എന്റേയ് ഉത്തരങ്ങള്‍

മാര്‍ച്ച് 17, 2009

മലയാളം ബ്ലോഗ് ലോകത്ത് കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുന്ന ആരുടേയ് ഉത്തരങ്ങള്‍ എന്ന ഗെയിമില്‍ പങ്കെടുക്കാനുള്ള എന്റെ എണ്ട്രി ലഫറി ശ്രീ കൈപ്പള്ളിജി നിര്‍ദ്ദയം വാലില്‍ പിടിച്ചു തൂക്കി പുറത്തേക്ക് കളയുകയായിരുന്നു!
ഒരു നിയമവും വായിച്ചു നോക്കാതെ ചന്തക്ക് പോകുന്നത് പോലെ കുറേ ഉത്തരങ്ങളുമായി ചെന്നാല്‍? ഗള്‍ഫിലായിരുന്നെങ്കില്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു തെറി പറഞ്ഞേനെ.

മത്സരത്തില്‍ പങ്കെടുക്കാന്‍ എന്തോ ഫോം പൂരിപ്പിക്കണം എന്നു അദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും അതിനായി സമയം വീണ്ടും മാറ്റി വയ്കാന്‍ കഴിയാത്തത് കൊണ്ട് കിട്ടിയതാകട്ടെ എന്ന മട്ടില്‍ അപേക്ഷാ ഫോറവും മടക്കി കക്ഷത്തില്‍ വെച്ച് നേരെ ഇങ്ങു പോരുകയായിരുന്നു! 🙂

എഴുതിയത് മുതലാക്കാന്‍ ഇവിടെ പോസ്റ്റുന്നു. 🙂

എല്ലാവര്‍ക്കും നന്ദി! (എല്ലാറ്റിനേം പിന്നെടുത്തോളാം എന്നല്ലാ ട്ടാ. ശരിക്കും :-))

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?

->ഉണ്ട്. എനിക്ക് സ്വന്തമായ അഭിപ്രായങ്ങള്‍ ഇല്ലാത്ത വിഷയങ്ങളില്‍ മാത്രം.
just to form an opinion, to know more.

എന്താണു് സമൂഹിക പ്രതിബദ്ധത?

->ഒരു പാര ഇങ്ങോട്ട് കിട്ടുമ്പോള്‍ തിരിച്ച് ഡബിള്‍ പാര അങ്ങോട്ട്
പണിയാനുള്ള വൈദഗ്ദ്ധ്യം.

എന്താണ്‌ സൌന്ദര്യം?

->എന്റെ ശാപമാണ് ചേട്ടാ ഈ പറേണ സാധനം.

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു
തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?

->അദ്ധ്യാപകന്‍. ഒരു സംശയവുമില്ല. മറ്റേതെല്ലാം സ്കില്‍‌ഡ്
‘ജോബ്‌സ്/പ്രൊഫഷന്‍സ്’ ആണ്. പക്ഷേ ഏത് ‘പോലീസ്‌കാരനും’
ഒരദ്ധ്യാപകനാകാം-ക്ലാസ്സില്‍ കേട്ടെഴുത്തും കോം‌പ്രിഹെന്‍‌ഷനും കൊടുത്ത്
ജീവിച്ചു പോകാം.

എന്താണ്‌ ദൈവം?

->മേഴ്സിക്ക് പിന്നാലെ പോകുന്നതാണ് ദൈവം (കോട്ടയം-അയ്‌മനം റൂട്ടില്‍,
നാലേ മുപ്പത്തൊമ്പതിന്)

കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?

->രണ്ടിനേയും കഴിച്ചു നോക്കിയിട്ടില്ല. എന്നാലും കൊറ്റി
റോസ്റ്റായിരിക്കും നല്ലതെന്ന ഊഹത്തില്‍ കൊറ്റിക്ക് വോട്ട്.

ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?

->ശരിയാണ്. വയറിന്റെ അല്പം ഇടത് മാറി, ഇടുപ്പിന്റെ മുകളിലായി ആണ് അനുഭവപ്പെടാറ്.

പ്രവാസ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടപെട്ടിട്ടുണ്ടോ?

-> ഉണ്ട്. രണ്ട് ജോടി ചെരുപ്പും (ഒന്ന് ഹവായ് ചപ്പല്‍ ആയിരുന്നു), മൂന്ന്
അണ്ടര്‍‌വെയറും, രണ്ട് ഷര്‍ട്ടും നഷ്ടപ്പെട്ടിട്ടുണ്ട്.

കഷ്ടകാലം എന്നാലെന്താണ്‌?

->ഇഷ്ടമില്ലാത്ത ദുഷ്ടന്മാരുടെ കൂടെ ശിഷ്ടകാലം.

ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്

-> കുളിക്കാത്ത പെണ്ണുങ്ങളുടെ മുടിയില്‍ നിന്നുള്ള വിയര്‍പ്പ്/സ്പ്രേ
കുഴഞ്ഞ നാറ്റം.

മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി
അറിയപ്പെടുന്നത്‌?

->പല്ലു തേച്ചതിന് ശേഷം വായില്‍ വെള്ളമെടുത്ത് കുലുക്കുഴിഞ്ഞ് അഞ്ച്
മീറ്റര്‍ ദൂരത്തേക്ക് നീട്ടിത്തുപ്പാനുള്ള അദ്ദേഹത്തിന്റെ കഴിവു കൊണ്ടു
തന്നെയാകണം.

വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
പിന്നെന്തിനു്‍ ആളുകള്‍ വിവാഹം കഴിക്കുന്നു?

->യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെങ്കിലും ആള്‍ക്കാര്‍ യുദ്ധം
ചെയ്യുന്നില്ലേ? അതേ ഒരു മനസ്ഥിതി വെച്ചായിരിക്കും.

മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?

->ആണോ എന്ന്! രണ്ട് കൈയ്യിലും കൂടെ മിനിമം ആറ് മോതിരം-കല്ല് വെച്ചതും,
അല്ലാത്തതും. ഒരു കൈയ്യില്‍ ആനത്തുടല്‍ ബ്രേസ്ലെറ്റ്, മറ്റേതില്‍
സ്വര്‍ണ്ണ ഇടിവള, കഴുത്തില്‍ ചേരപ്പാമ്പ് വീതിയില്‍ ഒരു ചെയിന്‍. കാതില്‍
ഒരു കടുക്കന്‍. കൈയ്യില്‍ കെട്ടാന്‍ ഒരു ചെറിയ റോളക്സ് ശേഖരം (ഒരു
അഞ്ചെണ്ണം മതി, തല്‍‌ക്കാലം). ഇത് എന്റെ സ്വപ്നമാണ്.

പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍
നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
->ഇല്ല. പുരുഷന്മാര്‍ കൊച്ചിയില്‍ നിന്നും സ്ത്രീകള്‍ കൊയിലാണ്ടിയില്‍
നിന്നും ആണെന്നു പറഞ്ഞാല്‍ നോക്കാം.

ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?
-> ആള്‍ക്കാരെ ചിരിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. ഇനിയും സമയം കിട്ടിയാല്‍ എഴുതും.

കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket,
Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു്
ഇഷടം. എന്തുകൊണ്ടു്?
->
BK ഇവിടെയില്ല, ട്രഫിള്‍ വാങ്ങാന്‍ കാശില്ലാത്തതിനാല്‍ ലിവറ് കഴിക്കാന്‍
പാങ്ങില്ല, കബ്‌സ കിട്ടില്ല. ബാക്കി എല്ലാം ഇഷ്ടമാണ്. കപ്പ വലിയ
ഇഷ്ടമല്ല, ചക്കപ്പുഴുക്കാണ് വീക്ക്നെസ്സ്.

നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും?
-> സിറ്റിബാങ്ക്, എ ഐ ജി മുതലായ ഇപ്പോള്‍ പൊട്ടിയ ഷെയറെല്ലാം
വാങ്ങിക്കൂറ്റീട്ട് പുറകോട്ട് നീക്കും.

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
-> ആക്‌ച്വലി തൊഴുത്തല്ല പ്രശ്നം. കെട്ടുക എന്ന വാക്കാണ്. ആനയാണെങ്കില്‍
തൊഴുത്തിലായാലും തളച്ചാല്‍ പ്രശ്നമില്ല.

ഏറ്റവും വലുതെന്താണ്‌?
->ശൂന്യത.

കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ
ഈവരിയുടെ അര്‍ത്ഥം?

->വളരെ കോം‌പ്ലിക്കേറ്റഡ് ആണ്. ഡാ നോക്കി നില്‍ക്കാതെ ആ അമിട്ടും
കുഴിബോംബും എടുത്തോണ്ട് വാടാ പന്നീ എന്നതിന്റെ കോഡ് വാക്യം ആണെന്നാണ്
തോന്നുന്നത്. കാശ്മീര്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നത്.

പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം.
തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി
പറയാമോ?

->നമ്പൂതിരിയുടെ പൂണൂല്‍, മൊല്ലാക്കേന്റെ തൊപ്പി, അച്ചന്റെ ളോഹ.

Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ
നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും?

->ഇഴയും.(അല്ലാതെ പിന്നെ ഒറ്റക്കാലില്‍ ചാടാന്‍ പറ്റ്വോ?)

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ
ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം
ചോദിക്കും?
ഗാന്ധി
Pierce Brosnan
Che Guevara
മമ്മൂട്ടി
Gabriel Garcia Marquez
Pres. Barack Obama
Adoor Gopalaksrihsnan
Jackie chan
Nelson Mandela
Khalil Gibran
Desmond Tutu
കുറുമാൻ
സാമ്പശിവൻ (കാഥികൻ)
K. J. Yesudas
Shakeela
കുമാരനാശാൻ
Robert Mugabe
K. Karunakaran
വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
ഇഞ്ചിപ്പെണ്ണു്

-> ശ്രീ ഒബാമ – ഫുഡ് എല്ലാം ക്യാന്‍ഡ് ഫുഡ് ആയിരിക്കും.
yes we can, yes we can എന്നു പറഞ്ഞു നടക്കണ ആളല്ലേ. നല്ല എരിവുള്ള കറി
കൊടുക്കും. കുശലം ചോദിക്കും.
-> വിശാലമനസ്കന്‍ – മൂപ്പര്‍ക്ക് എന്നെ കണ്ടാല്‍ —–, നീയാണ് കിടു,
നീയാണ് ബെസ്റ്റ് എന്നൊക്കെ പറയാനേ നേരള്ളൂ. അതൊക്കെ കേള്‍ക്കണത് ഒരു
സുഖല്ലേ. പിന്നെ മൂപ്പരെ എനിക്കും ഭയങ്കര ഇഷ്ടാണ്.
തിന്നാന്‍ മൂപ്പര്‍ക്ക് ഇഷ്ടള്ളതൊക്കെ വെച്ചു കൊടുക്കും. അടിച്ച്
പിമ്പിരിയാക്കിക്കും-വാളു വെപ്പിക്കും- അന്നവടെ തന്നെ കിടത്തും.
ചോദിക്കാന്‍ അങ്ങനെ പ്രത്യേകിച്ചൊന്നൂല..വെറുതേ കൊച്ചു വര്‍ത്തമാനം
പറഞ്ഞിരിക്കും.

അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
->പോര. എലിയെ പിടിച്ചിട്ട്, ദൂരെ കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയും വേണം.

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?

->ചും‌ബിക്കുമ്പോള്‍ മനുഷ്യന്മാര്‍ കണ്ണടക്കുന്നതെന്തിനാണ്? ഈ രാജ്യത്ത്
തോന്നുമ്പോള്‍ കണ്ണടക്കാനുള്ള സ്വാതന്ത്ര്യമില്ലെടേയ്?

പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
->തട്ടാന് തട്ടാത്തി പൊരിച്ച മത്തിയാണ് ലഞ്ചിന് നല്‍കി
വിട്ടിരിക്കുന്നതെങ്കില്‍ കാര്യമുണ്ട്.

മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?

->ഈ ഹംസലീല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഷാജഹാന്‍ മന്‍‌സിലിലെ
ഹംസയുടെ ലീല ആണോ? ചേ! എന്നാല്‍ മാര്‍ജ്ജാരപ്രണയം തന്നെ ഭേദം.

Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ
അദ്ദേഹത്തോടു എന്തു് ചോദിക്കും?

-> അഞ്ചരേടെ ബിജുമോന്‍ പോയോ എന്ന്.

മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം
ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക
എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?

->തീര്‍ച്ചയായും. റവന്യൂ സൂപ്രണ്ട് എന്നെഴുതിയതിനാല്‍ പാവപ്പെട്ട
വായനക്കാര്‍ വാര്‍ത്തകള്‍ മനസ്സിലാക്കാനാകാതെ വെമ്പല്‍ കൊള്ളുകയാണ്.
എക്സൈസ്: പീറ വക എന്നതാണ് കൂടുതല്‍ ചേരുക.

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌
താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

->for gentlemen, life begins at 40.
അതിനാല്‍ ഉത്തരം പിന്നെത്തേയ്ക് മാറ്റി വച്ചിരിക്കുന്നു.

എന്താണ്‌ ശരിയല്ലാത്തത്‌?

->മനുഷ്യന്റെ ദൈവ സങ്കല്പം

എന്താണ്‌ സന്തോഷം?

->ജീവിതമാണ് സന്തോഷം.

ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം

->ബെസ്റ്റ്. രാവിലെ ന്യൂസ് പേപ്പര്‍ കിട്ടിയില്ലെങ്കിലും വയറൊഴിയാന്‍ സഹായകം.

ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം

->നല്ല അഭിപ്രായമാണ്. ഓര്‍മകള്‍ എഴുതുന്നത് നല്ലതല്ലേ?
ഒരാളുടെ ഓര്‍മകള്‍ എഴുതി വെച്ചാള്‍ മറ്റുള്ളവരും അത് ഓര്‍ക്കുകില്ലേ?

മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.

->സത്യം പറഞ്ഞാല്‍, സഗീര്‍ പണ്ടാരത്തിനെ ഇഷ്ടമാണ്. മൂപ്പരുടെ കവിതകളും
അവയുടെ കമന്റുകളും! എന്തൊരു രസമായിരുന്നു! വേറെ ആരെയും ഇഷ്ടമല്ല. ലാപുഡ
മിടുക്കനാണ് എന്ന് തോന്നിയിട്ടുണ്ട്.

മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്

->എല്ലാം ഓര്‍മകളല്ലേ? കുറിപ്പായാലും, കവിതയായാലും, കഥ ആയാലും. അങ്ങിനെ
നോക്കുമ്പോള്‍
വിശാലമനസ്കനാണ് തമാശയില്‍ മുന്‍പന്‍.
all rounderസ് ആയി ആദരിക്കുന്ന ഉമേഷുണ്ട്, ദേവരാഗമുണ്ട്.
കഥയില്‍ ഏവൂരാനെ ഇഷ്ടമാണ്, രേഷ്മയെ ഇഷ്ടമാണ്.
പിന്നെ സൊറ പറയാന്‍ ഇടിവാളിനെ ഇഷ്ടമാണ്, ദില്‍‌ബാസുരനുണ്ട്.
ഇഞ്ചിയുടെ എഴുത്തും/പാചകവും ഇഷ്ടമാണ്.
പിന്നെ അങ്ങനെ കുറേ കുറേ പേരുണ്ട്. എഴുതിയാല്‍ നീളും.
വായനക്കാര്‍ക്ക് മനസ്സിലാകാത്തത് പോലെയെഴുതുന്നത് ഇഷ്ടമല്ല.
ലോകത്തെ നല്ല ഒരു കഥാകാരന്മാരും അങ്ങനെയെഴുതുന്നത് എന്റെ പരിമിതമായ
വായനയില്‍ കണ്ടിട്ടില്ല.

ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും
വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ
കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക)
->

കുറിപ്പിസ്റ്റ് ബാറില്‍. കാരണം കവികള്‍ ബീഡി/സിഗര്‍ട്ട് വലിക്കും.
എനിക്ക് അതിന്റെ പുക അലര്‍ജിയാണ്. മറ്റുള്ളവരുടെ വായിലും മൂക്കിലും കൂടി
കയറി വരുന്ന പുക ശ്വസിച്ചാല്‍ ഞാന്‍ അപ്പോള്‍ വാളു വയ്കു.

താങ്കളുടെ Camera ഏതാണു്?

->ഞാന്‍ തന്നെ.
ലെന്‍സ് എന്റെ കണ്ണാണ്. മെമ്മറി തലച്ചോറാണ്, പ്രിന്റര്‍ കൈകളാണ്, ഫ്ലാഷ്
പുഞ്ചിരിയാണ്.
(അല്ലാതെ പുട്ടുകുറ്റി വാങ്ങാന്‍ കാശില്ലാഞ്ഞിട്ടല്ല! ;-))

ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം

->അപാര്‍ട്ട് ഫ്രം റ്റു – ത്രീ ഫോട്ടോ ബ്ലോഗ്സ്.. ബാക്കിയെല്ലാം പാട്ടബ്ലോഗ്സ് (എന്റെയടക്കം).

Advertisements

24 പ്രതികരണങ്ങള്‍ to “എന്റേയ് ഉത്തരങ്ങള്‍”


 1. ഹ ഹ ഹ അരവിന്ദേ…യ്… 🙂

  ശ്ശോ.. ഇത് അവിടെ തന്നെ പ്രസിദ്ധീകരിക്കണമായിരുന്നു. ഞാന്‍ ഒറ്റ നോട്ടത്തിന് ഏന്‍സര്‍ പറഞ്ഞേനേ…! കശ്മലന്‍.. 😦

 2. ഇടി Says:

  ഹഹ-
  ഹംസലീലയും, മേഴ്സിയുടെ പുറകിലെ ദൈവവും!

  ങേ..ഇത് കൈപ്പള്ളി റിജക്റ്റ് ചെയ്തെന്നോ>?? ഗോമംറ്റീഷന്‍ ബ്ലോഗു ഹാക്ക് ചെയ്തു ഡീലിറ്റിക്കളയും!

 3. സുമേഷ് ചന്ദ്രന്‍ Says:

  hahaha!
  സൂപ്പര്‍ ഡൂപ്പര്‍… ഇത് വായിയ്ക്കാന്‍ കിട്ടിയതില്‍ സന്തോഷം!!

 4. Vince Says:

  🙂 kalakkan…. pinney lalettan enganey superstar aayi enna utharam ozhikey ellaam correct aayi answer cheythirikkunnu. midukkan .

 5. Vadakkoodan Says:

  സിറ്റിബാങ്ക്, എ ഐ ജി മുതലായ ഇപ്പോള്‍ പൊട്ടിയ ഷെയറെല്ലാം വാങ്ങിക്കൂറ്റീട്ട് പുറകോട്ട് നീക്കും. this is the best answer. ഒരു മാതിരിപ്പെട്ടവനൊക്കെ പിറകോട്ട് പോയിട്ട് ഇപ്പം വില കൂടുതലുള്ള ഷെയറൊക്കെ അപ്പഴേ വാങ്ങിക്കൂട്ടും എന്നേ പറയത്തുള്ളൂ. ഇപ്പോള്‍ വിലയില്ലാത്തതൊക്കെ വാങ്ങിയിട്ട് പിറകോട്ട് പോയി വിറ്റ് കാശുണ്ടാക്കാനുള്ള ബുദ്ധി അപാരം തന്നെ. നമിച്ചു 🙂

  തൊഴുത്തിലായാലും തളച്ചാല്‍ പ്രശ്നമില്ല – ഇതും കലക്കി.

 6. സാജന്‍ Says:

  അരവിന്ദാ,
  ഇത് അലക്കിപ്പൊളിച്ചു 🙂
  ശോ ഇത് കൈപ്സ് അവിടെ പബ്ലീഷ് ചെയ്യാതിരുന്നത് ശരിയായില്ല, ഒരു കരിവാരം സംഘടിപ്പിച്ചാലോ?


 7. ഒന്നും പറയണ്ട സാജാ….
  ഫോം പൂരിപ്പിക്കാന്‍ പറഞ്ഞ് അദ്ദേഹം എന്നെ വിരട്ടുകയായിരുന്നു!
  പിന്നെ പാനലോ, ഡിസൈഡോ എന്നൊക്കെ പറയുകയും ചെയ്തു.
  അതോടെ ഞാന്‍ ആകെ തകരുകയായിരുന്നു!

  ഞാന്‍ ആഫ്രിക്കയിലായത് കൊണ്ടല്ലേ ഈ ചിറ്റപ്പന്‍ നയം എന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ. കണ്ണീരില്‍ കുതിര്‍ന്ന(കണ്ണീര്‍ അല്പം എടുത്ത് മോനിട്ടറില്‍ തേച്ചു) ഈ ഉത്തരങ്ങള്‍ നിങ്ങള്‍ക്ക്മുന്‍പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു സുഹൃത്തുക്കളേ സമ്ര്പ്പിക്കുന്നു.

  ഇത് ഉത്തരമല്ല സുഹൃത്തുക്കളേ..കഴുക്കോലുമല്ല..എന്റെ ഹൃദയമാണ്..ഹൃദയം..


 8. കാണണമെന്നാഗ്രച്ചിരുന്ന പല ഉത്തരങ്ങളില്‍ ഒന്ന്! ഇവിടെയായാലും കണ്ടതില്‍ സന്തോഷം. ഏറ്റവും ഇഷ്ടപ്പെട്ടത് സൌന്ദര്യവും ദൈവവും കാശ്മീരസന്ധ്യയും.
  :))


 9. നിയമങ്ങൾ എല്ലാം വായിക്കേണ്ട കാര്യം ഒന്നുമില്ല.
  “ഗോമ്പറ്റീഷൻ” ബ്ലൊഗിൽ ഈ മത്സര പരമ്പര തുടങ്ങിയ സമയം തൊട്ടു തന്നെ ബ്ലോഗിന്റെ ആദ്യത്തെ പരഗ്രാഫ് ഇങ്ങനെയാണു്.

  “ഇതൊരു സൌഹൃദ മത്സരം. മത്സരത്തിന്റെ നിയമങ്ങൾ വായിച്ച ശേഷം ഉത്തരങ്ങൾ എഴുതിയാൽ Penalty ഒഴിവാക്കാം. ഈ അഭിമുഖത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ നിങ്ങൾക്കു് താല്പര്യമുണ്ടെങ്കിൽ ബ്ലൊഗ് profile സഹിതം ബന്ധപ്പെടുക sillyanswerstostupidquestions@nishad.net

  അതിൽ ഏതു ഭാഗമാണു സാറിനു് മനസിലാകാത്തതു് എന്നു പറഞ്ഞു തന്നാൽ അതു വീണ്ടും ഒന്നുകൂടി മാറ്റി എഴുതാം.

  ഇനി form പൂരിപ്പിക്കുന്ന കാര്യം.

  Google docsലാണു് മത്സരത്തിന്റെ എല്ലാ രേഖകളും process ചെയ്യുന്നതു.

  Applications receive ചെയ്യുന്നതും process ചെയ്യുന്നതും എല്ലാം ഞാൻ തന്നെയാണു്. Applicantന്റെ identity രഹസ്യമായി സൂക്ഷിക്കാനാണു് ഇങ്ങനെ ചെയ്യുന്നതു്.

  മാത്രമല്ല ഓരോ വ്യക്തിക്കും ചോദ്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാണു് അയക്കുന്നതു്. അരവിന്ദന്റെ തിരഞ്ഞെടുത്ത ചോദ്യങ്ങൾ അല്പം പഴക്കമുള്ളതായിരുന്നു. മാത്രമല്ല എന്റെ mail idയിൽ text ആയി അയച്ചുതന്നാൽ അതു് format ചെയ്യാൻ ഞാൻ സമയം ചിലവാക്കേണ്ടി വരും.

  അതു് ഞാൻ ചെയ്യില്ല. മത്സരാർത്ഥികൾ തന്നെ അതു് onlineൽ പൂരിപ്പിക്കേണ്ടതാണു്. ഒരു ദിവസം കുറഞ്ഞതു് 10 applications കിട്ടാറുണ്ടു്. അതിൽ ആരെ തിരഞ്ഞെടുക്കണം എന്നുള്ളതു് എന്റെ തീരുമാനമാണു്. എല്ലാവരുടെയും email തപ്പി നോക്കി ഇതു മാത്രം ചെയ്തോണ്ടിരിക്കാൻ എനിക്ക് വേറെയും പണികൽ ചെയ്യാനുണ്ടു്. ഇതു് ഒരു തമാശ മാത്രമാണു്. main പണിയല്ല.

  മത്സരത്തിനായി ഒരു പ്രത്യേകം email ഉണ്ടു് അതിൽ applications അയക്കുന്നതിനു് ചില processing ചെയ്യാനുള്ള സൌകര്യത്തിനാണു്.

  അരവിന്ദിന്റെ ഉത്തരങ്ങൾ പൂരിപ്പിക്കാൻ ഞാൻ form തയ്യാറാക്കി വെച്ചിട്ടും ഉണ്ടായിരുന്നു. രസകരമായ വേറെ ചില ചോദ്യങ്ങളും ഉണ്ടായിരുന്നു. അതു് പൂരിപ്പിക്കുന്നുണ്ടോ എന്നു ഞാൻ താങ്കളോടു ചോദിച്ചിരുന്നു. അപ്പോൾ താങ്കൾക്ക് താല്പര്യമില്ല എന്നും പറഞ്ഞു നമ്മൾ conversation അവസാനിപ്പിച്ചു്. ശരിയല്ലെ?

  All are equal in the competition. NO ONE is special. If one rule applies to them it applies to you too.

  So cheers.

 10. Jayarajan Says:

  കൈപ്പള്ളി നീതി പാലിക്കുക… അരവിന്ദ്ജീ സിന്ദാബാദ്… 🙂


 11. ഹ കൈപ്പള്ളീ സീര്യസ്സാവാതെ.

  ആ മുകളില്‍ എഴുതിയേക്കണ വാചകം , സത്യായിട്ടും ഇന്നലെ ഇതെല്ലാം കഴിഞ്ഞപ്പോഴാ വായിച്ചു നോക്കിയത്. പിന്നെ അത് മാറ്റിയെഴുതണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ക്സോസ/സെസോതോ ഭാഷയില്‍ ഒന്നെഴുതാമോ? എനിക്ക് മനസ്സിലാകാന്‍? അല്ല പിന്നെ!

  ഓള്‍ ആര്‍ ഈക്വല്‍ എന്നറിയാവുന്നത് കൊണ്ടു തന്നെയാണ് ഫോം പൂരിപ്പിക്കാതെയും സീലടിക്കാതെയും അറ്റസ്റ്റ് ചെയ്യാതെയും എന്റെ എണ്ട്രി പരിഗണിക്കണമെന്ന് ആവശ്യപ്പെടാഞ്ഞത്. അതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല..അല്ല ഞാനാരാ?!

  കൈപ്പള്ളിജി എനിക്ക് വേണ്ടി പ്രത്യേകം ചോദ്യങ്ങള്‍ നിര്‍മ്മിച്ചു എന്ന് അറീഞ്ഞിരുന്നില്ല. എല്ലാവര്‍ക്കും ഒരേ ചോദ്യങ്ങള്‍ എന്നാണ് കരുതിയിരുന്നത്. കഷ്ടമായിപ്പോയി. സമയം ഇല്ലാഞ്ഞിട്ടും, കൈപ്പള്ളിക്കും സമയം ഇല്ല എന്നറിയാമായിരുന്നിട്ടും കൂടിയാണ് പിന്നെ അതിന്റെ പിന്നാലെ പോകാഞ്ഞത്. അതറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും എഴുതിയേനെ. ചോദ്യം ഉണ്ടാക്കാന്‍ സമയം കളഞ്ഞതിന് സോറി പറയുന്നു.

  ആ പോട്ട്..അടുത്ത മത്സരത്തില്‍ ശരിക്കും ഫോം ഫില്ല് ചെയ്യാം. ഉറപ്പ്. 🙂

  (ഓ.റ്റോ: സാര്‍ എന്നൊന്നും വിളിക്കാതെ കൈപ്പള്ളീ..ഞാന്‍ വളരെ യം‌ഗാ..ഉം! ;-))

 12. kichu Says:

  അരവിന്ദാ…

  സൂപ്പര്‍!
  ഗൊഡു ഗൈ.


 13. അടിപൊളി അരവിന്ദാ….

 14. alphonsakutty Says:

  എന്താണ്‌ സൌന്ദര്യം?

  ->എന്റെ ശാപമാണ് ചേട്ടാ ഈ പറേണ സാധനം.

  നമ്മള്‍ തുല്യദുഖിതരാണ് 🙂

  ഉത്തരങ്ങളപ്പിടി കിടു.


 15. അരവിന്ദ് ഈസ് ഓള്വേയ്സ് അരവിന്ദ്…. 🙂

  പാഞ്ചാലിച്ചേച്ചിക്കിഷ്ടപ്പെട്ട ആ മൂന്നും തന്നെ എന്റെയും ഫേവറിറ്റ്. പിന്നെ ” എന്താണ് തെറ്റ് ”

  ഇത് ഗോമ്പറ്റീഷന്‍ ബ്ലോഗില്‍ വന്നേല്‍ ഒറ്റയടിക്ക് ആളെ പൊക്കിയേനെ. എങ്കിലും കമന്റ് ഒരു അഞ്ഞൂറിന് മുകളില്‍ പോയേനെ… 🙂

 16. Eccentric Says:

  kidilam anna kidilam…
  enikkishtappettath ‘bijumon’ aanu 🙂

 17. ശിശു Says:

  ശരിക്കും രസിച്ച ഉത്തരങ്ങള്‍!

  സൌന്ദര്യവും, കാശ്മീര സന്ധ്യയും കലക്കി.

 18. MyDays Says:

  nice one…. please write often.

 19. ...പകല്‍കിനാവന്‍...daYdreamEr... Says:

  ഹഹഹഹ…. എനിക്ക് വയ്യ.. എന്നെ കൊല്ലോ….!

 20. Zebu Bull Says:

  എല്ലാരും പറഞ്ഞതു തന്നെ. അരവിന്ദന്‍ തൊട്ടു പൊന്നാക്കിയ വേറൊരെണ്ണം. കാശ്മീരസന്ധ്യയും, സൗന്ദര്യവും എന്നെയും ഒരുപാടു ചിരിപ്പിച്ചു.


 21. ഇതുഗ്രന്‍… 🙂
  ഫോം ഫില്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാഞ്ഞത് കഷ്ടമായിപ്പോയി! എനിക്കും കുറഞ്ഞതൊരു രണ്ട് പോയിന്റെങ്കിലും കിട്ടിയേനേ… (എന്നു വെച്ചാല്‍ ചോദ്യമിടും മുന്‍പു തന്നെ ഉത്തരം തരാന്‍ ആളു റെഡിയായിരിക്കും.)

 22. lightningraindrops Says:

  asahaneeyem vayichittum vayichittum theerunnilla


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: