കടപ്പാട് : ഒരു അനോണി ഇ-മെയില്‍.

Advertisements

6 പ്രതികരണങ്ങള്‍ to “ആമസോണിന്റെ ലോഗോ”

  1. കുഞ്ഞന്‍ Says:

    ബ്രാന്‍ഡ് ലോഗൊ സൃഷ്ടിച്ചവന്റെ മിടുക്ക് സമ്മതിച്ചുകൊടുക്കണം..!

    ഒരറിവ് നല്‍കിയതിന് നന്ദി

  2. സിജു Says:

    ആ ഫോര്‍വേര്‍ഡില്‍ തന്നെയല്ലേ ഫെഡെക്സ്, സണ്‍, ആപ്പിള്‍ കറി, ഐബി‌എം ഒക്കെയുണ്ടായിരുന്നത്.. അതു വേറൊരു പോസ്റ്റിനു വെച്ചതാണോ.. 🙂


  3. അരവിന്ദേ, ആമസോണിനെ വലിയ ഇഷ്ടമാണെന്നു തോന്നുന്നല്ലോ. അവര്‍ ഇവിടെ സീയാറ്റിലുകാരാ… ഒരു റെസ്യൂമേ തന്നാല്‍ കൊടുക്കാം:) അരവിന്ദിനെ സീയാറ്റിലിലെത്തിക്കാമല്ലോ:)

  4. Aravind Says:

    അയ്യോ സന്തോഷ്ജീ അങ്ങനെയൊന്നൂല്യാട്ടോ…:-)
    പിന്നെ ദേ ഇവടെയാ ആമസോണിന്റെ ഒരു ഡെവലപ്പ്മെന്റ് സെന്ററ്. ജോലി കിട്ട്യാലും ഇവടെ തന്നെ കൂടേണ്ടി വരും!
    🙂

    സിജു, ഫെഡെക്സിന്റെ എന്താ? അത് മെയിലില്‍ കണ്ടില്ലാലോ

  5. സിജു Says:

    ഫെഡെക്സിന്റെ Eക്കും Xനും ഇടക്കായി ഒരു ആരോ (മറ്റേ ആരോ അല്ല.. അമ്പ് അമ്പ്) ഉണ്ട്. അതവരുടെ സര്‍വീസിന്റെ വേഗതയും കൃത്യതയും കാണിക്കൂന്നു.

    പിന്നെ സണിന്റേത് യുവും എന്നും ചേര്‍ന്ന് എസ് ആയി ഒരു സിമെട്രി ഉണ്ടാകുന്നു. ഐബീഎമ്മിനു ഐ ഒരു കണ്ണും ബി ഒരു തേനീച്ചയും

    മെയിലില്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കട്ടെ. കിട്ടിയാല്‍ ഫോര്‍വേര്‍ഡാം


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: