മും‌ബൈയും ദോസ്താനയും

ഡിസംബര്‍ 18, 2008

images11മും‌ബൈ മേരി ജാന്‍ എന്ന പടം അതിന്റെ പ്രൊമോസ് കാണുമ്പോള്‍ തന്നെ കാണണം എന്നു കരുതിയതാണ്. കഴിഞ്ഞയാഴ്ച റ്റി വി യില്‍ വന്നപ്പോഴേ കാണാന്‍ സാധിച്ചുള്ളൂ.
7/11 നില്‍ മുംബൈയില്‍ തീവ്രവാദികള്‍ നടത്തിയ ട്രെയിന്‍ സ്ഫോടനങ്ങളാണ് ഇതിന്റെ തീം.
അഞ്ചു വ്യക്തികളുടെ ജീവിതം ഈ സ്ഫോടനത്തിന് മുന്‍പും പിന്‍പും എങ്ങിനെ പോകുന്നു എന്നതാണ് കഥാതന്തു.
തരക്കേടില്ലാതെ വളരെ സറ്റിലായ ഒരു മെസ്സേജ് നല്‍കാന്‍ ഈ ചിത്രത്തിനു സാധിക്കുന്നുണ്ട്. ഫുഡ് ചെയിന്‍ പോലെ ഇന്ത്യന്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന ഫസ്ട്റേഷന്‍ ചെയിന്‍, അതിന്റെ കണ്ണികള്‍, സിനിമ കാണുന്നത് പോലെ സമൂഹത്തെ നോക്കികാണുന്ന നിര്‍‌വ്വികാരനായ ഉദ്യോഗസ്ഥര്‍, എവിടെയും വിവേചനത്തിന് ഇരയാകുന്ന താഴേത്തട്ടുകാര്‍, എന്തും വിറ്റു കാശാക്കുന്ന മീഡിയ, രാജ്യസ്നേഹമുള്ളവരെപ്പോലും മനസ്സ് മടുപ്പിച്ചെടൂക്കുന്ന വ്യവസ്ഥിതി, കെടുകാര്യസ്ഥത, ഇതെല്ലാം ഈ സിനിമയില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.
അതാണ് ഈ സിനിമയുടെ ദോഷവും. എല്ലാം കൂടെ ഒരു മിക്സ് ആണ്. അവസാനം ഒന്നും ഒന്നിലും കണ്‍‌വേര്‍ജ് ചെയ്യാതെ സമാന്തരങ്ങളായി തന്നെ തീരുന്നു. ഒരു തീമില്‍ ഊന്നി കഥപറയുകയോ പാരലല്‍ ത്രെഡുകള്‍ മനോഹരമായി യോജിപ്പിക്കുകയോ ആവാമായിരുന്നു.
എനിക്ക് ഇഷ്ടപ്പെട്ടത്  സോഹാ അലി ഖാന്റെ പത്രപ്രവര്‍ത്തകയുടെ കഥയാണ്. താജ് ആക്രമണത്തിന് ശേഷം മീഡിയ നടത്തുന്ന ഇന്‍സെ‌ന്‍സിറ്റീവ് സെന്‍സേഷണലിസത്തെക്കുറിച്ച് പല ചര്‍ച്ചകളും നടക്കുകയുണ്ടായി. ഈ സിനിമയില്‍ സോഹാ അലി ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സംഭവിക്കുന്നത് മീഡിയകളില്‍ അല്പം എതിക്സ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതക്ക് അടിവരയിടുന്നു. പരേഷ് റാവലിന്റെ പോലീസ് കോണ്‍സ്റ്റബിള്‍ ആണ് തിളങ്ങിയ മറ്റൊരു താരം. പഞ്ച് ഡയലോഗുകള്‍ എല്ലാം അദ്ദേഹത്തിനാണ്. കാണികളൂമായി സം‌വദിക്കുന്നതും, സിനിമയുടെ കാതല്‍ വ്യക്തമാക്കുന്നതും ഈ കഥാപാത്രം തന്നെ. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ബാക്കിയെല്ലാവരും ശരാശരി പ്രകടനം മാത്രം.
അത്യാവശ്യം തരക്കേടില്ലാത്ത പടം, ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ പ്രസ്ക്തിയുള്ളത് തന്നെ. ചോരയോ വയലന്‍സോ കാതടപിക്കുന്ന ഡയലോഗ് വര്‍ഷമോ ഇല്ലാതെ പറയാനുള്ളത് അത്യാവശ്യം വൃത്തിയായി പറഞ്ഞിരിക്കുന്നു. റ്റി വിയില്‍ കാണാന്‍ പറ്റിയ പടം.

ദോസ്താന

images2ഇതിനൊക്കെ അഭിപ്രായം എഴുതണോ എന്ന് കരുതിയതാണ്. എന്നാലും എഴുതിയേക്കാമെന്ന് വെച്ചു. കരണ്‍ ജോഹാറിന്റെ ഏറ്റവും പുതിയ പ്രൊഡക്ഷനാണ് അഭിഷേക് ബച്ചനും ജോണ്‍ അബ്രഹാമും സ്വവര്‍ഗ്ഗ സ്നേഹികളായി അഭിനയിക്കുന്ന ദോസ്താന. കണ്ടത് പ്രമേയത്തിലെ വ്യത്യസ്തത മൂലവും, അത് കോമഡി ആണെന്ന് അറിയാവുന്നത് കൊണ്ടും-അല്ലാതെ മറ്റൊരു ബ്രോക്ക് ബായ്ക് മൊഉന്റന്‍ പ്രതീക്ഷിച്ചല്ല.
ലൈറ്റ് എന്റര്‍റ്റൈന്‍‌മെന്റ് പ്രതീക്ഷിച്ചു വരുന്നവരെ ഇത് ഒട്ടും നിരാശപ്പെടുത്തില്ല.
എത്ര മസിലു പിടിച്ചിരുന്നിട്ടും (ബ്ലോഗില്‍ ബുജി അല്ലെങ്കിലും, വീട്ടില്‍ അതാ ഇമേജ്..ബൈസിക്കിള്‍ തീവ്‌സും, മോട്ടര്‍സൈക്കിള്‍ ഡയറീസ് ഒക്കെയേ ഇഷ്ടെപ്പെടൂ!) ഒന്നോ രണ്ടൊ സീനുകളില്‍ ചിരിച്ചു പോയി.
അഭിഷേകും ജോണും നന്നായി അഭിനയിച്ചിരിക്കുന്നു. അഭിഷേക് ആണ് മെച്ചം-ദിലീപിന്റെ ചാന്ത് പൊട്ട് അഭിഷേക് കണ്ടിരുന്നെങ്കില്‍ ഇതിലും തമാശയാക്കുമായിരുന്നു. ജോണ്‍ എബ്രഹാമിന്റെ മുഖത്തെ സ്ഥായിയായ “ശവഭാവം” ഈ സിനിമയില്‍ ഇല്ല. ബോഡി അപാരം. സുന്ദരം. ജോണിന്റെ വേഷം എല്ലാം തനി ഗേ സ്റ്റൈല്‍ ആണ്. മനപ്പൂര്‍‌വ്വം കോസ്റ്റ്യൂം ഡയറക്റ്റര്‍ ചെയ്തതാണെന്ന് തോന്നുന്നില്ല. ബോളിവുഡിലെ നായകന്മരുടെ സിനിമാ വേഷങ്ങള്‍ തനി “ഗേയിഷ്” ആണ്.സല്‍മാന്‍ ഖാന്‍ അകത്ത് ഒന്നും ധരിക്കാതെ പിങ്ക് കോട്ട് മാത്രമിട്ട് ചെസ്റ്റ് കാണിച്ച് വരുന്നത് കണ്ടാല്‍…ഇതൊക്കെ എന്ത് സ്റ്റൈല്‍ ആണ് !
അതു പോട്ടെ, ദോസ്താന തരക്കേടില്ലാത്ത ഒരു രസികന്‍ പടം ആണ്. വലുതായി ഒന്നും പ്രതീക്ഷിക്കേണ്ട. രണ്ടാം പകുതിയിലെ വലിച്ചു നീട്ടല്‍ അരോചകം. ബോബി ഡിയോളും പ്രിയങ്കയും നന്നായിരിക്കുന്നു. ബൊമാന്‍ ഇറാനി അനാവശ്യം. തനി തറ ഹിന്ദി ലവ് സ്റ്റോറികളെക്കാള്‍ എന്തു കൊണ്ടും മെച്ചം. കരണ്‍ ജോഹാറിന്റെ കുച്ച് കുച്ച് ഹോത്താ ഹെ തുടങ്ങിയ തനി പൊട്ടപ്പടങ്ങളേക്കാള്‍ വളരെ നല്ലത്.
കാണണമെങ്കില്‍ കാണുക, പ്രത്യേകിച്ച് ഗേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ദഹനക്കേടില്ലാത്തവര്‍ക്ക്  അല്പം ചിരിക്കാനുള്ള വക തരുന്നു ഈ പടം.

എങ്കിലും ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഗേ എന്നാല്‍ നമുക്കൊക്കെ തമാശ! അവരും മനുഷ്യരല്ലേ? എന്റെ ക്ലാസ്സില്‍ രണ്ട് ഗേകള്‍ ഉണ്ട്..ഉയര്‍ന്ന പൊസിഷനില്‍ (തെറ്റിദ്ധരിക്കരുത്) ഉള്ളവര്‍. കൊഞ്ചിക്കുഴയലോ, നുള്ളലോ ഒന്നും ഞാന്‍ കണ്ടിട്ടില്ല..അബ്‌സൊല്യൂട്ടിലി നോര്‍മല്‍.

ഇത്തരം സിനിമകള്‍ കണ്ട് തീയറ്ററുകള്‍ ആര്‍ത്തു ചിരിക്കുമ്പോള്‍ നമുക്കിടയിലുള്ള ഇവര്‍ക്ക് തോന്നുന്നതെന്താകും? സ്വയം പുശ്ചമോ? സമൂഹത്തോട് ദേഷ്യമോ? നിരാശയോ? സങ്കടമോ? ആ!

Advertisements

3 പ്രതികരണങ്ങള്‍ to “മും‌ബൈയും ദോസ്താനയും”

 1. Anna Says:

  മുംബൈ മേരി ജാന്‍ കണ്ടിട്ടില്ല, ഇന്നു തന്നെ പറ്റുമെങ്കില്‍ കാണും, A Wednesday കണ്ടു ഇഷ്ടമായി, ദോസ്താന പ്രൊമോസ് കണ്ടു മോഹിച്ചു തിയ്യറ്ററില്‍ പോയി കണ്ടതാണു, ചിരിച്ചു ചില രംഗങ്ങളിലൊക്കെ, ഗേയ്സു ആണെങ്കിലും അവരെപ്പോലെ രണ്ടു കൂട്ടുകാരുണ്ടായിരുന്നെങ്കില്‍ എന്നു വിചാരിച്ചൂ 🙂

 2. anony Says:

  പുശ്ചത്തിനും ദേഷ്യത്തിനും ഒക്കെയും മുന്നേ വരുന്നത് സങ്കടമാണു് അരവിന്ദാ.. സങ്കടം.. ഒരു ദിവസം മുന്പ് വരെ തോളിൽ കയ്യിട്ട് നടന്നിരുന്ന, അടുത്തടുത്ത് ഒരേ പായിൽ കിടന്നുറങ്ങിയ കൂട്ടുകാർ വേറെ വീടന്വേഷിക്കുമ്പോൾ, ഒരേ പാത്രത്തിൽ നിന്നുണ്ടവർ ഒന്നിച്ച് കഴിക്കാന്‍ വിസമ്മതിക്കുമ്പോൾ, ഒരു തേങ്ങലാണു് ഉള്ളിൽ നിന്ന് പുറത്ത് ചാടാന്‍ തുടങ്ങുന്നത്.. എല്ലാം കഴിഞ്ഞ് ഒറ്റയ്ക്കാകുമ്പോൾ കരയാനായി ആ തേങ്ങലും മാറ്റിവയ്ക്കുകയാണു പതിവ്.. കരയുമ്പോഴെല്ലാം ദൈവത്തിനോട് ഒരിത്തിരി പരാതി പറയാനും സമയം മാറ്റിവയ്ക്കുന്നു..

  ഒരവകാശവും വേണമെന്ന് ആഗ്രഹിക്കുന്നില്ലാ.. ആരെയും മുറിവേല്പിക്കാനും ഇഷ്ടപ്പെടുന്നില്ലാ.. സ്വൈരമായി ഒറ്റയ്ക്ക് ജീവിക്കാനെന്കിലും അനുവദിക്കു ..

  നന്ദി അവരും മനുഷ്യരല്ലേ എന്ന് ചിന്തിക്കാന്‍ തോന്നിയതിനു്

 3. Aravind Says:

  Anoni 😦

  http://www.news24.com/News24/World/News/0,,2-10-1462_2444004,00.html

  Hopefully the world will grow faster.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: