എ ആര്‍ റഹ്‌മാന്‍

ഫെബ്രുവരി 17, 2009

എ ആര്‍ റഹ്‌മാനെ എന്റെ സ്വന്തം ആളാണെന്ന് കരുതി/പറഞ്ഞ് നടന്ന ഒരു കാലമുണ്ടായിരുന്നു.

നവോദയയില്‍ ആദ്യമായി റോജയുടെ കാസറ്റ് വാങ്ങി ചെന്നത് ഞാനായിരുന്നല്ലോ-അത് പുല്ലാട്ടെ രാജേട്ടന്റെ കൈയ്യില്‍ നിന്ന് അടിച്ച് മാറ്റിയതായിരുന്നെങ്കിലും!
റോജ നവോദയയില്‍ ഇന്‍‌സ്റ്റന്റ് ഹിറ്റായി. കൂട്ടത്തില്‍ ഈ പുതിയ മ്യൂസിക് സം‌വിധായകനെ “കണ്ടു പിടിച്ച്” സ്കൂളില്‍ കൊണ്ടു വന്നത് അരവിന്ദാണെന്ന ഒരു വെയിറ്റും എനിക്ക് കിട്ടി – എന്നു വെച്ചാല്‍ ആ റ്റൈമില്‍ മണിരത്നത്തിന് മോളീവുഡ്ഡില്‍ കിട്ടിയ അത്രേം
-ഇത്തിരി കൂടിപ്പോയോ? നമ്മടെ സ്കൂള്, കുട്ട്യോള്, പെണ്‍‌കുട്ട്യോള് ആ ഒരു സെറ്റപ്പില്‍.

ജെന്റില്‍മാന്റെ കാസറ്റ് തിരൂരില്‍ നിന്ന് അജയന്‍ കൊണ്ടുവന്നത് നമുക്ക് ഒരു ക്ഷീണമായെങ്കിലും അടുത്ത പ്രാവശ്യം ഗുരുവായൂരില്‍ പോയപ്പോള്‍ കാതലന്‍ ഇറക്കി ഞാന്‍ ഗംഭീരമായ തിരിച്ചു വരവ് നടത്തി (കാതലന്‍ വാങ്ങിച്ചിട്ട് അന്‍‌പത് രൂപാ കൊടുത്തപ്പോള്‍ ആ കടക്കാരന്‍ എനിക്ക് എഴുപത് രൂപ തിരിച്ചു തന്നു. ഒന്നു ഞെട്ടിയ ഞാന്‍ മനസാന്നിദ്ധ്യം വീണ്ടെടുത്ത് വേറെ കടേല്‍ പോയി ഒരു കാസറ്റൂടെ വാങ്ങി-മെയ്‌മാതം ആയിരുന്നോ എന്നു സംശയം?)
അവസാനം വന്നു വന്ന് അവധി കഴിഞ്ഞു വരുമ്പോള്‍ കുട്ടികള്‍ മാത്രമല്ല ചില ടീച്ചേര്‍‌സും ചോദിച്ചു തുടങ്ങി – അരവിന്ദാ പുതിയ പാട്ട് വല്ലതുമുണ്ടോ എന്ന്! അതും എ ആര്‍ റഹ്‌മാന്റെ. എന്നോട്. ശോ!.
അങ്ങനെ എത്രയെത്ര എ ആര്‍ റഹ്‌മാന്റെ കാസറ്റുകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നു!

വണ്ടിചോലൈ ചിന്നരാസു മുതലായ അധികമാരും ആയിടെ കേട്ടിട്ടില്ലാത്ത കാസറ്റുകളും എനിക്ക് കിട്ടിയിരുന്നിരുന്നു,
അതു വെച്ച് എ ആര്‍ റഹ്‌മാന്റെ മലപ്പുറത്തെ ലോക്കല്‍ ഗാര്‍‌ഡിയന്‍‍ എന്നൊരു സ്ഥാനം ആരാധനാ ഭാവത്തോടെ കൂട്ടുകാര്‍ തന്നിരുന്നു-
ഡിഗ്രിക്കു പഠിച്ചിരുന്ന പുല്ലാട്ടെ രാജേട്ടനു സ്തുതി.

പിന്നെ എത്രയെത്ര പാട്ടുകള്‍…

പിന്നെയെപ്പോഴോ റ‌ഹ്മാനെ അത്രക്കങ്ങട് പിടിക്കാതെയായി. എല്ലാ പാട്ടുകളിലും ആ ഫൈന്‍ ടച്ച് ഇല്ലാതെ വന്നു. സറ്റിലായി ഓരോ ഇന്‍‌സ്റ്റ്റമെന്റും ചിലപ്പോള്‍ ഒരിക്കല്‍ മാത്രം, ഒരു സെക്കന്റ് മാത്രം ഉപയോഗിക്കുന്ന ആ രീതി മോശം വന്നു.
എല്ലാത്തിലും കുറേ അല‌ര്‍ച്ച, ആ ആ ആ എന്ന ഓലിയിടല്‍, ഡപ്പാം കുത്ത് പോലെ ഡ്രംസ്, ആകെ ബഹളമയം.
എ ആര്‍ റഹ്‌മാനും ലക്ഷ്മികാന്ത് പ്യാരിലാലും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത അവസ്ഥ.
അവിടെയും ഇവിടെയും നല്ല പാട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഓന്‍ ആന്‍ ആവറേജ് ക്വാളിറ്റി കുറഞ്ഞു. എ ആര്‍ റഹ്‌മാന്റെ കാലം കഴിഞ്ഞെന്ന് കരുതി, നല്ല മ്യൂസിക്കിനു വേണ്ടി അലഞ്ഞു.

പക്ഷേ ഈയിടെ എ ആറിന്റെ രണ്ട് മൂന്ന് എണ്ണം പറഞ്ഞ പാട്ടുകള്‍ കേട്ടു- ഹൃദ്യം, സുന്ദരം, സുരഭിലം. പണ്ട് കാതലനിലെ ഉര്‍‌വ്വശീ റ്റൈപ്പില്‍ നിന്നും ആള്‍ എത്രയോ മുന്നോട്ട് പോയിരിക്കുന്നു എന്നു തെളിയിക്കുന്ന ശ്രവണമധുരമായ ഗാനങ്ങള്‍.

അരവിന്ദ്സ് റോഡ് ട്രിപ്പ് റ്റോപ്പ് ഫൈവ് എന്ന കാറില്‍ കേള്‍ക്കാന്‍ പാകത്തിനുള്ള പാട്ടുകളുടെ ആദ്യ ലിസ്റ്റ്.

ഇപ്പോഴത്തെ എന്റെ ഫേവറിറ്റ്സ് :
1.ഡല്‍ഹി സിക്സ് : ദില്‍ ഗിരാ കഹി പര്‍ ദഫതന്‍ (ഇതിന്റെ താളം…സൂപ്പര്‍‌ബ്ബ്)
2.ഗജനി : കൈ സെ മുജ്ജേ തു മില്‍ ഗയി (ഈയൊരോറ്റ പാട്ടേ അതില്‍ കൊള്ളാവുന്നതായി തോന്നിയുള്ളൂ എങ്കിലും ഇത് ധാരാളം!)
3.ഡല്‍ഹി സിക്സ് : ഗെന്‍ഡാ ഫൂല്‍ (ഇതിലെ ബീറ്റ് തുടങ്ങുമ്പോള്‍ അച്ചൂന്റെ ഒരു കുണുക്കമുണ്ട്)
4.ഡല്‍ഹി സിക്സ് : മസ്സക്കലി
5.കണക്ഷന്‍സ് : മന് ചന്ദ്രെ.(ബാക്കി എല്ലാ പാട്ടും ഈ ആല്‍‌ബത്തിലെ വെറും തറ എന്ന് തോന്നി. കാശ് പോയത് മിച്ചം) എ ആര്‍ റഹ്‌മാന്‍ പൂ‌ര്‍‌വ്വാധികം ഭംഗിയോടെ തിരിച്ചു വരുന്നത് കാണുമ്പോള്‍ പഴയ “ലോക്കല്‍ ഗാര്‍ഡിയന്‍” ആയ എനിക്കൊരു സന്തോഷം.

(ഈ വേര്‍ഡ് പ്രസ്സ് ഉണ്ടാക്കിയോനാരാ? സമയമില്ലാത്ത സമയത്ത് ഒരു ചിത്രം അപ്‌ലോഡ് ചെയ്യാന്‍ നോക്കീട്ട് അര മണിക്കൂറായി.എവടെ!
അപ്‌ലോഡ് ചെയ്തു കഴിഞ്ഞ് പോസ്റ്റിലിട്ടാല്‍ – ഠിം. സ്ക്രീനില്‍ വെള്ള മാത്രം! ഇവനൊക്കെ ഇതും തുറന്ന് വെച്ച് കെടന്നുറങ്ങുവാണോ? ഡേഷുകള്.)

Advertisements

6 പ്രതികരണങ്ങള്‍ to “എ ആര്‍ റഹ്‌മാന്‍”

 1. Siju Says:

  പണ്ട് കാതലനും രംഗീലയുമൊക്കെ ഇറങ്ങിയപ്പോഴുള്ള ആ ഒരിത് പോയെങ്കിലും അങ്ങേര്‍ ഒരു ലെജന്‍ഡ് തന്നെയാ..

  മസക്കലിയാ എന്റെ ഹലോട്യൂണ്‍

  “കാശ് പോയത് മിച്ചം”

  ശരിക്കും കാശ് കൊടുത്തു വാങ്ങിയോ..

 2. Meenakshi Says:

  എ.ആര്‍.റഹ്മാന്‍ തണ്റ്റെ പഴയ സ്റ്റൈലില്‍നിന്നും വളരെയേറെ മുന്നോട്ട്‌ പോയിട്ടുണ്ട്‌ എന്നത്‌ ഒരു സത്യംതന്നെ. കാതലിനിലെയും , ജെണ്റ്റില്‍മാനിലെയും പോലെ ടൈപ്പ്‌ ഐറ്റെംസ്‌ മാത്രം ചെയ്ത്‌ റഹ്മാന്‍ മുന്നോട്ട്‌ പോയിരുന്നെങ്കില്‍ റഹ്മാനെന്ന മ്യുസിക്‌ ഡയറക്ടര്‍ എന്നേ വിസ്മൃതിയിലായേനെ. അദ്ദേഹത്തിണ്റ്റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളിലും മിനിമം ഒരു നല്ല മെലഡിയെങ്കിലും ഉണ്ടായിരിക്കും എന്നത്‌ അദ്ദേഹത്തിണ്റ്റെ വര്‍ക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഓസ്കാര്‍ വരെ അദ്ദേഹത്തിന്‌ എത്താന്‍ കഴിഞ്ഞത്‌ ക്രിയേറ്റിവിറ്റിയില്‍ അദ്ദേഹം പുലര്‍ത്തിവരുന്ന വൈവിദ്ധ്യം ഒന്നു കൊണ്ട്‌ മാത്രമാണ്‌. അല്ലാതെ അദ്ദേഹത്തിണ്റ്റെ സംഗീതത്തിന്‌ നിലവാരതകര്‍ച്ച നേരിട്ടിരുന്നു എന്ന വാദത്തോട്‌ യോജിക്കാന്‍ കഴിയുന്നില്ല.


 3. മീനാക്ഷിയുടെ കമന്റിനു താഴെ ഒരൊപ്പ്


 4. ഒരു പക്ഷേ ബഹുജനം പലവിധം എന്നായത് കൊണ്ടാകും.
  കഴിഞ്ഞ കുറേ വര്‍ഷത്തിനിടക്ക് എ ആര്‍ ചെയ്ത പല തമിഴ് മൂവീസും (രജനീകാന്ത് സ്റ്റാറര്‍ അടക്കം) വളരെ മോശമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
  ഹിന്ദിയില്‍ താരതമ്യേനെ മെച്ചമായിരുന്നു എങ്കിലും, പല പാട്ടുകളും എന്തോ എത്ര കേട്ടിട്ടും ഇഷ്മ‌മായേയില്ല. പത്ത് പാട്ടിടുമ്പോള്‍ ഒരു പാട്ട് നന്നാക്കാന്‍ എ ആര്‍ വേണ്ടല്ലോ.
  വളരെ സബ്‌ജക്റ്റീവ് ഒപീനിയന്‍ ആണ്.


 5. രജനി മൂവീസില്‍ റഹ്മാന്‍‌ജീ പലപ്പോഴും ജനപ്രിയസം‌ഗീത ചേരുവകള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ… ദാറ്റ്സ് വൈ…

  മൂന്ന്-നാല് വര്‍ഷം മുന്‍പ് ഇറങ്ങിയ രംഗ് ദേ ബസന്തി ഒക്കെ അതിനു മുന്‍പ് വന്ന മറ്റേതിനേക്കാളും നല്ലതായിരുന്നില്ലേ? കാതലന്‍ – ജെന്റില്‍മാന്‍ യുഗത്തില്‍ നിന്നും മാറി, സിനിമയുമായി കൂടുതല്‍ ഇഴുകിച്ചേരുന്ന സംഗീതമാണ് ഇപ്പോല്‍ അദ്ദേഹം ചെയ്യുന്നത്.

  രംഗ് ദേ ബസന്തി കാണുമ്പോള്‍ പാട്ടുകള്‍ മുന്‍പ് കേട്ടിരുന്നില്ല. സിനിമയ്ക്കിടയില്‍ പാട്ട് എപ്പോല്‍ വന്നു പോയി എന്നൊന്നും അറിഞ്ഞില്ല….. അത്രക്കും സബ്ജക്റ്റുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു.. അങ്ങിനെ വേണം സിനിമാസംഗീതം…..( വ്യക്തിപരമായ അഭിപ്രായങ്ങള്‍)

 6. wakaari Says:

  ആ പാട്ടെല്ലാം പകര്‍പ്പവകാശം ലംഘിച്ചു-ദുഷ്ട്

  ഡല്‍ഹ്യാറിലെ വേറേ ചില പാട്ട്‌സും ഇഷ്ടമായി.

  ഡാങ്സ്സ്


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: