കണ്‍‌ട്രി ഓഫ് ഒറിജിന്‍

മാര്‍ച്ച് 6, 2009

ഉല്‍‌പ്പന്നങ്ങളുടെ കണ്‍‌ട്രി ഓഫ് ഒറിജിനെക്കുറിച്ച് (country of origin) പണ്ട് എഴുതിയതാണ്.
ഈ ഒരു സംഭവം ഉപഭോക്താവിന്റെ ചോയിസ്സിനെ (choice) എങ്ങനെ ബാധിക്കുന്നു എന്ന് പല മാര്‍ക്കറ്റിംഗ് ഗുരുക്കളും പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.
വളരെ സ്വാധീനം ചെലുത്തുന്നു എന്നു തന്നെയാണ് വയ്പ്.
കാര്‍ ആയാല്‍ ജര്‍മ്മന്‍ ആകണം.
ഇലക്ട്റോണിക്സ് ആയാല്‍ ജപ്പാന്‍ ആകണം (ഇപ്പോള്‍ കൊറിയ ആയാലും മതി)
വൈന്‍ ആയാല്‍ ഫ്രാന്‍സോ ദക്ഷിണ ആഫ്രിക്കയോ ആകണം (സത്യം!)
ഫാഷന്‍ ആയാല്‍ ഇറ്റാലിയന്‍ തന്നെ
ഫാര്‍മസ്യൂട്ടിക്കല്‍സ്, ചോക്ലേറ്റ്സ്, റ്റൈം പീസുകള്‍, ബാങ്കുകള്‍…അറിയാമല്ലോ..സ്വിറ്റ്‌സര്‍ലാന്റ്. വെറും പതിനാല് ലക്ഷം പേരുള്ള രാജ്യം!
പേസ്ട്രി ആണെങ്കില്‍ ഡെന്മാര്‍ക്ക്
ബിയര്‍ ജര്‍മ്മനി, ഐര്‍ലന്റ്.
വിസ്കി സ്കോച്ച് തന്നെ
വോഡ്‌ക റഷ്യന്‍. സ്വീഡനും തരക്കേടില്ല (അബ്‌സൊലൂട്ട് )
ഇങ്ങനെ ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ സാധങ്ങളുടെ ഗുണം അളക്കുന്നത് സര്‍‌വ്വസാധാരണമാണ്. അതുകൊണ്ടു തന്നെ, കമ്പനികള്‍ അത് എവിടെയുണ്ടാക്കി, എവിടെയുണ്ടാക്കിയില്ല എന്ന് കണ്‍‌സ്യൂമറോട് പറയാന്‍/പറയാതിരിക്കാന്‍ ശ്രമിക്കാറുമുണ്ട്.
പറഞ്ഞു വന്നത്, സാധനങ്ങളുടെ പുറത്ത് Made in എന്നു എഴുതി വയ്കുന്ന രീതിയുടെ ഉത്ഭവത്തെ കുറിച്ചാണ്.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍, ജര്‍മ്മനി നിരപ്പായല്ലോ (എല്ലാവരും കൂടെ നിരപ്പാക്കി).
യുദ്ധത്തിനുള്ള ശിക്ഷ എന്ന നിലക്കാണ്, ജര്‍മനിയില്‍ ഉണ്ടാക്കപ്പെടുന്ന സാധനങ്ങളുടെ പുറത്തെല്ലാം Made in Germany എന്നു എഴുതണമെന്ന നിയമം മറ്റു സഖ്യരാജ്യങ്ങള്‍ കൊണ്ടു വന്നതത്രേ. ഉപഭോക്താക്കള്‍ക്ക് ജര്‍മ്മന്‍ സാധങ്ങള്‍ കണ്ടു പിടിച്ച് അവ വാങ്ങാതെയിരിക്കാമല്ലോ.
ജര്‍മ്മന്‍ കമ്പനികളെല്ലാം അങ്ങനെ പണ്ടാറടക്കിപ്പോട്ടെ എന്ന ഉദ്ദേശമായിരുന്നു പിന്നില്‍. ലോക മാര്‍ക്കെറ്റില്‍ ജര്‍മ്മനിയോടുള്ള വെറുപ്പിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒരു സംശയവും ഇല്ലായിരുന്നു.
പക്ഷേ എന്തായി?
ജര്‍മനിയില്‍ ഉണ്ടാക്കുന്ന സാധനത്തിന്റെ ക്വാളിറ്റി കാരണം ആള്‍‌ക്കാര്‍ അത് തിരഞ്ഞ് പിടിച്ച് വാങ്ങാന്‍ തുടങ്ങി.
വന്ന് വന്ന് ആള്‍ക്കാര്‍ Made in Germany അല്ലേ ? എങ്കില്‍ വേണ്ട എന്ന് പറയുന്ന സ്ഥിതി ആയി.
കാശു മുടക്കി സാധനം വാങ്ങുമ്പോള്‍ എന്തു രാജ്യസ്നേഹം! മറ്റു രാജ്യങ്ങളിലെ കമ്പനികള്‍ കുത്തുപാളയായി.
അപ്പോള്‍ മറ്റു രാജ്യങ്ങളും തുടങ്ങി.. Made in Britain എന്നൊക്കെ നമ്പറിറക്കാന്‍ തുടങ്ങി…
ജര്‍മ്മനി അല്ലെങ്കിലും ഇറ്റാലിയന്‍ ആണെന്ന് തെറ്റിദ്ധരിക്കരുതല്ലോ. കിട്ടുന്ന കാശിങ്ങ് പോരട്ടെ.
യേത്!

മേഡ് ഇന്‍ ഇന്ത്യ എന്നു കണ്ടാല്‍ ഒരു വിദേശിക്ക് ക്വാലിറ്റി പെര്‍‌സെപ്ഷന്‍ കാരണം വാങ്ങാന്‍ തോന്നുന്നതെന്തൊക്കെയുണ്ട് ആവോ?

Advertisements

19 പ്രതികരണങ്ങള്‍ to “കണ്‍‌ട്രി ഓഫ് ഒറിജിന്‍”

 1. Jayarajan Says:

  പരുത്തിവസ്ത്രങ്ങൾ എന്തായാലും കാണും!

 2. Vince Says:

  made in India എന്നു കണ്ടാല്‍ വിദേശത്തുള്ള ഇന്‍ഡ്യാക്കാരു പോലും വാങ്ങില്ല… !

  റഷ്യന്‍ വോഡ്കയേക്കാളും നല്ലതു മേഡ് ഇന്‍ പോളണ്ട് ബെല്‍വെഡിയറും, ഫ്രാന്‍സിന്റെ ഗ്രേ ഗൂസും ആണു. ബീയര്‍ ഹോളണ്ടിന്റെ ഹൈനക്കിനും, പക്ഷേ വിസ്കി സ്കോച്ച് തന്നെ 🙂


 3. പേര്‍സണലായിട്ട് പറയുകയാണെങ്കില്‍ എനിക്കും ജര്‍മ്മന്‍ ബിയര്‍ അത്ര ഇഷ്ടമല്ല.
  പക്ഷേ ലവന്മാര്‍ ഇരുത്തം വന്ന ബിയര്‍ കുടിയന്മാരാണ്. മലയാളികള്‍ ഒന്നും ഒരു പുല്ലുമല്ല.
  ചില ഡ്രോട്ട് വറൈറ്റി ഒക്കെയടിച്ചാല്‍ അപ്പോള്‍ വാളു വയ്കും-അവന്മാര്‍ മടുമടാ കുടിക്കും.
  ഒരു ലോക്കല്‍ ഒക്‌റ്റോബര്‍ ഫെസ്റ്റിന് (ഇവിടെ ജര്‍മ്മന്‍സ് ധാരാളം) പോയി മതിയായതാണ്.

  കാള്‍സ്‌ബെര്‍ഗ്ഗ് (ഡാനിഷ്) നല്ല റേറ്റിംഗ് ഉള്ള ബിയര്‍ ആണ്.
  ഞാന്‍ സാധാരണ ആം‌സ്റ്റലോ കാസിലോ (ലാഗര്‍) ആണ് കഴിക്കാറ്. ബിയര്‍ എനിക്ക് അത്ര പോര. 🙂
  വോഡ്‌ക കുടിക്കാറേയില്ല. പക്ഷേ അബ്‌സൊല്യൂട്ട് വാങ്ങി കുടിച്ചു നോക്കി. കൊള്ളാം.
  അമേരിക്കയില്‍ വലിയ സക്സസ്സ് സ്റ്റോറി ആയിരുന്നല്ലോ? അത് കേട്ട് ട്രൈ ചെയ്തതാണ്.

  ഫ്രെഞ്ച് വോഡ്ക എന്നൊക്കെ പറഞ്ഞാല്‍…അറിയില്ല..എന്നാലും ഒരു സ്വര ചേര്‍ച്ച 🙂

  ഇന്ത്യന്‍ ബ്രാന്റില്‍ കോബ്രായും മസാല മാമയും കൊള്ളാം. കോബ്ര ഇവിടെ നല്ല ഓട്ടം ആണ്. ഇംഗ്ലണ്ടില്‍ “അടി അടി” എന്ന പേരില്‍ ഒരു മലയാളി ബിയര്‍ ഉണ്ടെന്ന് പണ്ട് പത്രത്തില്‍ കണ്ടിരുന്നു!

  നാട്ടിലെ കള്ള് ക്യാനിലാക്കിയാല്‍ ഒരു പക്ഷേ വിജയിച്ചേക്കും?

 4. Vince Says:

  അണ്ണാ ആബ്സല്യൂട്ട് ഇഷ്ട്ടപെട്ടെങ്കില്‍ തീര്‍ച്ച ആയും ഗ്രേ ഗൂസും, ബെല്‍വെഡിയറും ഇഷ്ടപ്പെടും തീര്‍ച്ച. എനിക്കു ബിയര്‍ ഇഷ്ടക്കുറവു ഒന്നും ഇല്ല. ഹൈനക്കിനോ, എം ജി ഡി എന്ന ബിയറോ ആണു സാധാരണ കഴിക്കാറു. പിന്നെ എന്റെ ഒരു കോളീഗ് അവന്‍ ഒരു ബിയര്‍ advocate എന്നു തന്നെ പറയാം. അവന്‍ കാരണം ഇപ്പോള്‍ പല തരത്തില്‍ ഉള്ള ബിയറുകള്‍ ട്രൈ ചെയ്യാറുണ്ട്…പലതും അമേരിക്കന്‍ ബ്രൂ ആണു. ബ്ലൂ മൂണ്‍, ഫാറ്റ് ടയര്‍, ഐ പി എ, 312 …അങ്ങനെ കുറേ കൊമണ്‍ അല്ലാത്ത ബ്രൂസ് ട്രൈ ചെയ്തു തുടങ്ങി. എനിക്കും വോഡ്ക ഇഷ്ട്ടം അല്ലായിരുന്നു പക്ഷേ വിസ്കി, കോണിയാക്ക് ഒക്കെ ട്രൈ ചെയ്തിട്ടു ഇപ്പോള്‍ വോഡ്കയില്‍ സെറ്റില്‍ ആയി. വോഡ്കയും, ടോണിക്ക് വാട്ടറും, ഒരു ലൈമും……ഉഗ്രന്‍ മിക്സ് ആണു. പിന്നെ ഷോട്ട് എടുക്കാന്‍ എനിക്കു തെക്കീലയേക്കാളും ഇഷ്ടവും വോഡ്ക തന്നെ. മസാല മാമയോ ..ഹഹഹ പിന്നെ ഞങ്ങള്‍ ഫ്രണ്ട്സ് വെള്ളം അടിക്കുമ്പോള്‍ ചിയേര്‍സിനു പകരം അടി അടി എന്നാണു പറയുക. നാട്ടിലെ കല്യാണി ബിയറ് ട്രൈ ചെയ്തിട്ടുണ്ടോ? എല്ലായിടത്തും അതിപ്പോള്‍ കിട്ടില്ല….കിംങ്ഫിഷറിനേക്കാളും ടേസ്റ്റ് അതിനാണെന്നാണു എനിക്കു തൊന്നുന്നത്.

  മദ്യം കുടിച്ചു തുടങ്ങാന്‍ ആഗ്രഹം ഉള്ളവര്‍ എന്നോട് പറയാന്‍ മടിക്കണ്ട…..എന്റെ കൂടെ കള്ളു കുടി തുടങ്ങി ഫേമസ് ആയ ഒത്തിരി കള്ളു കുടിയന്മാരുണ്ട് …..ആറാം തമ്പുരാന്‍ 🙂 🙂 🙂


 5. മിസ്റ്റ്ര് അരവിന്ദന്‍!
  തനിക്ക് നാണമില്ലേ കള്ളിന്റെ കാര്യം ഓപണായി ഇങ്ങനെ സംസാരിക്കാന്‍.. അതും ഇമ്മഡെ സൊന്ത ഗാന്ധിയുടെ പഴേ ഐറ്റംസൊക്കെ ഇന്ത്യ തന്നെ അഭിമാനപൂര്‍വ്വം സ്വന്തമാക്കിയ ഈ നാളുകളില്‍, വിക്സി/വൊഡ്ക/ബിയര്‍ എന്നിവയൊക്കെ ഉപേക്ഷിച്ച് സാത്വികനാകൂ മിസ്റ്റര്‍ അരവിന്ദാ..

  ജര്‍മ്മന്‍ ആല്‍ട്ട് ബിയര്‍ ഇഷ്ടമില്ലെന്നോ..ശിവ ശിവ..! കലികാലം
  ബൈദഏ, കല്യാണിയാണു താരം, ഇന്ത്യന്‍ ബിയറീല്‍..
  മസാലമാമ. ഹഹ!യെന്തു വെലവരും? 1 വാങ്ങിയാല്‍ 5 ഫ്രീ ആടൈപ്പാണോ? ഇവിടെ ബരാക്കുഡ (പണ്ടു കലേഷ് വര്‍ക്ക് ചെയ്തിരുന്ന സ്ഥലം) പോകുമ്പോ, ചില ഇന്ത്യന്‍ വിസ്കികള്‍ ഓഫറില്‍ വച്ചിരിക്കുന്നതു കാണാം..

  5 എണ്ണം എടുത്താല്‍, 15 ദിര്‍ഹം – ബാഗ് ഫ്രീ..ആ ലൈനില്‍


 6. ഇതെഴുതിക്കഴിഞ്ഞ്, തനിമലയാളത്തില്‍ ഒന്നുനോക്കി –
  വിജയ് മല്യ കാത്തത് ഇന്ത്യയുടെ അഭിമാനം – മലയാള മനോരമ

  ബുഹഹഹ! എന്തൊരു വിരോധാഭാസം 😉

  കല്യാണി എന്തുകൊണ്ട് എല്ലായിടത്തും കിട്ടുന്നില്ല?

 7. Vince Says:

  /കല്യാണി എന്തുകൊണ്ട് എല്ലായിടത്തും കിട്ടുന്നില്ല?//

  ആ അതാണു…കല്യാണി ആരാ മോളു 🙂

 8. Rare Rose Says:

  കണ്‍‌ട്രി ഓഫ് ഒറിജിന്‍ എന്നൊക്കെ കണ്ട് എന്താന്നറിയാനോടി വന്നതാ…അതിന്റെ പിന്നിലിങ്ങനെയൊരു ചരിത്രം ഉണ്ടാരുന്നല്ലേ…പിന്നെ made in India ക്കു അത്ര തിളക്കമില്ലെങ്കിലും made in china കളിപ്പാട്ടം പോലെ കുഴപ്പക്കാരാവില്ലല്ലോ.. 🙂


 9. ടേയ് മച്ചൂസ് പേര്‍ കേട്ട് പുച്ചിക്കരുത്.

  MASALA MAMA INDIA PALE ALE (5.9% abv)
  Gold Medal Winner – 1998 and 2000 Taste of 10,000 Lakes Brewpub Competition

  http://www.townhallbrewery.com/masalabrew.cfm

  സംഗതി ഇവിടെ ഒരു ഷോയ്ക് പോയപ്പോള്‍ കിട്ടിയതാ. അല്ലാതെ സ്ഥിരം കിട്ടത്തൊന്നുമില്ല.
  (കണ്ട്രി ഓഫ് ഒറിജിന്‍ പോസ്റ്റ് കള്ളുകുടി പോസ്റ്റായല്ലോ പഗവാനേ.)

  ഇറ്റാലിയന്‍ പെറോണി എനിക്ക് ഇഷ്ടമാണ്. ജര്‍മ്മന്‍ ഗ്രോല്‍‌ഷും നല്ലതാ. രണ്ടും എനിക്ക് മാസം ഫ്രീ ആയിട്ട് രണ്ട് ഡസന്‍ കിട്ടും! 🙂


 10. കല്യാണിയില്‍ ആണ് സാധകം ചെയ്ത് തുടങ്ങിയത്.
  പിന്നെ കിംഗ് ഫിഷറിന്റെ ചിറകിലേറി , ഹേവാര്‍ഡ് 5000 വഴി സാന്‍ഡ് പൈപ്പറില്‍ ചാടി ഫോസ്റ്റേര്‍സില്‍ എത്തി നില്‍ക്കുകയായിരുന്നു.
  കളം മാറ്റിയപ്പോഴാണ്, പെറോണിയും ഗ്രോല്‍ഷും സ്റ്റല്ലാ ആര്‍ട്ടോയിസ്സും ഒക്കെ.
  എന്നാലും സത്യം, ബിയര്‍ കുടിക്കണമെങ്കില്‍ ഇഷ്ടം പോലെ കുടിക്കാം എന്നല്ലാതെ ഐ ഡോണ്ട് റിയലി എന്‍‌ജോയ് ഇറ്റ്.
  കുടിക്കണം എന്നാഗ്രഹമുള്ള ബിയര്‍ : ബോസ്റ്റന്‍ ബിയര്‍ കമ്പനിയുടെ സാമുവല്‍ ആഡംസ്.
  ഒരു ക്യാന്‍ പാര്‍സല് അയച്ച് താ വിന്‍‌സേ. 😉

 11. Vince Says:

  മദ്യം പാര്‍സല്‍ ആക്കി അയക്കാന്‍ പറ്റുമോ എന്നറിയില്ല അരവിന്ദ്……ഞാന്‍ തിങ്കളാഴ്ച്ച ഒന്നു അന്വേഷിക്കട്ടു. പറ്റുമെങ്കില്‍ ഒരു കാന്‍ അല്ല രണ്ട് കേസ് തന്നെ അയച്ചേക്കാം. മാസം ഫ്രീ ആയി ബിയര്‍ തരാന്‍ അണ്ണനാണോ അവരുടെ ബിയര്‍ ടേസ്റ്റര്‍ 🙂

 12. Renjith Says:

  വിന്‍സ്/ അരവിന്ദ്,
  വിസ്കി- lagavulin സിംഗിള്‍ മാള്‍ട്ട്
  ബിയര്‍ – Budwar- ഇവന്റെ ചേരുവ അടിച്ചു മാറ്റിയാണ് സായിപ്പ് budweiser ഉണ്ടാക്കിയത്- ഒന്ന് ട്രൈ ചെയ്തു നോക്കൂ. അടി അടി എല്ലാ സ്ഥലത്തും കിട്ടില്ല, ലണ്ടനിലെ ചില മലയാളി restaurents ഇല്‍ കിട്ടുമായിരുന്നു, പക്ഷെ ഇപ്പൊ കാണാറില്ല- വല്യ ഗുണം ഇല്ല എന്തായാലും.
  റം- ocr/opr/hercules xxx- ഇവന്മാരെ വെല്ലാന്‍ ഇനി വേറെ ഉണ്ടാകണം
  വോഡ്ക, ബ്രാണ്ടി എന്നിവ എനിക്ക് താല്പര്യം ഇല്ലേയില്ല – പക്ഷെ നിര്‍ബന്ധിച്ചാല്‍ അടിക്കും, പക്ഷെ നിര്‍ബന്ധിക്കണം!
  പോസ്റ്റ് എന്തായാലും ബ്രാന്‍ഡ് നന്നായാല്‍ മതി!
  രഞ്ജിത്

 13. Vince Says:

  /വോഡ്ക, ബ്രാണ്ടി എന്നിവ എനിക്ക് താല്പര്യം ഇല്ലേയില്ല – പക്ഷെ നിര്‍ബന്ധിച്ചാല്‍ അടിക്കും, പക്ഷെ നിര്‍ബന്ധിക്കണം/

  haha 🙂


 14. കല്യാണീടെ കാര്യം പറയാന്‍ വന്നപ്പോഴേക്കും ഇടിവാള്‍ സ്കോര്‍ ചെയ്തു കളഞ്ഞു…

  മേഡ് ഇന്‍ ഇന്‍ഡ്യക്ക് മാര്‍ക്കറ്റ് ഉണ്ടോ എന്നറിഞ്ഞൂടാ നിങ്ങള്‍ എല്ലാം മുകളില്‍ പറഞ്ഞ എല്ലാ ബ്രാന്‍‌ഡും അതേ ലുക്കില്‍ മേഡ് ഇന്‍ കുന്നംകുളം കിട്ടും… അതിനോടൊക്കുമോ മേഡ് ഇന്‍ ജര്‍മനി?


 15. കൊറോണയുടെ അടുത്തുവരില്ല ഹെയ്നെക്കെന്‍ പോലും 🙂 ഒരു ചെറ്യേ നാരങ്ങാക്കഷണവും തിരുക്യാല്‍ ബഹു കേമം! ഇവിടെ വാന്‍കൂവറില്‍ മദ്യത്തിനൊക്കെ ഒടുക്കത്തെ ടാക്സാണു 😦 അതോണ്ട്‌ മോള്‍സണ്‍ കനേഡിയന്‍ ആണു ഇപ്പോഴത്തെ ബ്രാന്‍ഡ്‌. ലോക്കല്‍. ചീപ്പ്‌.

  മെയ്ഡ്‌ ഇന്‍ ഇന്‍ഡ്യേടെ കാര്യം പറഞ്ഞാല്‍ കാഷ്മീരി ഷാള്‍, മഡ്രാസ്‌ ബ്രാന്‍ഡ്‌ കോട്ടന്‍ ഡ്രെസ്സുകള്‍, ബീഡി, ചായപ്പൊടി, കയര്‍ പ്രൊഡക്റ്റുകള്‍ ഒക്കെ ആണു ഇവിടെ പറഞ്ഞു കേള്‍ക്കാറുള്ളത്‌…

 16. Raj Says:

  “സ്വിറ്റ്‌സര്‍ലാന്റ്. വെറും പതിനാല് ലക്ഷം പേരുള്ള രാജ്യം!”
  തെറ്റാണ്‌ ………………….
  ഏതാണ്ട് 8 മില്യണ്‍ അതായതു 80 ലക്ഷം ആണ് ജനസംഖ്യ ……………

 17. Vince Says:

  Corona = Mexican Piss….oombiya beer 🙂 ishttamullavar ottanavadhi 🙂

 18. Zebu Bull Says:

  അമേരിക്കയിലുള്ള എന്റെ കൊച്ചണ്ണനെ കാണാന്‍ കഴിഞ്ഞ കൊല്ലം പെന്‍‌സില്‍‌വേനിയയില്‍ വന്നപ്പോള്‍ “യുങ്ങ് ലിങ്ങ്” എന്നോ മറ്റോ പേരുള്ള ഒരു ബിയര്‍ കുടിച്ചിരുന്നു; എനിക്കിഷ്ടപ്പെട്ടു. അതുപോലെ “റോളിങ്ങ് റോക്ക്” എന്ന ഒരു സാധനം (പച്ചക്കുപ്പിയില്‍ വരുന്നത്) കുടിച്ചതോര്‍‌ക്കുന്നു. മൈല്‍ഡ് ബിയറുകളാണ്‌ പൊതുവെ എനിക്കിഷ്ടം; അതുകൊണ്ടായിരിക്കണം രണ്ടും ഇഷ്ടമായത്. കൊച്ചണ്ണന്റെ നിര്‍‌ബന്ധപ്രകാരം “ഫ്ലയിങ് ഡോഗ്” എന്നൊരെണ്ണം ട്രൈ ചെയ്തു (മൈക്രോ ബ്രൂ ആണ്‌ എന്നൊക്കെ പറഞ്ഞ് എന്നെക്കൊണ്ടു കുടിപ്പിച്ചു). സി വി രാമന്‍‌പിള്ളയുടെ ഏതോ നോവലില്‍ പറഞ്ഞിട്ടുള്ള “‘ത്ഥൂ’ എന്ന് ആട്ടൂട്ടാര്‌” എന്ന ഭാഗം ഞാന്‍ കൊച്ചണ്ണന്റെ മുന്നില്‍ ആടി.

 19. firos Says:

  yanta ponnamo.pullaru posh anu katta


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: