മേ‌യ്‌ഡ് ഇന്‍….

ജൂലൈ 4, 2008

മാര്‍‌‍ക്കെറ്റിംഗില്‍, കണ്‍‌ട്രി ഓഫ് ഒറിജിന്‍ എന്നൊരു പ്രയോഗമുണ്ട്.
ഒരു പ്രൊഡക്റ്റിന്റെ ഉത്പാദന കേന്ദ്രം ഏത് രാജ്യത്താണ് എന്നതിനെ ആശ്രയിച്ച് ഉപഭോക്താവിന് ആ പ്രൊഡക്റ്റിനു നേരെ ഒരിഷ്ടം, ഒരു വെറുപ്പ്, ഒരാദരവ്..ഇവയൊക്കെ തോന്നാമെന്ന് പറയപ്പെടുന്നു.
ബ്രാന്റ് വാല്യു, അല്ലെങ്കില്‍ കസ്റ്റമര്‍ പെര്‍സീവ്‌ഡ് വാല്യു (സി പി വി) കൂട്ടാന്‍ രാജ്യത്തിന്റെ പേര് ഫലപ്രദമായി ഉപയോഗിക്കാമെന്ന് പല പ്രൊഡക്റ്റുകളും തെളിയിച്ചിട്ടുണ്ട്. മേഡ് ഇന്‍.. എന്ന ഒരൊറ്റ വാചകം നോക്കി പ്രൊഡക്റ്റ് തിരഞ്ഞെടുക്കുന്നവര്‍ അനേകമല്ലേ.
ചില ഉദാഹരണങ്ങള്‍:
സ്വിറ്റ്‌സര്‍ലാന്റ് : ചെറിയ ഒരു രാജ്യമാണെങ്കിലും ഏറ്റവും നല്ല വാച്ചുകള്‍, ചോക്‌ളേറ്റുകള്‍ എന്നിവ സ്വിസ്സ് മേഡ് ആയിരിക്കണം എന്നാണ് ലോകാഭിപ്രായം.
ജര്‍മ്മനി : ഓട്ടോമോബൈല്‍ ആണെങ്കില്‍ ജര്‍മ്മന്‍ സാങ്കേതികതികവ് വേണം. ഫെരാരിയുമായി ഇറ്റലി നല്ല ഒരു സ്ഥാനത്തുണ്ടെങ്കിലും, പോഷ്, ഔഡി, ബീഎം‍, പിന്നെ മെഴ്സിഡസ്..കാറെങ്കില്‍ അത് ജര്‍മ്മന്‍ തന്നെ.(പെട്റോള്‍ കാശ് പ്രശ്നമല്ലാത്തവര്‍ക്ക്)
ജപ്പാന്‍: ഇലക്ടോണിക്സ് തന്നെ ഇപ്പോഴും.
ഫ്രാന്‍സെന്നാല്‍ ഫാഷനും ഫുഡ്ഡും.
ഇറ്റലി : ഫ്ലോര്‍ റ്റൈല്‍സ്, മാത്രമല്ല, ഇറ്റാലിയന്‍ ഡിസൈന്‍ എന്നു പറഞ്ഞാല്‍ ഏത് സാധനത്തിനും അല്പം വെയിറ്റ് കൂടും.
ചൈന എന്നാല്‍ ചീപ്പ് സാധനങ്ങള്‍ എന്നൊരു നെഗറ്റീവ് ഇമേജാണ്. സംഗതി ഒട്ടുമിക്ക കമ്പനികളും ഇപ്പോള്‍ പ്രൊഡക്ഷന്‍ അങ്ങോട്ട് മാറ്റിയെങ്കിലും!

ഒരു തൊപ്പി വാങ്ങാന്‍ പോയി. പ്യൂമയുടെ സാധനം , റ്റാഗ് നോക്കിയപ്പോള്‍..സ്റ്റിറ്റ്ച്ഡ് ഇന്‍ ബംഗ്ലാദേശ് എന്ന്! അയ്യേ നാറ്റക്കേസ്സ് എന്ന് പറഞ്ഞ് വെച്ചിട്ട് പോന്നു. ഇതൊഴിവാക്കാന്‍ ചില കമ്പനികള്‍ ഡിസൈന്‍ഡ് ഇന്‍ ജര്‍മ്മനി എന്ന് എഴുതും. സ്റ്റിച്ചിട്ടതും ഉണ്ടാക്കിയതും ഉഗാണ്ടയിലായാലും പിന്നെ സാരമില്ലല്ലോ.

അപ്പോള്‍ ഞാനാലോചിച്ചു, മേഡ് ഇന്‍ ഇന്ത്യക്ക് വേള്‍ഡ് മാര്‍ക്കെറ്റില്‍ എന്ത് വില!
മേഡ് ഇന്‍ ഇന്ത്യ ബ്രാന്റിന് അല്പമെങ്കിലും വിലയുണ്ടാക്കിക്കൊടുത്തത് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ന്മാരാണെന്നാണ് എന്റെ തോന്നല്‍.
എഞ്ചീനീയര്‍ ഫ്രം ഇന്ത്യ എന്ന് പറഞ്ഞാല്‍ ആഗോള മാര്‍ക്കെറ്റില്‍ വ്യക്തമായ ഒരിമേജ് ഉണ്ട്. നല്ല ഒരു ബ്രാന്റ് വാല്യു ഉണ്ട്. അത്രക്കും മെച്ചപ്പെട്ടാതാണ് ഇന്ത്യയുടെ അക്കഡമിക് സിസ്റ്റവും ആളുകളും-ഓണ്‍ ആന്‍ അവറേജ്.
എഞ്ചിനീയറിംഗിന്റെ അങ്ങേയറ്റം കടന്ന സായിപ്പന്മാര്‍ ഇഷ്ടം പോലെ കാണാം. അടങ്ങിയൊതുങ്ങി,ചെയ്യേണ്ട പണി കൃത്യം സമയത്ത് ചെയ്ത് കൊടുത്ത് വീട്ടില്‍ പോകാന്‍ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് തന്നെയാണ് മിടുക്ക് കൂടുതല്‍. ചൈനക്കാര്‍ ക്യാച്ചപ്പ് ചെയ്യുന്നുണ്ട് എങ്കിലും!

ഇന്ത്യ ഇത്രയും വലിയ രാജ്യമായിട്ട് ലോകത്തിലെ ബെസ്റ്റ് എന്നു പറയാവുന്ന ഒരു സാധനവും നിര്‍മ്മിക്കുന്നില്ലല്ലോ എന്നൊരു സങ്കടം എനിക്ക് തോന്നിയിട്ടുണ്ട്.
മൊട്ടുസൂചി ആയാലും മതിയായിരുന്നു. ലോകത്തിലെ ബെസ്റ്റ് മൊട്ടുസൂചികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവയാണ് എന്ന് പറയാനും ഒരു വെയിറ്റൊക്കെയുണ്ട്.
ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും നല്ല ഒരു റെയില്‍‌വേ ശ്രംഘലയാണ് നമ്മുടേത്. പക്ഷേ സര്‍‌വ്വീസ് ക്വാളിറ്റി ദി ബെസ്റ്റ് ആണോ? എന്താണ് റെയില്‍‌വേ സര്‍‌വ്വീസ് ബെസ്റ്റ് പോയിട്ട് വണ്‍ അമഗ് ദി മെനി ബെസ്റ്റ്സ് പോലുമാകാത്തത്?
എയര്‍ ഇന്ത്യ. എല്ലാവര്‍ക്കുമറിയാവുന്ന ട്രാജിക് സ്റ്റോറി.
അമുല്‍..എല്ലാവര്‍ക്കുമറിയാവുന്ന സൂപ്പര്‍ സ്റ്റോറി. എങ്കിലും അമുല്‍ ബ്രാന്റ് മില്‍ക്ക് പ്രൊഡക്റ്റ്സ് ആണോ ലോകത്തിലെ ഏറ്റവും നല്ല പാല്‍ നിര്‍മ്മിക്കുന്ന കമ്പനി? എന്താണ് തടസ്സം? ഡാനീഷ് ചീസിനു മുന്‍പില്‍ അമുല്‍ ചീസ് എവിടെ?
ധാരാളം അസംസ്കൃതവസ്തുക്കള്‍ മള്‍ട്ടിനാഷണല്‍സിന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ് എന്ന് സമ്മതിക്കുന്നു. ഉദാഹരണത്തിന്, തുണിയും തുകലും. അഡിഡാസ് പന്ത് നിര്‍‍മ്മിക്കുന്ന തുകലും തുന്നുന്ന സൂചിയും നൂലും, ഒരു പക്ഷേ തുന്നല്‍ വരേയും ഇന്ത്യയിലാകാം നടത്തുന്നത്.
“സ്റ്റിച്ച്ഡ് ഇന്‍ ഇന്ത്യ” എന്ന് പറഞ്ഞാല്‍ അഡിഡാസ് പന്ത് ആള്‍ക്കാര്‍ “ഉം ഇത് നല്ലതായിരിക്കും” എന്നു കരുതി വാങ്ങുമോ? അഡിഡാസ് ഇന്ത്യന്‍ കണക്ഷന്‍ പരസ്യമാക്കാത്തതെന്ത്?

ലക്ഷ്യ എന്ന സിനിമയില്‍ ഹൃതിക്കിനോട് ലവന്റെ അച്ഛന്‍ ഉപദേശിച്ചത് കേട്ടിട്ടില്ലേ
“നീ എന്ത് വേണെങ്കിലും ആവ്. പക്ഷേ അതിലെ ബെസ്റ്റ് ആളാവാണം. പുല്ലുവെട്ടുകാരനായിക്കോളൂ..ഒരു കുഴപ്പവുമില്ല, ബട്ട് ബീ ദ ബെസ്റ്റ് ഗ്രാസ്സ് കട്ടര്‍ ഇന്‍ ദ വേള്‍ഡ്” എന്ന്.

നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമാണത്.
നമ്മള്‍ എന്ന് പറഞ്ഞാല്‍ ഒരോ മനുഷ്യരും, ഓരോ കമ്പനിയും ഓരോ സര്‍ക്കാര്‍ ഓഫീസും.

(ഓ, പിന്നേ, ബെസ്റ്റ് പുല്ലുവെട്ടുകാരന് കിട്ടുന്നതിന്റെ അഞ്ചിരട്ടി പൈസ, വെറുതേ ഒരു എം ബി ബി എസ്സോ, ബീ റ്റെക്കോ തട്ടിക്കൂട്ടിയാല്‍ മണി മണിപോലെയുണ്ടാക്കാം എന്ന് എന്റെ മനസ്സ് പറയുന്നു..മനസ്സ് മേഡ് ഇന്‍ ഇന്ത്യയാണേ)

Advertisements

6 പ്രതികരണങ്ങള്‍ to “മേ‌യ്‌ഡ് ഇന്‍….”

 1. കുട്ടിച്ചാത്തന്‍ Says:

  ചാത്തനേറ്:അമേരിക്കേലു പോയപ്പോള്‍ വല്യോരു മാളിലു ഒരു സെക്ഷന്‍ മൊത്തം മെയിഡ് ഇന്‍ ഇന്ത്യ തുണിത്തരങ്ങളു കണ്ടു. വില കണ്ടപ്പോള്‍ ഇതൊക്കെ മെയിഡ് ഇന്‍ ഇന്ത്യ ആണേല്‍ എനിക്കവിടുന്നു വാങ്ങിയാല്‍ പോരേന്ന് വച്ച് ചുമ്മാ തിരിച്ച് നടന്നു. — ഒരു ശരാശരി ഇന്ത്യക്കാരന്‍(ഒരു ശരാശരി ഇന്ത്യന്‍ പിശുക്കന്‍)

 2. ശ്രീ Says:

  ആ അവസാനത്തെ ആത്മഗതത്തിലാണ് മാഷേ കാര്യം!
  🙂

 3. കണ്ണൂസ് Says:

  അല്ലറ ചില്ലറ നോക്കണ്ട. ഹെവി എഞ്ചിനീയറിംഗില്‍ ഇന്ത്യക്കുള്ള വിലക്ക് നൂറടുത്ത് എത്തില്ല ചൈന. തെക്കന്‍ കൊറിയയാണാ കാര്യത്തില്‍ മത്‌സരത്തിന്. ഗള്‍ഫിലെ മിക്കവാറും എല്ലാ കോണ്ട്രാക്റ്റിനും മത്‌സരിക്കാന്‍ എല്‍&റ്റി, പുഞ്ച് ലോയ്ഡ്, ഡോഡ്സല്‍ എന്നീ ഇന്ത്യന്‍ കമ്പനികളുണ്ട്.

  സോഫ്റ്റ്വേര്‍ “കൂലി”കളുടെ കാര്യവും സമ്മതിച്ചു. (തല്ലണ്ട.. ഒന്ന് പേടിപ്പിച്ചാല്‍ മതി. പൊക്കോളാം. 🙂

 4. Aravind Says:

  കണ്ണൂസ്ജീ ഹെവി എഞ്ചിനീയറിംഗിലും മറ്റും അത് വില വെച്ചുള്ള പ്രിഫറന്‍സ് അല്ലേ?
  ഹെവി എഞ്ചിനീയറിംഗില്‍ ഇന്ത്യന്‍ കമ്പനികളാണ് റ്റോപ്പ് എന്ന് ഞാന്‍ കരുതുന്നില്ല.
  പിന്നെ വിട്ടു പോയത് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്. അതില്‍ ഇന്ത്യ റ്റോപ്പാണ്. റ്റോപ്പല്ലെങ്കിലും വളരെ നോട്ടീസബിള്‍ ആയ രു പൊസിഷനുണ്ട്.
  സോഫ്റ്റ്വെയറിലും കൂലി മുഖ്യമാണെങ്കിലും ഇന്ത്യക്കാരിലും കൂലി കുറവുള്ളവരെ അങ്ങനെ പ്രിഫര്‍ ചെയ്യാറില്ല.
  മ്മടെ ജാക്ക് വെല്‍ച് ഇന്ത്യന്‍ ഇഞ്ചിനീയറന്മാരെക്കുറിച്ച് പറഞ്ഞത് കേട്ടിട്ടില്ലേ?

  ഠോ!
  (പേടിപ്പിച്ചതാ :-))

 5. Inji Pennu Says:

  മഹീന്ദ്ര ഇവിടെ ട്രാക്ടര്‍ ഇറക്കുന്നുണ്ട്. പിന്നെ കോട്ടണ്‍ ഇന്ത്യയുടെ ആണ്. പിന്നെ ടെലിച്ചേരി പെപ്പര്‍, ഇന്ത്യന്‍ മാങ്ങ, ഡാര്‍ജീലിങ്ങ് ടീ…
  അങ്ങിനെയങ്ങിനെ..

  ഇത് ഒരല്പ കാലം മുന്‍പ് വരെ പല കാര്യങ്ങളും മേഡി ഇന്‍ ഇന്ത്യ ആണേങ്കിലും അങ്ങിനെ വെക്കരുത് എന്നായിരുന്നു, ഇന്ത്യന്‍ സാധനത്തിനുള്ള നെഗറ്റീവ് പബ്ലിസിറ്റി കാരണം. പക്ഷെ ഇപ്പോള്‍ അത് മാറി വരുന്നുണ്ട്.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: