പാക്കിസ്ഥാന്‍

മാര്‍ച്ച് 4, 2009

പാക്കിസ്ഥാന്‍!
അതൊരു രാജ്യമാണോ? ശരിക്കും കീടബാധയേറ്റ ഒരു പാടത്തെയാണ് ഓര്‍മ വരുന്നത്.
ക്ഷുദ്രജീവികള്‍ക്ക് ഇത്രക്കും സ്വാതന്ത്ര്യം ഉള്ള ഒരു പ്രദേശം. ലോകത്തിന്റെ ശാപഗ്രസ്തമായ ഒരു ക്യാന്‍സര്‍ ബാധിത അവയവം പോലെ അതിങ്ങനെ കിടക്കുന്നു.
എത്ര ആയാസരഹിതമായാണ് തീവ്രവാദികള്‍ കളിക്കാരുടെ ബസ്സിനു നേരെ വെടി വയ്കുന്നത്!
ബോംബെയിലെ പോലെ ഓര്‍ക്കാപ്പുറത്ത് ഒന്നുമല്ല എന്ന് അലോചിക്കണം. പ്രസിഡന്റല്‍ സെക്യൂരിറ്റി വാഗ്‌ദാനം നല്‍കി കൊണ്ടുവന്ന ഒരു റ്റീമിനെതിരെയാണ് വെടിവെപ്പ് എന്നതാണ് പ്രസക്തം.
ബസ്സ് പോകുന്ന വഴിക്ക് ഒരു ഡസന്‍ “പാറ്റകള്‍” തോക്കും റോക്കറ്റും ലോഞ്ചറുകളുമേന്തി കട്ടന്‍ ചായയടിച്ചു വെയിറ്റ് ചെയ്യുകയായിരുന്നത്രേ. കൊടുങ്കാടുമല്ല-തനി സിറ്റി പ്രദേശത്ത്!
മാച്ച് റഫറിയായിരുന്ന ക്രിസ്സ് ബോര്‍ഡ് പറഞ്ഞത്, വെടിവയ്പ് തുടങ്ങിയതും ചുറ്റുമുണ്ടായിരുന്ന പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ സ്ഥലം കാലിയാക്കി എന്നാണ്! വെടിയേറ്റ ഫോര്‍ത്ത് അം‌പയര്‍ ഹസന്‍ റാസയുടെ മുകളില്‍ മറഞ്ഞ് കിടന്ന് ക്രിസ്സ് ബോര്‍ഡ് ആവും‌വിധം ആ സാധുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നത്രേ.
കുറേക്കഴിഞ്ഞപ്പോള്‍ ഒരു എലീറ്റ് പോലീസ് കമാന്റോ വണ്ടിയുടെ വാതില്‍ തുറന്ന് അകത്ത് വന്ന് ക്രിസ്സ് ബോര്‍ഡിന്റെ മുകളില്‍ കയറിക്കിടന്ന് അട്ടിയിട്ടത്രേ! മൂന്ന് പേരാണ് ഇപ്പോള്‍ മുകളില്‍ മുകളില്‍ കിടക്കുന്നത്. എന്തോന്നാടേ ഈ കാട്ടുന്നത്? പോയി വണ്ടിയോടിച്ച് ഞങ്ങളെ രക്ഷിക്കൂ എന്ന് ക്രിസ്സ് ബോര്‍ഡ് കമാന്റോയോട് പറഞ്ഞപ്പോള്‍ മുകളില്‍ കിടന്ന ലവന്‍ “എനിക്ക് ഡ്രൈവ് ചെയ്യാന്‍ അറിഞ്ഞൂടടേ” എന്നാണത്രേ തിരിച്ച് പറഞ്ഞത്.
കേരള പോലീസ് വി ഐ പികള്‍ക്ക് സെക്യൂരിറ്റിയുടുന്നത് ഇതിലും ഭേദമായിരിക്കും എന്ന് തോന്നുന്നു.
പണ്ട് കാര്യമാക്കാതിരുന്ന, ബ്യൂട്ടീ‌സ്പോട്ടായി കരുതിയ ഒരു മറുക് വളര്‍ന്ന് വളര്‍ന്ന് മുഖത്താകെ പടര്‍ന്ന് ക്യാന്‍സറസായി ജീവന് ഭീഷണിയാകും വിധം ആയിത്തീരുന്ന പ്രതിഭാസമാണ് പാക്കിസ്ഥാനില്‍ കാണുന്നത്. മറുക്, മത‌തീവ്രവാദം.
ഇസ്ലാം മുസ്ലീം എന്നൊന്നും വിളിക്കാനാവാത്ത വിധം കാടത്തവും, ക്രൂരതയും, ചെറ്റത്തരവും ഈ പാറ്റകള്‍ കാണിച്ചുവരുന്നു എന്നതാണ് ആകെയൊരു ഗുണം. ഒരു മതം ഇവരുടെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരിതം ചില്ലറയൊന്നുമല്ല. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു, ഇത് മതവും ജാതിയുമൊന്നുമല്ല…മള്‍ട്ടിപ്പീള്‍ ഫ്രന്റില്‍ യുദ്ധം നടക്കുന്ന നാലാം ലോകമഹായുദ്ധം തന്നെയാണ്. തീവ്രവാദികള്‍ക്കെതിരെ. അല്‍‌കൊയ്ദയും. ലഷ്കറും, പുലികളും എല്ലാം ഒന്നു തന്നെ. മതത്തെ ഒരു മറയാക്കി ഒരുളുപ്പുമില്ലാതെ പിടിച്ചിരിക്കുന്നു എന്നു മാത്രം!
മതം ഓപ്പിയം ആണെന്ന് പറഞ്ഞതെത്ര ശരിയാണ്!
ചെയ്യുന്ന ചെറ്റത്തരമെന്തും മതത്തിന്റെ പേരില്‍ വളച്ചൊടിച്ചാക്കിയാല്‍ മതത്തെ ഭയത്തോടെ മാത്രം സമീപിക്കുന്ന വിഡ്ഢികള്‍ അംഗീകരിക്കും എന്ന കുടിലമായ തന്ത്രമാണ് ഈ പാറ്റകള്‍ സ്വീകരിക്കുന്നത്. മതം ഓപിയമാകുന്നത് ഇവര്‍ക്കല്ല, മതം നോക്കി ഇവര്‍ക്കെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കാണ്. മതത്തിന്റെ കൂടെ അമേരിക്ക എന്ന ദ്രാവകം രണ്ട് ഔണ്‍സ് ചേര്‍ക്കുമ്പോള്‍ ഓപ്പിയത്തിന്റെ സ്വാധീനം പതിമടങ്ങ് വര്‍ദ്ധിക്കുകയായി. പിന്നെയെന്തും ചെയ്യാം..സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാം, സ്കൂളുകള്‍ തകര്‍ക്കാം, ബോംബ് പൊട്ടിക്കാം..ആഹഹ. ലഹരി തന്നെ ലഹരി.

ഭയത്തില്‍ അധിഷ്ഠിതമായ മാതാപിതാക്കള്‍ ഉപദേശിച്ചു തന്ന മതാനുഷ്ടാനം ഉപേക്ഷിച്ചിട്ടു അല്പകാലമായി. മ്യൂസിക് കേള്‍ക്കുന്നത് പാപമായി കാണുന്ന ദൈവം, പഠിക്കുന്നത് പാപമായി കാണുന്ന ദൈവം, സിനിമകാണുന്നത് പാപമായി കാണുന്ന ദൈവം, ബീഫ് കഴിക്കുന്നത് പാപമായി കാണുന്ന ദൈവം, അമ്പലത്തില്‍ പോകാത്തതും പിരിവ് കൊടുക്കാത്തതും പാപമായി കാണുന്ന ദൈവം..താടി വളര്‍ത്തിയില്ലെങ്കിലും, കുറി തൊട്ടില്ലെങ്കിലും, പള്ളിയില്‍ പോയില്ലെങ്കിലും കോപിഷ്ഠനാകുന്ന ദൈവം. അങ്ങനെയൊരു ദൈവത്തിന്റെ സ്വര്‍ഗത്തില്‍ എനിക്ക് സ്ഥാനം വേണ്ട! നോ താന്‍‌ക്സ്. ഞാന്‍ നരകത്തില്‍ കിടന്നു വെന്തോളാം, സസന്തോഷം.

ഇതൊക്കെ വെറും മനുഷ്യന്റെ തട്ടിപ്പാണെന്ന് ലോകം മനസ്സിലാക്കുന്നത് എന്നാണാവോ!

ആ മുഷാറഫ് ആയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്ന സമയമാണിത്. സ്വയം കൃതനാര്‍ത്ഥമാണെങ്കിലും ഇമ്മാതിരി ഉഡായിപ്പുകള്‍ അടിച്ചമര്‍ത്താന്‍ അയാള്‍ക്ക് അല്പം നട്ടെല്ലും സ്വബോധവും മനുഷ്യസ്നേഹവും ബാക്കിയുണ്ടായിരുന്നു. ലാല്‍ മസ്ജിദ് ഒരു മതവും നോക്കാതെ കയറി നിരപ്പാക്കിയത് ഓര്‍ക്കുക.

ലോകത്തിലെ എല്ലാ കൃമികള്‍ക്കും എ കെ ഫോട്ടിസെവനും എടുത്ത് കൊണ്ടുവന്നു നുരയ്കാന്‍ പറ്റിയ സെപ്റ്റിക് റ്റാങ്കായി പാക്കിസ്ഥാന്‍ മാറുന്നത് , വെറുപ്പാണെങ്കിലും, ഏതിന്ത്യക്കാരനും ആശങ്കക്ക് വക നല്‍കുന്നതാണ്. അവിടെ എല്ലാം തകര്‍ന്നടിഞ്ഞ് സോമാലിയ ആകുമ്പോള്‍ ഇപ്പുറത്ത് മള്‍ട്ടി നാഷണല്‍സും, ആള്‍ക്കാര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് എങ്ങനെ സഹിക്കുമോ ആവോ! നമ്മള്‍ കരുതിയിരിക്കുക.

പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി: ഈയിടെയായി ഇന്ത്യയുടെ മുഖത്തും ഒരു ചെറിയ മറുക് കാണുന്നില്ലേ എന്നൊരു സംശയം. ചിലര്‍ക്ക് കാണാല്‍ നല്ല ചേല് എന്ന് തോന്നുന്ന ഒരു ബ്യൂട്ടീ സ്പോട്ട്.
അടിയിലും പിടിയിലും, കല്ലേറിലും , വാലന്റൈന്‍സ് ഡേയിലും മാത്രമൊതുങ്ങി നില്‍ക്കുന്ന ഈ മറുകിനെ ഇപ്പോള്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ ആകാന്‍ എല്ലാ ചാന്‍സും കാണുന്നുണ്ട്.
മതത്തിന്റെ ഓപ്പിയമടിച്ച ഇത്തരം ക്ഷുദ്രജീവികളെ നമ്മുടെ നാട്ടില്‍ നിന്ന് തുരത്തിയില്ലെങ്കില്‍ പാക്കിസ്ഥാന്റെ വഴിയേ ഇന്ത്യയും പോകും എന്നുള്ളതിന് ഒരു സംശയവും വേണ്ട.

Advertisements

19 പ്രതികരണങ്ങള്‍ to “പാക്കിസ്ഥാന്‍”

 1. Thomas Says:

  Fantastic!!!!!!
  Keep it up

 2. കുമാര്‍ Says:

  ഈ തമാശയും പറഞ്ഞു നടന്ന അരവിന്ദിനെന്തു പറ്റി എന്റെ ഭഗവാനേ!
  പാകിസ്ഥാനും ഇന്ത്യയും ഒക്കെ അവരവര്‍ ചെയ്യുന്ന കര്‍മ്മ ഫലങ്ങള്‍ അനുഭവിക്കുകയാണെന്നു കരുതി സമാധാനിക്കൂ…

 3. wakaari Says:

  “മറുകുണ്ടാവുന്നുണ്ടോ…? അതങ്ങെടുത്ത് കളഞ്ഞേരെ… കളഞ്ഞോ…പോയോ…വെല്‍ ഡണ്‍“ -എന്ന രീതിയിലായിരുന്നു കാര്യങ്ങളെങ്കില്‍ എന്തെളുപ്പമായിരുന്നു.

  മറുകുകളുണ്ടാവുന്നതെങ്ങിനെ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ?

 4. Eccentric Says:

  Enthinaakum ingane oru abhyasam nadannath ennorth nokyo?
  srilankan players ne hijack cheyyan aayirunno? ennitt yudhathil thakarnnu kidakkunna srilankayodu enth chodikkan? Atho ith cheythath india aane, theliv njangade kayyilunde ennu paranju oru thirichadi nadathano?

  Srilankayk pakaram indian team um kumara sangakkarakk pakaram sachinum aayirunnel, oru loka mahayudham nadakkan athra okke pore? mathi ennanu charithram


 5. ഇലയില്‍ ചവുട്ടി വഴക്കുണ്ടാക്കാന്‍ ഉള്ള ശ്രമം ആവാനാണ് വഴി… പാവം ശ്രീലങ്കന്‍ ടീമും കൂടെയുണ്ടായിരുന്ന പാവം സെക്യൂറിടി ഓഫീസേഴ്സും ബലിയാടായി…( അവര്‍ക്കൊക്കെ സ്വര്‍ഗരാജ്യത്തില്‍ സീറ്റ് ഉറപ്പാണ്. അല്ലെങ്കില്‍ തന്നെ ഇഹലോകത്തില്‍ എന്തു കാര്യം!)

  മുംബൈ ആക്രമണത്തിനു ശേഷം ഇതേ ആശയം ഉള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു. അപ്പോഴേക്കും മതത്തിനെ ജാമ്യത്തിലിറക്കാന്‍ ആള്‍ക്കാരെത്തി!

  അന്നതിനു മറുപടി നല്‍കിയ കമന്റ് പ്രസക്തമെന്നു തോന്നുന്നതിനാല്‍ ഇവിടെയും ഇടുന്നു

  “തീവ്രവാദികള്‍ക്ക് മതമില്ല എന്ന വാദം എന്നേ തള്ളിപ്പോയതാണ്. തീവ്രവാദികള്‍ തങ്ങളൂടെ രാജ്യക്കാരല്ല എന്നു പറയുന്ന പാകിസ്ഥാന്‍ വരട്ടുവാദം പോലെ പൊള്ളയായ വാദം. ഏതു മതവിഭാഗത്തിനെ പ്രതിനിധീകരിച്ചുള്ളവയായാലും മതതീവ്രവാദം മതതീവ്രവാദം തന്നെ. അതു വെറും തീവ്രവാദമാകുന്നതെങ്ങിനെ?

  ഏതൊരു തീവ്രവാദിസംഘടനയെയോ ആക്രമണങ്ങളെയോ പരിശോധിക്കുകയാണെങ്കില്‍, അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളുടേത് രാഷ്ട്രീയമോ അധികാരപരമോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷിപ്തതാല്പര്യങ്ങളാണെന്നു കാണാം. ഇത്തരം നിക്ഷിപ്തതാല്പര്യക്കാര്‍ എന്ന സാമൂഹ്യവിരുദ്ധരുടെ വലയിലകപ്പെടുന്ന ചെറുപ്പക്കാരാണ് മതതീവ്രവാദത്തിന്റെ ശക്തി. അവര്‍ സംഖ്യയില്‍ ചെറുതല്ല താനും. ഇവരെ തീവ്രവാദത്തിലെ നയിക്കുന്ന സാഹചര്യങ്ങളെ ഉന്മൂലനം ചെയ്താല്‍, അതോടേ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു അവശ്യം വേണ്ട മാനുഷികവിഭവങ്ങള്‍ ലഭ്യമലാതാവും.

  അതു കൊണ്ട് ആദ്യം പറഞ്ഞ സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്താനും ഉന്മൂലനം ചെയ്യാനും, ” ബ്രെയിന്‍‌വാഷ് ചെയ്യപ്പെടുന്ന യുവത്വങ്ങള്‍ ” എന്ന വിപത്തിനെ ഇല്ലായ്മ ചെയ്യേണം.

  എന്തായിരിക്കും ഇത്തരം യുവത്വങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ദാരിദ്രം എന്നതാണ് ഒന്നാമത്തേതും ഏറെ പ്രാധന്യമര്‍ഹിക്കുന്നതുമായ കാരണം. രാജഭരണം, മുതലാളിത്തം, സോഷ്യലിസം കമ്മ്യൂണിസം തുടങ്ങി ഏറെ മോഡലുകള്‍ മനുഷ്യരാശി പരീക്ഷിച്ചുവെങ്കിലും ദാരിദ്യം എന്ന അടിസ്ഥാനപ്രശനത്തെ ദൂരിക്കരിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. പലപ്പോഴും ദാരിദ്രം അങ്ങിനെ തന്നെ നിലനില്‍ക്കേണ്ടത് അധികാരിവര്‍ഗത്തിന്റെ ആവശ്യമായി മാറുന്നു. അതു തന്നെയാണ് ഒരു പക്ഷേ മനുഷ്യരാശിയുടെ ശാപവും.

  എന്നാല്‍ ഇതിലൊക്കെ പ്രധാനമായ മറ്റൊരു കാര്യം – അടുത്തിടെയായി തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം പേര്‍ ഡോകടറെയോ എഞ്ചിനിയറേയോ പോലെയുള്ള മോശമീല്ലാത്ത വരുമാനമുള്ളവരാണെന്ന സത്യവും നമ്മള്‍ കാണേണ്ടതാണ്‌. തീര്‍ച്ചയായും ദാരിദ്ര്യമോ വിദ്യാഭ്യാസത്തിന്റെ അഭാവമോ അല്ല ഇവരെ തീവ്രവാദത്തിലേക്കെത്തിക്കുന്നത്. കൂടുതല്‍ കാശിനു വേണ്ടിയുള്ള ആര്‍ത്തിയല്ല ഇവരെ തീവ്രവാദം പോലെയുള്ള നികൃഷ്ടമായ പ്രവര്‍ത്തികളേക്കു നയിക്കുന്നത് എന്നതും മനസിലാക്കാവുന്നതേയുള്ളൂ.

  പിന്നെ എന്താവും അവരുടെ മോട്ടിവേഷന്‍ ഫാക്ടര്‍.? ബ്രെയിന്വാഷ് ചെയ്യാന്‍ വരുന്ന ഒരു പറ്റം സാമൂഹ്യവിരുദ്ധര്‍ക്കു മുന്നില്‍ അവരെ വള്‍നറബിള്‍ ആക്കിത്തീര്‍ക്കുന്ന ആ ഒരു ഫാക്ടര്‍ എന്താണ്?

  ഏതെങ്കിലും ഒരു വ്യക്തിയോടോ, തത്വസംഹിതയോടോ വിശ്വാസപ്രമാണങ്ങളോടോ ഉള്ള അമിതമായ മാനസിക അടിമത്തം ആണ് യുവാക്കളെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നത്. അതു വ്യക്‌തികളാവാം വിശ്വാസങ്ങളാവാം. വ്യക്തികളും വിശ്വാസങ്ങളും രണ്ടാമതും സമൂഹം ഒന്നാമതും എന്ന കാഴ്‌ചപ്പാടു നമുക്കിടയില്‍ വളരുന്നതിലൂടെ മാത്രമേ സമൂഹത്തിലെ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയൂ.

  സമൂഹത്തെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന കര്‍ത്തവ്യത്തില്‍ മതങ്ങള്‍ എന്നെ പരാജയമടഞ്ഞതാണ്. നാളെ ലഭിക്കാന്‍ പോകുന്ന നരകം എന്ന ഭീഷണി പലപ്പോഴും കുറ്റകൃത്യങ്ങളില്‍ നിന്നും യുവാക്കളെ അകറ്റി നിര്‍ത്തുന്നതിന് പര്യാപതമല്ലാതെ വരുന്നു.

  അതിലും പ്രധാനം മതതീവ്രവാദത്തിന്റെ പേരില്‍ കുറേ നിരപരാധികളെ കൊന്നു തള്ളിയാല്‍ സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്യപ്പെടുന്നതോടു കൂടി മനസില്‍ അല്പമെങ്കിലും ബാക്കി കിടക്കുന്ന മനുഷ്യത്യം പോലും ഇല്ലാതാവുന്നു!

  ഇതിനിടയില്‍ കൊല ചെയ്യപ്പെടുന്ന പാവങ്ങള്‍ക്കും നേരെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ എന്നൊരു ഓഫറും കൂടെ ആവുമ്പോള്‍ പൂര്‍ത്തിയായി…

  സമൂഹത്തിന്റെയാകെ നന്മക്കു വേണ്ടി കള്‍ട്ടുകളെയും, വിശ്വാസങ്ങളെയും ഒക്കെ വേരോടെ നമ്മളുടെ മനസില്‍ നിന്നും പിഴുതെറിയേണ്‍ടി വരാം. വരട്ടെ. ആര്‍ക്കാണു നഷ്ടം? രക്തച്ചൊരിച്ചിലിനേക്കാള്‍ ഭേദമല്ലേ അത്?”

  അരവിന്ദിനെപ്പോലെ ചിന്തിക്കുന്നവര്‍ കൂടുതലായി സമൂഹത്തില്‍ ഉയര്‍ന്നു വരട്ടെ..

  അരവിന്ദ് സൂചിപ്പിച്ച ഇന്ത്യയില്‍ വളരുന്ന മറുകിനെക്കുറിച്ചും കാര്യമായ ആശങ്ക ഉണ്ട്

 6. P.C.Madhuraj Says:

  പണ്ട് മ്യൂണിച് ഒളിമ്പിക്സിൽ ഇസ്രായേൽ ടീം താമസിച്ചിരുന്ന ഹോട്ടലാക്രമിച്ച ലോകഭീകരവാ‍ദത്തിന്റെ തലതൊട്ടപ്പനായ അറഫത്തിനു സമാധാനസമ്മാനം.
  എണ്ണമറ്റവൈവിധ്യ്യങ്ങ്ങളെ സമരസപ്പെടുത്തി, സഹിച്ച്, മാനിച്ച് ജീവിക്കാൻ ശ്രമിക്കുന്ന ഹിന്ദുവിനു പഴി.
  കാഷ്മീരിലെ ഹിന്ദുക്കളെ കൊന്നൊടുക്കിയവരെ, ഇന്നല്ലെങ്കിൽ നാളെ തിരിച്ചുപോകാൻ സാധിക്കുമെന്ന ആശയിൽ പലായനം ചെയ്ത അഭയാർഥികളായ പണ്ഡിറ്റുകളെ ‘ജമ്മുവിലെ തീവ്രവാദി’ കളെന്നു വിളിക്കുന്നവരെ അരിയിട്ടു വാഴിക്കാനാണോ മതേതരത്വം?
  അല്ല സർ,
  ഞാൻ നിങ്ങളുടെ കൂടെയില്ല.
  തീവ്രവാദത്തിനു കാരണമന്വേഷിച്ചിട്ട് എന്തേ ഒരുത്തരവു കിട്ടാത്തതു.
  ലോകത്തിലെവിടെയും എത്രയോ പൊടെത്ഷ്യൽ ടെററിസ്റ്റുകളുണ്ട്. ചില മതങ്ങൾ, ചില രാഷ്ട്രീയപ്രസ്സ്ഥാനങ്ങൾ അവർക്കു സഹായം ചെയ്യുന്നു;
  ബാബറി കെട്ടിടം പണ്ടേ പൊളിക്കേണ്ടതായിരുന്നു, അതു പൊളീച്ച് അവിടെ ശ്രീരാമസ്വാമിക്ഷേത്രം പണിയാൻ വൈകിയതാണു ഇസ്ലാമിക-കമ്മ്യൂണിസ്റ്റ് ഭീകരന്മാറ്ക്ക്കു തുണയായത് എന്നാണ് എനിക്കു പറയാനുള്ളത്.
  അരവിന്ദേ, വല്ലപ്പോഴും സമയമുള്ളപ്പോൾ, മതത്തെയും ദേശീയതയെയുമൊക്കെ സംബന്ധിച്ച് അരവിന്ദഘോഷ് എഴുതിയ കാര്യങ്ങൾ വായിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.വിഭജനദിവസം അദ്ദേഹത്തിന്റെ പ്രസങ്ഗത്ത്തിൽ പറഞ്ഞകാര്യങ്ങൾ നടക്കുമെന്നു തന്നെയാണു എനിക്കു തോന്നുന്നത്.


 7. വക്കാരീ ക്യാന്‍സറസ് മറുക് പ്രയോഗം യാദൃശ്ചികമല്ല.
  കാര്‍സിനോജനിക് ആയ സെല്ലുകള്‍ എല്ലാ മനുഷ്യരിലും ഉണ്ടല്ലോ. ട്രിഗര്‍ ആകാന്‍ ചില എക്‌സ്റ്റേണല്‍ സ്റ്റിമുലികള്‍ വേണമെന്ന് മാത്രം. മറുക് ഒരു സൂചന മാത്രമാണ്. അതിനെ എടുത്തുകളയാനും മായ്‌കാനും അത്ര എളുപ്പമല്ല. ക്യാന്‍സറിനെ തടയാന്‍ ഇതുവരെ പ്രതിവിധിയും കണ്ടു പിടിച്ചിട്ടില്ല.
  ഇങ്ങനെയൊക്കെ തന്നെയാണ് മതം എന്ന സ്പിരിറ്റ് മൂലം ഉണ്ടാകുന്ന നീചത്വവും ലോകത്ത് മാനിഫെസ്റ്റ് ചെയ്യപ്പെടുന്നത് എന്നു തോന്നി. അത്രമാത്രം.
  പൊളിറ്റിക്കലായി തീര്‍‌ക്കാവുന്ന സകല പ്രശ്നങ്ങള്‍ക്കും മതത്തിന്റെ പേരും നിറവും ചൂടും നല്‍കി ആളിക്കത്തിക്കുന്നത് കാണുന്നില്ലേ? ഒന്നു പിടിപെട്ടാല്‍ മാറാത്ത വിധം നീരാളിപ്പിടുത്തമാണ് അതിന്റെ.

  ശ്രീഹരി പറഞ്ഞത് ശരിയാണ്. ജോലിയില്ല, പണമില്ല, വിദ്യാഭ്യാസമില്ല, നഷ്ടപ്പെടാന്‍ ഒന്നുമില്ല, നേടാന്‍ ആത്മവിശ്വാസമില്ല, ജോലി ചെയ്യാന്‍ വയ്യ.ഇങ്ങനെയുള്ള യുവാക്കളാണ് തീവ്രവാദത്തിന്റെ ബ്രീഡിംഗ് ഗ്രൊഉണ്ടുകള്‍. ലോകത്തിനോ ഗുണമില്ല, സ്വര്‍ഗ്ഗത്തിലെങ്കിലും എന്തെങ്കിലുമാകട്ടെ എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കുടില ബുദ്ധികളായ ലോക്കല്‍ ദൈവങ്ങളും നേതാക്കളും.
  മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസദ്ധിയാണ് മത തീവ്രവാദം എന്ന് തോന്നുന്നു.
  അമേരിക്കയും പട്ടാളവും ഒക്കെയവിടെ നില്‍ക്കട്ടെ. എനിക്ക് എനിക്ക് തോന്നിയത് പോലെ പാട്ടു കേട്ടും, സിനിമ കണ്ടും, ജീന്‍സ് ധരിച്ചു, മദ്യപിച്ചും എന്നാല്‍ നിയമാനുസൃതമായും(ലോ ഓഫ് ദി ലാന്‍ഡ് അല്ലാതെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതി വെച്ച വിഢിത്തങ്ങള്‍ അനുസരിച്ചല്ല) മതപരമല്ലാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഈ യുദ്ധം.
  മെട്രിക്സ് കണ്ടിട്ടില്ലേ? ഒരു വിര്‍‌ച്വല്‍ റിയാലിറ്റിയില്‍ രക്തമൂറ്റപ്പെടൂന്ന കുറേ മനുഷ്യര്‍. അവരില്‍ നിന്ന് ദിവ്യദൃഷ്ടി കിട്ടി മോചനം നേടുന്ന ചിലര്‍. മതം ഒരു ഭീകര മെട്രിക്സ് ആണ്, മനുഷ്യന്റെ ബുദ്ധിയേയും ശ്രദ്ധയേയും, എന്ത് എങ്ങനെ എവിടെ ആര് എന്നുള്ള, ഇത്രയും പുരോഗമിപ്പിക്കാന്‍ ഇടയാക്കിയ ക്യൂര്യോസിറ്റിയേയും തടവിലാക്കുന്ന പൊള്ളയായ വിര്‍‌ച്വല്‍ റിയാലിറ്റി.

  I am convinced that there is no better religion than being morally and intellectually advanced.


 8. “തീവ്രവാദത്തിനു കാരണമന്വേഷിച്ചിട്ട് എന്തേ ഒരുത്തരവു കിട്ടാത്തതു.
  ലോകത്തിലെവിടെയും എത്രയോ പൊടെത്ഷ്യൽ ടെററിസ്റ്റുകളുണ്ട്. ചില മതങ്ങൾ, ചില രാഷ്ട്രീയപ്രസ്സ്ഥാനങ്ങൾ അവർക്കു സഹായം ചെയ്യുന്നു;
  ബാബറി കെട്ടിടം പണ്ടേ പൊളിക്കേണ്ടതായിരുന്നു, അതു പൊളീച്ച് അവിടെ ശ്രീരാമസ്വാമിക്ഷേത്രം പണിയാൻ വൈകിയതാണു ഇസ്ലാമിക-കമ്മ്യൂണിസ്റ്റ് ഭീകരന്മാറ്ക്ക്കു തുണയായത് എന്നാണ് എനിക്കു പറയാനുള്ളത്.”

  എന്താണിഷ്ടാ ഇത്?

  താങ്കളുടെ മുഖത്തെ മറുക് കാണുന്നില്ലേ സുഹൃത്തേ?

 9. പ്രശാന്ത് Says:

  അത് മറുകാണോ കുഷ്ടമല്ലേ അരവിന്ദാ

 10. suraj Says:

  ബാബറി കെട്ടിടം പണ്ടേ പൊളിക്കേണ്ടതായിരുന്നു, അതു പൊളീച്ച് അവിടെ ശ്രീരാമസ്വാമിക്ഷേത്രം പണിയാൻ വൈകിയതാണു ഇസ്ലാമിക-കമ്മ്യൂണിസ്റ്റ് ഭീകരന്മാറ്ക്ക്കു തുണയായത് എന്നാണ് എനിക്കു പറയാനുള്ളത്.

  ഓ, അപ്പം അത് ഇന്നലെ പൊളിച്ചതേയുള്ളൂ ? ഛെ !

 11. wakaari Says:

  മതത്തിനെതിരെയുള്ള പ്രചരണം മതത്തിനോളം തന്നെ പഴക്കമുണ്ട് എന്ന് പറഞ്ഞാല്‍ എത്രമാത്രം ശരിയായിരിക്കും എന്നറിയില്ലെങ്കിലും നല്ല പഴക്കമുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്. എന്നിട്ടും അടിയും പിടിയും കൂടിയല്ലേ വരുന്നുള്ളൂ.

  പ്രശ്നം ശരിക്കും മതം തന്നെയാണോ? മതമില്ലാതായാല്‍ എല്ലാം ഓക്കേയാവുമോ? എനിക്ക് സംശയമാണ്. പ്രശ്നം പലപ്പോഴും വിവേചനമാണ് എന്നാണ് എനിക്ക് തോന്നുന്നത്. മറ്റവനെ നോക്കാനുള്ള ആ ഒരു ത്വര മനുഷ്യസഹജമാണ്. അവനോടില്ലാത്തത് തന്നോട് കാണിക്കുമ്പോള്‍ മനുഷ്യന്‍ വട്ടാകും. അത് പെരുപ്പിക്കാനും കലക്കവെള്ളത്തില്‍ കൈകാലിട്ടടിക്കാനും ആള്‍ക്കാരും കാണും. ലോകത്തുള്ള മിക്കവാറും പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങളിലൊരു കാരണം വിവേചനമാണെന്നാണ് എനിക്ക് തോന്നുന്നത്. മതം വിവേചനം ചൂണ്ടിക്കാട്ടാനുള്ള ഒരു വഴിയും. മതത്തെപ്പറ്റി പ്രത്യേകിച്ച് വികാരമില്ലാത്ത ഒരുത്തനും ഇത്തരം വിവേചനങ്ങള്‍ നാട്ടിലുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ കത്തിക്കാനും കത്തിവെക്കാനും കൂടും.

  പ്രതികരണങ്ങളിലെ വിവേചനമാണ് പലരെയും വട്ടാക്കുന്ന വേറൊരു കാര്യം. പ്രതികരണങ്ങളിലെ ആ വിവേചനം ചൂണ്ടിക്കാട്ടിത്തന്നെ മുതലെടുപ്പുകാര്‍ മുതലെടുക്കുകയും ചെയ്യും. കണ്ടോ ലെവന്മാര്‍ ചെയ്തപ്പോള്‍ ഒരു പ്രശ്നവുമില്ല, നമ്മള്‍ ചെയ്യാതിരുന്നപ്പോള്‍ തന്നെ കണ്ടോ, സംഗതി വലിയ ന്യൂസായി-ഈ ലൈനിലുള്ള ഡയലോഗും കൂടിയായാല്‍ സംഗതി പൂര്‍ത്തിയായി.

  ആര് കൊന്നാലും ആര് അക്രമം നടത്തിയാലും ആര് മനുഷ്യാവകാശങ്ങള്‍ ലംഘിച്ചാലും യാതൊരു വിവേചനവുമില്ലാതെ അവരെ ഒറ്റപ്പെടുത്തും എന്ന ഒരു നയം സ്വീകരിക്കാമോ എന്നൊന്ന് നോക്കിയാലോ? അപ്പോള്‍ പിന്നെ പല പ്രതികരണക്കാരും വെള്ളം കുടിക്കുമായിരിക്കും. തങ്ങള്‍ ചെയ്യുന്നതിന് താത്വികമായ ന്യായീകരണവും അതേ ചെയ്ത്ത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ ധാര്‍മ്മികരോഷന്‍ നായരാവുകയും ചെയ്യുന്നത് ജനങ്ങള്‍ നിത്യവും കാണുന്നതുകൊണ്ടാണ് അക്രമങ്ങള്‍ക്കെതിരെയും മറ്റുമുള്ള പ്രതികരണങ്ങള്‍ വലിയ ചലനമൊന്നും ഇക്കാലത്ത് ഉണ്ടാക്കാത്തതും ആള്‍ക്കാര്‍ തോന്ന്യവാസികളാവുന്നതും. മതത്തില്‍ എല്ലാം ഫോക്കസ് ചെയ്യിച്ചിട്ട് മതത്തിന്റെ പേരില്‍ ചെയ്യുന്നത് തന്നെ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ചെയ്യുന്നതിനെ (എന്‍ഡ് റിസള്‍ട്ട് രണ്ടിലും അക്രമം, ജീവഹാനി, മാനഹാനി) എങ്ങിനെ ന്യായീകരിക്കും എന്ന് മനസ്സിലാവുന്നില്ല.

  അതുകൊണ്ട് മൂലകാരണം ആദ്യം മനസ്സിലാക്കണമെന്ന് തോന്നുന്നു. പ്രതികരണക്കാരും ഒരു ഇടക്കാല അവലോകനം നടത്തി എന്തുകൊണ്ട് തങ്ങളുടെ അധരവ്യായാമങ്ങള്‍ പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാക്കുന്നില്ല എന്നൊന്ന് പഠിച്ചാല്‍ നന്നായിരിക്കും. അതല്ലാതെ മതം വേണ്ട, മതമില്ലാതായാല്‍ എല്ലാം ഓക്കേ എന്ന് ആള്‍ക്കാരോട് പറഞ്ഞ് എല്ലാവരും മതമില്ലാത്തവരായി അടുത്ത ദിവസം പിന്നെയും ബോംബ് പൊട്ടുകയാണെങ്കില്‍ അപ്പോള്‍ നാമെന്ത് കാരണം പറയും?

  (ഗാസയില്‍ ഏതോ ഒരു പ്രാവശ്യം കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ശ്രീലങ്കയില്‍ ഇപ്രാവശ്യം കൊല്ലപ്പെട്ടു എന്ന രീതിയിലൊരു വാര്‍ത്ത കണ്ടു- ശ്രീലങ്കയിലെ പ്രശ്നം മതമല്ലല്ലോ- ശ്രീലങ്കന്‍ ടീമിനെ ആക്രമിച്ചവര്‍ ശരിക്കും ആരാണ്? പാക്കിസ്ഥാന്‍ ഇതുവരെ ഇന്ത്യയില്‍ നടത്തി എന്ന് പറയപ്പെട്ട എല്ലാ അക്രമങ്ങള്‍ക്കും-1947 മുതലുള്ളവ- കാരണം മതം തന്നെയായിരുന്നോ?)‌

  എന്ന് വെച്ച് മതത്തിന്റെ പേരില്‍ ഒരു പോക്രിത്തരവും ഒരിടത്തും നടക്കുന്നേ ഇല്ല എന്നും, മതത്തിന്റെ പേരിലുള്ള അക്രമങ്ങളെല്ലാം നിസ്സാരവല്‍ക്കരിക്കപ്പെടേണ്ടവയാണെന്നും അതിന്റെ പേരില്‍ നടന്ന ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഞാനെന്നും കരുതരുതെന്നപേക്ഷ. പ്രശ്നം മതത്തിലേക്ക് മാത്രമായി ഫോക്കസ് ചെയ്യുന്നത് എത്രമാത്രം ശരിയാണെന്നൊരു ചിന്ത.


 12. മധുരാജിനെപ്പോലെയുള്ളവര്‍ കൂടിക്കൂടി വരുന്നു. ഇന്ത്യ പാക്കിസ്ഥാനെപ്പോലെ ഭരണവും മതവും തീവ്രവാദവും കൂടിക്കുഴഞ്ഞ് സ്വന്തം പുരോഗതിക്കും ലോകത്തിന്റെ പുരോഗതിക്കും ഭീഷണിയായി മാറുന്നത് കാണേണ്ട ദുര്യോഗം ഇക്കണക്കിനു പോയാല്‍ നമുക്കുണ്ടാവും അരവിന്ദ്.

  ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വത്യാസം പ്രധാനമായും രണ്ടാണ്. ആദ്യത്തേത് പാക്കിസ്ഥാനില്‍ പട്ടാളവും പണവുമാണ് ജനങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കില്‍ ഭരിക്കുന്നത് എന്നതാണ്, ഇന്ത്യയുടെ ഭരണശൈലി പിഴവുള്ളതാണെങ്കില്‍ കൂടി ജനാധിപത്യത്തിലൂന്നിയതാണ്. രണ്ടാമത്തേത് അവിടെ മധുരാജ് മാര്‍ ജനസംഖ്യയിലെ തള്ളിക്കളയാനാവാത്ത വിഭാഗമാണ് എന്നതും ഇന്ത്യയില്‍ അവരിന്നും ന്യൂനപക്ഷമാണെന്നതും. കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കിയാല്‍ നമുക്ക് കൊള്ളാം

 13. പവിത്രന്‍ Says:

  മധുരാജുമാരുടെ വര്‍ത്താനം തീവ്രവാദമല്ല വിവേചനത്തോടുള്ള പ്രതികരണമാണെന്ന് പറയാന്‍ ഉളുപ്പ് തോന്നാത്ത വക്കാരിമാരുടെ എണ്ണവും കൂടിവരുന്നു. ഇന്ത്യയെ മറ്റൊരു പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഒക്കെയാക്കി ഒരു ലെവലാക്കിയാല്‍ സമാധാനാവുമാരിക്കും. കൊറേ ജന്മങ്ങള്‍.

 14. P.C.Madhuraj Says:

  എന്റെ രാജ്യത്തെ സാംസ്കാരികകേന്ദ്രങ്ങളെയാണു ഗസ്നിയും ഗോരിയും അറങസീബും തകർത്തത്. എന്റെ മാതൃഭൂമിയെയാണു ആ ഗോറിയുടെയും അറങ്ഗസീബിന്റെയും പിങാമികൾക്കു വേണ്ടി നിങ്ങളുടെ നെഹ്രു മുറിച്ചത്.മുറിപ്പാടിനോടടുത്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ചില ഭാരതീയരെ അവിടുത്തെ ചില പാക്കനുകൂലികളും അതിർത്തി കടന്നെത്തിയ പാക്കിസ്താന്റെ ആൾക്കാരുംകൂടി കൊന്നൊടുക്കിയപ്പോൾ മതേതരക്കാരാ, നിങ്ങളെന്തെങ്കിലും പറഞ്ഞുവോ? നിങ്ങളന്നു മതം നോക്കി. അക്ക്രമിയുടെ മതം.അക്രമിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അക്രമിയുടെ മതത്തിൽ‌പ്പെട്ട തന്റെ അയൽക്കാരൻ, സഹപ്രവർത്തകൻ എന്തു പറയുമോആവോ? കമ്മ്യൂണിസ്റ്റുകാരനും കോൺഗ്രസ്സുകാരനും വേണ്ടതു സങ്ഘടിതമതത്തിന്റെ വോട്ടായിരുന്നു. അതുകൊണ്ടവർ എന്തൊക്കെ കെട്ടിപ്പടച്ചുണ്ടാക്കി? കാശ്മീരിയത്തു പോലും? സുന്നത്തു കഴിച്ചവരുടേതാണോ കാശ്മീർ?
  ഇസ്ലാം കയ്യേറിയ സ്ഥലങ്ങളിലെ (കൃസ്ത്യാനികളും) വൈവിധ്യങ്ങൾ തുടച്ചു മാറ്റപ്പെടുന്നു എന്നു ഈ ലിബറലിസ്റ്റുകളൊന്നും ഇനിയും മനസ്സിലാക്കിയിട്ടില്ല്ലേ?
  കുറിതൊടാതിരുന്നതിനു നിങ്ങളെ മതനിഷേധിയായി ചിത്രീകരിച്ചിട്ടുണ്ടോ അരവിന്ദേ? മതനിഷേധി കുറിതൂടില്ലെന്നതു വാസ്തവമാണെങ്കിലും!അതിനു ഇക്ക്വിവാലെന്റായ സങ്ഗതി മറ്റേ മതത്തിലാണു. പള്ളിക്കു അടിമപ്പെട്ടാണു, സ്വാതന്ത്ര്യം ഒട്ടുമനുഭവിക്കാതെയാണു മറ്റു മതക്കാരിലധികവും കഴിയുന്നതു എന്നതാണനുഭവം.അവർക്കു സ്വാതന്ത്ര്യം വേണമെന്നു പറയാൻ എനിക്കെന്തധികാരം. സ്വാതന്ത്ര്യം വേണമെന്ന് സ്വയം തോന്നുംബോഴേ അതു കിട്ടാനുളള പ്രവർത്ത്നത്തിനു സാധ്യത്യുള്ളൂ.
  സ്വത്വം സംരക്ഷിക്കലാണു സ്വാതന്ത്ര്യം.സ്വത്വം എന്തെന്നു അറിയാത്തവറ്ക്ക് എന്തു സ്വാതന്ത്ര്യം?
  എന്റെ സ്വത്വം എന്റെ സംസ്കാരമാണ്. അതു നിലനിറ്ത്താനുള്ള ഉപാധി എന്ന നിലക്കാണു സമൂഹജീവിതവും അതിലെ പല സ്ഥാപനങ്ങളും ഉരുത്തിരിഞ്ഞു വന്നതു. ജനാധിപത്യവും അതുതന്നെ.
  സതിയും ജാതിയുമാണു ഭാരതീയസംസ്കാരമെന്നു പുരോഗമനജനാധിപത്യഗവർണ്മെന്റു പാഠപുസ്തകത്തിലൂടെ പഠിപ്പിച്ചതു മാത്രം മനസ്സിലാക്കിയവരോട് ഒന്നും പറയാനില്ല. അവർ പാമ്പാട്ടികളെ കാട്ടിക്കൊടുത്ത് സായിപ്പിന്റെ കയ്യടി വാങ്ഗ്ങാ‍ൻ നടക്കും.നടക്കട്ടെ.
  എന്റെ രാജ്യത്തിന്റെ രക്ഷക്കു ഞാനവരെ നമ്പില്ല.
  സബർമതി എക്സ്പ്രെസ്സിന്റെ ഏസീ ചെയർകാറിൽ തീറ്ഥയാത്ര ചെയ്തിരുന്ന എലീറ്റ്, സവർണ്ണഫാസിസ്റ്റുകൾ മരിക്കപ്പെടേണ്ടവരാണെന്നമട്ടീൽ രാജ്ദീപ് സറ്ദേശായി “വാർത” പറഞ്ഞപ്പോൾ, ഒരെലിയെപ്പോലും കൊല്ലാത്ത ഞാൻ അയാളെ പലപ്രാവശ്യം മനസ്സിൽ ഹിംസിച്ചു.
  ഉടനെ ഞാൻ ബോധം വീണ്ടെടുത്തു. ഞാൻ ഹിന്ദുവാണല്ലോ. പ്രതികരിക്കാൻ പാടില്ലല്ലോ…
  ഡാനീഷ് കാർട്ടൂണിസ്റ്റ് ഒരു ചിത്രം വരച്ചപ്പോൾ അതിനെയെതിർത്തു കൊല്ലത്തു ജാഥനടത്തിയവരിൽ ഏതൊക്കെ പാർട്ടിക്കാരുണ്ടെന്നു ഞാൻ കണ്ടിട്ടുണ്ട്.അവർ നടന്ന വഴിയിലുണ്ടായിരുന്ന എന്റെ സുഹൃത്തിന്റെ തുണീക്കട കത്തിയതെങ്ങനെന്നു മാത്രം എനിക്കു മനസ്സിലാകാൻ കഴിയില്ലഎന്നാവും നിങ്ങളൊക്കെ കരുതുന്നതു അല്ലേ?

 15. aravind Says:

  മധുരാജ്
  താങ്കള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല.
  മുഗളന്മാര്‍ ആക്രമിച്ചത് തൊട്ട് ഇങ്ങോട്ട് സത്വം എന്നൊക്കെ പറഞ്ഞ് വികാരഭരിതനാവുന്നതെന്തിന്?
  ഈ മതം, സംസ്കാരം, ഇതൊന്നും ആരും ഉണ്ടാക്കി തരേണ്ടതും, ഏറ്റെടുക്കേണ്ടതും, പരമ്പരാഗതമായി കൈമാറിക്കിട്ടേണ്ടതും ഒന്നുമല്ലെന്ന് വിശ്വസിക്കുന്നു.
  പുതിയ തലമുറ പുതിയ ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. പ്രാചീനകാലം അയവിറക്കി അഭിമാനം പൂണ്ട് അലെങ്കില്‍ കലി പൂണ്ട് കളയുന്ന സമയം സ്വന്തം ജീവിതം ശുദ്ധമാക്കാന്‍ ശ്രമിച്ചാല്‍ പുതിയ സംസ്കാരം താനേയുണ്ടായി വരും – എന്റെ വിശ്വസം.

  ഏതെങ്കിലും ഒരു പ്രത്യേക മതത്തെ താറടിക്കാനല്ല ഈ പോസ്റ്റ് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ. മതം അതേതായാലും ഇന്നനുവര്‍ത്തിക്കുന്ന വിധത്തില്‍ മനുഷ്യന്റെ നാശത്തിനാണ് എന്ന തിരിച്ചറിവ് മാത്രമാണ് ഈ പോസ്റ്റ്.

  കമന്റുകളും പോസ്റ്റും ഒരു oxymoron status സ്വീകരിക്കുനതിന് മുന്‍പ് ഈ സം‌വാദം പൂര്‍ണ്ണമായതായി പ്രഖ്യാപിക്കുന്നു. 🙂


 16. ബ്ലോഗിന്റുടയോന്‍ ചര്‍ച്ച നിര്‍ത്തിയതുകൊണ്ട് ഞാന്‍ മിണ്ടാതെ പോണു. ഒരു കാര്യം മനസ്സിലായി നാളെ എന്റെയും നിങ്ങളുടെയും മക്കള്‍ക്ക് ഉണ്ണാന്‍ അരിയുണ്ടോ ഉടുക്കാന്‍ തുണിയുണ്ടോ വീട്ടില്‍ അവരെ കിടത്തി ഉറക്കുമ്പോള്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ തോക്കുധാരികള്‍ വരുമോ എന്നൊന്നും ആര്‍ക്കും അറിയേണ്ട. പണ്ടെങ്ങാണ്ട് വന്ന ഗസ്നിയെ തുരത്തിക്കോണ്ടിരിക്കാം നമുക്ക്. അതിനു അല്‍പ്പം മുന്നേ വന്ന ആര്യനെ പൂവിട്ടു പൂജിക്കുകയും ചെയ്യാം. മതിയായി. പ്രതീക്ഷയുമില്ല.

 17. Eccentric Says:

  varunan, kidilan comment 🙂
  innale enthundaayi ennorth kshobikkanum palli polikkanum okke nadannal mashe athine samayam kanoo…ath kond itharam cheythikal koodukaye cheyyoo…

  njaanoru hindu aanenkil koodi babari masjid polichathil dukhikkunnu…avide masjid nu pakaram kure raktham chorich oru ramakshethram kettippokkiyitt enth prayojanam.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: