ഐ പി എല്‍ (SA)

മാര്‍ച്ച് 25, 2009

അങ്ങനെ ഇത്തവണ ഐ പി എല്‍ ദക്ഷിണ ആഫ്രിക്കയിലായി.

ആദ്യം ഭയങ്കര ആവേശം തോന്നിയെങ്കിലും പിന്നെ ഇത് വയ്യാവേലി ആകുമോ എന്നു ചിന്തിക്കുകയായിരുന്നു!
കാര്യം റ്റൂര്‍ണ്‍നമെന്റില്‍ എട്ടു റ്റീമൊക്കെയുണ്ടെങ്കിലും നമ്മുടെ കൊച്ചിയില്‍ നിന്നോ കോഴിക്കോട്ട് നിന്നോ ഒറ്റ റ്റീമുമിലല്ലോ, ഒന്നു സപ്പോര്‍ട്ട് ചെയ്യാന്‍.
കൈയില്‍ കാശുണ്ടായിരുന്നെങ്കില്‍ കേരള ലുങ്കി കിം‌ഗ്സ് എന്നൊരു റ്റീം ഞാനിറക്കിയേനെ!

മാത്രമല്ല, ഇന്ത്യ എന്നു കേട്ടാല്‍ അരയില്‍ പടക്കവും വാരിക്കെട്ടി വരുന്ന, ഒന്നിനും കൊള്ളാത്ത(അന്തസ്സായി മരിക്കാന്‍ പോലും)ചില പാറ്റകള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ളതും ചെറിയ റ്റെന്‍ഷന്‍ തരുന്നു.
വെല്‍-എക്വിപ്‌ഡ് ആയ ഒരു ലോകോത്തര പോലീസ് സേനയുണ്ടെങ്കിലും, ജോബര്‍ഗ്ഗ് എന്നത് ലോകത്തിലെ ക്രൈം ക്യാപ്പിറ്റല്‍ എന്നറിയപ്പെടൂന്ന സ്ഥലമാണെങ്കിലും, മത-രാജ്യാന്തര തീവ്രവാദത്തെ നേരിട്ട പരിചയം ദക്ഷിണാഫ്രിക്കന്‍ പോലീസിനു കുറവാണെന്നു വേണം കരുതാന്‍. പാക്കിസ്ഥാനികളും, ഇന്ത്യക്കാരും, ബംഗ്ലാദേശികളും തിങ്ങിപ്പാര്‍ക്കുന്ന, അവരില്‍ പലരും ഇല്ലീഗലായി താമസിക്കുന്ന, സ്ഥലങ്ങളുണ്ടെങ്കിലും ഇതു വരെ “പാറ്റാശല്യം” ഇവിടെ ഉണ്ടായിട്ടില്ല. അത് മുതലാക്കാന്‍ കസബിനെ പോലെയുള്ള മുന്‍ പോക്കറ്റടിക്കാരും കൂട്ടിക്കൊടുപ്പുകാരും കഞ്ചാവുമടിച്ച് തോക്കുമെടുത്തിറങ്ങുമോ എന്നൊരു ഭയം.
ദക്ഷിണ ആഫ്രിക്കയിലേക്ക് വരാന്‍ എന്തെളുപ്പമാണ് (സാധാരണ ആള്‍ക്കാരുടെ കാര്യമല്ല-മനുഷ്യരോടുള്ള വെറുപ്പുമൂലം അന്ധത ബാധിച്ച പാറ്റകളുടെ കാര്യമാണ്)-സിംബാവേയിലോ മൊസാംബിക്കിലോ ചെന്ന് ഒരു വേലി ചാടിയാല്‍ ദക്ഷിണ ആഫ്രിക്കയായി. അനേകം ക്രൈം സിന്‍‌ഡിക്കേറ്റുകള്‍ വാണരുളുന്ന ജോബര്‍ഗ്ഗിലെ അധോലോകത്ത് വളരെ ചീപ്പ് റേറ്റിന് എ കെ 47 വരെ കിട്ടും എന്നാണ് കേട്ടറിവ്. ഒരുത്തന് വട്ടിളകിയാല്‍ പോരേ?
ഇവിടെ എയര്‍ പോര്‍ട്ടില്‍ തന്നെ ആര്‍ക്കും എവിടേയും കയറി മേയാം എന്നുള്ളത് അവസാനിപ്പിച്ചത് ഈയിടെയാണ്. ദക്ഷിണാഫ്രിക്കന്‍ എയര്‍ വേയ്സ് വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കുപ്രസിദ്ധമാണല്ലോ..ചെക്കിംഗ് ഒക്കെ പേരിനേയുള്ളായിരുന്നുവത്രേ. ഇപ്പോള്‍ മാറ്റിയോ എന്നറിയില്ല. സ്റ്റേഡിയത്തിലും അതു പോലെ തന്നെ. കളി ആസ്വദിക്കാന്‍ ചെല്ലുന്ന കാണികളാണ്, അവരെ തടഞ്ഞ് നിര്‍ത്തി അണ്ടര്വെയര്‍ വരെയൂരി കുടഞ്ഞ് പരിശോധിക്കലൊന്നും ഇവിടെയില്ലായിരുന്നു. ഐ പി എല്‍ വന്ന സ്ഥിതിക്ക് അത് വേണ്ടി വരും എന്ന് തോന്നുന്നു.
ഇന്ത്യന്‍ കളിക്കാരൊക്കെ എന്തു ഫ്രീ ആയിട്ടാണ് ഇവിടെ കഴിഞ്ഞ തവണ വന്നപ്പോള്‍ ചുറ്റു നടന്നത്! ഇപ്പൊള്‍ അത് സാധിക്കും എന്ന് തോന്നുന്നില്ല. കളിക്കാരെ കണ്ടില്ലെങ്കിലും വേണ്ടില്ല, ഇന്ത്യന്‍ പോലീസും ദക്ഷിണ ആഫ്രിക്കന്‍ പോലീസും സം‌യുക്തമായി കളിക്കാര്‍ക്ക് നല്ല സുരക്ഷ നല്‍കുക തന്നെ വേണം. കാണികള്‍ക്കും സുരക്ഷ ഉറപ്പാക്കണം. അല്പം ബുദ്ധിമുട്ടിയാലും വേണ്ടില്ല.
ഇതൊക്കെ വെറും ഇരുപത്തഞ്ച ദിവസം കൊണ്ട് അറേഞ്ച് ചെയ്യാന്‍ പറ്റുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. പ്രത്യേകിച്ച് സെക്യൂരിറ്റി. ലോകത്തിലെ ഏറ്റവും വലിയ ഒരു കായിക ഇവന്റാണ്. എട്ടു റ്റീമുകള്‍ക്ക് ഒരോരോ സ്റ്റേഡിയം കൊടുക്കാന്‍ പോലും ഇവിടെയില്ല. ലോക കപ്പിനു വേണ്ടി റോഡിലെങ്ങും പണി തിരക്കാണ്. അതിനിടക്ക് ഇവരുടെ ലോജിസ്റ്റിക്സ്.
ഹോട്ടല്‍ റൂം ഒക്കെ കാണുമ്മോ എന്നു തന്നെ സംശയമാണ്, പല ഹോട്ടലുകളും പുതുക്കി പണിഞ്ഞു കൊണ്ടിരിക്കുകയാണ്. റ്റീമിലെ അപ്രമുഖ കളിക്കാര്‍ ബെഡ്ഡ് ആന്റ് ബ്രേക്ക്ഫാസ്റ്റില്‍ കിടക്കുമെന്ന് കണിശം.

ഏറ്റവും പ്രശ്നം, ഏപ്രില്‍ 22നു ഇവിടേയും തിരഞ്ഞെടുപ്പാണ്. കേന്ദ്രത്തിലേക്ക് തന്നെ! ജേക്കബ്ബ് സൂമ എന്ന എ എന്‍ സി പ്രസിഡന്ന്റാണ് പ്രസിഡന്‍ഷ്യല്‍ റേസില്‍ മുന്നില്‍. അഴിമതിയാരോപണങ്ങള്‍ക്ക് കോടതി കയറിയിറങ്ങുന്ന അദ്ദേഹം പ്രസിഡന്റാകുന്നതിനെ എതിര്‍ക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അദ്ദേഹത്തിനെ ചോര ചിന്തിയായാലും പ്രസിഡന്റാക്കും എന്നു പറയുന്ന തീവ്രവിഭാഗവും ഇവിടെയുണ്ട്. ഇതിന്റെയൊക്കെ ഇടയില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഉണ്ട്.

ഇതിന്റെയൊക്കെ ഇടയില്‍ ഐ പി എല്ലും!
ഇലക്ഷന്‍ സംബന്ധിയായി ഇവിടെ വല്ല അക്രമവും നടന്നാല്‍ ഐ പി എല്‍ എന്തു ചെയ്യും എന്നു ഞാന്‍ ആലോചിക്കുകയാണ് സുഹൃത്തുക്കളേ.ഐ പി എല്‍ കട്ടേം പടോം മടക്കേണ്ടി വരും.

ഇത്ര റിസ്കിയായിട്ട് ഈ റ്റൂര്‍ണ്ണമെന്റ് നടത്തേണ്ടതുണ്ടോ എന്ന ചോദ്യം വളരെ ന്യായമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ കളിക്കാരെ പോലുമെടുത്താല്‍ ഒരു റെസ്റ്റുമില്ലാതെയാണ്, ക്രിക്കറ്റ് കളീക്കുന്നതെന്ന് കാണാം.

പൊന്‍‌മുട്ടയിടുന്ന താറാവുകളെ ഇത്ര വേഗം കൊല്ലണോ?

ഈ കൊല്ലം ഇതങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ എന്തായിരുന്നു കുഴപ്പം!

Advertisements

12 പ്രതികരണങ്ങള്‍ to “ഐ പി എല്‍ (SA)”

 1. ശ്രീ Says:

  ഇത്രയും കാശ് മുടക്കി പരസ്യവും പ്രചാരണവും നടത്തിയവര്ക്ക് ഇത്തവണത്തെ IPLക്യാന്സല് ചെയ്താല് അതൊരു നഷ്ടം ആകില്ലേ മാഷേ? അത് കൊണ്ടാകും വിദേശ വേദി തിരഞ്ഞെടുത്തത്

 2. കുട്ടിച്ചാത്തന്‍ Says:

  ചാത്തനേറ്: അപ്പോള്‍ എരിചട്ടിയില്‍ നിന്നും വറതീയിലേക്ക്..
  അതോ സൌത്താഫ്രിക്കന്‍ പന്തളത്തും പടയെന്നോ???

 3. സിയ Says:

  “ഇത്ര റിസ്കിയായിട്ട് ഈ റ്റൂര്‍ണ്ണമെന്റ് നടത്തേണ്ടതുണ്ടോ എന്ന ചോദ്യം വളരെ ന്യായമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ കളിക്കാരെ പോലുമെടുത്താല്‍ ഒരു റെസ്റ്റുമില്ലാതെയാണ്, ക്രിക്കറ്റ് കളീക്കുന്നതെന്ന് കാണാം.

  പൊന്‍‌മുട്ടയിടുന്ന താറാവുകളെ ഇത്ര വേഗം കൊല്ലണോ?”

  താറാമ്മക്കള്‍ ചാവട്ടെ
  ബോര്‍ഡ് മോലാളികള്‍ തുലയട്ടെ
  ഭാരത ജനത ജയിക്കട്ടേ !

 4. Eccentric Says:

  kasu kure pottikkunnathalle..appo pinne tharavine njekkikonnittaanelum motta ideekkum..athra thanne

 5. Jayarajan Says:

  ഐ സി എല്ലി-നെ കോപ്പിയടിച്ചല്ലേ ഐ പി എൽ ഉണ്ടാക്കിയതു തന്നെ. പിന്നെ പണവും സ്വാധീനവും ഉപയോഗിച്ച് ഐ സി എല്ലിനെ ഒതുക്കി. മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡിനെ വരെ സ്വാധീനിച്ചു (പാവം രണതുംഗ).
  പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് തങ്ങളെന്ന് ആവർത്തിച്ചാവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബിസിസിഐ-യും ഐപി‌എൽ സംഘാടകരും. എന്താവുമെന്ന് കാത്തിരുന്ന് കാണാം.

 6. Siju Says:

  “ഈ കൊല്ലം ഇതങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ എന്തായിരുന്നു കുഴപ്പം”

  അരവിന്ദ് തമാശിച്ചതാ??

 7. Vadakkoodan Says:

  അവിടേം ഇലക്ഷനാണോ, അത് കലക്കി.

  ജോബര്‍ഗിലെ ആളുകള്‍ക്ക് ചെന്നൈ – കൊല്‍ക്കത്ത മത്സരം കാണാന്‍ എത്രത്തോളം ആവേശമുണ്ടാകും എന്നത് കാണേണ്ടിയിരിക്കുന്നു.

  പിന്നെ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയാല്‍ ചിയര്‍ ലീഡേഴ്സിന്റെ തുണിയുടെ നീളം അളക്കാന്‍ ഒരുത്തനും വരില്ലെന്നൊരു ഗുണമുണ്ട് , യേത് 😉

 8. Bones Says:

  തന്നെ തന്നെ! സത്യായിട്ടും ഇത്രയും ഒന്നും ആലോചിച്ചില്ല.എത്ര കളി കാണണം, ടിക്കറ്റിനു എത്ര കാശാവും എന്നൊക്കെയാ ആലോചിച്ചത്…എഴുതിയതില്‍ കാര്യമുണ്ട്.

 9. njanacharyan Says:

  സത്യം പറഞ്ഞല് ഐ പി എല്‍ വെസ്റ്റ് ഇന്‍ഡീസിലോട്ട് മാറ്റുകാര്‍ന്നു നല്ലത്. അവിടാകുമ്പം ഒരുത്തരും കാണാനും വരികേല(കഴിഞ്ഞ ലോകകപ്പിന്‍റെ അനുഭവത്തിലാ ഇങ്ങനെ തോന്നുന്നത്. വെസ്റ്റ് ഇന്‍ഡീസു കാര്‍ക്കെന്ത് കൊല്‍ക്കത്ത, എന്ത് ചെന്നൈ. കളിക്കാന്‍ അവരുടെ ആള്‍ക്കാരുണ്ടേല്‍ കുറെ കാണികള്‍ വരുമാരിക്കും) കളിക്കാര്‍ക്ക് ഒരു കരീബിയന്‍ വസന്തവും കരിമീനുമൊക്കെയായി ചുറ്റിയടിക്കാരുന്നു…

  പിന്നെ ശരിക്കും കാശൊണ്ടാക്കാനാരുന്നേല് ഓസ്റ്റ്രേലിയയല്ലാരുന്നോ പറ്റിയത്, നാലാള് കാണാനും കേറും, നമ്മക്ക് വെളുപ്പാങ്കാലത്ത് കളീം കണ്ട് ഒന്ന് മയങ്ങി, കുളിച്ചൊരുങ്ങി പണീള്ളോര്‍ക്കതിനും പിള്ളാര്‍ക്ക് കോലും കൊഴിയുമായി കളിസ്ഥലത്തോട്ടും പോകാര്‍ന്നൂ, മോഡിക്ക് വിവരമില്ലേന്ന് സംശയം…


 10. “പൊന്‍‌മുട്ടയിടുന്ന താറാവുകളെ ഇത്ര വേഗം കൊല്ലണോ?”

  …. very true!


 11. എന്റെ സംശയം ഇനി ക്യാന്‍സല്‍ ചെയ്താല്‍ വലിയ നഷ്ടമാവുമെങ്കില്‍ വേണ്ടാന്നു വെയ്ക്കണ്ട. ഇലക്ഷനൊക്കെ കഴിഞ്ഞ് മെയ് – ജൂണ്‍ ഒക്കെയാവുമ്പോള്‍ (അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറുമൊക്കെ കണക്കിലെടുത്ത്…) നടത്തിയാല്‍ പോരേ? ഏപ്രിലില്‍ തന്നെ നടത്തണമെന്നിന്തിനാണു വാശി?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: