വോട്ട് പാഴാക്കാതിരിക്കുക.

ഏപ്രില്‍ 15, 2009

 

progressമതത്തിന്റെ പേരിലായാലും ഇസത്തിന്റെ പേരിലായാലും മനുഷ്യന്റെ സ്വാതന്ത്ര്യം അടിയറ വയ്കുന്നതിനെതിരെ.

രാജ്യത്തിനെ അമേരിക്ക,ഇസ്രായേല്‍, പോളണ്ട് (പോളണ്ട് ഇപ്പോള്‍ ലിസ്റ്റില്‍ കാണില്ല-പോളണ്ട് കണ്ടിട്ടുണ്ടെങ്കില്‍) എന്നൊക്കെ പറഞ്ഞ് പിന്നോട്ട് വലിക്കുന്നതിനെതിരെ.
അക്രമ രാഷ്ട്രീയത്തിനെതിരെ. തത്വശാസ്ത്രത്തിനു വേണ്ടി രാജ്യ‌താല്പര്യം ബലികഴിക്കാതിരിക്കാന്‍.
സങ്കുചിതമായ ചിന്താഗതിയും ഹ്രസ്വകാല പദ്ധതികള്‍ക്കുമെതിരെ.
പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.

 പാവങ്ങള്‍ക്ക് വേണ്ടി.
ഹിപ്പോക്രസിക്കെതിരെ.
ചെകുത്താനും കടലിനുമെതിരെ.

എന്റെ വോട്ട് യു ഡി എഫിന്.

Advertisements

32 പ്രതികരണങ്ങള്‍ to “വോട്ട് പാഴാക്കാതിരിക്കുക.”

 1. dg Says:

  തമ്മില്‍ ഭേദം തൊമ്മന്‍ 🙂

 2. സങ്കുചിതന്‍ Says:

  പാവങ്ങള്‍ക്ക് വേണ്ടി.
  ഹിപ്പോക്രസിക്കെതിരെ.
  ചെകുത്താനും കടലിനുമെതിരെ.

  എന്റെ വോട്ട് യു ഡി എഫിന്.

  ha ha ha ha

  അരൂ, അരുവിലെ ആ കോമഡി രാജാവ് മരിച്ചിട്ടില്ല…..

  ഹ ഹ ഹ ഹ ഹ


 3. പ്രിയ സങ്കു
  ഞാന്‍ രാഷ്ട്രീയത്തില്‍ കോമഡി കലര്‍ത്താറില്ല. അറ്റ്ലീസ്റ്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന്. 🙂

  ഏതായാലും, കോമഡിയല്ലേ ട്രാജഡിയേക്കാള്‍ നല്ലത്? അതു കൊണ്ട് വോട്ട് യു ഡി എഫിനാകട്ടെ അല്ലേ?.
  സങ്കു വോട്ട് യു ഡി എഫിനു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

 4. un Says:

  നല്ല കോമഡി. അല്ലെങ്കിലും അമേരിക്കയെയും ഇസ്രായേലിനെയൊന്നും കുറ്റം പറയരുത്.


 5. ചൈനയേയും ബംഗാളിനേയും കുറ്റം പറയാവോ പോലും?

 6. സിമി Says:

  അരവിന്ദേ, പ്രവാസിയാണ്, വോട്ടില്ല.

  ഇന്‍ഡിക്കസിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ഏറ്റവും പിന്നോക്കജില്ല കണ്ണൂരാണേന്ന് അറിയാമോ? (ഏറ്റവും കൂടുതല്‍ ബി.പി.എല്‍ ആള്‍ക്കാര്‍, ഏറ്റവുമുയര്‍ന്ന അക്രമം, ..)


 7. പാവങ്ങള്‍ക്ക് വേണ്ടി കരയുന്ന പാര്‍ട്ടി ജയലളിത, ചന്ദ്രബാബു നായിഡു മുതലായ പട്ടിണിപാവങ്ങളുമായി കൂട്ട് ചേര്‍ന്നതിനേക്കാള്‍ വലിയ കോമഡി ആണോ?

 8. സിമി Says:

  ഉന്മേഷെ, ഇടതുപക്ഷം ഇസ്രയേലുമായുള്ള ആയുധ ഉടമ്പടിയെ എതിര്‍ക്കുന്നതിന്റെ ന്യായങ്ങള്‍ കണ്ടോ? യെച്ചൂരിയുടെ സ്റ്റേറ്റ്മെന്റുകള്‍ നോക്കു.

  രാജ്യരക്ഷയുടെ കാര്യത്തില്‍ (എങ്കിലും) തത്വശാസ്ത്രം മാറ്റിവെക്കണം.


 9. ബംഗാളിലെ ദാരിദ്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ബംഗ്ലാദേശിലെ ഇമ്മിഗ്രേഷന്‍ കാരണമാണ് മൊത്തം പ്രശ്നം എന്ന് പറയും. കണ്ണൂരിലെ പറയുമ്പോള്‍ അത് ആര്‍.എസ്.എസ്സും എന്നു പറയും. സ്വന്തമായി എന്തെങ്കിലും കുറ്റം ഏറ്റെടുത്തതായി അറിവില്ല. ഇങ്ങിനെ ഈ പ്രശ്നങ്ങളൊക്കെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സോള്‍വ് ചെയ്യാന്‍ അറിയാത്തവര്‍ എന്തിനു പിന്നെ ഭരിക്കുന്നു?
  ദാരിദ്ര്യവും തൊഴില്ലില്ലായ്മയും നിലനിര്‍ത്തേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. എന്നാലേ ജയ് വിളിക്കാന്‍ ആളെ കിട്ടൂ.

 10. വിജയിക്കാനുള്ളവന്‍.... Says:

  പൊന്നാനിയിലെ നേതാവിനെ നിശ്ചയിക്കുന്‍ബ്ബൊള്‍ അമേരിക്ക,ഇസ്രായേല്‍, ബന്ധം എന്നൊക്കെ പറഞ്ഞ് ഇന്നാട്ടിലെ പട്ടിണി ,അഴിമതി, വിലക്കയറ്റം മറന്നു പുരോഗതിയെ പിന്നോട്ട് വലിക്കുന്നതിനെതിരെ…..
  അക്രമ രാഷ്ട്രീയത്തിനെതിരെ. തത്വശാസ്ത്രത്തിനു വേണ്ടി രാജ്യ‌താല്പര്യം ബലികഴിക്കാതിരിക്കാന്‍.സങ്കുചിതമായ ചിന്താഗതിയും ഹ്രസ്വകാല പദ്ധതികള്‍ക്കുമെതിരെ.പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.
  അഴിമതിയെ കുറിച്ചു പറയുംബൊള്‍ സ്വന്തം നേതാവിന്റെ അഴിമതിയെ കുറിച്ചു ഒരക്ഷരം മിണ്ടാത്ത മൂരാച്ചികള്‍ക്കെതിരെ,
  കേരളത്തെ ഭൂമാഫിയക്കും ലൊട്ടറി മാഫിയക്കും തീറെഴുതുന്നതിനെതിരെ, കേരള ‍ത്തിലെ ന്യുനപക്ഷത്തിനെ ആക്രമിച്ചു അവരുടെ സ്വത്തെല്ലാം സ്വന്തമാക്കുന്നതിനെതിരെ…

  പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.

  വോട്ട് യു ഡി എഫിന്

 11. SURAJ RAJAN Says:

  അരവിന്ദേട്ടോയ്,

  അന്തസ്സോടെ ഒരു തുറന്ന നിലപാടെടുത്തതിന് ആയിരം അഭിവാദ്യങ്ങള്‍ !
  (എന്റെ വോട്ട് എല്‍ ഡി എഫിനാണ്, അത് വേറെ വിഷയം)

  ആത്യന്തികമായി ഇത് ജനാധിപത്യത്തിന്റെ വിജയമാകട്ടെ!

 12. nalanz Says:

  സൂരജു പറഞ്ഞതു തന്നെ..
  അഭിവാദ്യങ്ങള്‍ അരവിന്ദാ.. ജനങ്ങളു തീരുമാനിക്കട്ടെ…


 13. ഉമേഷ് ജീയുടെ പോസ്റ്റില്‍ അരവിന്ദന്റെ നിലപാടിനെക്കൂരിച്ചും പറഞ്ഞ് ഇപ്പോ ഇങ്ങ് വന്നേയുള്ളൂ… അപ്പോഴാണ് സൂരജിന്റേയും നളന്റേയും കമന്റുകളും കാണുന്നത്. അതേ അഭിപ്രായമാണ് എനിക്കും പറയാനുള്ളത്.. ഒരു നിലപാടുണ്ടാകണം.. അല്ലാതെ നിഷ്പക്ഷനെന്നും പറഞ്ഞ് ചുമ്മാ ഒരു പാര്‍ട്ടിയുടെ നേരെ മെക്കിട്ടു കേറുന്ന രീതി കൊണ്ട് നാടിനൊരു ഗുണവുമുണ്ടാവാന്‍ പോവുന്നില്ല…

  സ്വന്തമായി ഒരു നിലപാട് എടുത്തതിന് അഭിവാദ്യങ്ങള്‍!

  ഞാന്‍ നാട്ടിലാണെങ്കില്‍ LDF ന് വോട്ട് ചെയ്യുമായിരുന്നു… എങ്കിലും UDF ജയിച്ചാലും വിരോധം ഇല്ലാ… വര്‍ഗീയപാര്‍ട്ടികള്‍ വരാതിരുന്നാല്‍ മാത്രം മതി..

  ജനാധിപത്യം നീണാള്‍ വാഴ്ക….!


 14. സൂരജ് , നളന്‍ മറ്റു സഖാക്കളേ
  അഭിവാദ്യങ്ങള്‍.
  ആത്യന്തികമായി ആര് ജയിച്ചാലും ബി ജെ പി നാമാവശേഷമാകണം എന്നേയുള്ളൂ എനിക്കും.
  മേല്‍ പറഞ്ഞത് പോലെ ഇടത് സഖാക്കള്‍ ഒരു പ്രതിപക്ഷമായി നിലനില്‍ക്കേണ്ടത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടേയും ജനാധിപത്യത്തിന്റേയും ആവശ്യമാണ്. വലതന്മാരെ ഒരു പരിധി വരെ നേര്‍‌വഴിക്ക് നയിക്കാനും , എല്ലാ വിഷയങ്ങളിലും ഒരു 360 ഡിഗ്രി വിഷന്‍ കിട്ടുന്നതിനും അത് സഹായകമാകും.
  ആ ഒരു സാഹചര്യം ഇല്ലാതെ വരുകയാണെങ്കില്‍ ഒരു പക്ഷേ ഞാനും അന്ന് വോട്ട് മാറ്റിക്കുത്തിയേക്കാം.

  ജനാധിപത്യമര്യാദ കാട്ടുന്ന എല്ലാ സഖാക്കള്‍ക്കും എന്റേയും വിനീതമായ,
  Best of Luck!


 15. അദ്ദാണു്! ആശംസകൾ!

  (ഇപ്പോൾ ഇങ്ങനെയൊക്കെ ആയിക്കോ. പ്രവാസിക്കു വോട്ടു കിട്ടുമ്പോൾ ഇടത്തുമുന്നണിയ്ക്കു വോട്ടു കൊടുത്താൽ മത് :))

  ബി. ജെ. പി.യെ നാമാവശേഷമാക്കണം എന്നു് അഭിപ്രായമുണ്ടല്ലോ. അതു മതി.


 16. ആ ഒരു സാഹചര്യം ഇല്ലാതെ വരുകയാണെങ്കില്‍ ഒരു പക്ഷേ ഞാനും അന്ന് വോട്ട് മാറ്റിക്കുത്തിയേക്കാം – അദ്ദാണ് അരവിന്ദാ വേണ്ടത്. അല്ലാതെ കേഡര്‍ ബേസ്ഡ് പാര്‍ട്ടികള്‍ പറയുന്നതുപോലെ എപ്പോഴും ഒരു വശത്തോട്ടു മാത്രം ചെരിഞ്ഞിരുന്നുവെങ്കില്‍ ഇന്നീ കാണുന്ന ഒരു ജനാധിപത്യങ്ങളും ഉണ്ടാവില്ലായിരുന്നു. മനുഷ്യര്‍ക്ക് ജനാധിപത്യത്തില്‍ വേണ്ടത് ചിന്തിക്കാനും നിലപാടുകള്‍ എടുക്കുവാനുമുള്ള സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യമില്ലായ്മ്യാണ് കേഡര്‍ ബേസ്ഡ് പാര്‍ട്ടികളായ ആര്‍.എസ്.എസ്സും കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്നോട്ട് വെക്കുന്ന സംഹിത. അതിനെ ശക്തമായി ജനാധിപത്യത്തില്‍ എതിര്‍ക്കപ്പടേണ്ടതായിട്ടുണ്ട്. അവര്‍ മത വിശ്വസികളെപ്പോലെ അന്ധരാ‍ണ്. ജനാധിതപത്യം നിലനില്‍ക്കുന്നത് തന്നെ നിഷ്പക്ഷര്‍ ഉള്ളതുകൊണ്ട്!


 17. ഇഞ്ചി പറഞ്ഞതിനോട് യോജിക്കുന്നു.
  ഇടത് ചിന്താഗതിയുടെ എനിക്ക് സഹിക്കാന്‍ പറ്റാത്ത ഒരു പ്രശ്നം ആണത്.
  സ്വാതന്ത്ര്യമില്ല, മതത്തിനു പകരം പാര്‍ട്ടി, പോളിറ്റ് ബ്യൂറോ, ഒന്നു മാറ്റി ചിന്തിച്ചാല്‍ വര്‍ഗ്ഗ ശത്രു, ഉന്മൂലനം, നിരോധനം, ഒറ്റപ്പെടുത്തല്‍, ബൂര്‍ഷ, മൂരാച്ചി, ചെരുപ്പു നക്കി,കൂട്ടം കൂടി അപമാനിക്കല്‍…
  നേതാക്കളുടെ പോയിട്ട് ഒരു സമൂഹം മൊത്തമായി ചിന്തിക്കുന്നപോലെ തന്നെ ചിന്തിക്കണം എന്നുള്ളതിനോട് പോലും ഒരിക്കലും എനിക്ക് പൊരുത്തപ്പെടാന്‍ സാധിക്കില്ല. ഭൂരിപക്ഷാഭിപ്രായം അംഗീകരികുമ്പോള്‍ തന്നെ, സ്വന്തം അഭിപ്രായം ഉയര്‍ത്തിപ്പിടിക്കാനുള്ള സ്വാതന്ത്ര്യം ഇന്നത്തെ ഇടത് ലോകത്ത് കാണുന്നില്ല, പ്രത്യേകിച്ച് പാര്‍ട്ടിയില്‍.
  മതമെന്ന മന്തിന് പകരം പാര്‍ട്ടി എന്ന മലേറിയ ആയാലും രോഗമല്ലേ. പകരം ഒരു ഹൈക്കാമാന്‍ഡ് ഇവിടെയുമുണ്ടെങ്കിലും, കോണ്‍ഗ്രസ്സ് എന്നത് വെറും ഒരു പാര്‍ട്ടിയാണ്. അവരെ നേതാക്കള്‍ക്കല്ലാതെ ആര്‍ക്കാണു “പേടി”! ആരാണ് പൂജിക്കുന്നത്! മതത്തിനെ എതിര്‍ത്തപ്പോഴും ഇടത് പാര്‍ട്ടികള്‍ പാര്‍ട്ടി മതം പോലെ സേക്രെഡ് ആണെന്നുള്ള ഒരു ഇമേജാണ് ഉണ്ടാക്കിയത്. അത് സഹിക്കാന്‍ വയ്യ.
  🙂

  ഇനി മെയ് പതിനാറിന് കാണാം.

  യു ഡി എഫ് തോറ്റാല്‍ കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ.


 18. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും വലിയ ജനാധിപത്യമൊന്നും ഉള്ളതായി എനിക്കു തോന്നിയിട്ടില്ല

  ദാ ഇതൊന്നു നോക്കൂ….

  CPM നെ യും RSS നേയും ഒരേ ഗ്രൂപ്പില്‍ പെടുത്തിയ തൊലിക്കട്ടി .. ഹെന്റമ്മോ…

  CPM ഉം കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചി കാണുന്ന വ്യത്യാസം ഉണ്ടല്ലോ അത് വേറൊന്നാണ്. CPM ഇല്‍ നേതാക്കന്മാരും അനുയായികളും വ്യക്തമായ ഭരണഘടനയും ഒക്കെ ഉണ്ട്. കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കന്മാരാണ് :)… പ്രവര്‍ത്തകര്‍ എന്ന്‌ ചെന്നിത്തലയും മറ്റും പറയുന്ന സംഭവത്തെ ആരും നേരിട്ട് കണ്ടതായി അറിവില്ല…

  സുന്ദരം സ്വസ്ഥം… 🙂


 19. ശ്രീഹരി,
  സിപി‌എം-ഉം ആര്‍.എസ്.എസ്സും കേഡര്‍ ബേസ്ഡ് പാര്‍ട്ടികളാണ്. ഇതല്ലായന്ന് ഒന്ന് പറയാമോ? അല്ലാതെ ചുമ്മാ സാമ്യച്ചതൊന്നുമല്ല. ആര്‍.എസ്.എസ്സ് എന്നു സിപി‌എംന്റെ അടുത്ത് എഴുതികണ്ടാല്‍ നെഞ്ചു പൊള്ളുകയൊന്നും വേണ്ട. കേഡര്‍ സ്വഭാവത്തില്‍ ഒരുപാട് സാമ്യമുണ്ട്. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളില്‍ എന്തുമാത്രം ജനാധിപത്യം ഉണ്ടാവുമെന്നുള്ളത് എനിക്ക് തോന്നുന്നതോ എന്റെ കണ്ട് പിടുത്തവുമോ അല്ല.

  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കോണ്‍‌ഗ്രസ്സ് പാര്‍ട്ടിയേക്കാളുമുണ്ട്, ഇത് സമ്മതിക്കാന്‍ എനിക്കൊരു പ്രശ്നവുമില്ല. അല്ലാതെ ശ്രീഹരിയുടെ കൂട്ടല്ല എന്റെ നിലപാടുകള്‍. പക്ഷെ അതേ സമയം കടുത്ത നിലപാടുകളും കോണ്‍‌ഗ്രസ്സിനേക്കാളുമുണ്ട്. ഒരുമാതിരി ബ്രാഹ്മണിക്ക് സിസ്റ്റം ഓഫ് ഡിസിപ്ലിന്‍. വളരെ പഴയ ഒരു ബുക്കില്‍ കാണുന്നതേ പ്രവര്‍ത്തിക്കൂ ചിന്തിക്കൂ എന്ന് മതങ്ങളില്‍ കാണുന്നതുപോലെ ഒരു കടുംവാശി. നന്ദിഗ്രാം വെറും പൊട്ടാസ്, ചെങ്ങറ വെറും ഓലപ്പുര നിലപാടുകള്‍ ഉണ്ടാവുന്നത് ഈ പാര്‍ട്ടി അന്ധതയില്‍ നിന്നുമാണ്. തുറന്ന് പ്രഘ്യാപിക്കാത്ത നിലപാടുകള്‍ ഉള്ളത് അരാഷ്ട്രീയമാവുന്നതും പാര്‍ട്ടിക്ക് അങ്ങിനെയാണ്. പക്ഷെ വെരി സോറി പാര്‍ട്ടിക്കാരു പറയുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍. അത് നിങ്ങള്‍ പാര്‍ട്ടിക്കാര്‍ ഒരുമിച്ച് നിങ്ങടെ കാര്യങ്ങള്‍ അന്യോന്യം അങ്ങ് തീരുമാനിച്ചാല്‍ മതി.

  കോണ്‍‌ഗ്ഗ്രസ്സിനു ഒന്നുമില്ല, എല്ലാം നേതാക്കന്മാര്‍, മറ്റത് മറിച്ചത് എന്നൊക്കെ പറയുന്നത് കമ്മ്യൂണിസ്റ്റാര്‍ കാലാകാലങ്ങളാ‍ായി വര്‍ഗ്ഗശത്രുത പോലെയാണ്. അതാണല്ലോ അരവിന്ദന്‍ എഴുതിയതും..

  കോണ്‍‌ഗ്ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒരുപാടുള്ള നാടാണ് കേരളം. അങ്ങിനെ അതിലുമൊരുപാട് ഉള്ള നാടാണ് ഇന്ത്യ. അതുകൊണ്ടാണ് ഇത്രയും സുതാര്യമായ ഭരണഘടനയും അതും ഇതും ഉണ്ടായിട്ടും ബംഗാളും പിന്നെ ഇടയ്കിടയ്ക്ക് ത്രിപുരയും കേരളവും മാത്രം ചവുട്ടി നില്‍ക്കുന്നതു. അപ്പോള്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിവരമില്ല എന്ന് വരെ പറയാന്‍ തൊലിക്കട്ടിയുള്ളവരാണ് കമ്മ്യൂണിസ്റ്റുകള്‍. വിവരമില്ലാത്ത ജനതയെ നയിക്കേണ്ടത് ബുദ്ധിജീവികളെന്നാണല്ലോ പാര്‍ട്ടി തത്വങ്ങള്‍ തന്നെ. അതുകൊണ്ട് ഈ ജനാധിപത്യം എന്നൊന്നും അങ്ങ് പറഞ്ഞ് വെക്കരുത്ട്ടാ.

  ശ്രീഹരി ഈ ചെന്നിത്തലയില്‍ ഒക്കെ തൂങ്ങുന്നത് ഒരു സൌകര്യത്തിനാണ്..അല്ലാതെ വേറെ ഒന്നിനുമല്ല. കമ്മ്യൂണിസ്റ്റാരു മേഡം എന്നൊരു വിളിയുമുണ്ട്. അതും ഈ സൌകര്യത്തിനാണ്. അമേരിക്കയില്‍ ഡെമോക്രാറ്റുകളെ ഹിപ്പികള്‍ എന്ന് ഒരൊറ്റ വിളിയാണ് റിപ്പബ്ലിക്കന്‍സ്. അതിലാണ് എല്ലാം ശരിയാവുന്നതു. അതുപോലെ ഒരു വിളിയുമാണ് ഇതെല്ലാം.


 20. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് പറയുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റിനെ പേരല്ലാതെ മറ്റാരെയാണ് പ്രതിപാദിക്കേണ്ടത്?

  അതു കൂടാതെ ഇഞ്ചിപ്പെണ്ണ് എന്നൊരാളെ തെറിവിളിക്കുവാൻ ലഞ്ചിപ്പെണ്ണ്, രഞ്ചിപ്പെണ്ണ് എന്നീ നാമങ്ങൾ ഉപയോഗിക്കുന്നതുമെല്ലാം കുറ്റകരമാവാം. ഒരു വ്യക്തിയുടെ പേരിനെതിരെയല്ല, ഒരു വ്യക്തിക്കെതിരെയുള്ള ‘intent to harm a person’ എന്നതാണ് നിയമസാധുതയിൽ പെടുന്നത്. അതു കൂടാതെ ഒരാൾക്കെതിരെ ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ എഴുതിപ്പിടിപ്പിച്ചാലും നിയമത്തിന്റെ പരിധിയിൽ വരുത്താം. നിങ്ങള്‍ പരാതിപ്പെടുമ്പോള്‍ ‘intent to harm a person’ എന്നത് പോലീസിനു തോന്നിയെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് നിയമപരമായി നീങ്ങാം.

  എന്നൊക്കെ സ്വന്തം ബ്ലോഗില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിവച്ചിട്ട്

  ഇവിടെ കമന്റില്‍

  പൊന്നാന്നിയില്‍ കാര്യമായി ബി.ജെ.പിക്ക് വോട്ട് ചോര്‍ന്നു എന്നു കേള്‍ക്കുന്നു. സത്യമാണെങ്കില്‍ പന്നറായിയെ ഓടിച്ചിട്ട് തല്ലണം!

  എന്ന് പറഞ്ഞ പോലെ എതായാലും പറഞ്ഞില്ല… നേരായ പേരു മാത്രമേ ഉപയോഗിച്ചുള്ളൂ…

  ഉമേഷ് ജീയുടെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത് പോലെ ഇഞ്ചിയെപ്പോലെ നിഷ്പക്ഷരെന്നും പറഞ്ഞ് ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കാനിറങ്ങുന്നവര്‍ക്ക് ഡിഫണ്ട് ചെയ്യാന്‍ ഒന്നും ഇല്ല. CPM ന്റെ ജനാധിപത്യത്തെ ഇഞ്ചി കളിയാക്കിയാല്‍ തിരിച്ച് കോണ്‍ഗ്രസിലെ ജനാധിപത്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍
  “കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കോണ്‍‌ഗ്രസ്സ് പാര്‍ട്ടിയേക്കാളുമുണ്ട്, ഇത് സമ്മതിക്കാന്‍ എനിക്കൊരു പ്രശ്നവുമില്ല.”

  എന്ന് സമ്മതിച്ചങ്ങ് തടിയൂരാന്‍ എളുപ്പമുണ്ട്… സ്വന്തമായി ഒരു പക്ഷമുണ്ടായി അതിനുള്ളിലെ കല്ലും കൊമ്പുകളുമൊക്കെ എടുത്തിട്ടു പോരെ മറ്റുള്ളവരുടെ കരടെടുക്കാന്‍ തുടങ്ങുന്നത്?


 21. ശ്രീഹരി
  പന്നറായിയെ ഞാന്‍ പറഞ്ഞാല്‍ പന്നറായിയ്ക്ക് കേസു കൊടുക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടല്ലോ? എന്നെ ചിലപ്പൊ അറസ്റ്റും ചെയ്തോണ്ട് പോവും. അറസ്റ്റ് കൈവരിക്കാന്‍ ഞാന്‍ സന്നദ്ധയുമാണ്. അതിനിപ്പൊ എന്താണ്? ഒ, അപ്പൊ അതാണ് ഈ എരിപിരിസഞ്ചാരം? സഹിച്ചില്ല അല്ലേ? ഹഹഹ. അതറിഞ്ഞൂടേ? ബുഷിനേയും പന്നറായിയേം ഒക്കെ ചെരുപ്പ് എറിയാനും ജനങ്ങള്‍ക്ക് ഒരു അവകാശമുണ്ട്. ഈ അവകാശ പ്രഖ്യാപനങ്ങള്‍ ഒരു വശത്തോട്ട് മാത്രം പോവൂല. ചെരുപ്പെറിഞ്ഞതിനു അഭിവാദ്യങ്ങള്‍ രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ ഞാന്‍ അര്‍പ്പിച്ചിട്ടുമുണ്ട്. സത്യം പറഞ്ഞാല്‍ അങ്ങിനെയുള്ളാ ഭരണാധികാരികള്‍ക്കെതിരെ ജനങ്ങള്‍ അങ്ങിനെയൊക്കെ പ്രതികരിക്കുന്നതു എനിക്ക് നല്ല ഇഷ്ടമുള്ള പരിപാടിയാണ്.

  അതല്ല എന്തെങ്കിലും പേരു ഉപയോഗിച്ചതിലാല്ലോ ഞാന്‍ എന്തെങ്കിലും പറഞ്ഞത്? അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ശ്രീഹരിക്ക് ഉണ്ടല്ലോ അല്ലേ? ഇനി മനസ്സിലായില്ലെങ്കില്‍ കോണ്‍‌ഗ്രസ്സ് പ്രവര്‍ത്തകരെ മുഴുവന്‍ ഒറ്റപ്പേരില്‍ ഒതുക്കാമെന്നുള്ള സൌകര്യം ആണ് പ്രതിപാദിച്ചത്. അതിനെ സ്പിറ്റ് ആന്റ് റണ്‍ മെത്തേഡ് എന്ന് പറയും.

  >>പോലെ ഇഞ്ചിയെപ്പോലെ നിഷ്പക്ഷരെന്നും പറഞ്ഞ് >>ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കാനിറങ്ങുന്നവര്‍ക്ക് >>ഡിഫണ്ട് ചെയ്യാന്‍ ഒന്നും ഇല്ല.

  ഞാനെവിടെയാണ് നിഷ്പക്ഷ എന്ന് പറഞ്ഞതോ പ്രസ്താവിച്ചതോ? നല്ല ബെസ്റ്റ് കാര്യം! എന്റെ ശത്രുക്കള്‍ പോലും ഞാന്‍ നിഷ്പക്ഷ എന്ന് ആരോപിക്കൂല്ല. ചുമ്മാ വേണ്ടാതീനം പറഞ്ഞ് എന്നെ ഇങ്ങിനെ സങ്കടപ്പെടുത്തരുത്. ഞാനിത്രയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ കൂവിയത് വേ‍സ്റ്റായിപ്പോവില്ലേ?

  ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി ഹാപ്പി ബര്‍ത്ത്ഡേ പറയുന്നതു പോലെയാണ് പോസ്റ്റര്‍ ഒട്ടിക്കുന്നത് എന്നു പറയുന്നതുപോലെയൊക്കെയുള്ള നയങ്ങള്‍ വെച്ച് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ എനിക്കിപ്പോ തോന്നുന്നില്ല. ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ഒട്ടിക്കാണെങ്കില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എന്തെങ്കിലും ഇടാണെങ്കില്‍ അതിനു മുഴുവന്‍ ഉത്തരവാദിത്വവും എടുക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഞാന്‍ കൊക്കോകോള കുടിക്കുന്നതുകൊണ്ട് കൊക്കോകോളയുടെ പോസ്റ്റര്‍ ഞാന്‍ ഒട്ടിച്ചേ തീരൂ എന്ന വാശി എന്തിനു?

  എന്റെ വ്യക്തമായ രാഷ്ട്രീയ ഉത്തരവാദിത്വമാണ് അത്. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഇനിയും എഴുതിക്കൊണ്ടേയിരിക്കും. അതൊരു കൂവല്‍ ആണെങ്കിലും ശരി, ലേഖനം ആണെങ്കിലും ശരി. അപ്പോള്‍ ഡിഫന്റ് ചെയ്യാന്‍ ഒന്നുമില്ലാന്ന് താങ്കള്‍ ഇങ്ങിനെ അടിക്കടി പ്രസ്താവിച്ചാല്‍ മാത്രം പോരല്ലോ. അതെഴുതുന്നത് തന്നെയാണ് ആ പ്രതികരണമാണ് എന്റെ ഡിഫന്‍സ്. ഇതു ഒരു കേഡര്‍ ബേസ്ഡ് പാര്‍ട്ടിക്ക് മനസ്സിലാക്കാന്‍ നേരം പിടിക്കും.

  >>എന്ന് സമ്മതിച്ചങ്ങ് തടിയൂരാന്‍ എളുപ്പമുണ്ട്…
  ഇതാണ് താങ്കളുടെയൊക്കെ പ്രധാന പ്രശ്നം. ഇവിടെ എന്തെങ്കിലും ഗോമ്പറ്റീഷന്‍ നടക്കുന്നുണ്ടോ? തടിയൂരല്‍ എന്നാണ് പ്രശ്നമുണ്ട് എന്ന് പറയുമ്പോള്‍ പറയാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം. കാരണം ഇനി മിണ്ടാന്‍ ഒക്കില്ലല്ലോ? സിപി.എമ്-ന്റെ തെറ്റ് സമ്മതിച്ച് തരാന്‍ പറ്റില്ലല്ലോ. വ്യക്തമായ പക്ഷം പിടിച്ച് കഴിഞ്ഞാല്‍ പിന്നെ കണ്ണും ബുദ്ധിയും ഒക്കെ അടിയറവെക്കണമെന്ന് കേഡര്‍ പാര്‍ട്ടി സംഹിതകളില്‍ ഉണ്ട്. അതാണ് കേഡര്‍ പാര്‍ട്ടികളുടെ അടുത്ത പ്രശ്നം. അതായത് ഒരു പാര്‍ട്ടിക്കേ അത് ഏത് പന്നറായി ആണെങ്കിലും കുത്തൂ. അതല്ലാത്തതൊക്കെ അരാഷ്ട്രീയത എന്നങ്ങ് അണ്ണന്മാര്‍ വെച്ച് കാച്ചിക്കളയും. അങ്ങിനെയാണെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് നടത്തണ്ടല്ലോ. എപ്പോഴും ഒരേപോലെ വോട്ട് ചെയ്യുന്ന അന്ധമാര്‍ക്ക് എന്ത് തിരഞ്ഞെടുപ്പ് ?

  >>സ്വന്തമായി ഒരു പക്ഷമുണ്ടായി അതിനുള്ളിലെ കല്ലും >>കൊമ്പുകളുമൊക്കെ എടുത്തിട്ടു പോരെ മറ്റുള്ളവരുടെ >>കരടെടുക്കാന്‍ തുടങ്ങുന്നത്?

  മറ്റുള്ളവര്‍ എന്നു വെച്ചാല്‍ ആരാണ്? ശ്രീഹരിയാണോ? ശ്രീഹരിയെ വ്യക്തിപരമായി ആക്രിക്കുകയാണെങ്കില്‍ പോരേ ഈ ഉപദേശം? അതോ ഇനി മറ്റുള്ളവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ? അതിലെ ജനനേതാക്കളാണോ? കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയോ അതിലെ ജനനേതാക്കളെയോ കരടെടുക്കാന്‍ എനിക്കൊരു പക്ഷമോ എന്തിനു എനിക്ക് വോട്ടവകാശം പോലും വേണ്ട. അതറിഞ്ഞൂടേ? അതിനെ അഭിപ്രാ‍യ സ്വാതന്ത്ര്യം എന്ന് പറയും. സാരമില്ല, ഇതും കേഡര്‍മാര്‍ കേട്ടിട്ടുണ്ടാവില്ല. കാരണം അമേരിക്കന്‍ സിറ്റിസണ്‍ ആയിട്ട് പോരേ ജോര്‍ജ് ബുഷിനെ കുറ്റം പറയാന്‍ എന്ന് ചോദിക്കുന്ന പോലെ മണ്ടത്തരമാണത്. ഇനി പക്ഷമുണ്ടായ പക്ഷത്തിലെ കരടും കമ്പുമൊക്കെ എടുത്തിട്ട് തന്നെയാണോ ശ്രീഹരിയുടെ കമ്മു നേതാക്കള്‍ കോണ്‍‌ഗ്രസ്സിനേയും ബിജെപിയേയും ഒക്കെ വിമര്‍ശിക്കുന്നത്? ശരിക്കും? ഞാന്‍ അറിഞ്ഞില്ലാട്ടാ. ഞാന്‍ കരുതി സ്നേഹം കൊണ്ടാവുമെന്ന്. അവരെ തിരുത്തി പാര്‍ട്ടിയിലേക്ക് ആനയിക്കാന്‍‍.

  (പിന്നെ എന്റെ നേരെ ഉമേഷിന്റെ ബ്ലോഗില്‍ പറഞ്ഞപ്പോഴും ശ്രിഹരിയുടെ ബ്ലോഗില്‍ വന്ന് നോക്കിയായിരുന്നു. അപ്പോഴും പോസ്റ്റര്‍ കണ്ടില്ലായിരുന്നു. സ്പീഡില്‍ പിന്നെ ചെന്ന് ഇട്ടല്ലേ? ഹഹ. പാവം! എന്തൊക്കെ ചെയ്യണം..രണ്ട് കയ്യല്ലേ ഉള്ളൂ.)


 22. അത് ശരി അത് നല്ല തമാശ…

  ഇടതുപക്ഷമെന്നാല്‍ വി എസ്നും പിണറായിയും മാത്രമാണെന്ന് ഇഞ്ചിക്കും വലതുപക്ഷപത്രങ്ങള്‍ക്കും പ്രചരിപ്പിക്കാം…അവരില്‍ ഒരാളെ പുണ്യവാളാനാക്കി വാഴ്ത്തി മറ്റേയാളെ ഇറ്റതുപക്ഷത്തിന്റെ ജീര്‍ണിച്ച മുഖം എന്നൊക്കെ എഴുതിപ്പിടിപ്പിച്ച് എന്തും ചെയ്യാം…

  കോണ്‍ഗ്രസിനെപ്പറ്റിപ്പറയുമ്പോള്‍ ചെന്നിത്തലയെയും ഉമ്മഞ്ചാണ്ടിയേയും ഒന്നും പ്രതിപാദിക്കാന്‍ പാടില്ല…

  പിണറായിയെ ഇഞ്ചി എന്തെങ്കിലും രീതിയില്‍ അപമര്യാദപ്പെടുത്തിയാല്‍ അത് പിണറായി തന്നെ നോക്കേണ്ട കാര്യമാണ്. അല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷയെപ്പോലെ വിമര്‍ശനത്തിനതീതയായ നേതാവ് എന്നൊന്നും ആരും ഇവിടെ വാഴ്ത്തിപ്പാടുന്നില്ല ( കേരളത്തിലെ ചില വിഗ്രഹങ്ങളെ തൊട്ടാല്‍ പലര്‍ക്കും പൊള്ളും)..

  മിനിമം പ്രതിപക്ഷബഹുമാനത്തോടെ പേരെങ്കിലും നേരെ വിളിക്കാനുള്ള മനസില്ലാത്തയാളാണോ സോഷ്യലിസം ഒക്കെ വിളിച്ചു കൂവുന്നത്?

  മറ്റുള്ളവര്‍ എന്നുദ്ദേശിച്ചത് ഞാന്‍ എന്ന വ്യക്തിയെ അല്ല… മറിച്ചൊരു കാഴ്ചപ്പാറ്റിനെ മൊത്തമായി തന്നെയാണ്.

  ഏതായാലും ഇഞ്ചി ഇപ്പോഴെങ്കിലും പക്ഷം പിടിച്ച ആ ചേരി ഉണ്ടല്ലോ അവിടെ ഇല്ലാത്തതോ അവിടെ ഉള്ളതില്‍ കൂടുതലോ ആയ എന്തെങ്കിലും കുറവുകള്‍ ഇപ്പുറത്തുണ്ടെങ്കില്‍ മതി ഈ ഒളിഞ്ഞുള്ള ആക്രമണം എന്നേ ഉദ്ദേശിച്ചുള്ളൂ….

  പോസ്റ്റ് ഞാന്‍ പിന്നീടാണ് ഇട്ടത്.. അത് പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടൂം ഉണ്ട്… സമയമില്ലാതിരുന്നിട്ടും ഓടിവന്ന് പോസ്റ്റ് ഇട്ടത് പലരും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടീട്ട് തന്നെയാണ്.


 23. തികച്ചും ജനാധിപത്യപരമായി , ഇഞ്ചി തന്നെ പോസ്റ്റില്‍ പറഞ്ഞ നിയമവശങ്ങളെ അവഹേളിച്ചു കൊണ്ട് വ്യക്തിഹത്യ നടത്താന്‍ ഇറങ്ങിത്തിരിച്ചതില്‍ അഭിനന്ദനങ്ങള്‍…

  അറസ്റ്റ് വരിക്കാന്‍ വേണ്ടിത്തന്നെ നിയമങ്ങള്‍ ലംഘിക്കുന്ന വരുണ്‍ഗാന്ധിയേയ്യും തൊഗാഡിയമാരേയും താക്കറേമാരേയും ഒക്കെ കണ്ടിട്ടുണ്ട്… ആ ഹീറോയിസവും നടപ്പിലാക്കിക്കൊള്‍ക….


 24. ശ്രീ ഹരി
  ദയവായി എഴുതാത്തത് വായിക്കരുത്. ആര്‍ എസ്സ് എസ്സും സി പി എമ്മും വ്യത്യസ്തമായ രാഷ്ടീയ വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്ന പാര്‍ട്ടികളാണ്. എന്നാള്‍ ഒരു പക്ഷേ ആര്‍ എസ്സ് എസ്സിനേക്കാള്‍ കേഡര്‍ സ്വഭാവം ഒരു പക്ഷേ ഇടതന്മാര്‍ക്ക് തന്നെയാകാം.
  ആര്‍ എസ്സ് എസ്സ് എന്തിനു വേണ്ടി നിലകൊള്ളുന്നു, ഇടതന്മാര്‍ എന്തിന് വേണ്ടി നിലകൊള്ളുന്നു എന്നത് ഈസ് ലൈക്ക് ചോക്ക് ആന്റ് ചീസ്.
  പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷണല്‍ സ്ട്രക്ച്ചര്‍ മൂലം വരുന്ന ഈദര്‍ ഇന്‍ ഓര്‍ ഔട്ട് എന്ന ഒരു തരം റിജിഡിറ്റിയും അതുമൂലം അണികളുടെ തലച്ചോറീനു വരുന്ന മന്തതയേക്കുറിച്ചും മാത്രമാണ് ഞാന്‍ പറഞ്ഞത്.

  അത് മനസ്സിലായെന്ന് കരുതുന്നു. അല്ലാതെ ആര്‍ എസ്സ് എസ്സും സി പി എമ്മിനേയും “രാഷ്ട്രീയമായി” കൂട്ടിക്കെട്ടാന്‍ മാത്രം രാഷ്ട്രീയപ്പാപ്പരത്വം എനിക്കില്ല.


 25. അയ്യോ അരവിന്ദ്…
  ഞാന്‍ മറുപടി എഴുതിയത് ഇഞ്ചിക്കാണ്..

  ആര്‍ എസ്സ് എസ്സും സി പി എമ്മിനേയും “രാഷ്ട്രീയമായി” കൂട്ടിക്കെട്ടാന്‍ അരവിന്ദ് ഒരിക്കലും ശ്രമിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം….

  തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ മൈ അപോളജീസ്…


 26. ഓ. കെ ഹരീ, എല്ലാം കോം‌പ്ലീമെന്റ്സ് ആയി. 🙂
  അപ്പോ ഇനി 16 നു കാണാം..
  (ഈശ്വരാ….)


 27. 16 നു കേരളത്തിലെ റിസള്‍ട്ടിനേക്കാളും ഞാന്‍ പ്രാധാന്യം കല്പിക്കുന്നത് കേന്ദ്രത്തില്‍ എന്തു സംഭവിക്കാന്‍ പോകുന്നു എന്നതാണ്.. വര്‍ഗീയവാദികള്‍ വരാന്‍ പാടില്ല..

  കേരളത്തില്‍ ഇടതായാലും വലതായാലും കേന്ദ്രത്തില്‍ ബി.ജെ.പിക്ക് എതിരെ നില്‍ കൊള്ളും എന്നതാണ് ഞാന്‍ കാണുന്ന പ്ലസ് പോയിന്റ്…

  അപ്പോ ശരി പറഞ്ഞ പോലെ… പതിനാറാം തീയതി വരാം 🙂


 28. രാജ്യത്തിനെ അമേരിക്ക,ഇസ്രായേല്‍, പോളണ്ട് (പോളണ്ട് ഇപ്പോള്‍ ലിസ്റ്റില്‍ കാണില്ല-പോളണ്ട് കണ്ടിട്ടുണ്ടെങ്കില്‍) എന്നൊക്കെ പറഞ്ഞ് പിന്നോട്ട് വലിക്കുന്നതിനെതിരെ .

  ഹാ നിങ്ങള്‍ ഏതു പഞ്ചായത്ത് അപ്പോള്‍ ഇതൊക്കെ വെറുതെ എന്നാണോ


 29. അയ്യോ ഇങ്ങിനെ തമാശ പറയല്ലേ ശ്രീഹരി.

  1. വി.എസിനെ എനിക്ക് നല്ല ബഹുമാനമുള്ള മുഖ്യനാണ്. എകെ.ജിനേയും ഒക്കെ ഇഷ്ടപ്പെട്ടിരുന്നതാണ്. ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കുറച്ച് പേരെ മാത്രം ഇഷ്ടപ്പെടുന്നത് മന:പൂര്‍വ്വം എന്ന് പറയുന്നതു അതിലും വലിയ തമാശ. അതും വലതുപക്ഷമാണോ? അത് ശരിയാണ്. വലതുപക്ഷക്കാര്‍ക്ക് പാര്‍ട്ടി നോക്കിയൊന്നുമല്ല ഇഷ്ടം. കൈപ്പള്ളിയുടെ ലിസ്റ്റില്‍ കരുണാകരന്‍ ഉണ്ടായിട്ടും അതുകൊണ്ടാണ് എ.കെ.ജി എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ലാത്തത്. പക്ഷെ കേഡര്‍മാരില്‍ നിന്ന് അത് പ്രതീക്ഷിക്കരുത്.

  2. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നാല്‍ പന്നറായി ആണെന്ന് ഞാന്‍ ഒരിക്കലും പറയൂല്ല. അയ്യേ! അയാളെപ്പോലെയൊരു അഴിമതി വീരനും സര്‍വ്വോപരി സ്വേച്ഛാധിപതിയുമായ ഒരാളെ അയാളാണ് മൊത്തം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് പറയുന്നതില്‍ കാര്യമയ ശരികേടുണ്ട്. അധികാരത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അയാളെപ്പോലെ ഒരാളെ വെച്ചോണ്ട് ഇരിക്കുന്നതില്‍ കാര്യമായ അമര്‍ഷവുമുണ്ട്. എന്തായാലും ഇനി കേസും മറ്റുമായി മുഖ്യമന്ത്രിയാവാന്‍ പറ്റൂല്ലല്ലോ പത്ത് പതിനഞ്ച് കൊല്ലത്തിനു..അത്രയെങ്കിലും സമാധാനം. മദനിയെപ്പോലെ ഒരു തീവ്രവാദ ലിസ്റ്റില്‍ ഉള്ള ഒരാളുമായി കൂട്ടുകൂടിയതില്‍ അയാളോട് നല്ല വെറുപ്പുണ്ട്. ഇതില്‍ എന്താണ് പ്രശ്നം? അതുപോലെയല്ലോ ശ്രീഹരി ചെന്നിത്തല എന്ന് പറഞ്ഞതും? ദെ ഇപ്പൊ മേഡം എന്ന് പറയുന്നതും? അവരെക്കുറിച്ച് എന്തെങ്കിലും ശ്രീഹരി പറഞ്ഞതിനോടല്ല, ശ്രീഹരിയുടെ സൌകര്യത്തെക്കുറിച്ചാണ് സംസാരിച്ചതും. അല്ലാണ്ട് ചെന്നിത്തലയെ ‘ഛെ’ന്നിത്തല്ല എന്ന് ഇവിടെ ബ്ലോഗില്‍ ഒരു ഇടതുപക്ഷക്കാരന്‍ എഴുതിയപ്പോള്‍ എനിക്കെവിടേയും പൊള്ളിയില്ല. ഒ, അങ്ങിനേം എഴുതാമല്ലേ എന്ന് ചിരിച്ചതേയുള്ളൂ. രാഷ്ട്രീയക്കാരെ അതൊന്നുമല്ല, നന്നായി തന്നെ പറയണമെന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. ഇവിടെ പന്നറായിടെ കാര്യം ഞാന്‍ മിണ്ടിയതുപോലുമില്ല. ശ്രീഹരി തന്നെ വേറെ ഒന്നും കിട്ടാത്തപ്പോള്‍ മറ്റെവിടത്തയോ ലിങ്കെടുത്ത് ഇതാണോ ഇതാണോ എന്ന് ചോദിച്ചോണ്ട് വന്നു. അപ്പോള്‍ മറുപടി തന്നു. അപ്പൊ ദാണ്ടേ ജനാധിപത്യം മാഗ്നിഫേറാ ഇന്ദിക്കാ എന്നൊക്കെ വെച്ച് കാച്ചുന്നു. ഈ ജനാധിപത്യം എന്നത് ജനതേക്കാള്‍ക്ക് ജനങ്ങളുടെ മേല്‍ കുതിരകയറാനുള്ളതല്ല. അല്ലെങ്കില്‍ കൊക്കോകോളാ മൂരാച്ചി എന്ന് വിളിക്കുമ്പോള്‍ അശ്ശോ ജനാധിപത്യത്തോടെ അവരെ അങ്ങിനെ വിളിക്കല്ലേ, വളരെ നീറ്റായി കൊക്കൊകോളാ സാര്‍ എന്ന് വിളിക്കണം എന്നൊക്കെ പറഞ്ഞ് ഫലിപ്പിക്കില്ലേ. വിഗ്രഹങ്ങളെ തൊട്ടാല്‍ പൊള്ളും എന്ന് പറഞ്ഞത് എത്ര ശരി. ശ്രീഹരിയുടെ വ്യഥ കണ്ടപ്പോള്‍ നല്ലവണ്ണം മനസ്സിലായി.

  3. ശ്രീഹരിയുടെ ഹീറോമരാണോ ആ ലിസ്റ്റില്‍ ഉള്ളവരൊക്കെ? വരുണും തൊഗാഡിയയും ഒക്കെ? ശരിക്കും? എന്റെയല്ല കേട്ടോ. എന്റെ ദന്ദിമാര്‍ച്ചിലും ഒക്കെ അറസ്സ് വരിച്ചവരാണ് ഹീറോക്കള്‍.

  4. ഈ ഒളിഞ്ഞുള്ള ആക്രമണം എന്നേ ഉദ്ദേശിച്ചുള്ളൂ….

  ഒളിഞ്ഞുള്ള ആക്രമണമോ? ബെസ്റ്റ് കണ്ണാ ബെസ്റ്റ്! നല്ല വൃത്തിയായി നേര്‍ക്ക് നേരെ നിന്നാണ് കൂവുന്നത്. അതിതുവരേയും ശ്രീ‍ഹരിയ്ക്ക് മനസ്സിലാവാത്തതോ, ന്യൂസ് കിട്ടാത്തതോ എന്റെ കുഴപ്പമല്ല. ‘എനിക്കൊന്നും മനസ്സിലാവുന്നില്ല‘ എന്നൊരു ടാഗ് തന്നെ ഉണ്ട് എന്റെ ബ്ലോഗില്‍. അതിലെ ആദ്യത്തെ പോസ്റ്റ് മുതല്‍ കമ്മുക്കളെ കളിയാക്കുന്നതാണ്. അതിനു വേണ്ടി ഉണ്ടാക്കിയ ടാഗ് ആണതു. അത് കൂവല്‍ ടാഗ് ആണ്. ശ്രീഹരിയുടെ ഗംഭീര തെറ്റിദ്ധാരണയില്‍ എന്നെ പങ്കാളിയാക്കണ്ട.

  ഇനി യു.ഡി.എഫ് എന്ന് പറഞ്ഞ് പോസ്റ്ററൊട്ടിക്കാത്തേന്റെ ഒരു ഞെട്ടിപ്പിക്കുന്ന സത്യം പറയാം. എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ബ്ലോഗില്‍ പോസ്റ്റര്‍ ഇടുന്നതല്ല,
  പകരം ജനമദ്ധ്യത്തിലേക്കിറങ്ങണം കേസ് കൊടുക്കണം എന്നൊക്കെ ഉപദേശിച്ചായിരുന്നു . അല്ലാതെ ബ്ലോഗ് അതിനു വേണ്ടി ഉപയോഗിക്കുന്നത് ശരിയായതല്ലായെന്നും ഒക്കെ. ആ ഉപദേശം സ്വീകരിക്കാമെന്ന് അങ്ങട് വെച്ച്, പക്ഷെ ഉപദേശിച്ച ആള്‍ പിന്നീട് ഗ്രൂപ്പുകളില്‍ ചാടി കയറുകയും പോസ്റ്റര്‍ ഒട്ടിക്കയും ബ്ലോഗ് എന്താണെന്ന് മനസ്സിലാക്കുകയും ഒക്കെ ചെയ്തു. നിങ്ങളിങ്ങനെ മാന്യത അന്തസ്സ് എന്നതിന്റെയൊക്കെ ഡെഫനിഷന്‍ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരുന്നാല്‍ വലിയ പാടായിപ്പോവും കേട്ടോ!

  അപ്പോള്‍ വിലാസിനി അമ്മാള്‍ എങ്ങിനെ അനോണിമാഷായി എന്ന ചോദ്യത്തില്‍ ഈ മഹത്തരമായ ചര്‍ച്ചയ്ക്ക് ഞാന്‍ എന്തായാലും വിരാമം ഇടുന്നു. എന്തായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് ഇഞ്ചിയെന്നെ വ്യക്തിയില്‍ കൊണ്ടെത്തിക്കുന്ന ഈ തറ അടവ് ശ്രീഹരിയും പഠിച്ച് പാസ്സായതില്‍ കണ്‍‌ഗ്ഗ്രാറ്റ്സ്! ഫുള്‍ മാര്‍ക്ക്! ചേട്ടന്മാരോടും അന്വേഷണം ഒക്കെ പറഞ്ഞേക്കണേ!

  അരവിന്ദാ, ഈ ഓഫിനെല്ലാം മാഫ് കീ ജിയേ പ്ലീസ്.


 30. പോയിന്റ് നമ്പര്‍ 1,2 ,
  വിഎസിനെ ബഹുമാനിച്ചും പിണറായിയെ ഇകഴ്ത്തിയും പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചിയും മനോരമയും എഴുതിപ്പടച്ച് വിടുന്നത് വി.എസിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല എന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി.

  ഇടതുപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇഞ്ചിക്കെപ്പോഴും പിണറായിയെ മുന്നില്‍ നിര്‍ത്തി വിമര്‍‌ശിക്കാമെങ്കില്‍ മറ്റൊരാള്‍ക്ക് കോണ്‍ഗ്രസിനെക്കുറിച്ച് പറയുമ്പോള്‍ ചെന്നിത്തലയെ എന്ത് കൊണ്ട് പ്രതിപാദിച്ചു കൂടാ എന്നാണ് ചോദ്യം…
  നേരായ പേരു വിളിക്കുന്നതും അസഭ്യം കലര്‍ത്തി വിളിക്കുന്നതും ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അസഭ്യം കലര്‍ത്തി വിളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉറച്ച് വിളിച്ചു കൂവി അത് പാലിക്കാതിരിക്കുന്നതിനാണ് ഹിപ്പോക്രസി എന്നു പറയുന്നത്.

  3 .
  ആ ലിസ്റ്റില്‍ ഹീറോയിസം എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇഞ്ചിക്കുണ്ടെന്ന് എനിക്കറിയാം.. ഏതായാലും ദണ്ഢിമാര്‍ച്ചില്‍ അറസ്റ്റ് വരിച്ചവര്‍ പ്രതിപക്ഷബഹുമാനമില്ലാതെ ഹേറ്റ് സ്പീച്ച് നടത്തിയല്ല അറസ്റ്റ് വരിച്ചത് എന്നറിയാം…

  4. ബൂലോകത്തില്‍ എന്ത് സം‌വാദമുണ്ടായാലും അവസാനം കേരള്‍സ്.കോമില്‍ കൊണ്ട് ചെന്നെത്തിക്കുന്ന ആ ബുദ്ധിക്ക് നമോവാകം… ബഹുജനപിന്തുണയുണ്ടായിരുന്ന ഒരു മൂവ്മെന്റ് ആയിരുന്നു എന്ന് കരുതി ആവശ്യത്തിനും അനാവശ്യത്തിനും അത് തന്നെ വിളമ്പി ആ ഇഷ്യൂവില്‍ ഇഞ്ചിക്കനുകൂലമായി പ്രതികരിച്ചവരുടെ വില കളയുന്നതെങ്കിലും ഒഴിവാക്കിയാല്‍ കൊള്ളാം.

  മഹത്തരമായ ചര്‍ച്ചക്ക് ഫുള്‍ സ്റ്റോപ് ഇടാന്‍ തോന്നിയതെന്തായാലും നന്നായി… ഇനിയും ഉരുണ്ട്റ്റ്കൊണ്ടിരുന്നാല്‍ പൊടി ഒരുപാട് ദേഹത്തായെന്നിരിക്കും…

  ബ്ലോഗിലെ ഓഫ് ടോപ്പിക്കിനു അരവിന്ദ് ഇഞ്ചിയോട് ക്ഷമിക്കുമായിരിക്കും. പക്ഷേ ഒരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സമയത്ത് തികച്ചും ഓഫായ ടോപ്പിക്കുകളില്‍ ചര്‍ച്ചകളെ ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചതിന് , പ്രാധാന്യം കുറഞ്ഞ വിഷയങ്ങളില്‍ വിവാദമുണ്ടാക്കി കാതലായ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചതിന് കാലവും ഇഞ്ചിയോട് ക്ഷമിക്കട്ടെ…

  ദേ ഇങ്ങേയറ്റത്ത് നിന്നും നമ്മളും സ്കൂട്ട് ആവുന്നു

 31. Anu Says:

  അടിച്ചു മോനേ അടിച്ചു…. (കട: ഇന്നസെന്റ്, കിലുക്കം)

 32. Inji Pennu Says:

  ennaalum ente aravindaa, aalu kollaalloo, arayum ibrum verum randee randu poster ottichittu 40 poster ottichathil ninnu janangal ninagale shradichalloo.. enikku vayya! 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: