സ്മാര്‍ട്ട് പരസ്യങ്ങള്‍

ജൂണ്‍ 26, 2008

ജനങ്ങളെ ആകര്‍ഷിച്ച് തങ്ങളുടെ പ്രൊഡക്റ്റിന്റേയോ സര്‍‌വ്വീസിന്റേയോ ഉപഭോക്താക്കളാക്കി, വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണല്ലോ മാര്‍ക്കെറ്റിംഗിന്റെ ഒരു ലക്ഷ്യം. ഓരോ പ്രൊഡക്റ്റിനും ഉപഭോക്താക്കളോടും, ഉപഭോക്താക്കളാകാന്‍ സാധ്യതയുള്ളവരോടും പറയാന്‍ ഒരു മെസ്സേജ് കാണും. ഈ മെസ്സേജാണ് പരസ്യങ്ങള്‍ കൊണ്ട് അവര്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നത്.
പണ്ട് ഇന്ത്യയിലെ പരസ്യങ്ങള്‍ വളരെ ക്രൂഡ് ആന്റ് എക്സ്പ്ലിസിറ്റ് ആയിരുന്നു. നിര്‍മ്മ, കോള്‍‌ഗേറ്റ്, കാം‌പക്കോള മുതലായി, പ്രൊഡക്റ്റിന്റെ ഗുണവും വ്യത്യാസവും വളരെ വെട്ടിത്തുറന്ന് കാണിച്ചിരുന്നു, ജനങ്ങള്‍ക്ക് മനസ്സിലാവാന്‍. ഷേവിംഗ് സെറ്റിന്റെ പരസ്യത്തില്‍ നായകന്‍ ഷേവ് ചെയ്തതു കൊണ്ട് ക്രിക്കറ്റ് കളിക്കുമ്പോള്‍ സിക്സറടിക്കുന്നു എന്ന മട്ടിലായിരുന്നു ചിത്രീകരണവും. ഞാനിതു കഴിച്ചു, അതിനാല്‍ എനിക്ക് സ്കൂളില്‍ ഫസ്റ്റ് കിട്ടി എന്ന്‍ വിശദീകരിച്ചില്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകാത്ത അവസ്ഥ.
ഉപഭോക്താവിന്റെ അറ്റന്‍ഷനില്‍ തുടങ്ങി, ഇന്ററസ്റ്റ്, ഡിസയര്‍, പിന്നെ അവസാനം ആക്ഷനില്‍(വാങ്ങല്‍) എത്തി നില്‍ക്കുന്ന പരസ്യങ്ങളുടെ ഇം‌പാക്റ്റ് കമ്പനികള്‍ ശ്രദ്ധാപൂര്‍‌വ്വം പഠിക്കുന്ന ഒരു വിഷയമാണ്.
ഈയിടെ എന്‍ ഡി റ്റി വി യില്‍ നല്ല രണ്ട് മൂന്ന് ഇന്ത്യന്‍ പരസ്യങ്ങള്‍ കാണുകയുണ്ടായി.
ഒന്ന് എയര്‍ റ്റെല്ലിന്റെ മാധവന്‍/വിദ്യാബാലന്‍ പരസ്യങ്ങള്‍..ട്രെയിനില്‍ പോകുന്നത് പ്രത്യേകിച്ചു..വല്ലാത്ത റൊമാന്റിക്/ഫാമിലി് ഓറിയന്റഡ് ഐഡന്റിന്റി അത് എയര്‍റ്റെല്‍ എന്ന ബ്രാന്റിന് നല്‍കുന്നത് പോലെ തോന്നി.
അതിന് കോം‌പറ്റീഷന്‍ എന്നോണം റിലയന്‍സ് ഇറക്കിയ കമിതാക്കളുടെ ചാറ്റിംഗ് പരസ്യം മഹാബോറായും കൃത്രിമമായും തോന്നി.
സഹാറ ഇന്‍ഷുറന്‍സിന്റെ പരസ്യമാണ് മറ്റൊരു നല്ല പരസ്യം. നല്ല തമാശ, അതിനിടയിലൂടെ സറ്റിലായി സം‌വദിക്കുന്ന ഒരു പ്രൊഡക്റ്റ് മെസ്സേജ്.
ആം വേ, ഷ്കോഡാ ഫാബിയ മുതലായവയുടെ പരസ്യങ്ങള്‍ വെറും പഴഞ്ചന്‍ സ്റ്റൈലില്‍ ഉള്ളതായും തോന്നി.
ഒരു പരസ്യ ചിത്രത്തിന്റെ സോഫിസ്റ്റിക്കേഷനും ക്രിയേറ്റീവ് കണ്ടന്റും വെച്ച് അത് കാണിക്കപ്പെടുന്ന സമൂഹത്തിന്റെ/ആ പ്രൊഡക്റ്റ് ഉപയോഗിക്കുന്ന റ്റാര്‍ഗെറ്റ് മാര്‍ക്കെറ്റിന്റെ മനോ-സാമ്പത്തിക-വിദ്യാഭ്യാസ നിലവാരം അളക്കാം എന്നാണ് എന്റെ ഒരു അനുമാനം. ഇന്ത്യന്‍ പരസ്യങ്ങള്‍ കാണൂമ്പോള്‍ അതില്‍ ഇത്തിരി യോജിപ്പില്ലായ്മ കാണാമെങ്കിലും! ഇന്ത്യന്‍ മാര്‍ക്കെറ്റിന് മള്‍റ്റി നാഷണല്‍സ് ഒരുക്കുന്ന പരസ്യം നോക്കിയാല്‍ അറിയാം, അവര്‍ ഇന്ത്യന്‍ സമൂഹത്തെ എങ്ങിനെയാണ് കാണുന്നതെന്ന്..ഉദാഹരണത്തിന്, കൊക്കകോളയുടെ വിവിധ രാജ്യങ്ങളിലുള്ള പണ്ടത്തെ പരസ്യങ്ങള്‍ കണ്ടാല്‍ മതി.

വാല്‍ക്കഷ്ണം: ഇന്നലെ റേഡിയോയില്‍ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു പരസ്യം കേട്ടു.”ഇന്ധനവില കുത്തിച്ചുയരുന്ന ഈ സമയത്ത് ഡീസലിന് എണ്‍പത് ശതമാനം വരെ വിലക്കുറവ് ” എന്ന്! അയ്യോ അതെവടെ, വണ്ടി തിരി എന്ന് കരുതി ശ്രദ്ധിച്ചപ്പോഴാണ്..ഡീസല്‍ ജീന്‍സിന്റെ പരസ്യം ആയിരുന്നു!

രണ്ടാഴ്ച മുന്‍പ് ഒരു ട്റാഫിക്ക് ജം‌ഗ്ഷനില്‍ ഒരു സായിപ്പ് ഒരു പോസ്റ്ററും പിടിച്ച് നില്‍ക്കുന്നത് കണ്ടു. ആ പോസ്റ്ററില്‍ ഇങ്ങനെയെഴുതിയിരുന്നു.
“I am the best employee of the year. Now you can be my Manager”

സ്മാര്‍ട്ട് മാര്‍ക്കെറ്റിംഗ് ജോലി തപ്പുന്നതിലും ഉപയോഗിക്കാമെന്നര്‍‌ത്ഥം.

Advertisements

5 പ്രതികരണങ്ങള്‍ to “സ്മാര്‍ട്ട് പരസ്യങ്ങള്‍”

 1. Old Friend Says:

  റേഡിയോയില്‍ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ is wrong. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റേഡിയോയില്‍.

 2. Aravind Says:

  Old Friend
  🙂
  oru , miss aayathaa…sho!

 3. Same old Friend Says:

  എന്നിട്ടും ശരിയായില്ല കുട്ടാ. ഉമേഷ്‌ജീനെ വിളിക്കണോ?


 4. കൊള്ളാല്ലോ അരവിന്ദ്… “Now you can be my Manager“ എന്നതു് പലേടത്തും പലവിധത്തില്‍ പയറ്റിക്കണ്ടിട്ടുണ്ടു്.

 5. Dijo Says:

  Your concept is okay, but presentation….full of mistakes. Be respectful to the language used.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: