ഒളിമ്പിക്സില്‍ കണ്ടത്

ഓഗസ്റ്റ് 18, 2008

ടി വി ഇല്ലാതിരുന്ന കാലത്ത് ഞാന്‍ ഇതിലും ഒളിമ്പിക്സ് മറ്റു വീടുകളില്‍ പോയി കണ്ടിട്ടുണ്ട്.
എന്തോ ഇപ്രാവിശ്യത്തെ ഒളിമ്പിക്സ് തീരെ ആകര്‍ഷകമായി തോന്നുന്നില്ല.
ബീജിംഗിലെ ഉദ്ഘാടനചടങ്ങുകള്‍ ഇതു വരെ കണ്ടതിലേക്കും ഏറ്റവും നല്ലതായി തോന്നിയെങ്കിലും!
എന്തിറ്റായിരുന്നു ചീനക്കാരുടെ പെര്‍ഫോര്‍മന്‍സ്!
റ്റെക്നിക്കലി ഇത്രയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പരിപാടി ഞാന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. സമ്മതിച്ചു കൊടുത്തേ പറ്റൂ.
പിന്നെ കല്ലുകടികള്‍ ഉണ്ടായിരുന്നു…ക്ലോസപ്പ് ഷോട്ടുകളില്‍ താളം തെറ്റല്‍ വളരെ വ്യക്തമായിരുന്നു..ഏതാണ്ട് ചൈനയുടെ അവസ്ഥ പോലെ തന്നെ. ദൂരെ നിന്ന് നോക്കുമ്പോള്‍ മനോഹരം, എല്ലാം സുന്ദരം..അടുത്ത് ചെന്ന് നോക്കിയാല്‍ കാണാം, താളപ്പിഴകള്‍.
ഉത്ഘാടന ഗാനം പാടിയ പെണ്‍കുട്ടിയെ കാണാന്‍ കൊള്ളില്ല എന്ന കാരണത്താല്‍ മാറ്റി, പകരം ഡ്യൂപ്പിനെയിറക്കിയത് നീചമായ നീക്കമായി തോന്നി.
ഒളിമ്പിക്സ് അസോസിയേഷന്‍ സായിപ്പന്മാര്‍ വരെ “അതിനെന്താ, വളരെ പ്രൊഫഷണല്‍ ആയ അപ്രൊചാണത്, ഒളിമ്പിക്സിലും അങ്ങിനെതന്നെ, ഒള്‍ലി ദി ബെസ്റ്റ് വില്‍ ഗെറ്റ് ദ ചാന്‍സ് റ്റു പെര്‍ഫോം” എന്ന മുട്ടാപ്പോക്ക് ന്യായം നിരത്തിയെങ്കിലും വളരെ നിന്ദ്യമായ ഒരു ഏര്‍പ്പാടായി തോന്നിയത്.
പെര്‍ഫോര്‍മന്‍സിനെ മാത്രം, നിറവും വംശവും രാജ്യവും സെക്ഷ്വല്‍ ഓറിയന്റേഷനും പൊളിറ്റിക്കല്‍ ചായ്‌വും ഒന്നും നോക്കാതെ, വകവെയ്കുന്ന ഒളിമ്പിക്സില്‍ തന്നെ, കാണാന്‍ കൊള്ളില്ല എന്ന ഒറ്റക്കാരണത്താല്‍ ഒരു കുഞ്ഞിനെ കര്‍ട്ടനു പിന്നില്‍ ഒളിപ്പിക്കണമായിരുന്നു! ഏത് കുഞ്ഞിനെയാണ് കാണാന്‍ കൊള്ളാത്തത്!? അങ്ങനെ ശരിക്കും തോന്നുന്നവന്‍ മിക്കവാറും മനോരോഗി ആയിരിക്കാനാണ് സാധ്യത. വളരെ കഷ്ടമായിപ്പോയി തോന്നി ആ വിവേചനം.

ക്ലാപ്പ് സ്റ്റിക്സും കൊടുത്ത് കൈയ്യടിക്കാനിരുത്തിയവരെ കാണുമ്പോള്‍ കഷ്ടം തോന്നുന്നു. കൂലി മണിക്കൂറിനോ അതോ കൈയ്യടി നൂറ്റുക്ക് വെച്ചോ? ആര്‍‍ക്കറിയാം. ജിം‌നാസ്റ്റിക്സില്‍ ചൈനയിലെ ഒരു കുഞ്ഞിന്റെ മാസ്മരിക പ്രകടനം കാരണം കാണികള്‍ ഹര്‍ഷാരവം മുഴക്കിയപ്പോള്‍ കമന്റേറ്റര്‍ പറയാ..”ദിസ് ഈസ് ജെനുവിന്‍ സപ്പോര്‍ട്ട്…ലുക്ക് അറ്റ് സി സ്റ്റേഡിയം, ദിസ് ഈസ് നോട്ട് ഓര്‍ക്കസ്ട്രേറ്റഡ് ” എന്ന്. ബെസ്റ്റ്.
അമേരിക്കന്‍/ചൈനീസ്-റഷ്യന്‍ അത്‌ലെസ്റ്റ് തമ്മില്‍ ഓണ്‍ ആന്‍ ആവറേജ്, എസ്പെഷ്യലി പ്രായം കുറഞ്ഞവരില്‍, എന്താണ് വ്യത്യാസം?
ജിംനാസ്റ്റിക്സ് ശ്രദ്ധിക്കൂ…ചൈനീസ് -റഷ്യന്‍ കുഞ്ഞുങ്ങളുടെ മുഖത്ത് എന്തു സീരിയസ്സ്നെസ്സ് ആണ്. ചിരിയില്ല, സന്തോഷമില്ല…പേടി മാത്രം..റ്റെന്‍ഷന്‍..കൊല്ലാന്‍ കൊണ്ടു പോകുന്ന മാടിന്റെ ഭീതി കണ്ണുകളില്‍. സ്വര്‍ണ്ണം നഷ്ടപ്പെട്ടാല്‍ എന്റെ സ്ഥിതിയെന്ത് എന്നാണോ ചിന്ത? അടികിട്ടുമോ എന്നോ? അമേരിക്കക്കാരെ ശ്രദ്ധിക്കൂ..വളരെ കൂളാണ്..തലയും കുത്തി വീണാലും ചിരിച്ചു കൊണ്ടിറങ്ങി ചെലുമ്പോള്‍ ചിരിയോടെ സമാധാനിപ്പിക്കുന്ന അച്ഛന്‍, കോച്ച്, കൂട്ടുകാര്‍.
എനിക്ക് തോന്നിയതാണോ എന്നറീയില്ല. അങ്ങനെ വ്യത്യാസം തോന്നി, മിക്കവരിലും.
മെഡല്‍ കിട്ടിയാല്‍ എല്ലാവരും ഒരു പോലെയാണെന്നും തോന്നി, ആഘോഷിക്കുന്നതില്‍.
ഈ ഫ്രീഡം എന്നത് ഒന്നിനും പകരമാവില്ല അല്ലേ.

ട്രാക്ക് ആന്റ് ഫീല്‍ഡില്‍ കറുപ്പിന്റെ സൊഉന്ദര്യം കണ്ടു. ഈ കറുത്ത ഓട്ടക്കാരികളെ കാണാന്‍ എന്ത് ചന്തമാണ് ! കണ്ണെടുക്കാന്‍ തോന്നില്ല..പ്രത്യേകിച്ച്  ആഫ്രിക്കന്‍ അമേരിക്കന്‍സ്. റിയലി ബ്യൂട്ടിഫുള്‍. ദേഹവും ,മുഖവും, പ്രത്യേകിച്ച് കണ്ണുകളും.
എന്തൊരു പ്രൊഫഷണിസം ആണവര്‍ക്ക്…ഒസൈന്‍ ബോള്‍ട്ട് പറഞ്ഞത് പോലെ..”എന്റെ ദ്വീപ് നിവാസികളെ ഞാനോര്‍ക്കും, എങ്ങനെയവര്‍ക്ക് അഭിമാനിക്കാന്‍ ഒരവസരമുണ്ടാക്കാം എന്ന്.വേറൊന്നും ഞാനോര്‍ക്കാറില്ല..റെക്കോര്‍ഡ് പോലും” ശരിയായിരിക്കും. അല്ലെങ്കില്‍ നൂറ് മീറ്ററില്‍ റെക്കോര്‍ഡിന് ശ്രമിക്കാതെ മുന്നിലാണെന്നറിഞ്ഞപ്പോള്‍ ഗിയറ് മാറ്റി മെല്ലെയോട്വോ? നമിച്ചു പോയി-സൂപ്പര്‍ ഹ്യുമന്‍ എന്നൊക്കെ കേട്ടിട്ടേയുള്ളൂ.
അല്ലെങ്കില്‍ ഫെല്പ്സ്. മൂപ്പര്‍ക്ക് മൂന്ന് കാര്യങ്ങളേ അറിയൂ പോലും. (നാല് എന്ന് ഞാന്‍ പറയും) ഈറ്റിംഗ്, സ്ലീപ്പിംഗ്, സ്വിമ്മിംഗ്. അതാണ് ഡെഡിക്കേഷന്‍.

ഓട്ടമത്സരത്തില്‍ ഇന്ത്യക്കാരിയുടെ പ്രകടനം കാണാനുള്ള അപൂര്‍‌വ്വ ഭാഗ്യം ഉണ്ടായി.
കെനിയക്കാരി ഫിനിഷ് ചെയ്തപ്പോള്‍ സെക്കന്റ് ലാസ്റ്റ് വട്ടം പൂര്‍ത്തീകരിക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാനം.
പതിവ് പടി തന്നെ. പാള ട്രൊസറ്, നീണ്ട പിന്നിയിട്ട മുടി, പന്തം കണ്ട പെരുച്ചാഴിയുടെ മുഖഭാവം.
അല്ല, ഈ ചളുക്കിന്റെയൊക്കെ തുടയും വയറും കാണാനാണോ ഈ കണ്ട ആയിരക്കണക്കിന് കാണികള്‍ ഇരിക്കുന്നതെന്ന് തോന്നും, ഓരോ വേഷവും ഭാവങ്ങളും കാണുമ്പോള്‍. അല്ല, അത് മാറി മറ്റുള്ളവര്‍ ഇടുന്ന ഡ്രസ്സിട്ടാലും, മുടി വെട്ടിയാലുമൊന്നും ഓട്ടത്തിന് മെച്ചമൊന്നും വരില്ല, അത് വേറെ കാര്യം..ആരെ തോല്പ്പിക്കാന്‍, ചുമ്മാ പോയി അങ്ങ് ഓടിത്തോറ്റാല്‍ പോരെ, വെറുതെ കെട്ടുകാഴചയും വേണോ എന്ന് സ്പോണ്‍സേര്‍സ് വിചാരിച്ചു കാണും.
എന്നിട്ട് ഓട്ടമോ…ഒരു മാതിരി സ്റ്റോപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയ ബസ്സ് പിടിക്കാനോടുന്ന ഗര്‍ഭിണി‍ ഓടുന്ന ശേലില്‍ -ദാരുണമായി.
അല്ല, മനസ്സിലാവാഞ്ഞിട്ട് ചോദിക്കുകയാ, ഇവറ്റകളെ എന്തിനാണ് ഇതിനൊക്കെ പൊക്കിക്കെട്ടി അയക്കുന്നത്?
അര്‍മ്മാദിക്കാന്‍! കുറേ കുടവയറന്മാരുടെ കുടുംബസ്വത്താണല്ലോ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി.
ആദ്യ ദിവസം സ്വന്തം ഇനത്തില്‍ എട്ടു നിലയില്‍ പൊട്ടിയ അത്‌ലെറ്റുകളും ഒളിമ്പിക്സ് തീരുന്നത് വരെ അവിടെ തങ്ങുന്നു എന്നറിയുമ്പോഴേ ഇങ്ങനെ ലഗ്ഗേജ് ക്യാറ്റഗറിയില്‍ പെടുത്താവുന്ന ഇന്ത്യന്‍ അത്‌ലെറ്റ്സ്  അങ്ങോട്ട് പോകുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടൂ.
അറ്റ്ലാന്റ ഒളിമ്പിക്സില്‍ , ഒളിമ്പിക്സ് ഗ്രാമത്തില്‍ തികയാതെ വന്ന ഒറ്റക്കാര്യമേ ഉണ്ടായിരുന്നുള്ളൂ–ഗര്‍ഭ നിരോധന ഉറകള്‍!-എന്നറിയുമ്പോഴേ അര്‍മ്മാദത്തിന്റെ വ്യാപ്തി മനസ്സിലാവൂ. ഇന്ത്യക്കാര്‍ അങ്ങനെയെന്നല്ല…കുറേപേര്‍ക്ക് ഇത് വെറും ആഘോഷമാണ്. രാജ്യത്തിന്റെ ചിലവില്‍ തിന്നു കുടിച്ചു കൂത്താടുക..പത്തുപൈസയുടെ ഗുണം ജനങ്ങള്‍ക്കില്ലെങ്കിലും.
എല്ലാത്തിനും മറുപടി പറയാന്‍, ജയിക്കുകയല്ല, പങ്കെടുക്കുകയാണ് പ്രധാനം എന്ന് ഏതോ പരാജിതന്റെ വാചകവും.
പന്ത്രണ്ട് പേരെ അത്ലെറ്റിക്സിന് അയച്ച ജമൈക്ക എന്ന രാജ്യത്തിന് അവര്‍ വാങ്ങിക്കൊടുത്ത മെഡലുകള്‍ നോക്കുക. ഓ, അവര്‍ വേറെ റ്റൈപ്പ് മനുഷ്യര്‍ ആണല്ലേ..ആവും..എന്നാല്‍ പിന്നെ ഇനി മാനുഷേരെല്ലാരും ഒന്നു  പോലെ എന്നു പറഞ്ഞു കൊണ്ട് ചെല്ലരുത്.

ഏതായാലും ഒരു സ്വര്‍ണ്ണ (പ്രൈവറ്റ് ലിമിറ്റഡ്) മെങ്കിലും കിട്ടി എന്നാശ്വസിക്കാം. ദക്ഷിണ ആഫ്രിക്കയുടെ കാര്യമാണതിലും കഷ്ടം. അഞ്ച് മെഡല്‍ കിട്ടിയ കഴിഞ്ഞ തവണയില്‍ നിന്നും ഇപ്രാവശ്യം ഒറ്റ മെഡലുപോലും കിട്ടിയിട്ടില്ല.
ജനാധിപത്യം ഇവിടെയും പൊടിപൊടിക്കുന്നു എന്നു സാരം!

വാല്‍‌ക്കഷ്ണം:
റ്റി വിയില്‍ ഒളിമ്പിക്സ് ഓട്ടമത്സരമാണ്.
അമ്മ: ഓ..ഇത് വലിയ ദൂരമുള്ള ഓട്ടമാണെന്ന് തോന്നുന്നു..ദേ എല്ലാരും പതുക്കെയാ ഓടുന്നത്..
ഞാന്‍ : അത് സ്ലോ മോഷനില്‍ റീപ്ലേ കാട്ടുവാണമ്മേ..ശോ!

Advertisements

8 പ്രതികരണങ്ങള്‍ to “ഒളിമ്പിക്സില്‍ കണ്ടത്”

 1. sujith Says:

  കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
  http://www.akberbooks.blogspot.com
  or
  kunjukathakal-akberbooks.blogspot.com


 2. ജമൈക്കക്കാരെ വെല്ലുവിളിക്കാന്‍ നമുക്കു കുറെ ചെറുമികളെ അയച്ചാലൊ?

 3. sandoz Says:

  നമ്മടെ അഞ്ചു ചാടിയാ അണ്ണാ….
  ചാടിയാല്‍ മുറ്റ് ചാട്ടമായിരി‍ക്കും…
  ഓന്ത് ചാടിയാല്‍ വേലി വരെ..അതോ ഓടിയാലോ…
  അപ്പച്ചാ എന്നാ മൊതലാ സാനിയ…
  അവടെ അഭ്യാസം കഴിഞ്ഞാ…
  കര്‍ത്താവിനറിയാ…
  പേസിനേം പതീനേം.. ഫെഡറര്‍ തല്ലിയൊതുക്കി..
  ഇനി ബോക്സിങ് മാത്രം ബാക്കി..ഇന്നറിയാ..

 4. കുട്ടിച്ചാത്തന്‍ Says:

  ചാത്തനേറ്:ഏതോ ഒരു ഓട്ടം കണ്ടു . തുടങ്ങിയപ്പോള്‍ തന്നെ നമ്മടെ ഇന്ത്യന്‍ താരം മുന്നേ കയറി ഓടെടാ ഓട്ടം. കൂടെ ഇരുന്ന വാമഭാഗം പറഞ്ഞു ഇതിനിനി നമ്മക്കു മെഡല്‍ കിട്ടിയേക്കുമോ? പറഞ്ഞ് തീര്‍ന്നില്ല ഫിനിഷിങ് റൌണ്ട് എത്താനായപ്പോഴേക്കും ഓരോരുത്തരായി ഓവര്‍ടേക്ക് ചെയ്ത് താരം ഏറ്റവും പിന്നില്‍… ടിവി തല്ലിപ്പൊളിച്ചാല്‍ എന്റെ കാശല്ലേ പോവാന്ന് ഓര്‍ത്തു.. എന്തിനാ ഈ ബേസിക് കാര്യങ്ങള്‍ല്‍ പോലും അറിയാതെ അങ്ങ് ഓടാന്‍ പോവുന്നേ… ഒരു പക്ഷേ മനോരമ റിപ്പോര്‍ട്ട് ചെയ്യുമായിരിക്കും ആദ്യ് മൂന്ന് റൌണ്ടിലും ഇന്ത്യന്‍ താരം മറ്റുള്ളവരേക്കാള്‍ മുന്നിലായിരുന്നു എന്ന്.. അതിനൂ വേണ്ടിയാണോ?
  പിന്നെ ബിന്ദ്ര ആരെങ്കിലും അവനൊരു അമേരിക്കന്‍ പൌരത്വംസംഘടിപ്പിച്ചു കൊടുത്തേ… എന്നാപ്പിന്നെ ഈ പേപ്പറുകാരു എന്തെഴുതൂമെന്ന് കാണണം… അവന്റെ ജീവചരിത്രം എന്തായാലും ഒരു സീരീ‍സാവാന്‍ വഴീണ്ട്.

  ഓടോ: “ഈ കറുത്ത ഓട്ടക്കാരികളെ കാണാന്‍ എന്ത് ചന്തമാണ് ! കണ്ണെടുക്കാന്‍ തോന്നില്ല..” ഇതു ഞാന്‍ അച്ചൂന്റമ്മയോട് പറഞ്ഞ് കൊടുക്കും ട്ടാ


 5. അരവിന്ദ്, നല്ല പോസ്റ്റ്…

  പിന്നെ, ഇനി ഇന്ത്യക്ക് കിട്ടിയതും മേടിച്ച് തിരിച്ചുവരാം എന്ന് തോന്നുന്നു. ആ അഞ്ജു ബോബി ജോര്‍ജ്ജ് 3 തവണയും ഫൌള്‍ ജമ്പ് നടത്തി പുറത്തായി എന്ന് കേട്ടു. 3 തവണയും വര ക്രോസ് ചെയ്തു പോലും! അവളെയൊക്കെ വരച്ച വരയില്‍ നിര്‍ത്തേണ്ടത് കോച്ചുകൂടിയായ ഹബ്ബിയുടെ കടമയല്ലേ? അതിനു പറ്റീല്ലേല്‍ ഇങ്ങനെയൊക്കെ ഉണ്ടാകും…

  ഇന്ത്യക്ക് ഒരു സ്വര്‍ണ്ണമെങ്കിലും കിട്ടിയത് ശരിക്കും ആശ്വാസം തന്നെ. യെന്നാലും ഈ പറഞ്ഞ വെടിവെപ്പ് ഐറ്റമൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപമാണു എന്നതല്ലേ സത്യം? 10 കോടി രൂപയാണത്രേ ബിന്ദ്ര ട്രൈനിങ്ങ്നു വേണ്ടി ചിലവാക്കിയത്.

  ഇന്നലെ റഷ്യയുടെ യെലീന സ്വന്തം വേള്‍ഡ് റെക്കോഡ് 24 ആം തവണയും തിരുത്തിക്കുറിച്ച പോള്‍വോള്‍ട്ട് ഇനം ടീവിയില്‍ കണ്ടപ്പോള്‍ സത്യത്തില്‍ ചുമ്മാ ഒരു രോമാഞ്ഞമുണ്ടായി. 5.04 മീറ്ററൊക്കെ ചാടുന്ന ഏതേലും ഒരു ഇന്ത്യക്കാരി ഈ 100 കോടി+ ജനങ്ങളില്‍ ഉണ്ടാവുമോ? ഭാവിയില്‍ ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കാമോ? യെവടെ? ചുമ്മാ മറ്റുള്ള രാ‍ജ്യക്കാര്‍ക്ക് വേണ്ടി രോമാഞ്ചിച്ച് സായൂജ്യമടയാം.

  പിന്നെ, അറ്റ്ലാന്റാ ഒളിമ്പിക്സിന്റെ ‘കാര്യം‘ വായിച്ചു! ജസ്റ്റ് മിസ്സ്…!! പോകാന്‍ പറ്റീല്ല…. 🙂

 6. ശ്രീ Says:

  നമ്മുടെ വിഷമം ഇങ്ങനെയൊക്കെ പറഞ്ഞു തീര്‍ക്കാം എന്നല്ലാതെ…

 7. aravind Says:

  ഇത് റ്റാലെന്റിന്റെ പ്രശ്നമല്ല സുഹൃത്തുക്കളേ
  മിസ്സ് മാനേജ്മെന്റാണ്. നിപോട്ടിസം, കറപ്ഷന്‍, മോറ്റിവേഷനില്ലായ്മ.
  ഈ കോച്ചുകളും അഡിമിനിസ്ട്റേറ്റേര്‍സും ഒരു ചുക്കും ചെയ്തില്ലെങ്കിലും അവര്‍ക്ക് ഒന്നും പറ്റാന്‍ പോകുന്നില്ല. അടുത്ത ഒളിമ്പിക്സിലും ഫാമിലി വിസയില്‍ പോകാം.
  ജനങ്ങളുടെ പൈസ ചിലവാക്കുന്നതില്‍ ഒരു ഉളുപ്പെങ്കിലും വേണ്ടേ?
  കണ്ട മത്സരങ്ങള്‍ക്കെല്ലാം ആളെ കയറ്റി ഇരുത്താന്‍ ഇതെന്താ ഡി ഇ ഓ ചെക്കിംഗിനു വരുന്ന സ്കൂളിലെ ക്ലാസ്സ് മുറിയോ? തിരഞ്ഞെടുത്ത ഇനങ്ങളില്‍ നല്ല വണ്ണം പരിശീലനം കൊടുത്തതിന് ശേഷം അതില്‍ മാത്രം പങ്കെടുത്താല്‍ പോരേ?
  ഒളിമ്പിക്സ് എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ അത്ലെറ്റിന് ഒരു പ്രിവിലേജ് പോലെയാണ്..റിട്ടയര്‍മെന്റ് ചെയ്യുന്നതിന് മുന്‍പെയുള്ള ഒരു സമ്മാനം..പോയി അടിച്ചു പൊളിച്ച് പിന്നെ റ്റൈമുണ്ടെങ്കില്‍ മത്സരിച്ച് ഇങ്ങ് പോരെ.
  നമുക്ക് അണുബോംബുണ്ട്, ഐ റ്റിയുണ്ട് മിസൈലുണ്ട് എന്നൊക്കെപ്പറഞ്ഞ് സമാധാനിക്കാം.

 8. marykutty Says:

  പ ടി ഉഷ TVയില്‍, നഷ്ടപ്പെട്ട് പോയ മെഡലിനെ കുറിച്ചൊര്‍്ക്കുന്നത് കണ്ടു..
  പാവം കഷ്ടം തോന്നി. നല്ല ട്രെയിനിംഗ് കൊടുത്തിരുന്നെങ്കില്‍ …


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: