ബാലന്‍‌ ബാര്‍ബര്‍ (ബില്ലു ബാര്‍ബര്‍ മലയാളം)

ഫെബ്രുവരി 27, 2009

വലിയ പ്രതീക്ഷകളോടെയാണ് ഈ പടം കാണാനിരുന്നത്.

സത്യം പറയട്ടെ, ഒട്ടും ഇഷ്ടപ്പെട്ടില്ല-അവസാനം മമ്മൂട്ടി നടത്തുന്ന ഒറ്റയാള്‍ റെസ്ക്യൂ അറ്റെം‌പ്റ്റ് ഒഴിച്ചാല്‍!

തികച്ചും കൃതിമത്വം നിറഞ്ഞ കഥയും ചുറ്റുപാടും.

പഴയ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് പടങ്ങളാണെന്ന് പ്രേക്ഷകരെ ‘തെറ്റിദ്ധരിപ്പിക്കാന്‍’ ഒരു ചായക്കട, നാടന്‍ വേഷത്തില്‍ മാമുക്കോയ, പട്ടിക്കാട് പ്രദേശം ഇതൊക്കെ മതിയോ?

അഴകിയ രാവണനില്‍ പണക്കാരനായ കൂട്ടുകാരന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുമ്പോള്‍ ടെയ്‌ലറായ സുഹൃത്തിനെ ഒപ്പം കൂട്ടുന്നു. ആ പടത്തിന്റെ ചെറിയ ഒരു ഭാഗം തിരിച്ചിട്ടിരിക്കുന്നതായേ എനിക്ക് തോന്നിയുള്ളൂ. 

പുല്ലു പോലെ ഊഹിക്കാന്‍ പറ്റുന്ന അവസാന രംഗം ആശയ ദാരിദ്യം കാരണമാകാം.

അശോക് രാജ് മമ്മൂട്ടിയായത് കൊണ്ട് നല്ലവനാണ് , അവസാനം അരുതാത്തത് ഒന്നും സംഭവിക്കില്ല, എന്ന് സംശയിക്കേണ്ട കാര്യമേയില്ലല്ലോ. കൂടാതെ കഥയിലൊരിടത്തും “ഇനി ബാലന്‍ പുളുവടിച്ചതാണോ?” എന്നൊരു സംശയം കാണികള്‍ക്ക് വരുന്നതേയില്ല. അപ്പോള്‍ ഊഹം ശരിയാണോ അല്ലിയോ എന്നൊരു നേര്‍ത്ത സസ്‌പെന്‍സ് മാത്രം. എനിക്ക് ശരിക്കും ബോറടിച്ച് എഴുന്നേറ്റ് പോകാന്‍ തോന്നാഞ്ഞത് കുറേ നാളായി ഒരു സിനിമയും കാണാഞ്ഞത് കൊണ്ടാവാം.

വേറേയുമുണ്ട് പോരായ്മകള്‍.

മീന- നമ്പര്‍ വണ്‍ മിസ്കാസ്റ്റ്.  ഈ ഡബ്ബിംഗ് ശബ്ദം കേട്ട് മടുത്തു. മലയാളത്തില്‍ ആകെ ഒരു സ്ത്രീയേയുള്ളോ നായികമാര്‍ക്ക് ഡബ്ബ് ചെയ്യാന്‍? ഛേ!

പിന്നെ മീനയുടെ ഉജാല പരസ്യം പോലെയുള്ള വസ്ത്രങ്ങള്‍…, നാടന്‍ കോഴികളുടെ ഇടയില്‍ വൈറ്റ്‌ലഗോണ്‍ പൂവന്‍ നില്‍ക്കുന്നത് പോലെ മീന സിനിമയിലെ ചുറ്റുവട്ടങ്ങളില്‍ നിന്നും ഭയങ്കര കോണ്‍‌ട്രാസ്റ്റ് അടിച്ചു നില്‍ക്കുന്നു.

ബാലനുമുണ്ട്, അശോക്‌രാജിന്റെയത്രയും പുത്തന്‍ വസ്ത്രങ്ങള്‍. ഇതൊക്കെ എനിക്ക് കല്ലുകടിയായി. ദാരിദ്ര്യം ആണെന്ന് വേറുതേ പറഞ്ഞാല്‍ മതിയോ? കണ്ടാല്‍ തോന്നണ്ടേ?

കൃതിമത്വം നിറഞ്ഞ സലിം‌കുമാറീന്റെ കവി, രാഷ്ട്രീയക്കാരന്‍ (ആഗോളീകരണം പറയല്‍, മുടി വെട്ടല്‍ താമാശ..കഷ്ടം), മാമുക്കോയ, ഇന്നസെന്റ്, കോട്ടയം നസീര്‍ എല്ലാവരും മടുപ്പിക്കുന്നു.

കൂട്ടത്തില്‍ ഭേദം സുരാജ് വെഞ്ഞാറന്മൂട്. പച്ചക്കറിക്കടയില്‍ ചെന്ന് കാപ്സിക്കം ഉണ്ടോ എന്നൊക്കെ ചോദിച്ചത് ചിരി വരുത്തി. പിന്നെ ആകെ കൂടി ഒന്നു പുഞ്ചിരിച്ചത്  അഗസ്റ്റിനെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി പൂട്ടുന്ന രം‌ഗം ഓര്‍ത്താണ്.

ജഗതിയുടെ കഥാപാത്രം, വല്ല അന്ധവിശ്വാസത്തിന്റെ പുറത്തും സം‌വിധായകന്‍ അങ്ങേരെ കൊണ്ട് ചെയ്യിപ്പിച്ചതാകാനാണ് വഴി.

മുകേഷിന്റെ കഥാപാത്രം എന്തിനാണാവോ! പരിവട്ടം പറയുന്ന മാഷടെ വേഷവിധാനം അപാരം. ലിവൈസ് ഷര്‍‌ട്ടൊക്കെയാണ്.

ശ്രീനിവാസന്റെ  അഭിനയമൊക്കെ ഒരു വഴിക്കായിരിക്കുന്നു. എന്തോ ആ വേഷവും വീങ്ങിയ മുഖഭാവങ്ങളും ഒട്ടും സുഖിച്ചില്ല.

ആകെയൊരു സില്‍‌വര്‍ ലൈനിംഗ് മമ്മൂട്ടിയുടെ പ്രകടനമാണ്. പ്രത്യേകിച്ച് ആ സ്പീച്ച്.

എന്തിറ്റാ ഗെറ്റപ്പ്! നല്ല പെര്‍‌ഫോര്‍മന്‍സ് ആയിരുന്നു. ചെറിയ നേരമേയുള്ളെങ്കിലും മമ്മൂട്ടി ഭംഗിയാക്കി.

എന്നാല്‍ ഇത്രയും പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനം കാണുമ്പൊള്‍ ഒന്നു കെട്ടിപ്പിടിക്കുന്നു പോലുമില്ല അശോക്‌രാജ്!  രണ്ടു ഡയലോഗ് വിട്ടിട്ട് കാറില്‍ കേറി ഒറ്റാ പോക്ക്! അതും അത്ഭുതകരമായി തോന്നി.

അരോചകമായി തോന്നുന്ന ‘കോമഡി’ മ്യൂസിക്, കോട്ടയം നസീറീന്റെ മിമിക്രി റ്റൈപ്പ് ചറപറ സം‌സാരം…ഈച്ചപ്പന്റെ അമിത പ്രയോഗം….എന്തിനേറെ പറയുന്നു, പഴയ പടം പോലെയായിരിക്കുമെന്ന് കരുതി ഇരുന്നതാണ്. അമ്പേ നിരാശനായി. യേസ് യുവര്‍ ഓണര്‍ എന്ന പാട്ട ഇതിലും ഭേദമായിരുന്നു എന്നു തോന്നുന്നു (റിലേറ്റീവ്‌ലി)

പിന്നെ, മലയാളസിനിമ ചവച്ചു തുപ്പി ചണ്ടിയാക്കിയ ഒരു കോവിലകം, തമ്പുരാന്‍, കടന്നു വരുമ്പോള്‍ എപ്പോളും വീണ കൊണ്ട് മ്യൂസിക് കേള്‍ക്കുന്ന തമ്പുരാട്ടി, തറവാട്ട് മഹിമ, ഒരു വില്ലന്‍ കഥാപാത്രം ഇതൊന്നും ഇല്ലാത്തത് കൊണ്ട് അത്രയും ഭേദം.

ബില്ലു ബാര്‍ബര്‍ കാണുന്നില്ലെന്ന് വെച്ചു. ഹാള്‍ മാര്‍ക്ക് ചാനലിലോ മറ്റോ ഒരു റ്റെലിഫിലിം പോലെ കാണിക്കാവുന്ന ഒരു കഥ സിനിമയാക്കിയതും അത് വിജയിച്ചതും മലയാള സിനിമയിലെ ഇപ്പോഴത്തെ പടങ്ങളുടെ റിലേറ്റീവ് ക്വാളിറ്റി കൊണ്ടാണെന്ന് കരുതുന്നു.

ശ്രീനിവാസന്റെ ഈ പടം കണ്ടിട്ട്  പുലി ബ്ലോഗേര്‍സ് ആരാധകരുടെ പ്രഷര്‍ കാരണം ചീളു പോസ്റ്റിടുമ്പോള്‍ തോന്നുന്ന ഒരു നീരസം തോന്നി. 🙂

Advertisements

11 പ്രതികരണങ്ങള്‍ to “ബാലന്‍‌ ബാര്‍ബര്‍ (ബില്ലു ബാര്‍ബര്‍ മലയാളം)”


 1. എന്തരണ്ണാ ഇത്രെയും ലേയ്റ്റ് ആയത് ?


 2. വല്ലപ്ലും ഒറിജിനല് കാണണ്ടേ ഗുപ്തരേ?

 3. Vince Says:

  Aravind ente review il njan paranjathum ithokkey thanne!!!


 4. വിന്‍സേ വായിച്ചു.
  🙂

  (ഈ പടം ഇത്ര പഴേതാണെന്ന് അറിഞ്ഞിരുന്നില്ല. ശോ.
  ഈ പോസ്റ്റ് എക്പൈറി ഡേറ്റ് കഴിഞ്ഞതാണെന്ന് പ്രഖ്യാപിക്കുന്നു.
  വെറുതേ സമയം പോയി.)


 5. അരവിന്ദേട്ടാ..

  എനിക്ക് പിടിച്ചത് ഈ ഡയലോഗാ:
  മീന- നമ്പര്‍ വണ്‍ മിസ്കാസ്റ്റ്. ഈ ഡബ്ബിംഗ് ശബ്ദം കേട്ട് മടുത്തു. മലയാളത്തില്‍ ആകെ ഒരു സ്ത്രീയേയുള്ളോ നായികമാര്‍ക്ക് ഡബ്ബ് ചെയ്യാന്‍? ഛേ!
  കാരണം ഭാഗ്യലക്ഷ്മീടെ ശബ്ദം കേട്ടു കേട്ടു ബോറഡിച്ചു…റോമ എന്ന നടിക്ക് ഡബ് ചെയ്യന്നുതാരാണോ..അറു ബോറ്…എന്നാണാവോ നായികമാര്‍ സ്വന്തം തൊണ്ട കൊണ്ട് സംസാരിച്ച് തുടങ്ങുക..ആകെയുണ്ടാരുന്ന മഞ്ചു വാര്യര്‍ വീട്ടിലിരിപ്പും..

 6. Vince Says:

  Manju Warriorudey sound kelkkunnathilum bhedham kavya madhavan swayam dubb cheyyunnatha!!!!


 7. ബില്ലു ബാർബർ ഇതിനെക്കാൾ ഭേദമാണു് അരവിന്ദാ. പ്രത്യേകിച്ചു് ശ്രീനിവാസനെക്കാൾ ഇർഫാൻ ഖാൻ. അയാളുടെ വേഷവും അഭിനയവും സൂപ്പർ. ഷാരുഖ് ഖാന്റെ അവസാനത്തെ പ്രസംഗവും നന്നായി. ഓം‌പുരി ഇന്നസന്റിനെക്കാൾ നന്നായി. മുകേഷിനെ ഒഴിവാക്കി. ബാക്കിയെല്ലാം കണക്കു തന്നെ.

 8. Jayarajan Says:

  “വല്ലപ്ലും ഒറിജിനല് കാണണ്ടേ ഗുപ്തരേ?” ഒറിജിനൽ എവിടെന്ന് കിട്ടി അരവിന്ദ്‌ജീ? ദക്ഷിണാഫ്രിക്കയിൽ ഇതിന്റെ സിഡി ഇറങ്ങിയോ? അതോ ഓൺലൈനോ?


 9. ഈ സിനിമ തിയേറ്ററില്‍ നിന്നാണ് കണ്ടത്…. ബോറടിച്ച് മരിച്ച് പോയി…. കൃത്രിമമായ ഹാസ്യം… ഇന്നസെന്റും കലാഭവന്‍ നസീറും ഒക്കെയുള്ള രംഗങ്ങള്‍ ഹോ… ടെറിബിള്‍…

  ഇമ്മാതിരി സിനിമകള്‍ ഒക്കെ വിജയിക്കുകയും നല്ലതാണ്‌ എന്ന് കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്നതാണ് മലയാള സിനിമയുടെ ശാപം….

  എനിക്ക് അവസാനത്തെ മമ്മൂട്ടിയുടെ സീനും ഇഷ്ടമായില്ല…

  ആകെ ഇഷ്ടമായത് പനച്ചൂരാന്റെ പാട്ട് മാത്രം….

 10. Eccentric Says:

  sathyam. mammootty de climax speech ozhike ellaam bore…ith remake cheyyan ethra peraanu ennathaanu manassilakatha karyam


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: