യൂറോയും ഇന്ത്യയും

ജൂണ്‍ 30, 2008

യൂറോ കഴിഞ്ഞു.
ജര്‍മ്മനി തോറ്റു. സ്പെയിന്‍ ജയിച്ചു.
ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്റ് രാജ്യങ്ങളില്‍ വെച്ച് നടന്ന യൂറോ, സത്യം പറഞ്ഞാല്‍ മഹാബോറായിരുന്നു.
2010ത്തിലെ ലോകകപ്പ് ആഫ്രിക്കയില്‍ നടക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു-അത് മാറിക്കിട്ടി.
യൂറോ കപ്പിന്റെ സ്റ്റേഡിയവും ചുറ്റുപാടും കണ്ടാല്‍ 80-90സിലെ ടൂര്‍ണമെന്റാണെന്ന് തെറ്റ്ദ്ധരിക്കുമായിരുന്നു. സ്റ്റേഡിയവും മൈതാനവും എല്ലാം ഒന്നിനൊന്ന്..ജസ്റ്റ് ആവറേജ്. ഈയൊരു നിലവാരത്തില്‍ നടത്താന്‍ വേണ്ട സം‌വിധാനങ്ങള്‍ ഇപ്പോളേ ദക്ഷിണാഫ്രിക്കയിലുണ്ട്..എന്നു വെച്ചാല്‍ അല്പം കുറയും. എന്നാലും.
ഘടാഘടിയന്മാരായ ജര്‍‌മ്മനിയെ കളീച്ചു തന്നെ തോല്‍‌പ്പിച്ചു സപെയിന്‍. നല്ല ബുദ്ധിയുള്ള കളിയായിരുന്നു സ്പെയിന്‍ കളിച്ചത്. കൂറ്റന്മാരായ ജര്‍മ്മന്‍ ഡിഫന്റര്‍മാരെ തോല്പ്പിക്കാന്‍ സൈസ് ചെറുതായ സ്പാനിഷ് ഫോര്വേര്‍ഡുകള്‍ക്ക് കഴിയില്ല എന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു കളി. ജര്‍മ്മന്‍ റ്റീമിലെ ആകെയുള്ള ചെറിയ മനുഷ്യനായ സെന്റര്‍ ബാക്ക് ഫിലിപ്പ് ലാമിനെതിരെ കൂറ്റനായ ഫെര്‍ണാണ്‍റ്റൊ റ്റോറസ്സിനെ വെച്ചത് സ്പെയിനിന്റെ ബുദ്ധി. ലാമിനെ മാറ്റി യാന്‍സനെ ഇറക്കി ആ പഴുതടച്ചപ്പോളേക്കും,ഗോള്‍ കയറിയിരുന്നു.
ജര്‍മ്മനി തുടക്കം മുതലേ പെനാല്‍ട്ടിക്ക് കളീക്കുകയാണെന്നും തോന്നി. ഒരു ഉന്മേഷക്കുറവ് തോന്നുകയും ചെയ്തു. എന്താണാവോ.
എന്‍ ഡി റ്റി വിയില്‍ ബുള്‍ഗാന്‍ വെച്ച ഒരു കോമാളിയുടെ കൂടെ മൂന്ന് പേര്‍ ഫൈനല്‍ വിശകലനം ചെയ്യുന്നത് കണ്ട് ചിരിച്ചു പോയി.
സോമാലിയക്കാരന്‍ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എന്ത് അഭിപ്രായം പറയാന്‍!
എന്നിട്ടും “പൊഡോണ്‍സ്കിയുടെ കളി അത്ര പോര” എന്ന് ബൈചുഗ് ബൂട്ടിയ! ബെസ്റ്റ്.
കണ്ടാല്‍ ഗേ ലുക്കുള്ള അഴകൊഴമ്പന്‍ ജോണ്‍ എബ്രഹാമിനേയും എന്‍ ഡി റ്റി വി യൂറോ കപ്പ് വിശകലനം ചെയ്യാന്‍ കൊണ്ടു വന്നിരുന്നു! ഈ പരിപാടിയൊക്കെ ആര്‍ക്ക് വേണ്ടിയാണാവൊ സം‌പ്രേക്ഷണം ചെയ്യുന്നത്! ചോദ്യങ്ങളും വെറും മസാല..കളിയുടെ റ്റക്നിക്കാലിറ്റിയോ സ്ട്റാറ്റെറ്റ്ജിയോ ഒന്നും ഒരു പിടിയുമില്ല. സ്പെയിന്‍ റൈറ്റ് ഫുറ്റ് കളിക്കാരെ ലെഫ്റ്റ് വിംഗിലും ലെഫ്റ്റ് ഫുട്ടേര്‍സിനെ റൈറ്റ് വിംഗിലും കളിപ്പിക്കുന്നതെന്തിന് എന്നതൊക്കെയാണ് മറ്റും പ്രൊഫഷണല്‍ ചാനലുകളില്‍ ഇഴകീറി ഡിസ്കസ്സ് ചെയ്യപ്പെടുന്നത്. ഇവിടെ, രണ്ട് കളീക്കാരുടെ പേര് പറയും, എന്നിട്ട് ആരാണ് ബെസ്റ്റ് എന്ന്..എന്തോന്ന് പറയാന്‍!
ങാ പോട്ട്..ഫുട്ബോളില്‍ അത്ര കേമന്മാരല്ലാത്ത ആള്‍ക്കാരുടെ രാജ്യമല്ലേ നമ്മളുടേത് എന്ന് വെച്ച് ക്ഷമിക്കാം.
എന്നാണാവോ അല്പം സ്റ്റാമിനയുള്ള ഒരു റ്റീമിനെ ഇന്ത്യക്ക് കിട്ടുന്നത്.
ഇന്നലെ കളി കണ്ടപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു..ഇന്ത്യന്‍ റ്റീമിനെ ഈ ജര്‍മ്മന്‍കാരുടെ കൂടെ കളീക്കാന്‍ വിട്ടാല്‍…ഹയ്യോ.
പിന്നില്‍ പാഞ്ഞടുക്കുന്ന കെവിന്‍ കുറേന്യിയുടെ മുന്നില്‍ പായുന്ന ഇന്ത്യന്‍ ബാക്കിന്റെ രൂപം. കണ്ടയിനര്‍ ലോറിയുടെ മുന്നില്‍ പെട്ടി ഓട്ടോ പോണപോലെയിരിക്കും!
മാറി നിന്ന് ചേട്ടാ ബോള്‍ എടുത്തോ..ഒന്നും ചെയ്യരുത് എന്ന് പറഞ്ഞിട്ട്, ഗോളിയോട്,
ഡാ ശവീ മാറി നില്ലെടാ, സാറ് ഗോളടിക്കാന്‍ വരണത് കണ്ടില്ലേ..പന്തിന് അടവെയ്കണ്ട് എന്ന് പറയുന്നതാവും ഭേദം.
ദേഷ്യം ഇന്ത്യക്കാരോടല്ല..സ്പോര്‍ട്ട്സ് ബജറ്റ് മൊത്തം കട്ടുമുടിക്കുന്ന അഡ്മിനിസ്ട്റേറ്റര്‍മാരോടാണ്. ഹോക്കിയുടെ ഗതി നമുക്കറിയാമല്ലോ.
എന്നാണാവോ പത്രങ്ങളില്‍ “വലതു വിംഗിലൂടെ വെടിയുണ്ട കണക്ക് പാഞ്ഞു വന്ന പാപ്പച്ചന്‍ ഒരു നര്‍ത്തകന്റെ നൃത്തച്ചുവടുകളോടെ പന്ത് വിജയന് തളികയിലെന്നോണം വെച്ച് കൊടുത്തത്, വിജയന്‍ ഒരു മിന്നലടിയിലൂടെ വല തുളച്ചു” എന്നൊക്കെ ഗ്യാസ് എഴുതുന്നത് വായിച്ച് ദീര്‍ഘനിശ്വാസം വിടുന്നത് നിര്‍ത്താന്‍ കഴിയുക..
ഹും….

Advertisements

8 പ്രതികരണങ്ങള്‍ to “യൂറോയും ഇന്ത്യയും”

 1. സന്തോഷ് Says:

  പണ്ട് ആരാണ്ട് പറഞ്ഞതാ…

  സാധാരണ ഫുട്ട്ബാള്‍ കളിക്കിടയില്‍ നടക്കുന്നത് പോലെ ഒരു കൊളിഷന്‍ ഉണ്ടായാല്‍, ജര്‍മ്മന്‍സും ബ്രസീലിയന്‍സും ഒക്കെ എണീറ്റ് ഓടണ പോലെ ഇന്ത്യക്കാര്‍ക്ക് പറ്റില്ല. ഒന്നെണീറ്റ് നിക്കണമെങ്കില്‍ 2 ആഴ്ച പിടിക്കുമെന്ന്‌!! അത്രക്കുണ്ട് നമ്മുടെ ഫിസിക്ക്.

 2. vm Says:

  “ഡാ.. മാറി നില്ലെടാ, സാറ് ഗോളടിക്കാന്‍ വരണത് കണ്ടില്ലേ..പന്തിന് അടവെയ്കണ്ട് ” :))

  പണ്ട് ഐന്തോവന്‍ ഇലവന്‍ ഇന്ത്യയില്‍ കാലിനൊരു എക്സര്‍സൈസ് കൊടുക്കാന്‍ വന്നപ്പോള്‍ ഇന്ത്യയില്‍ അക്കാലത്തെ മദയാനകളെ മുഴുവന്‍ അണിനിരത്തി കളിച്ചിരുന്നു. മൂന്ന് കളി. 11-0, 12-0, 13-1. 🙂

  ‘ദാസനും വിജയനും‘ പപ്പച്ചനും ചാക്കോയും എല്ലാമുണ്ടായിരുന്നു. കാണണ്ട കളിയായിരുന്നു . അവര്‍ പാസ് ചെയ്യുന്നുന്നൊന്നുണ്ടായിരുന്നില്ല. ബോള്‍ കിട്ട്യാ അപ്പോ പോസ്റ്റിലേക്കടിക്കും. വിജയനും ടീമും ‘ഇങ്ങട് ഇടടാ.. ഇങ്ങട് ഇടടാ..ന്ന്’ പറഞ്ഞ് അങ്ങടും ഇങ്ങടും സ്കൂള്‍ ബോളിന് കളിക്കുമ്പോലെ വെറുതെ ഓടുകയായിരുന്നു.

  പിറ്റേന്ന് പോയ ചാക്കോയുടെ മൂത്രത്തിന് ചെമല കളറായിരുന്നിരിക്കണം, പത്തമ്പത് ബോളുകളല്ലേ നെഞ്ചുവച്ച് തടുത്തത്!!

  ഇന്ത്യന്‍ കളിക്കാരുടെ ഉച്ച സ്വപ്നങ്ങളില്‍ പോലും ഇതുപോലുള്ള മത്സരങ്ങളില്ല.

 3. Aravind Says:

  ഹഹ..സന്തോഷ്ജീ അത് പണ്ടു തൊട്ടേയുള്ളതാ.
  ഇന്ത്യയും ജര്‍മ്മനിയും ഫുട്ബോള് കളീച്ചാല്‍ ജര്‍മ്മന്‍ റ്റീമില്‍ പതിനൊന്നും ഇന്ത്യന്‍ റ്റീമില്‍ മുപ്പത്തിമൂന്നും പേര് വേണം. ഒരുന്ത്യന്‍ കളിക്കാരന് രണ്ട് അറ്റന്‍ഡര്‍ വെച്ച്..സ്ട്രെച്ചറില്‍ എടുത്തുകൊണ്ട് പോയി കളിപ്പിക്കാനേ!
  നമ്മടെ റൊണാള്‍ഡോയുടെ കളി എന്നു കണ്ടാലും എന്റെ മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്. ഞങ്ങടെ റ്റീമിലെ വെറ്റിലപ്പാറക്കാരന്‍ ഷാജുമോന്റെ. അവിശ്വസനീയമായ ഡ്രിബിളിംഗ് ആയിരുന്നു മൂപ്പരുടെ. വെട്ടിച്ച് വെട്ടിച്ച് ഗോളിയേം വെട്ടിച്ച്, ഗോളടിക്കാതെ പിന്നേം വെട്ടിക്കാനായി വെയിറ്റ് ചെയ്യും. “എടാ *&%$ ഗോളടിക്കെടാ” എന്ന് ഞങ്ങള്‍ അലറും വരെ. അതായിരുന്നു ചെക്കന്‍. ഈ റൊണാള്‍ഡോ ഇപ്പോ കാണിക്കുന്ന പല റ്റെക്നിക്കും, അമ്മ സത്യം, അവന്‍ അന്നേ ചെയ്യുമായിരുന്നു.
  എന്ത് ചെയ്യാം അധികം സ്റ്റാമിന ഇല്ലായിരുന്നു…അച്ഛന്‍ കൂലിപ്പണിക്കാരന്‍ ആയിരുന്നേ.
  പിന്നെ അവന്‍ കളിയൊക്കെ വിട്ട് എം സി എ എടുത്ത് ഇപ്പോ അമേരിക്കയിലുണ്ട്.
  റ്റാലന്റിന് ഒരു കുറവൂം ല്ലാ…തലപ്പത്തിരിക്കുന്ന കുറേ നോര്‍ത്ത് ഇന്ത്യന്‍ കുടവയറന്മാരെ ചവിട്ടിപ്പുറത്താക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ.

  വിയെമ്മേ..ദെവിടേണ്? സുഖം തന്നെ? 🙂

 4. കുട്ടിച്ചാത്തന്‍ Says:

  ചാത്തനേറ്: എന്നാലാ പണ്ട് കളിച്ച ഫുട്ബോളിനെപ്പറ്റി ഒരു പോസ്റ്റ് പോരട്ടെ.


 5. ഇന്ത്യയിലെ സോക്കറിനെക്കുറിച്ച് പറയാന്‍ അരവിന്ദ്‌ജി കാണിച്ച ധൈര്യം തന്നെ അപാരം. നമ്മുടെ രാഷ്ട്രീയക്കാര്‍ കളിക്കുന്ന കളിയുടെ അത്രയും ലോകത്തെ ഏതെങ്കിലും രാഷ്ടനേതാക്കള്‍ കളിക്കുമൊ? അക്കാര്യത്തില്‍ ഇന്ത്യ തന്നെ ബെസ്റ്റ്.

 6. വെമ്പള്ളി Says:

  അരവിന്ദാ ആ ആദ്യം പറഞ്ഞത് അത്ര ശരിയായില്ല. വിയന്നയുടെ അത്രെം വരില്ല ജൊ. ബര്‍ഗ്ഗ് എന്ന് എനിക്ക് ഏതാണ് 95% ഒറപ്പാണ്(ഈയിടെ പരീക്ഷാ ഫലം വന്നേപ്പിന്നെ അതാണൊരു സ്റ്റാന്‍ഡേര്‍ഡ് %) അല്ല അവിടെ ഒരു പാലം പിന്നെ ഒരു കയറ് ഇത്രയും ഞാന്‍ കണ്ടിട്ടുണ് ആള്‍ക്കാരു വരും കാലില്‍ കയറു കെട്ടും എന്നിട്ടു ചാടും ഇതല്ലെ അവിടുത്തെ സ്പോട്സ്? 🙂

  ഇവിടെ ശരിക്കും ഒരാഷോഷം തന്നെയായിരുന്നു ഇവിടുത്തെ മാക്സിമം കപ്പാസിറ്റി യൂറൊ മത്സരം നടത്താനുള്ളതാണ്. അതു വലിയ അടിപിടി അക്രമമൊന്നും കൂടാതെ നടത്തി (ഇംഗ്ലണ്ട് വരാതിരുന്നതു അനുഗ്രഹമായി) മൊത്തം പോലീസും വിയന്നയിലുണ്ടായിരുന്നു.

  അതുകഴിയുന്നതു വരെ വീട്ടില്‍ വന്നാല്‍ നല്ല ഉത്സാഹമായിരുന്നു കഴിഞ്ഞപ്പോ എന്തൊ വൈകുന്നേരം ആകെ ബോറ്.

  ഓസ്ട്രിയക്കാര്‍ക്കൊക്കെ സന്തോഷമായി കാരണം അവരെ തോല്‍പ്പിച്ച ജര്‍മനിയെ സ്പെയിന്‍ തോല്പിച്ചല്ലൊ.
  പിള്ളാര്‍ക്കൊക്കെ സന്തോഷം – വഴിയെ തെക്കോട്ടും വടക്കോട്ടും നടന്ന ചില താരങ്ങളുടെ ഒക്കെ ഒപ്പ് സംഘടിപ്പിച്ചു.

 7. Aravind Says:

  വെമ്പള്ളീജീ..ഓ..ഇങ്ങള് വല്യേ സായിപ്പ്..മ്മള് പാവം ആഫ്രിക്കന്‍…ഉം നടക്കട്ട്..:-))

  അതല്ല ജീ, കാണാറില്ലേ ആഴ്ചേലാഴ്ചേല് ആസ്റ്റ്റെലിയക്കാരനും ജര്‍മ്മനും ബ്രിറ്റനും എല്ലാം, അഫ്രിക്കയില്‍ ലോകകപ്പ് നടക്കൂല, ക്രൈമാണ്, സ്റ്റേഡിയം ശരിയാവൂല, പുല്ലിന് പുഷ്ടി കാണില്ല, കറന്റ് പോകും, കക്കൂസ് ബ്ലോക്കാവും എന്നൊക്കെ പറഞ്ഞ് ഒരു മാതിരി ബുള്ളീയിംഗ് ആണ്.
  സംഗതി ചുളുവില്‍ ആസ്ട്റേലിയക്കാരന് വേള്‍ഡ് കപ്പ് അടിച്ചു മാറ്റാനാണെങ്കിലും, കറമ്പനോടുള്ള പുശ്ചവും ഒരു കാരണമാണ്.
  അപ്പോള്‍ യൂറോയെ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരുന്നത്…ചില ഫീല്‍ഡില്‍ പുല്ലിന് യൂണിഫോം കളറ് പോലും ഇല്ലായിരുന്നു..പാണ്ട് പിടിച്ചത് പോലെ..കാണാന്‍ പോലും എയിം ഇല്ല. മിക്കവാറും സ്റ്റേഡിയമൊക്കെ പഴഞ്ചന്‍സ്.
  അല്ല, കുറ്റം പറയുകയല്ല, എന്നിട്ടാണ് സായിപ്പന്‍സ് ആഫ്രിക്കയെകുറ്റം പറയുന്നത്.
  വിടമാട്ടെ.

 8. വെമ്പള്ളി Says:

  അരവിന്ദാ, ഇവിടുത്തെ സെറ്റപ്പൊക്കെ ബയങ്കര സൂപ്പറാണന്നു വിചാരിച്ചാണിരുന്നത്. – ഇപ്പൊ കിണറ്റീ കിടക്കുന്ന തവളയെ ഓര്‍മ്മ വരുന്നു


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: