കണ്ട/കാണാന്‍ പോകുന്ന ചില സിനിമകള്‍

സെപ്റ്റംബര്‍ 3, 2008

പരീക്ഷ കഴിഞ്ഞ് കണ്ട ചില പടങ്ങള്‍.
കൊള്ളാമെന്ന് തോന്നിയത്.

 

 

 

 

 

 

 

 

No Country for Old Men: രണ്ടായിരത്തി ഏഴിലെ ഓസ്കാര്‍ അവാര്‍ഡ് പ്രകാരം ഏറ്റവും നല്ല അമേരിക്കന്‍ പടം. കൊള്ളാം. ഇഷ്ടപ്പെട്ടു. നല്ല കഥ, നല്ല സസ്പെന്‍സ്, നല്ല ചിത്രീകരണം, നല്ല ഉപമകള്‍. ആസ്വദിച്ചു, അവസാനം പടം കഴിഞ്ഞു എന്ന് മനസ്സിലായില്ലെങ്കിലും! കാത്തിരിപ്പിന്റെ ഭീകരത ഇത്രയും നന്നായി ചിത്രീകരിച്ചു കണ്ടിട്ടില്ല. മരണത്തിനെ മുന്നില്‍ നിര്‍ത്തിയുള്ള ഡാര്‍ക്ക് ഹ്യൂമറും വളരെ ഇഷ്ടപ്പെട്ടു. ജബ് വി മെറ്റ് : തറ ഹിന്ദിപ്പടങ്ങളില്‍ നിന്നും വ്യത്യസ്തം. അഭിനയം ബോറാണെന്ന്കിലും തരക്കേടില്ലാതെ ഒപ്പിച്ചിരിക്കുന്നു. നല്ല സപ്പോര്‍ട്ടിംഗ് കാസ്റ്റ്. നല്ല മ്യൂസിക്, നല്ല ഹ്യൂമര്‍ (അവസാന ഭാഗങ്ങളില്‍, അന്‍ഷുമാന്‍ വന്നു കഴിഞ്ഞ്). ഇഷ്ടപ്പെട്ട വിരലിലെണ്ണാവുന്ന ഹിന്ദിപ്പടങ്ങളില്‍ ഇതും. താരേ സമീന്‍ പര്‍ : ഇതിലെ ആ പയ്യന്റെ അഭിനയം ഗംഭീരം. അമീര്‍ഖാന്‍ വന്നതും അല്പം ബോറായി.യൂഷ്വല്‍ ക്ലൈമാക്സ്. എങ്കിലും പയ്യന്‍, പയ്യന്റെ ഫാമിലി എന്നിവരുടെ അഭിനയം ഗംഭീരം. ഓവറാക്കാതെ അമീര്‍ഖാന്‍ കഥ പറഞ്ഞിരിക്കുന്നു. നല്ല പടം.

ഇനി ക്ലാസ്സ് തുടങ്ങും മുന്‍പ് കാണാന്‍ പോകുന്നവ

  

 

Advertisements

6 പ്രതികരണങ്ങള്‍ to “കണ്ട/കാണാന്‍ പോകുന്ന ചില സിനിമകള്‍”

 1. PIN Says:

  നിരൂപണം നന്നായിട്ടുണ്ട്‌.

  ക്ലാസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ അതുകൂടി കണ്ട്‌ അഭിപ്രായം അറിയിക്കണം…
  ഇടയ്ക്കൊക്കെ ക്ലാസ്‌ കട്ട്‌ ചെയ്തും ആകാം കെട്ടോ..

 2. RR Says:

  Saw No Country for Old men. I really liked the movie too.

 3. koroth Says:

  Mumbai meri jaan കണ്ടു നോക്കു… നല്ല ഫിലിം

 4. Vince Says:

  അണ്ണാ ജബ് വി മെറ്റ് പന്ന പടം അല്ലായിരുന്നോ? കരീന കപൂറൊക്കെ എന്തൊരോവര്‍ ആയിരുന്നു. മറ്റേ രണ്ടു പടങ്ങളും നല്ലതായിരുന്നു.

  ഫാര്‍ഗോ മസ്റ്റ് സീ ആണു. ഗ്രൈന്‍ഡ് ഹൌസ് എനിക്കെങ്ങും ഇഷ്ട്ടപെട്ടില്ല.

 5. Aravind Says:

  പക്ഷേ വിന്‍സേ..റിലേറ്റീവ്‌ലി നല്ലതല്ലേ?
  സാധാരണ ഇറങ്ങുന്ന “ബാപ്പ്, മുജ്ജേ പ്യാര്‍ ഹോ ഗയാ ഹെ’ ഡൈലോഗ് ഹിന്ദിപ്പടങ്ങളില്‍ നിന്നും വ്യത്യസ്തം.
  പിന്നെ ഈയിടെ കണ്ട മലയാളം പടങ്ങളേക്കാള്‍ നല്ലതാ. ഉദാ : ചോക്ലേറ്റ്

 6. Aravind Says:

  വിന്‍സേ ഗ്രൈന്‍ഡ് ഹൊഉസ് എണ്ണം തികക്കാന്‍ കാണുന്നതാ.
  റ്റോരാന്റിനോ, റോഡ്രിഗ്യൂസ് പടങ്ങളൊന്നും മിസ്സാക്കാറില്ല. 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: