അച്യുതന്റെ വീഴ്ച

ജൂലൈ 12, 2008

അച്യുതന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ഉറക്കം ഞെട്ടിയത്.
അല്പം വായിക്കാനുണ്ടായിരുന്നത് കൊണ്ട് അന്നു കിടത്തം പഠനമുറിയില്‍ ആക്കിയിരുന്നു. ശ്രീമതിയും അച്യതനും അപ്പുറത്ത്.
ശ്രീമതി ഓടുന്ന ശബ്ദം കൂടി കേട്ടതും, പോള്‍ വാള്‍ട്ട് ചാടിയവന്‍ അപ്പുറത്ത് മെത്തയില്‍ വീണ് പൊങ്ങുമ്പോലെ ഞാന്‍ കിടക്കയില്‍ നിന്ന് അപ്പായി.
ഓടി കിടപ്പ്മുറിയില്‍ ചെന്നപ്പോള്‍ അലറിക്കരയുന്ന അച്ചുവിനേയും എടുത്ത് കൊണ്ട് ശ്രീമതി.
“ന്താ പറ്റ്യേ?”
“ബെഡ്ഡീന്ന് ഉരുണ്ട് താഴെ വീണു!”
എന്റെ ചങ്കിന്റെ ഒരു ബീറ്റ് മിസ്സായി.
ബെഡ്ഡീന്ന് താഴെ വീണെന്നോ? ഒരു രണ്ടര മൂന്ന് മൂന്നര നാലടി (ഇത്തിരി കുറക്കാം) പൊക്കമുള്ള കട്ടിലാണ്..സാധാരണ ഇടത്ത് ശ്രീമതിയും വലത്ത് ഞാനും ദ്വാരപാലകരായിക്കിടന്ന് നടുക്കവനെക്കിടത്തിയാണ് ഉറക്കുക. ചില ദിവസങ്ങളില്‍ ഞാന്‍ പഠിക്കാനായി വേറെ മുറിയില്‍ കിടക്കുമ്പോള്‍, തലയിണകള്‍ ഞാന്‍ കിടക്കുന്ന ഭാഗത്ത് അടുക്കി പട്ടാളക്കാരന്റെ ട്രെഞ്ചില്‍ ചാക്ക് വയ്കുമ്പോലെ വെച്ച്, തടയുണ്ടാക്കാറുള്ളതാണ്. അന്നും ചെയ്തിരുന്നു. അച്ചു അതിന്റെ മുകളില്‍ക്കൂടി ഉരുണ്ടതാണത്രേ! ശ്രീമതി നോക്കിയപ്പോള്‍ നിലത്തിരുന്ന് കരയുന്നു പോലും!

“പോത്ത് പോലെ കെടന്നൊറങ്ങിക്കോ..കുഞ്ഞിനെ നോക്കാണ്ടെ! നിന്നെക്കൊണ്ട് എന്തിനാടീ കൊള്ള്വാ?” എനിക്ക് ഭയങ്കരമായ ദേഷ്യം വന്നു.

“ഞാനെന്ത് ചെയ്യാനാ ഏട്ടാ,,അപ്പറത്തെ റൂമില്‍ പോയി കെടന്നിട്ട്…ഇവടെ വന്ന് കെടക്കാന്‍ എത്ര പ്രാവശ്യം പറഞ്ഞതാ!” ശ്രീമതിയും ദേഷ്യത്തില്‍ തന്നെ…
അച്യുതനെ കണ്ടിട്ട് കുഴപ്പമൊന്നുമില്ലെങ്കിലും, അത്ര ഉയരത്തീന്നൊരു വീഴ്ച, അതും ഈ പ്രായത്തില്…ചിന്തിക്കാന്‍ വയ്യ.
“ഓ ഞാനാദ്യായിറ്റാണല്ലോ മാറിക്കെടന്നത്! നിന്നെയൊക്കെ എങ്ങന്യാടീ കുഞ്ഞിനെ ഏല്പ്പിച്ചിട്ട് മനസമാധാനത്തോടെ പോകാ! നീയെന്താ  കള്ള്  കുടിച്ചിട്ട്‌ണ്ടോ ഇങ്ങനെ കെടന്ന് ഒറങ്ങാന്‍..വല്ലതും പറ്റ്യാരുന്നെങ്കില്‍!”

“ചേട്ടന്‍ ഇവടെ വന്ന് കിടന്നിരുന്നെങ്കില്‍ ഇത് നടക്ക്വോ? എന്നിട്ട് ഇപ്പോ വെറുതെ വന്ന് കുറ്റം പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കര്ത് കേട്ടോ”

“ദേഷ്യം പിടിപ്പിച്ചാല്‍ നീയെന്തു ചെയ്യുമെടീ? കുഞ്ഞിന് വല്ലോം പറ്റീരുന്നെങ്കില്‍ എന്റെ സ്വഭാവം മാറിയേനെ..”

“പിന്നേ വെറുതേ വന്നിട്ട് അങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ മതി..ഞാനെന്താ ഇത് മനപ്പൂര്‍‌വ്വാ?”

“ആ മനപ്പൂര്‍‌വ്വാ..കുഞ്ഞടുത്ത് കെടക്കുണുണ്ട് എന്നറിഞ്ഞാല്‍ നീയങ്ങനെ ഉറങ്ങ്വോ?”

“കുഞ്ഞിനെക്കുറിച്ച് വിചാരമുണ്ടെങ്കില്‍ ചേട്ടന്‍ മറ്റേ റൂമില്‍ പോയി കെടക്ക്വോ? ”

“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമി….

അപ്പോ ദാ ഒരു ശബ്ദം.

“അങ്‌ഞാ..”

നോക്കിയപ്പോ അച്യുതന്‍ കരച്ചില് നിര്‍ത്തി ശ്രീമതിയുടെ ഒക്കത്തിരുന്ന്, എന്റെ നേരെ കൈ ചൂണ്ടി ..ചെറിയ ഒരു ചിരിയും. എന്നെ വിളിക്കുകയാണ് വീണ്ടും-

“അങ്‌ഞാ….”

രാത്രിയിലെ കൂട്ടച്ചിരി അയല്‍‌വക്കകാര്‍ക്ക് ശല്യമായില്ലെന്ന് കരുതുന്നു.

NB: ഈ പടത്തിന്റീം, പടത്തിലെ ആള്ടേം കോപ്പിറൈറ്റ് എനിക്കാണ് ട്ടാ.

Advertisements

12 പ്രതികരണങ്ങള്‍ to “അച്യുതന്റെ വീഴ്ച”

 1. Vince Says:

  എന്നിട്ടു കുഞ്ഞു വീണോ ഇല്യോ? അപ്പന്റെ അല്ലെ ടീം, നമ്പര്‍ ഇറക്കിയതാണോ വീണെന്നും പറഞ്ഞൂ?

 2. കുഞ്ഞന്‍ Says:

  അപ്പൊ മോന്റെ സൂത്രം ഫലിച്ചു..!


 3. രണ്ട്പേരേയും ഒരിടത്തെത്തിച്ചല്ലോ മിടുക്കൻ!

 4. sharu Says:

  കരഞ്ഞ കുഞ്ഞിനെ നോക്കാനല്ല രണ്ടിനും നേരം. അപ്പോ‍ഴേക്കും വഴക്കടിക്കാനാ….. ആ വാവക്കുട്ടനെങ്കിലും ഇത്തിരി ബോധമുണ്ടായല്ലോ. അവന്‍ കരുതിക്കാണും ‘ഒന്നു നേരാം‌വണ്ണം വീണ് , സമാധാനമായിട്ടു കരയാനും ഈ രണ്ടെണ്ണം സമ്മതിക്കില്ലല്ലോ’ എന്ന് 🙂


 5. അവസാനത്തെ ആ കോപ്പിറൈറ്റ് കൊള്ളാം, പോസ്റ്റും.


 6. മോന്‍ ശരിക്കും കുസൃതിയാണല്ലെ മാഷെ


 7. അവന്‍ അച്ഛനെപ്പോലെ പുലി തന്നെ…

  അച്യുതാ തകര്‍ക്കൂ മോനൂ…

  കുറേ നാളായിട്ട് ഇവിടെയെങ്ങുമില്ലേ? കാണാറില്ല…

 8. കുട്ടിച്ചാത്തന്‍ Says:

  ചാത്തനേറ്: അത് ശരി അപ്പോള്‍ നിങ്ങ രണ്ടും തല്ലായോ.. ആ ബഞ്ചീ ഡൈവിങ് പോസ്റ്റ് അച്ചൂനു കാണിച്ച് കൊടുക്കരുതെന്ന് ഒരു നൂറു തവണ പറഞ്ഞതല്ലേ…

 9. കണ്ണൂസ് Says:

  🙂

 10. ശ്രീ Says:

  അച്യുതനൊന്നും പറ്റീല്ലല്ലോ. ഭാഗ്യം
  🙂

 11. മുസാ‍ഫീര്‍ Says:

  ഇതാണ് അവനവന്‍ കിടക്കേണ്ടിടത്ത് അവനവന്‍ കിടന്നില്ലെങ്കില്‍….
  എന്നു കാരണവന്മാര്‍ പറയുന്നത് .


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: