സ്പീഡ് കില്‍സ്

ജൂലൈ 15, 2008

ഈ പോസ്റ്റ് വായിക്കണേന് മുന്‍പേ ആദ്യം ദേ ഇതും, ഇതും പോയി വായിച്ചേച്ച് വരണം.
എന്തിനാണെന്നോ? വെര്‍തേ..ഈ പോസ്റ്റ് വായിക്കാന്‍ പോവല്ലെ, അതിനു മുന്നേ ചുമ്മാ അതൂടെ വായീര്. പൈസാ ചെലവൊന്നുമില്ലല്ലോ.

കുട്ടിച്ചാത്തന്റെ നൂറേ നൂറില്‍ മല കയറിയ പോസ്റ്റ് കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നത്.
പണ്ട് നാട്ടില്‍ ബൈക്കുള്ളപ്പോള്‍ നല്ല സ്പീഡില്‍ പോകുന്നത് ഒരു ഹരമായിരുന്നു.
പലപ്പോഴും യാത്ര കഴിയുമ്പോള്‍ തോന്നീട്ടുണ്ട്..എന്തിനാ ഇത്രക്ക് സ്പീഡില്‍ പോന്നേ..വേണ്ടായിരുന്നു എന്ന്.
ആരുടേയോ ഭാഗ്യം കൊണ്ട് അപകടമൊന്നും പറ്റിയിട്ടില്ല, ഇതുവരെ (touch wood).
വിദേശത്ത് നിന്നു വന്ന ഒരു മാമയോട് ഒരിക്കല്‍ ഞാന്‍ വെറുതേ പറഞ്ഞു, വെണ്ണിക്കുളത്തു നിന്നു തിരുവല്ല വരെ എനിക്ക് ബൈക്കില്‍ പതിനഞ്ച് മിനിട്ടേ എടുക്കൂന്ന്. അത് പുളുവെന്ന് മാമ. ശരിയായിരുന്നു, ഞാന്‍ വെറുതേ പുളുവടിച്ചതാണ്, പക്ഷേ എതിര്‍‍ത്തപ്പോള്‍ അത് പ്രൂവ് ചെയ്യണമെന്നായി. ചങ്ങനാശേരിക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തിനേയും വിളിച്ച് വണ്ടിയെടുത്തു. പത്തു മിനിട്ടില്‍ കുറവ് കൊണ്ട് തിരുവല്ലയെത്തി എന്നാണോര്‍മ്മ.(അല്പം കൂടും). മാമ പിന്നില്‍ ഒന്നും മിണ്ടാതെയിരിക്കുന്നു. ഞാനും ആകെ ടെന്‍സ്‌ഡ് ആയിരുന്നു..ആകെ തളര്‍ന്നു. തിരുവല്ല വരെ പതിമ്മൂന്ന് കി മിയേയുള്ളൂ. എങ്കിലും അത്രക്കും സ്പീഡില്‍ ഞാനതിനു മുന്‍പും പിന്‍പും നാട്ടില്‍ ബൈക്കോടിച്ചിട്ടില്ല. പിന്നെ ബൈക്കിന്റെ സ്പീഡിനെപ്പറ്റി ഇതു വരെ മാമ എന്നോടൊന്നും പറഞ്ഞിട്ടുമില്ല, ഞാനൊട്ട് ഒരു പന്തയവും വെച്ചിട്ടുമില്ല.
ഇന്ത്യക്ക് പുറത്തെത്തിക്കഴിഞ്ഞ് ബൈക്ക് വിട്ട് കാറായപ്പോള്‍ പിന്നേം അസുഖം തുടങ്ങി. സംഗതി നാട്ടിലേപോലെ വിന്‍ഡോ തുറന്നിട്ടല്ലല്ലോ കാറ് ഓടിക്കുന്നത്..അതു കൊണ്ട് നൂറിലൊക്കെ പോവാണെങ്കില്‍ സ്പീഡ് പോരാ എന്ന് തോന്നും. ഹൈവേയിലെ മാക്സ് സ്പീഡ് നൂറ്റി ഇരുപതാണ്. നൂറ്റി മുപ്പത് വരെ ഫൈന്‍ അടിക്കാതെ പോകാം. ഫൈന്‍ വലിയ കൂടുതലല്ലാത്തത് കൊണ്ട് ഞാന്‍ നൂറ്റമ്പതിലൊക്കെ കൂളായി പോകാന്‍ തുടങ്ങി. നൂറ്ററുപത് വരെ ഫൈന്‍ കൊടുത്ത് പോകാം…സ്പീഡ് ലിമിറ്റിനേക്കാള്‍ നാല്പ്പത് കിമി/മണിക്കൂര്‍ സ്പീഡ് കൂടിയാല്‍ പിന്നെ നേരെ ജയിലാണ്..കോടതിയില്‍ പോണം, പിഴയില്‍ നില്‍ക്കില്ല. കോടതിയില്‍ പിന്നേം പോകാം, ജയിലില്‍ ജാമ്യം കിട്ടും വരെ കിടന്നാല്‍ കാര്യം കട്ടപ്പൊകയാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും കൂടെ സെല്ലിലുള്ളവന്‍ പിടിച്ച്….ങാ അത് തന്നെ. അതു കൊണ്ട് നൂറ്റമ്പതില്‍ ചവുട്ടിപ്പിടിച്ചു.
കഴിഞ്ഞ കൊല്ലം ഗവര്‍മെന്റ് വലിയ ചതി ചെയ്തു. സ്പീഡ് ഫൈന്‍ നിലവാരം 200% വര്‍‍ദ്ധിപ്പിച്ചു!
രണ്ട് പ്രാവശ്യം ഫൈന്‍ അടിച്ചപ്പോള്‍ തന്നെ സംഗതി ക്ലിയറായി..ഈ പോക്കിന് വണ്ടി വിറ്റ് ഫൈനടിക്കേണ്ടി വരും. സ്പീഡോമീറ്റര്‍ നേരെ താഴെയിറങ്ങി നൂറ്റിയിരുപത്തഞ്ചില്‍ ഡീ‍സന്റായി പോകാന്‍ തുടങ്ങി. ഈ ഗവര്‍‍മെന്റിന്റെ ഒരു കാര്യം!
കുടിച്ച് ലക്കുകെട്ട്, പിറ്റേദിവസം ഏതു വഴിയാ,എപ്ലാ, എങ്ങന്യാ വന്നേ എന്നറിയാതെ എത്ര പ്രാവശ്യം കാറോടിച്ചിരിക്കുന്നു! ചിലപ്പോ ഫാമിലിയും കാണും…പിന്നീടാണ് ചിന്തിക്കാന്‍ തുടങ്ങിയത്..
ആരെ തോല്‍‌പ്പിക്കാനാണ് ഈ സ്പീഡില്‍ പരക്കം പായുന്നത്! എന്തു കിട്ടാന്‍? എത്ര സമയം ലാഭിക്കാന്‍!
ചിലവന്മാരുണ്ട്..നീര്‍ക്കോലി നീന്തണപോലെ, വെട്ടിച്ച് വെട്ടിച്ച് കയറിപ്പോകുന്നത് കാണാം. ഇത്തിരി കഴിയുമ്പോള്‍ കാണാം ട്രാഫിക് ലൈറ്റില്‍ കിടക്കുന്നത്. സ്പീഡില്‍ പോയാല്‍ ഒരു സമയ ലാഭവുമില്ല.അപൂര്‍‍‌വ്വമായല്ലാതെ.
ഈ നൂറിലും നൂറ്റമ്പതിലും പായുമ്പോള്‍ എന്തുറപ്പിലാ ഈ പായണത് എന്ന് തോന്നീട്ടുണ്ട്! ഓടിക്കുന്ന കാറിനെ മനുഷ്യന്‍ അങ്ങ് വിശ്വസിക്കുകയാണ്. ചവുട്ടിയാല്‍ നില്‍ക്കും..സംഗതി ബീമറാണ്, ബെന്‍സാണ്, ഫോര്‍ഡാണ്…അവരെ, ആ കമ്പനികളെ അങ്ങ് വിശ്വസിക്കുകയാണ്.
ക്യാപ്പിറ്റലിസത്തിന്റെ ഭംഗി.
ചവുട്ടിയാല്‍ നില്‍ക്കണം എന്ന് കാര്‍ കമ്പനി ഉറപ്പ് വരുത്തും.ആതവന്റെ സെല്‍‍‌ഫിഷ്നെസ്സ്. നിലനില്പ്പിന്റെ പ്രശ്നം. അവന്റെ നിലനില്‍‌പ്പാണ് നമ്മുടെ (ഉപഭോക്താവിന്റെ) ഗ്യാരന്റി.
സോഷ്യലിസ്റ്റ് സര്‍ക്കാരുണ്ടാക്കുന്ന ഫ്രീ വണ്ടിയാണെങ്കില്‍ ആരെങ്കിലും പറത്താന്‍ ധൈര്യപ്പെടുമോ ആവോ.
കഴിഞ്ഞ ദിവസം ഇവിടെയൊരു സംഭവമുണ്ടായി. മാതാപിതാക്കള്‍ ഇരുപത്തിരണ്ടുകാരനായ മകന് പിറന്നാള്‍ സമ്മാനമായി ഒരു കാര്‍ വാങ്ങിക്കൊടുത്തു. ആപ്പയൂപ്പ കാറൊന്നുമല്ല-സാക്ഷാല്‍ ലം‌ബോധരന്‍. സോറി, ലാംബോര്‍ഗിനി-ഡ്യാബ്ലോ റോഡ്‌സ്റ്റര്‍. ചെക്കന്‍ കാറും കൊണ്ട് പറന്നു..സൂപ്പര്‍ പെര്‍‍ഫോര്‍മന്‍സ് കാറാണ്, ട്രെയിനിംഗ് ഇല്ലാതെ ഓടിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്. അതു തന്നെ നടന്നു..പാതിരാത്രി , ഹൈവേയില്‍, ഒരു വളവില്‍ ഡിവൈഡറും തകര്‍ത്ത് ഓണ്‍ കമിംഗ് ട്റാഫിക്കില്‍ കയറി. മര്യാദക്ക് എതിരെ വരികയായിരുന്ന ഒരു പോളോയുടെ നെഞ്ചത്തേക്ക് തന്നെ.
പോളോയുടെ സൈസ് പകുതിയായതായി റിപ്പോര്‍‍ട്ടുണ്ടായിരുന്നു.
ലാം‌ബോര്‍ഗിനി മൂക്ക് പിഴിഞ്ഞ് വലിച്ചെറിഞ്ഞ റ്റിഷ്യൂ പേപ്പറ് പോലെ ചുളുങ്ങി പോയി.
പോളോയിലെ ഒരുത്തന്റെ ബോഡി കിട്ടിയത് അമ്പത് മീറ്റര്‍ ദൂരെ നിന്നും.
രണ്ട് കാറിലുണ്ടായിരുന്ന എല്ലാവരും വെന്തു മരിച്ചു പോയി. രണ്ട് കാറുകളും പൊട്ടിത്തെറിക്കുകയായിരുന്നു.

വല്ല കാര്യവുമുണ്ടായിരുന്നോ‍!

ഞാനിപ്പോള്‍ സ്പീഡ് ലിമിറ്റിന്റെ പുറത്ത് പോകുകയേയില്ല. സ്പീഡിലൊന്നും ഒരു കാര്യവുമില്ല. ട്രാഫിക് ഫൈന്‍ കൊടുക്കുന്ന കാശ് അബ്‌സൊല്യൂട്ടിലി വേസ്റ്റേജ് ഓഫ് മണിയാണ്. അങ്ങനേയും ലാഭം. നാട്ടിലേ സ്പീഡും കണക്ക് തന്നെ. പണ്ട് തിരൂരില്‍ നിന്ന് കുറ്റിപ്പുറം വരികയായിരുന്ന ഞാനും അച്ഛനും ബസ്സില്‍ നിന്ന് പേടിച്ചിറങ്ങിപ്പോന്നിട്ടുണ്ട്..എന്തായിരുന്നു എന്ന് വെച്ചാല്‍, ബസ്സുകള്‍ തമ്മില്‍ മരണ ഓട്ടമത്സരം..പോരാഞ്ഞതിന്, ഞങ്ങളുടെ ബസ്സിലെ ഡ്രൈവറെ , യാത്രക്കാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും തുടങ്ങി!
വെള്ളരിക്കാ പട്ടണം എന്നൊക്കെ കേട്ടിട്ടേയുള്ളൂ!

കണ്‍‌ക്ലൂഷന്‍ : Travel in peace, not in pieces.

Advertisements

22 പ്രതികരണങ്ങള്‍ to “സ്പീഡ് കില്‍സ്”

 1. wakaari Says:

  അച്ചൂന്റച്ഛന്‍, അച്ചട്ട്.

  ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്‍‌ന്റ്. അതുതന്നെ സ്പീഡ് ടെക്‍നോളജിയും.

  എന്നാലും അങ്ങ് ഓടിക്കാന്‍ തുടങ്ങിയാല്‍ എന്തോ ഒരിത്. എല്ലാവന്റെയും മുന്നില്‍ പോയില്ലെങ്കില്‍ മോശമല്ലേ എന്നൊരു തോന്നല്‍

  മാറ്റണം.

 2. കുട്ടിച്ചാത്തന്‍ Says:

  ചാത്തനേറ് : ഞാന്‍ പറഞ്ഞത് പിന്‍‌വലിച്ചു.. 100 എന്ന സ്പീഡ് ഞാന്‍ സ്വപ്നം കണ്ടതാ…ഇനി മേലില്‍ പറയൂല 😉 സുല്ല്…

  എന്നാലും അതിനെപ്പറ്റി ഒരു പോസ്റ്റ് ഞാന്‍ പ്രതീക്ഷിച്ചില്ല!!!!:)


 3. 174.4 km/hr ആണു് ഞാന്‍ കാറോടിച്ചിട്ടുള്ള കൂടിയ വേഗത (109 miles/hr). അതിനും അരമണിക്കൂര്‍ ശേഷം അതേ കാറില്‍ 176 km/hr-ല്‍ സഞ്ചരിക്കവേ, സഹയാത്രികന്‍റേയും എന്‍റേയും റോഡുപയോഗിച്ചിരുന്ന മറ്റുയാത്രക്കാരുടേയും ഭാഗ്യത്തിനു് ഞങ്ങളെ പൊലീസ് പിടിച്ചു. $350 ആയിരുന്നു ഫൈന്‍. പേരിനു ജയില്‍ വാസവും. അമ്മയാണെ സത്യം:) കഥ ഇവിടെ സൂചിപ്പിച്ചിട്ടുണ്ടു്.

 4. മനു Says:

  പെണ്ണും പിടക്കോഴിയും പിന്നീടൊരു കൊച്ചും ആവുമ്പോള്‍ ഏത് വായുഗുളിക മേടിക്കാന്‍ പോകുന്നവനും ആഞ്ഞു ചവിട്ടാന്‍ രണ്ടു വട്ടം ആലോചിക്കും. അച്ചുതന് സുഖമാണല്ലോ അല്ലേ….?


 5. വെള്ളമടിച്ചു വണ്ടി ഓപ്പോസിറ്റ് ഡിറെക്ഷനില്‍ ഓടിച്ചതിന്‌ എന്‍റെ മാനേജറെ പോലിസ്‌ തിരിച്ചു നിര്‍ത്തി കൈവിലങ്ങിട്ട്‌ തലയിടിക്കാതെ വണ്ടീല്‍ തള്ളിക്കേറ്റി കൊണ്ടോവണത്‌ കാണണ്ടി വന്നേപ്പിന്നെ (ഞാനും ഉണ്ടായിരുന്നു ആ വണ്ടീല്‍.. കുടിച്ചതു മുഴുവന്‍ വേസ്റ്റായി.. ഡിങ്ക്‌ഡിങ്കാന്ന്‌ പറ്റു മുഴോനെറങ്ങിപ്പോയി) സ്പീഡ്‌ ലിമിറ്റില്‍ ഒരു അഞ്ചു മൈലില്‍ കൂടുതല്‍ എന്‍റെ സ്പേഡോമീറ്റര്‍ കേറീട്ടില്ല. ഒരു ബിയറടിച്ചാപ്പോലും വണ്ടീം ഓടിക്കൂല,. ങ്ഹാ നമ്മളോടാ കളി!

 6. ശ്രീ Says:

  “ആരെ തോല്‍‌പ്പിക്കാനാണ് ഈ സ്പീഡില്‍ പരക്കം പായുന്നത്! എന്തു കിട്ടാന്‍? എത്ര സമയം ലാഭിക്കാന്‍!”

  ഇത്രയും ഓര്‍ക്കാനുള്ള സാവകാശം ഉണ്ടാ‍യാല്‍ മതി, എല്ലാവര്‍ക്കും.

  പോസ്റ്റ് നന്നായി, അര്‍വിന്ദേട്ടാ.
  🙂


 7. അരേ… നല്ല പോസ്റ്റ്.. 🙂

 8. vm Says:

  കലക്കന്‍ പോസ്റ്റ്.

  നെല്ലായിലുള്ള കുഞ്ഞുമോന്‍ ചേട്ടന്റെ കടേന്ന് 3 പൊറോട്ടയും ഇറച്ചിച്ചാറും ഒരു പുഴുങ്ങിയ താറാമുട്ടയും കഴിച്ച് വരുമ്പോഴായിരുന്നു ജീവിതത്തില്‍ ആദ്യമായും അവസാനമായും 100 കിലോമീറ്ററില്‍ ബൈക്കോടിക്കുന്നത്. ഉളുമ്പത്തുകുന്ന് വച്ച്!

  ജയലളിത ട്രാന്‍സ്പോര്ട്ടിന്റെ ബസിനെ ഓവര്‍ട്ടേയ്ക്ക് ചെയ്ത് ലൈറ്റഡിച്ച് വന്ന ആ പാഴ്സല്‍ വണ്ടി കണ്ടപ്പോള്‍ ബ്രേക്ക്ക് പിടിക്കണോ ഗിയറ് ഡൌണാക്കണോ അതോ ചാക്കപ്പേട്ടന്റെ മതിലിടിച്ച് പൊളിക്കണോ അതോ ഇനി റിവേഴ്സ് ഗിയറിടണോന്നൊക്കെ ആലോചിച്ച് ബോഡിയിലെ എന്റെ ആറുലക്ഷം ഉടമ്പു ഞരമ്പുകളും (കട്:ഉര്‍വ്വശീ..ഉര്‍വ്വശീ.. പാട്ടിലെ ‘ഉടമ്പ് ഞരമ്പുകള്‍ ആറുലക്ഷം..‘എന്ന വരിക്ക്) ഒരുമിച്ച് കോച്ചിവലിക്കുകയും പൊറോട്ടയും ചാറും മുട്ടയും ഇലക്ട്രോണുകളായി എന്റെ മാക്സിമം തുറിച്ച കണ്ണില്‍ കൂടെ എങ്ങടോ പോവുകയുമായിരുന്നു.

  ഹവ്വെവര്‍, അതിവിദഗ്ദമായി ഞാന്‍ അന്ന് എന്തോ ചെയ്തതുകൊണ്ട്, ചാക്കപ്പേട്ടന്റെ മതിലീല്‍ ഒന്ന് ഉരയുകയും എന്റെ തുടയില്‍ തടിമുട്ടിയുടെ ഡിസൈന്‍ വന്നേ ഉള്ളൂ.

  ബെസ്റ്റ്. പറയാന്‍ വിചാരിച്ചിരുന്നത് ഇതൊന്നുമല്ല, ദുബായിലെ വണ്ടിയോട്ടമാണ്. അതേതായാലും പിന്നെ പറയാം.

  ദുബായിലെ ഏറ്റവും മനോഹരമായ റോഡാണ്, ജുമൈര ബീച്ച് റോഡ്. മുട്ടിന് മുട്ടിന് സിഗ്നലുകള്‍. സിഗ്നലുകള്‍ ക്രോസ് ചെയ്ത് ട്രൌസറിട്ടോടുന്ന മദാമ്മകള്‍. (അതല്ല ഞാന്‍ സ്ഥിരമായി പോണേന്റെ ഗുട്ടന്‍സ്. പ്ലീസ്..) 70 കി.മീ. യില്‍ മേലെപോയാല്‍ 400 ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൌച്ചറും, മൂന്നേ ആറ് സൈസ് കളര്‍ ഫോട്ടോയും– ഇക്കണക്കിന് പറഞ്ഞാല്‍ എപ്പ അവസാനിക്കാന്നേ!!

  ബൈ ഷ്ടാ. വെരി ഗുഡ് പോസ്റ്റ്.

 9. vm Says:

  കടപ്പാടല്ലാട്ടാ.. ആധാരം!

 10. ഷാരു Says:

  നല്ല പോസ്റ്റ്. പക്ഷെ ഇതൊക്കെ എത്ര കണ്ടാലും അറിഞ്ഞാലും അനുഭവിച്ചാല്‍ പോലും മനസ്സിലാകാത്തവരും ഉണ്ട്.

 11. നവരുചിയന്‍ Says:

  ഞാന്‍ ഇതിനെ പറ്റി എന്ത് പറയാന്‍ ?? നാട്ടില് അത്യാവശ്യം പറക്കല്‍ ഓകെ ഉണ്ടായിരുന്നു ..ഇപ്പൊ ചെന്നൈ ആണ് …. അത് കൊണ്ടു എങ്ങനെ സ്ലോ ആയി പോകാം എന്നാണ് പരിക്ഷണം … പിന്നെ പുതുതായി പഠിക്കുന്ന ഐറ്റം .. “ഒരുത്തന്‍ കാല് പൊക്കിയാല്‍ അതിന്റെ ഇടേല്‍ കൂടി എങ്ങനെ വണ്ടി ഒടിക്കാം” എന്നതാണ്


 12. നല്ല പോസ്റ്റ്. എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല നാം. അമിതവേഗവും അശ്രദ്ധയും മൂലം എത്ര ജീവനുകളാണ് റോഡില്‍ പൊലിഞ്ഞുപോകുന്നത്.

  ഇതും നോക്കൂ.


 13. അമിതവേഗതയില്‍ വണ്ടിയോടിക്കുന്നവരെയൊക്കെ പിടിച്ച് പെണ്ണു കെട്ടിച്ച് വേഗം ഒരു കുട്ടിയുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം… 🙂

 14. തമനു Says:

  നമ്മളായിട്ടു സ്പീഡ് കൊറച്ചിട്ടു കാര്യമില്ല … എല്ലാവരും കൊറയ്ക്കണം. ആ പോളോയില്‍ വന്നവര്‍ ഒരു പക്ഷേ വളരെ പതുക്കെയായിരിക്കാം വന്നതു്… 😦

  എങ്കിലും നമ്മുടെ കുഴപ്പം കൊണ്ട് മറ്റൊരാള്‍ക്കു ഒന്നും പറ്റാതിരിക്കട്ടെ..

  ആദ്യകാലത്തൊക്കെ സ്പീഡ് ഒരു‍ ത്രില്‍ ആയിരുന്നു. ഇപ്പൊ എന്തോ ഒരു പിന്‍‌വലിയല്‍… (പ്രായമാവുന്നോണ്ടാരിക്കും.. :))

  ഞങ്ങളുടെ ആപ്പീസിലെ ഒരു കക്ഷി രാത്രിയില്‍ വെള്ളമടിച്ചു് വന്നു പോലീസ് വണ്ടിക്കിട്ടു് തന്നെ ഇടിച്ചു. അതോണ്ട് പോലീസിനെ വിളിക്കാനുള്ള കാശു് ലാഭമായി. 🙂

 15. കണ്ണൂസ് Says:

  അമിതവേഗത്തിലും കള്ളടിച്ചിട്ടും അല്ലെങ്കിലും മാരകമാവുമായിരുന്ന ഒരപകടത്തില്‍ പെട്ടിട്ടുള്ളതു കൊണ്ട് 100% സപ്പോര്‍ട്ട്.

  ദുബായില്‍ ഇപ്പ് 100ക്ം ഇല്‍ വണ്ടി ഓടിക്കണമെങ്കില്‍ വല്ല ഡെസെര്‍ട്ട് റോഡ് വഴിയും പോണം. (അല്ല, അതു തന്നെയയ ചെയ്തു കൊണ്ടിരിക്കുന്നത്. വൈന്നേരം മൂന്ന് മെയിന്‍ ഹൈവേകളും ഒഴിവാക്കി ലെഹ്‌ബാബ്-ഹട്ട റോഡ് വഴി പോവും. ദിവസം 25 കി.മി കൂടുതല്‍ ഓടിച്ചാലും 45 മിനിറ്റ് എങ്കിലും ലാഭിക്കാം.

 16. Aravind Says:

  മിസ്റ്റര്‍ തമനുച്ചന്‍
  സൈക്കിളില്‍ സ്പീഡില്‍ പോകുന്ന കാര്യമാണോ ഉദ്ദേശിച്ചത്? ഇലന്തര് ജം‌ഗ്ഷന്‍ വഴി? ബാക്കിലെ റ്റയറിന് കാറ്റ് കുറവായത് കൊണ്ടാവും ആ പിന്‍‍‌വലിയല്‍. ഒന്നു ചെക്ക് ചെയ്യ്.
  😉
  അറം പറ്റിയത് പോലെ ഇന്നലെ ഇവിടെ ഗംഭീരന്‍ ഒരു ആക്സിഡന്റ്. ഇരുപത്തഞ്ച് കാറും ഒരു ട്രക്കും.
  നാടന്‍ പിടയുടെ മുകളില്‍ വൈറ്റ് ലഗോണ്‍ പൂവന്‍ വന്നിരുന്ന പോലെ ഒരു കാറിന്റെ മുകളില്‍ നിയന്ത്രണം വിട്ട ട്രക്ക്.. പിന്നാലെ വന്ന കാറെല്ലാം മൂട്ടില്‍ ക്യൂ നിന്ന് ഇടിച്ചു.
  ഭാഗ്യത്തിന് വൈകിട്ട് ഒരു ഫുട്ബോള്‍ മാച്ചുണ്ടായിരുന്നത് കൊണ്ട് ഞാനല്പം ലേറ്റായി. അല്ലെങ്കില്‍………ഹേയ്..അതൊന്ന്വല്ല..അല്ലെങ്കില്‍ ആക്സിഡന്റ് നടന്ന സ്ഥലം നേരില്‍ കണ്ടാസ്വദിക്കാന്‍ പറ്റില്ലായിരുന്നു എന്ന്.
  ആര്‍ക്കും ഒന്നും പറ്റിയില്ല. ലോറി കയറി ചപ്ലിയായ കാറിന്റെ ഉടമസ്ഥന്‍ ഇപ്പോള്‍ ഭയങ്കര ഫേമസ്.
  എന്താന്നല്ലേ?
  കഴിഞ്ഞയാഴ്ച ഇഷ്ടന്‍ പള്ളിയില്‍ പോയപ്പോള്‍ ഒരുള്‍‌വിളിയുണ്ടാവുകയും, ഇന്‍ഷുറന്‍സ് പോളിസിയുടെ കാശ് പള്ളിക്ക് കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്‍ഷുറന്‍സ് ക്യാന്‍സല്‍ ആക്കി ആ അടവ് മാസാമാസം പള്ളിക്ക് കൊടുക്കാന്‍ തുടങ്ങിയതിന്റെ അടുത്തയാഴ്ചയാണ് ഈ അപകടം.
  ഒരു പോറല്‍ പോലുമേല്‍ക്കാതെ, തന്നെ രക്ഷിച്ചത് കര്‍ത്താവിന്റെ ഇന്‍‌ഷുറന്‍സാണെന്ന് അയാള്‍ അവകാശപ്പെടുന്നു.
  ഓരോരോ……..


 17. അധികം സ്പീഡില്‍ പോകാതെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്


 18. ഒരു മൂന്ന് വര്‍ഷം മുന്‍പ് മംഗലാപുരത്തുനിന്ന് വീട് വരെ 220 കി.മീ ഒറ്റയ്ക്ക് ബൈക്ക് ഓടിച്ചു വന്നു.

  വരുന്ന വഴിക്ക് നീലേശ്വരത്തിന്റെയും പയ്യന്നൂരിന്റെയും ഇടക്കെവിടെയോ വച്ച് നല്ല സ്ട്രെയ്റ്റ് റോഡ് കണ്ടപ്പോള്‍ ത്രില്ല് കൂടി ഞാന്‍ 100ല്‍ വണ്ടി വിട്ടു.

  ഒരു കൂട്ടുകാരന്‍ വീട്ടില്‍ വന്നപ്പോള്‍ ഈ കാര്യം പറഞ്ഞു ഞാന്‍ ഒന്ന് ഊറ്റം കൊണ്ടു. ഭാഗ്യത്തിന് ഫാദര്‍ ഇത് ഓഫീസ് റൂമിലിരുന്ന് കേള്‍ക്കുന്നുണ്ടായിരുന്നു.

  എന്റെ പ്രായവും പക്വതയും വകവെക്കാതെ മൂപ്പര്‍ തല്ലി. അത് കൊണ്ട് പിന്നീട് എന്റെ വണ്ടിയുടെ സ്പീഡ് കാര്യമായി കുറഞ്ഞു. 🙂

 19. സരിജ Says:

  നന്നായിരിക്കുന്നു ഈ ബോധവത്ക്കരണം ::)

 20. Jayarajan Says:

  അനുഭവസ്ഥര്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ടാവും; അത് കൊണ്ട് ഇത് നന്നായി. ചെന്നൈ-യിലെ റോഡ്-സൈഡ് ബോര്‍ഡുകളില്‍ പറയുന്നപോലെ: Speed Thrills, but Kills; Speed more only if you have an appointment with God (ഓര്‍മയില്‍നിന്ന്)

 21. Kunjanna Says:

  ഈ അരവിന്ദനു്‌ മൊത്തം ചില്ലറ മാത്രമല്ല അല്ലറ ചില്ലറയുടെയും കച്ചവടമുന്ടെന്നു്‌ ഇന്നാ മനസ്സിലായതു്‌. അതു ശരി.

  ഇളമൊഴിയില്‍ ടൈയ്പാനുള്ള ബുദ്ധിമൂട്ടു കരുതി ബാക്കി കമന്റു്‌ ഇന്‍ഗ്രീസില്‍ പറഞ്ഞൊട്ടേ?

  Speeding seems to be a part and parcel of most(ly) young men’s growing years. Like Arvind, those lucky ones, who survive unscathed, come to their senses at some point in their lives – മിക്കവാറും കൂടും കുടുക്കേം കുട്ടീം ഒക്കെയായിക്കഴിയുമ്പൊള്‍. Hence, the common response, particularly in Kerala, is to dismiss it – ചെറുപ്പത്തിന്റെ ചോരത്തിളപ്പ്‌ എന്നു പറഞ്ഞു്‌. It becomes one of those things that the society overtly criticises, but covertly sanctions with its indulgent outlook (much like eve-teasing, if I may say so). Some even say that you have to let the young grow out of it.

  The problem is that speeding is rarely a harmless activity. Speeding would be good fun all around if only some poor souls weren’t to be the victims of speed-related road accidents.

  Could the society let its youngsters go through their ‘speedster’ phase and grow out of it by themselves? I hardly think so – not if it means sacrificing a few thousands at the altar of every generation’s coming-of-age ritual.

  നമ്മുടെ നാട്ടില്‍ ഇതു വരെ ഇതിനോട്‌ ഒരു ഗൌരവമായ സമീപനമുണ്ടായിട്ടില്ല. സൂപ്പര്‍ സ്റ്റാറുകള്‍ പുലിയായും നരസിംഹമായും നാട്ടുരാജാവായുമൊക്കെ വാഴുന്നിടത്തു്‌ ഓരോ പുതിയ തലമുറയും കൂടുതല്‍ കൂടുതല്‍ കുഴയുകയാണു്‌ – അരഗുണ്ടായിസമും പിരിച്ചു വച്ച മീശയും, കേറ്റിയുടുത്ത മുണ്ടും സ്പീഡില്‍ പാഞ്ഞു വന്നു്‌ ചവിട്ടി നിര്‍ത്തുന്ന വണ്ടിയുമൊക്കെയാണു്‌ ആണത്തത്തിന്റെ ചിന്ഹങ്ങളെന്നു തെറ്റിദ്ധരിച്ചും വച്ച്‌.

  തുറന്നിതിനെക്കുറിച്ചെഴുതിയ അരവിന്ദനു്‌ നന്മ വരട്ടെ. അതു വായിച്ച്‌ ആര്‍ക്കെങ്കിലും അല്പം നേരത്തെ ബോധമുദിച്ചാല്‍ അത്രയും നല്ലതു്‌. ഒരാളെങ്കില്‍ ഒരാള്‍ രക്ഷപെടട്ടെ.

 22. njjoju Says:

  പോസ്ടിട്ടത് എന്നാണെങ്കിലും കമന്റ് എന്ന് വേണമെങ്കിലും ആകാമല്ലോ.

  പണ്ടു തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജു മുതല്‍ ടെന്നീസ് ക്ലബ്ബ് വരെ രണ്ടു സുഹൃത്തുകള്‍ പന്തയം വച്ചു. ഒരു ഷൂസ് പന്തയം. ബൈക്കിന്. രണ്ടു പേരും എത്തിയില്ല എന്നാണു കഥ.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: