ദി ഹാപ്പെനിംഗ്

നവംബര്‍ 25, 2008

imagesമനോജ് നൈറ്റ് ശ്യാമളന്റെ ദയനീയമായ ക്രിയേറ്റിവിറ്റി/ഒറിജിനാലിറ്റി തകര്‍ച്ച പൂര്‍ണ്ണമായും പുറത്ത് കൊണ്ടുവരുന്ന ചിത്രമാണ് ദി ഹാപ്പെനിംഗ് (2008).
ദി സിക്ത് സെന്‍സിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച ശ്യാമളന്റെ ക്വാളിറ്റി‍ ഗ്രാഫ് അവിടുന്നിങ്ങോട്ട് താഴേക്ക് ചരിഞ്ഞു തന്നെയായിരുന്നു.
സിക്സ്ത് സെന്‍സില്‍ ശക്തമായ ഒരു ഒറിജിനല്‍ കഥയുണ്ടായിരുന്നു. നല്ല ഒരു അവസാനം ഉണ്ടായിരുന്നു, സാധാരണയില്‍ നിന്നും വ്യത്യസ്തമായി സംഭാഷണങ്ങളിലൂടെ ഭീകരത/സസ്പെന്‍സ് സൃഷ്ടികുന്ന ഒരു സമീപനം ഉണ്ടായിരുന്നു.
അണ്‍‍ബ്രേക്കബിളില്‍ ഒറിജിനാലിറ്റിയുണ്ടായിരുന്നു, എങ്കിലും ആ കഥയുടെ “ഫീസിബിളിറ്റി” എല്ലാവര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. കോമിക് ബുക്ക് ഹീറോ/വില്ലനിസത്തിന്റെ ഡാര്‍ക്ക് സൈഡ്  കാട്ടുകായായിരുന്നോ ഉദ്ദേശ്യം? ഏതായാലും കഥ ദഹിക്കാന്‍ പാടുള്ള വണ്ണം കോം‌പ്ലെക്സ് ആയിരുന്നു, അവിശ്വസനീയവും-പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ മോട്ടീവ്‌സ്.
സൈന്‍സ് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പടമാണ്. ചിലപ്പോള്‍ ശ്യാമളന്റെ ദി ബെസ്റ്റ് പടം. അന്യഗ്രഹജീവികളെന്നാല്‍  വൃത്തികെട്ട രൂപങ്ങളോടെ അലറി വിളിച്ചു വരുന്ന ജീവികള്‍, അവയുമായ പോരാട്ടമെന്നാല്‍ ഫൈറ്റര്‍ ജെറ്റ്സും, ബോംബുകളും മിസൈലുകളൂം വെച്ചുള്ള പടയോട്ടം എന്ന ക്ലീഷേ ഫോര്‍മാറ്റില്‍  നിന്നും, ഒരു കുടുംബത്തിന്റെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടം എന്ന നിലയിലേക്ക് മനോഹരമായി ശ്യാമളന്‍ കൊണ്ടു വന്നിരിക്കുന്നു. അതിനു സഹായകമായി തകര്‍പ്പന്‍ അഭിനയപ്രകടനവും. ദൈവവിശ്വാസവും, സയന്‍സും എല്ലാം മനോഹരമാക്കി ഇഴ ചേര്‍ത്തിരിക്കുന്നു, ആ കഥയില്‍. സസ്പെന്‍സിനും യാതൊരു കുറവുമില്ല.

അവിടെ നിന്നങ്ങോട്ട് പതനമായിരുന്നു.
ദി വില്ലേജില്‍ വെറും ഒരു റ്റെലിഫിലിമിനോ മറ്റോ അനുയോജ്യമായ സസ്പെന്‍സേ ഉണ്ടായിരുന്നുള്ളൂ.
ലേഡി ഇന്‍ ദി വാട്ടറിലാകട്ടെ, ശ്യാമളന്‍ തിരിച്ച് കോമിക്സ് കഥാപാത്രങ്ങളിലേക്ക്  ഭീകരത ആവാഹിക്കാനുള്ള ശ്രമത്തിലായിരുന്നു. ചില രംഗങ്ങളും ഡയലോഗുകളുമൊഴിച്ചാല്‍ അമ്പേ പരാജയമായിരുന്നു അതും.
പിന്നീടാണ് ദി ഹാപ്പെനിംഗ് എന്ന ചിത്രവുമായി വരവ്. ഇന്ത്യക്കാരും ഇതിന്റെ പ്രൊഡക്ഷനില്‍ പങ്കാളികളായിരിക്കുന്നു. സ്ക്രൂവാലകളുടെ സ്ഥാപനമായ യു റ്റി വിയുടെ പൈസ പോയത് മിച്ചം.
മനുഷ്യരുടെ പ്രകൃതി നശീകരണം കാരണം സസ്യങ്ങള്‍ മനുഷ്യജീവനെ അവര്‍ക്ക് അപകടകരമായി കാണുന്നതും, ഒരു പ്രത്യേക ന്യൂറോറ്റോക്സിന്‍ പ്രസരിപ്പിച്ച് മനുഷ്യരെ ആത്മാഹുതി നടത്താന്‍ പ്രേരിപ്പിക്കുന്നതുമാണ് കഥയുടെ കാതല്‍.
നൈറ്റ് ഓഫ് ദി ലിവിംഗ് ഡെഡ് പോലെയുള്ള തറ ഹൊറര്‍ പടങ്ങളുടെ അനുകരണമാണ് പല ആത്മാഹുതി സീനുകളും.
കാണിക്കാതെ അനുഭവിപ്പിക്കുക എന്ന ആര്‍ട്ട് ഓഫ് മൂവീ മേക്കിംഗില്‍ നിന്നും , ഗ്രാഫിക്കല്‍ സീനുകളുടെ അകമ്പടി ഉപയോഗിച്ച് തിരക്കഥയിലില്ലാത്ത ഭീകരത ഉണ്ടാക്കുക എന്ന ബി ക്ലാസ്സ് തന്ത്രത്തിലേക്ക് ശ്യാമളന്‍ അ‍ധപ്പതിച്ചിരിക്കുന്നു. സിംഹത്തന ഇരയാവുന്നതും, ലോണ്‍ മോവറുടെ അടിയില്‍ കിടന്നു കൊടുക്കുന്നതും മറ്റും എന്ത് ഭീകരതയാണ് സൃഷ്ടിക്കുന്നത്? മനം‌മടുപ്പല്ലാതെ!
മാത്രമല്ല, ആത്മാഹുതി എന്ന രീതിയായത് കൊണ്ട് ചുറ്റുമുള്ളവര്‍ ആത്മഹത്യ നടത്തിയാലും എനിക്കെന്ത് എന്ന നായകന്റെ അതേ ഫീലിംഗാണ് കാണികള്‍ക്കും.
“It might have ended just before we got out”  എന്ന ഒരു ഡയലോഗിലൂടെയാണ് കഥയുടെ ക്ലൈമാക്സ് വെളിവാക്കുന്നത്! കൂവിപ്പോകും ഇത് കേള്‍ക്കുമ്പോള്‍. ചിന്താശക്തി അമ്പേ നഷ്ടപ്പെട്ടതോ അതോ വെറുതേ ഒരു പടം തല്ലിക്കൂട്ടിയതോ!
മാര്‍ക്ക് വാല്‍ബര്‍ഗ്ഗ് അപാര മിസ് കാസ്റ്റ് ആയിപ്പോയി. ഫോര്‍ ബ്രദേര്‍സിലും ഡിപ്പാര്‍ട്ടഡിലുമൊക്കെ തിളങ്ങിയ താരമാണ്..പിടിച്ച് റ്റീച്ചറാക്കിയപ്പോള്‍ ആകെ വശപ്പെശക് തോന്നി. ബാക്കി അഭിനേതാക്കളൊക്കെ വെറും ആവറേജ്. അഭിനയിക്കാനുള്ള ചാന്‍സുണ്ടെങ്കിലല്ലേ വിലയിരുത്തേണ്ടതുള്ളൂ.
ഏതായാലും വളരെ ആലോചിച്ച് ചിന്തിച്ച് പടം പിടിക്കുന്നതായിരിക്കും ശ്യാമളന്റെ ഭാവിക്ക് നല്ലത്. സ്വയം കഥ മെനയാനുള്ള സബ്ജെക്റ്റ് ഇല്ലെങ്കില്‍ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും.
കഥ, തിരക്കഥ, സം‌വിധാനം എല്ലാം മനോജ് നൈറ്റ് ശ്യാമളന്‍ എന്നെഴുതണമെന്ന്‍ എന്തിന് പിടിവാശി? ഇക്കണക്കിന് പോയാല്‍ “പ്രൊഡക്ഷന്‍, കാണി”  എന്നതിനും അദ്ദേഹത്തിന്റെ പേരെഴുതേണ്ടി വരും.

വളരെ നിരാശനും ദുഖിതനുമായ ഒരു ശ്യാമളന്‍ ഫാന്‍.

Advertisements

9 പ്രതികരണങ്ങള്‍ to “ദി ഹാപ്പെനിംഗ്”

 1. കുട്ടിച്ചാത്തന്‍ Says:

  😦

 2. കുഞ്ഞന്‍ Says:

  മാഷെ..

  ശ്യാമളനെ ശ്യാമളയാക്കിയല്ലൊ…. ഇതാ പറയണത് നല്ല മലയാള സിനിമ കാണണമെന്ന് അതും ട്വന്റി 20 പോലത്തെ സിനിമ..!


 3. വിയോജിക്കാനേ കഴിയൂ…
  സിക്സ്ത് സെന്‍സ് ഒരു ഫെയറി ടെയില്‍ കഥ മാത്രം ആയിരുന്നു.
  പിന്നീടങ്ങോട്ട് ആണ് ശ്യാമളന്റെ യഥാര്‍‌ത്ഥ ക്രിയേറ്റിവിറ്റി പുറത്തു വരുന്നത്. ഹാപ്പെനിംഗില്‍ ശ്യാമളന്റെ സമൂഹവിമര്‍ശകന്‍ എന്ന റോള്‍ പൂര്‍ത്തിയാവുന്നു. മോശം റിവ്യൂ കാരണം ഞാന്‍ സിനിമ ആദ്യം കണ്ടില്ല. കൊള്ളാം എന്നു പലരും പറഞ്ഞു കേട്ടാണ് ഹാപ്പനിംഗ് കണ്ടത്… ശ്യാമളന്റെ സിനിമയുടെ രാഷ്റ്റ്രീയം മനസിലാക്കാന്‍ ഒരു പക്ഷേ ഒന്നിലധികം തവണ കാണേണ്ടി വരുമെന്നു തോന്നുന്നു. ശ്യാമളന്റെ ഗ്രാഫ് മുകളിലോട്ട് തന്നെ സംശയം വേണ്ട.

  ഒരു ടിപ്പിക്കല്‍ ഹോളിവുഡ് മസാല സിനിമയെ അളക്കുന്ന അതേ കോല്‍ ഉപയോഗിച്ച് ശ്യാമളന്‍ സിനിമകള്‍ അളക്കാന്‍ കഴിയും എന്നു തോന്നുന്നില്ല….

 4. suneera Says:

  Are you writting MalayaaLam?
  kashTam!

 5. suneera Says:

  Are you writing MalayaaLam?
  KashTam!
  You created EngLaalam!

 6. aravind Says:

  ക്ഷമിച്ചാലും സുനീറാ.
  പതിനഞ്ച് മിനിട്ടില്‍ കൂടുതല്‍ എടുത്തെഴുതുന്നതൊന്നും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കില്ല. ഓഫീസില്‍ നിന്നാണ് എഴുത്ത്. സത്യമായും മനസ്സില്‍ തോന്നുന്നത് പോലെ അങ്ങെഴുതുന്നു, രണ്ടാമത് വായിച്ച് നോക്കാറു പോലുമില്ല. ഇംഗ്ലീഷ് പദങ്ങളുടെ തതുല്യമായ മലയാള പദങ്ങള്‍ ഓര്‍മ വരാത്തത് കൊണ്ട് മാത്രമാണ് അത് ഉപയോഗിച്ചിരിക്കുന്നത്. ഒന്നാലോചിക്കാന്‍ സമയം അനുവദിക്കുന്നില്ല. മാപ്പ്. 😦

 7. Sarija N S Says:

  ശ്യമളന്‍ ചിത്രങ്ങളില്‍ എനിക്ക് ഇഷ്ടപ്പെട്ട രണ്ടു ചിത്രങ്ങള്‍ സിക്സ്ത് സെന്‍സും സൈന്‍സും ആണ്. ഇംഗ്ലീഷ് സിനിമയുടെ ദൃശ്യ ഭീകരതെയെ ഒരു പരിധി വരെ ഒഴിവാക്കി നിര്‍ത്തിയ ഈ ചിത്രങ്ങള്‍ വേറിട്ടൊരനുഭവം പ്രേക്ഷകനു നല്‍കുന്നു. ഹാപ്പനിംഗ് കണ്ടില്ല,ഈ റിവ്യൂ വായിച്ച സ്ഥിതിക്ക് കാണണോ വേണ്ടയോ എന്നൊരു സംശയം 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: