ആണവം

ജൂലൈ 14, 2008

“The nuclear deal will harm small traders and farmers. It will be harmful to workers and sectors like insurance and banks, too. To protect farmers, we have to stop this deal. The nuclear deal is related to globalization and market economy”, പ്രകാശ് കാരാട്ട്.

ആത്മഗതം: വ്വോ! അമ്മാവനിടക്കിടക്കോരോ കാച്ച് കാച്ചും..നമ്മളാണേ ചിരിച്ച് ചിരിച്ച്….(കട: ബോയിംഗ് ബോയിംഗ്)

“nuclear deal has a lot of technical details. We don’t need to go into those aspects. Let the Congress go to people and make them understand the nuclear deal�in the next elections, the Congress will give a new slogan: Congress ka haath, America ke saath (the Congress is joining hands with the US)”. പ്രകാശ് കാരാട്ട്

ആത്മഗതം : ഹി ഹി ഹി ഹു ഹു ഹു.

[ശാന്തമായി ചിന്തിച്ചാല്‍, ലെഫ്റ്റിനെ പഴി പറയാന്‍ പറ്റില്ല. ഓസിനൊന്നുമല്ലല്ലോ, മര്യാദക്ക് വോട്ട് കിട്ടി ജയിച്ചിട്ടു തന്നെയല്ലേ, അവര്‍ക്കിങ്ങനെ പറയാനും ഗവര്‍മെന്റിനെ മറിക്കാനുമൊക്കെ പറ്റുന്നത്!
ജനാധിപത്യ മര്യാദ അനുസരിച്ച്, ഒരു പാര്‍ട്ടിക്ക് വോട്ടേര്‍‌സ് സപ്പോര്‍ട്ടുള്ളിടത്തോളം കാലം അവര്‍ ചെയ്യുന്നതെന്തും “സഹിക്കു”കയേ വഴിയുള്ളൂ.
കോണ്‍ഗ്രസ്സ് സി പി എമ്മിനോട് സംസാരിക്കാതെ ജനങ്ങളോട് സംസാരിക്കട്ടെ. അവര്‍ തീരുമാനിക്കട്ടെ, ആണവം വേണോ വേണ്ടയോ എന്ന്. അതിനനുസരിച്ച് വോട്ട് ചെയ്യട്ടെ.

ആണവത്തെക്കുറിച്ച് മീഡിയകളില്‍ പബ്ലിക് ഡിബേറ്റ് നടക്കട്ടെ. ഓ..അതെങ്ങനെയാ..ആരുഷി കൊലപാതകം ഫുള്‍ കവറേജ് കഴിഞ്ഞിട്ട് വേണമല്ലോ.

എങ്കിലും മറു വശത്ത് അമേരിക്കയായത് കൊണ്ട് മാത്രം, ഈ കരാറിനെ ചെറുക്കുന്നത് ഖേദകരമാണെന്ന് തോന്നുന്നു.]

വാര്‍ത്ത : ബിസ്സിനസ്സ് സ്റ്റാന്‍ഡേര്‍ഡ് (ങാ ഇപ്പ ഇതൊക്കെയാ വായന!)

Advertisements

9 പ്രതികരണങ്ങള്‍ to “ആണവം”


  1. ഈ പോസ്റ്റ് എഴുതാന്‍ ബുഷ് എത്ര ഡോളര്‍ തന്നു?


  2. അരേ..

    അപ്പുറത്ത് അമേരിക്കയായതുകൊണ്ട് മാത്രല്ലല്ലോ ഇക്കണ്ട പുകിലൊക്കെ ഉണ്ടാവണേ? ലെഫ്റ്റ് പറയുന്നതില്‍ കാര്യമില്ലെന്നാണോ അര പറയുന്നത്? കൂടെ നില്‍ക്കുന്നവരെ വിശ്വാസത്തിലെടുക്കാതെ സ്വേച്ഛാധിപത്യപരമായി മുന്നോട്ടു പോവാനുള്ള കോണ്‍ഗ്രസ്സിന്‍റെ തീരുമാനമല്ലേ ഈ സാഹചര്യം സൃഷ്ടിച്ചത്? പിന്നെ ലെഫ്റ്റ് ചെയ്യുന്നതൊക്കെ “സഹിക്കുക” എന്ന് പറയുമ്പോള്‍, അവര്‍ പറയുന്നതില്‍ പൊതുജനങ്ങളുടെ വികാരങ്ങളെ ഹനിക്കുന്നവ വല്ലതുമുണ്ടോ എന്നു കൂടെ നോക്കണ്ടേ? അല്ലെങ്കില്‍ “സഹിക്കു”ന്നത് ലെഫ്റ്റല്ലേ, കോണ്‍ഗ്രസ്സിനെ?

    കണ്‍ഫ്യൂഷനായെങ്കില്‍ ക്ഷമി അരേ… 🙂


  3. സമയം ഓണ്‍ലൈനിലെ സം‌വാദത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ, http://samayamonline.in/reader's_samayam/index.php?q=comment/reply/19#comment-form

  4. Guptan Says:

    സി ഐ എ ചാരനായിരുന്നു അല്ലേ


  5. അരവിന്ദാ,

    വല്ലതും പറഞ്ഞാ നമ്മളുതെറ്റും എന്തിനാ വെറുതെ 😉

  6. Aravind Says:

    തറവാടിജീ
    ഹ! ധൈര്യായിട്ട് പറ. ആരു തെറ്റും ന്നാ! ഇദാപ്പോ നന്നായേ.

  7. wakaari Says:

    സംഗതി ടെക്‍നോളജിയും രാജ്യരക്ഷയും സുരക്ഷയും ഒക്കെ കഴിഞ്ഞ് ഇപ്പോള്‍ കൊച്ചുപിള്ളേര്‍ സ്റ്റൈലായി.

    “എന്നാലും ലെവന്‍ എന്നോട് പറഞ്ഞില്ല, എന്നെ അറിയിക്കാതെ ലെവനെ പോയി കണ്ടു. ഞാന്‍ പിണങ്ങി, ഞാന്‍ പോവുവാ” സ്റ്റൈല്‍.

    വേണ്ടത് ഇതിനെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ പറ്റുന്ന ശാസ്ത്രജ്ഞര്‍, രാജ്യതന്ത്രജ്ഞര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരെ ഒരു വേദിയില്‍ കൊണ്ടുവന്ന് (വേണമെങ്കില്‍ പാര്‍ലമെന്റില്‍ തന്നെ) അവര്‍ പറയുന്നതൊക്കെ ശ്രദ്ധാപൂര്‍വ്വം കേട്ട്, സംശയങ്ങളൊക്കെ ചോദിച്ച്, ക്ലാരിഫിക്കേഷനൊക്കെ വരുത്തി…

    എവിടെ. അമേരിക്കയാണോ, എതിര്‍ത്താല്‍ മുസ്ലിം വോട്ട് കിട്ടിയേക്കാം എന്ന് വരെയായി പാന്ഥേ ലൈന്‍. പക്ഷേ വളരെ നല്ല പക്വത മതനേതൃത്വം ഇക്കാര്യത്തില്‍ കാണിച്ചു. പക്ഷേ അതിന്റെ ആയിരത്തിലൊന്ന് പക്വത രാഷ്ട്രീയനേതൃത്വം കാണിക്കുന്നില്ല.


  8. ഈ അമേരിക്കായല്ലാ റഷ്യായാണ് ആണവകരാറുമായി വരുന്നതെങ്കില്‍
    ഈ നാട്ടിലെ ഇടതു പക്ഷ പാര്‍ട്ടികള്‍ അനുകൂലിക്കുമായിരുന്നില്ല.
    ഇത് അമേരിക്കായോടുള്ള വിരോധമാണ്.
    അല്ലാതെ ആണവ കരാറിന്നോടുള്ള വിരോധമല്ല


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: