മൈക്രോസോഫ്റ്റിന് ഒരുപദേശം

ജൂലൈ 6, 2009

imagesമൈക്രോസോഫ്റ്റ് എത്ര നാളായി ഗൂഗിളിനെ ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ തോല്പ്പിക്കാന്‍ നോക്കുന്നു!

ആദ്യം ലൈവ് കൊണ്ടു വന്നു, പിന്നെ യാഹുവിനെ വാങ്ങിക്കാന്‍ നടന്നു, പിന്നെ ബിംഗ് കൊണ്ടു വന്നു.
എവിടെ ജയിക്കാന്‍!
ഗൂഗിള്‍ അജയ്യമായി അങ്ങനെ നിലകൊള്ളുന്നു.

പുതിയ അവതാരമായ ബിംഗും കണക്കന്നെ. സേര്‍ച്ചിനൊന്നും ഒരു ഗുമ്മില്ല.
അല്‍ഗ്ഗോരിതത്തിന്റെ ഹ്യൂറിസ്റ്റിക്സ് ശരിയല്ലെന്ന് തോന്നുന്നു (എന്റമ്മേ! എന്റെ ധൈര്യം) ! വരുന്ന റിസള്‍ട്ടിനൊന്നും ഒരു റെലെവന്‍സ് ഇല്ല.
പ്രത്യേകിച്ച് അറിയാന്‍ വയ്യാത്ത വേര്‍ഡുകളോ റ്റോപ്പിക്കുകളോ തപ്പുമ്പോള്‍.
ബിംഗും എട്ടു നിലയില്‍ പൊട്ടും എന്നതിന് എനിക്ക് സംശയമൊന്നുമില്ല.

വെറുതേ എന്തിനാണ് ഈ മൈക്രോസോഫ്റ്റ് ഗൂഗിളിനെ സേര്‍ച്ചില്‍ പൊട്ടിക്കാന്‍ നടക്കുന്നത്?
ശക്തനായ എതിരാളിയുടെ ശക്തി ഉപയോഗിച്ച് കിട്ടാവുന്ന ഗുണം നേടിയെടുക്കുകയല്ലേ വേണ്ടത്?
ഏതായാലും ഇന്റര്‍നെറ്റിന് രണ്ട് അതിഭയങ്കര സേര്‍ച്ച് സൈറ്റുകളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
യാഹു വന്നപ്പോള്‍ അല്‍റ്റാവിസ്റ്റ പൊട്ടി, ഗൂഗില്‍ വന്നപ്പോള്‍ യാഹു പൊട്ടി, ബിംഗ് വരുമ്പോള്‍?
ബിംഗ് പൊട്ടും.

ഇനി പറയാന്‍ പോകുന്നത് ഇന്നു രാവിലെ ബാത്ത്‌റൂമില്‍ കുത്തിയിരുന്ന് മൊബൈലില്‍ പത്രം വായിച്ചു കൊണ്ടിരുന്നപ്പോള്‍ (ഉം, ഞാന്‍ ലേറ്റസ്റ്റ് റ്റെക്നോളജിയാ)
ബിംഗിനെ കുറിച്ചു വന്ന ‘ബിംഗ് ഏറ്റില്ല’ റ്റൈപ്പ് വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ ഐഡിയ ആണ്.

സേര്‍ച്ച് എഞ്ചിന്‍ സേര്‍ച്ച് എഞ്ചിന്‍ എന്നു പറഞ്ഞ് ഉള്ള പൈസ വേസ്റ്റാക്കാതെ മൈക്രോസോഫ്റ്റിന് എങ്ങനെ ഗൂഗിളിനെ തോല്‍‌പിക്കാം..
അല്ലെങ്കില്‍ അറ്റ്‌ലീസ്റ്റ് വേറൊരു ഇന്റര്‍നെറ്റ് ഭീമന്‍ ആകാം?

സിം‌പിള്‍.

വിക്കിപീഡിയ കണ്ടിട്ടില്ലേ? ഗൂഗിളിലെ ഒരു മാതിരി പെട്ട സര്‍ച്ചിനൊക്കെ വിക്കിപീഡിയ ലിങ്കാണ് ആദ്യ മൂന്നില്‍.
ആ ലൈന്‍ പിടിച്ച് പോയാല്‍ മതി. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന ഒരു സാധനമുണ്ട്. വിക്കിപീഡിയയുടെ അപ്പന്‍. ക്വോട്ട് ചെയ്താല്‍ നല്ല വിലയുള്ളത്.
പക്ഷേ നഷ്ടത്തില്‍ പോകുന്ന കമ്പനി. പണ്ടത്തെ പേപ്പര്‍ ഗൂഗിള്‍. എന്‍‌കാര്‍ട്ട എന്ന സ്വന്തം എന്‍‌സൈക്ലോപീഡിയ ഉപയോഗിക്കുന്നതിന് പകരം, നല്ല വില കൊടുത്താണെങ്കിലും മൈകൊരോസോഫ്റ്റ് ബ്രിട്ടാനിക്ക ബ്രാന്റും അതിന്റെ കണ്ടന്റും വാങ്ങിക്കുകയാണ് വേണ്ടത്.
എന്നിട്ട് അത് ഓണ്‍ലൈനില്‍ ഫ്രീ ആയിട്ട് വയ്കുക. അതെ ഫ്രീ!!!
എന്നിട്ട് അനുബന്ധമായി ഒരു സേര്‍ച്ച്.
ബ്രിട്ടാനിക്കയില്‍ പോയി തിരയേണ്ടവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് ഉപയോഗിക്കാം. അല്ലാത്തവര്‍ ഗൂഗിളില്‍ തിരയട്ടെ.

ഗൂഗിള്‍ പോക്രിത്തരം കാട്ടിയില്ലെങ്കില്‍ ഒരു മാതിരിപെട്ട എല്ലാ സേര്‍ച്ചിനും ബ്രിട്ടാനിക്കയുടെ ഒരു ലിങ്ക് ഗൂഗിളില്‍ മുകളില്‍ കാണും.
ബ്രിട്ടാനിക്ക എന്നത് മൈക്രോസോഫ്റ്റിന്റേതാണ് എന്നറിയിച്ചാല്‍ നല്ല മാര്‍ക്കെറ്റിംഗും ആയി. ഗൂഗിളിന്റെ ‘ചിലവില്‍’.
ഇനി ഗൂഗിള്‍ മനപ്പൂര്‍‌വ്വം ബ്രിട്ടാനിക്ക ലിങ്ക് കാട്ടാതിരുന്നാല്‍, ആള്‍ക്കാര്‍ ഗൂഗിളിനെ തള്ളി പറയും.
അന്നും ഇന്നും എന്നും ഉപഭോക്താവിന് സ്വന്തം കാര്യമേയുള്ളൂ.
ഒരു റ്റോപിക് തിരയുമ്പോള്‍ ബ്രിട്ടാനിക്ക ലിങ്ക് കാട്ടാത്ത സേര്‍ച്ച് എന്ത് സേര്‍ച്ച്?

നേരെ പോയി ബ്രിട്ടാനിക്കയിലെ മൈക്രോസോഫ്റ്റ് സേര്‍ച്ച് ഉപയോഗിക്കും.

ബ്രിട്ടാനിക്കയെ അപ്‌റ്റുഡേറ്റ് ആയി മൈക്രോസോഫ്റ്റ് സൂക്ഷിച്ചാല്‍ ബ്രിട്ടാനിക്കയുടെ കണ്ടന്റ് കാട്ടിക്കൊടുക്കുന്ന ഒരു ഇന്റര്‍ഫേസ് മാത്രമായി ഗൂഗില്‍ അധപ്പതിക്കും!
സേര്‍ജി ബിന്‍ കരയും, ലാറി പേജ് നെഞ്ചത്തടിക്കും, എറിക് ഷ്മിറ്റ് രാജി വക്കും..ദേ ആലോചിക്കുമ്പോള്‍ തന്നെ എന്റെ രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നു.

തീര്‍ച്ചയായും കൊടുക്കേണ്ട വില, വര്‍ഷങ്ങളായി വിജ്ഞാനത്തിന്റെ അവസാന വാക്കായി കരുതപ്പെടുന്ന ബ്രിട്ടാനിക്ക ഫ്രീ ആക്കുക എന്നതാണ്. ആയിരങ്ങള്‍ കൊടുത്ത് അത് വാങ്ങി വെച്ചവര്‍ ഗോപി. അല്ല, സോഷ്യല്‍ സ്റ്റാറ്റസ് ആയി അല്ലാതെ ഈ ബ്രിട്ടാനിക്ക വോള്യംസ് എത്ര പേര് വാങ്ങിച്ചിട്ടുണ്ട്?

മൈക്രോസോഫ്റ്റ് ഇങ്ങനെ ചെയ്യാത്തതെന്താണ് എന്ന് അമേരിക്കയിലുള്ള ഏതെങ്കിലും മലയാളി ബ്ലോഗര്‍ ബില്‍ ഗേറ്റ്സിനോടോ സ്റ്റീവ് ബാള്‍മറിനോടോ ഒന്നു ചോദിച്ച് എന്നോട് ഒന്ന് പറയണേ. ബ്രിട്ടാനിക്ക വില്‍ക്കാന്‍ വയ്കാത്തത് കൊണ്ടാണ് എന്നു മാത്രം പറയരുത് (പണ്ട് മൈക്രോസോഫ്റ്റ് ടി കായെ ഒന്നു വാങ്ങിക്കാന്‍ ശ്രമിച്ചതായും കിട്ടാത്ത ചൊരുക്കില്‍ എന്‍‌കാര്‍ട്ട തുടങ്ങി വിന്‍‌ഡോസ് വാങ്ങുമ്പോള്‍ ഫ്രീ ആയി കൊടുക്കാന്‍ തുടങ്ങിയതാണെന്നും അനുസ്മരിക്കുന്നു. എങ്കിലും അതു കഴിഞ്ഞു കാലം കുറേ ആയല്ലോ.)

ഓ:ടോ : ഓകെ ഓകെ..തലയില്‍ വെയില് കൊള്ളിക്കില്ല.

Advertisements

32 പ്രതികരണങ്ങള്‍ to “മൈക്രോസോഫ്റ്റിന് ഒരുപദേശം”

 1. കണാരന്‍‍‍ Says:

  എന്തൊക്കൊയാ അരവിന്ദന്‍‍ പറയുന്നേ. ഒന്നും മനസ്സിലാവുന്നില്ലട്ടോ.


 2. കണാരേട്ടന്‍, പേടിക്കണ്ട.
  അല്പം കഴിഞ്ഞാല്‍ നേരെയാകും.

  ബൈ ദ ബൈ, മൈക്രോസോഫ്റ്റ് എന്‍‌കാര്‍ട്ട ഓണ്‍ലൈന്‍ അടച്ച് പൂട്ടുകയാണത്രേ. ഇപ്പോള്‍ കണ്ടത്. ഇക്കൊല്ലം ഒക്റ്റോബര്‍ വരെ മാത്രം ഇനി എന്‍‌കാര്‍ട്ട കാണാം.
  ആ സൈറ്റ് ഒന്നു പോയി നോക്കൂ. എത്ര ക്ലംസി ആണ് അറേന്‍‌ജ്മെന്റ്സ്…വെറുതെയല്ല അടച്ച് പൂട്ടുന്നത്.

 3. kumaran Says:

  നന്നായിട്ടുണ്ട്. ഇത്രേം വിവരമൊക്കെ ഉണ്ടല്ലേ..

 4. കണാരന്‍‍‍‍ Says:

  ഇതിനെ കുറിച്ച് മുമ്പ് സന്തോഷാണോ (ഓര്‍‍മ്മ കിട്ടുന്നില്ല, പഴയ എഞ്ചിനാണേ) ആരോ എഴുതിയത് ഓർക്കുന്നു. 2004 ന് ശേഷം അപ‍്ഡേറ്റില്ല, അടച്ചു പൂട്ടാന്‍‍‍ പോകുന്നൊക്കെ.
  ഇനി സൈറ്റും അടച്ചു പൂട്ടാന്‍‍ പോകുകയാണോ?

  (പഴയ ലിങ്ക് തപ്പിയിട്ട് കിട്ടുന്നുമില്ല.)


 5. പണ്ട് മലപ്പുറം നവോദയില്‍ രാപ്പടം നോക്കി നടന്ന പയ്യന്‍ വലുതായപ്പോള്‍ സ്വന്തമായി…, ജോലിയായി, വൈഫായി, അച്യുതനായി…
  ഇപ്പം അഹങ്കാരവുമായി.
  വെറേ ആരെയും കിട്ടിയില്ല, ഡയറക്റ്റ് മൈക്രോസോഫ്റ്റിനിട്ടാ!!!
  അണ്ണാ,
  ഇത് നടക്കുന്ന കാര്യമാണോ?
  അല്ല, ശരിക്കും ആണോ??
  ഒരു സംശയം
  🙂


 6. ടോയ്ലെറ്റീ പോകുമ്പോ വിവരോം കൂടുമല്ലേ 🙂

  ഇന്നലെ ഗേറ്റ്സിനെ കാണാൻ പോയിരുന്നു, പക്ഷേ അങ്ങേർക്ക് ജലദോഷം. ആ ഇനി പിന്നെയാകാം

 7. vahab Says:

  ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കാന്‍ മറ്റൊരു സെര്‍ച്ച്‌ എഞ്ചിന്‌ ഇനി പ്രയാസമായിരിക്കും. അത്രയും മുമ്പോട്ടുപോയിട്ടുണ്ട്‌ അവര്‍. ബിംഗിന്റെ ഹോംപേജില്‍ ചിത്രങ്ങള്‍ നിറച്ചത്‌ ശരിയായി തോന്നുന്നില്ല. ഗൂഗിളിന്റെതുപോലെ വളരെ സിംപിള്‍ ആകേണ്ടതുണ്ട്‌. എന്നാല്‍ വീഡിയോ സെര്‍ച്ചിലെ പ്രിവ്യൂ നല്ലൊരു ഓപ്‌ഷനാണ്‌.

 8. Anoop Says:

  ഗൊള്ളാം! 😉

 9. Aravind Says:

  മലയാളം ബ്ലോഗേര്‍സിന്റെ മൈക്രോസോഫ്റ്റ് ഘടകം ചെയര്‍മാന്‍ ആയിരുന്ന ശ്രീ സന്തോഷ്ജി ഒരു അപ്‌ഡേറ്റ് തന്നിട്ടുണ്ട്. ബിംഗ് ഹോം പേജിന്റെ വലത്തെ മൂലയില്‍ മുകളിലുള്ള രാജ്യം-പ്രിഫറന്‍സില്‍ പോയി അമേരിക്ക സെലെക്റ്റ് ചെയ്താല്‍ ബിംഗിന്റെ സേര്‍ച്ച് മെച്ചപ്പെടും എന്ന്.
  ടെസ്റ്റ് ചെയ്തു. മെച്ചപ്പെട്ടു.

  സത്യം പറഞ്ഞാല്‍ , നല്ല സേര്‍ച്ച് തന്നെ

  എന്നാലും കാര്യം ല്ല. ബിംഗില്‍ പോയി തപ്പിയിട്ട്, ഇനി വേറെ വല്ല നല്ല ലിങ്കും കിട്ടുമോ എന്നറിയാന്‍ ഗൂഗിളില്‍ പോയി ഒന്നൂടെ സേര്‍ച്ച് ചെയ്യാതിരിക്കാന്‍ ധൈര്യമുള്ളവര്‍ എത്ര പേര്‍ കാണും?

  If Google owns the search for information, then MS must own the information എന്നാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം.


 10. ബിംഗ്? ബ്ലും എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ ബിങ്ങും ബ്ലുമായി എന്ന് തോന്നുന്നു. പോസ്റ്റ്‌ വായിച്ചപോഴാ ആദ്യം ആയിട്ട് പോയി നോക്കിയെ..ങ്ങേഹെ!! എന്റെ പേര് വച്ച് തന്നെ സെര്‍ച്ച്‌ ചെയ്തു നോക്കി. ഇല്ല..എന്നെ ബിങ്ങിനു അറിയില്ല..ഗൂഗിള്‍ ആണേല്‍ എന്നെ നന്നായി അറിയുകയും ചെയ്യും…ഓരോരോ അഹങ്കാരങ്ങളെ!!


 11. എത്രയോ തവണ, എത്രയെത്ര ബാത്ത് റൂമില്‍ ഞാന്‍ പോയിരിക്കുന്നു… എന്തെല്ലാം ആവശ്യമില്ലാത്ത കാര്യങ്ങള്‍ തോന്നി. പക്ഷെ, ഇമ്മാതിരി…. ങും ങേ!

  അതിസൂക്ഷമ മാര്‍ദ്ദവന്മാര്‍ എന്ത് കളി കളിച്ചാലും നമ്മുടെ ഗൂഗിളമ്മച്ചിയോട് മുട്ടാന്‍ പറ്റുമെന്ന് എനിക്ക് പ്രതീക്ഷയില്ല. എനിക്ക് മാത്രമല്ല, കൊടകരയില്‍ ആര്‍ക്കും അങ്ങിനെയൊരു പ്രതീക്ഷയുള്ളതായി അറിയേമില്ല. 🙂


 12. അരവിന്ദേ… പേരൊരു ചേയ്ഞ്ചിന് വേണ്ടി മാറ്റിയെന്നേയുള്ളൂ. നാ.നോ.ഞാനാ 🙂


 13. ഞാന്‍ എന്നു വച്ചാല്‍ വിശാലം & കു. (കുടുംബം.. കട്: അരവിന്ദ്)


 14. ഇത്രയൊക്കെയായ നിലക്ക്, രണ്ട് പറഞ്ഞിട്ടുതന്നെ കാര്യം.

  ഞാന്‍ എന്തുകൊണ്ട് കൊടകരപുരാണം എഴുതുന്നില്ല?? എന്നറിയാ‍മോ??

  ഉള്ളവില കളയണ്ട എന്നു കരുതിയിട്ടാണോ?
  അല്ല 🙂

  കത്തിക്കല്‍ കഴിഞ്ഞിട്ടാണോ?
  അല്ല 🙂

  എഴുതിവരുമ്പോള്‍ ചവറാകുന്നതുകൊണ്ടാണോ?
  അല്ല 🙂

  ബ്ലോഗില്‍ എഴുതാനറിയുന്ന ആമ്പിള്ളേര്‍ ഉള്ളതുകൊണ്ടാണോ?
  അതുമല്ല 🙂

  ഒരേയൊരു കാരണം മാത്രം. ഒരൊറ്റ കാരണം.
  “അരവിന്ദ്, മൊത്തം ചില്ലറ എഴുതണില്ല!!!”


 15. മിടുക്കുണ്ടേല്‍ ഒന്ന് ട്രൈ ചെയ്. എന്നിട്ട് വേണം…

  സി.എ.ക്ക് പഠിക്കാന്‍ പോയത് – അതിമോഹം
  വെള്ളം തിരിക്ക് പോയത് – രക്തരക്ഷസ്
  മാത്തേട്ടനെ പേടിപ്പിച്ചത് – മാത്തേട്ടന്‍
  ശിവരാമന്‍ നായരുടെ വീട്ടില്‍ ഭാഗം വെച്ചത് – പാര്‍ട്ടീഷന്‍
  ആദ്യമായി ചോറ് വച്ചത് – രണ്ട് കിലോ അരിയും 20 പാത്രങ്ങളും
  ചാക്കപ്പേട്ടന്റെ വീടുതാമസം, കൂടല്‍മാണിക്യം വെടിക്കെട്ട്, കമ്പയറിങ്ങ് പിഴവുകള്‍, അങ്ങിനെയങ്ങിനെ….. ചിലതൊക്കെ ഇറക്കാന്‍!

  🙂


 16. അരവിന്ദേട്ടാ, നേരത്തെ കമന്‍റ്‌ എഴുതിയപ്പോള്‍ ചോദിക്കണമെന്ന് നിരീച്ചതാ,
  മൊത്തം ചില്ലറയുടെ വ്യാപാരി തന്നല്ലേ?
  ഡൂപ്ലിക്കേറ്റല്ലല്ലോ??
  എനിക്ക് ഇപ്പോഴും സംശയമാ..
  കാരണം ഞാന്‍ പറഞ്ഞിട്ട് ആരും സമ്മതിക്കുന്നില്ല
  😦

 17. Aravind Says:

  🙂 വിയെമ്മേ

  ഇത്ര കഥകള്‍ കൈയ്യിലുണ്ടായിട്ടും കഥക്കാതിരിക്കുന്നതിന് ഞാന്‍ ശപിക്കുന്നു.
  തേച്ച് കഴുകിയ വിയെമ്മിന്റെ പജീറോയുടെ മുകളില്‍ കാക്ക തൂറട്ടെ! അല്പം വിയെമ്മിന്റെ ഷര്‍ട്ടില്‍‌ക്കും തെറിക്കട്ടെ!

  ഞാനെന്തിനാ വിയെമ്മേ എഴുതണത്?
  ദേ മോളില്‍ കണ്ട? ഒരു ഗഡി, ഇത്ര വിവരമൊക്കെ ഉണ്ടായിരുന്നല്ലേ, അറിഞ്ഞില്ല എന്ന്.
  ഒരു മാതിരി കളക്ടറുടെ റോളില്‍ സലിം കുമാറിനെ കണ്ട മാതിരി! 😉

  അങ്ങനെ ഞാന്‍ ഒരു ബുദ്ധിജീവി ആകാന്‍ തീരുമാനിക്കുകയായിരുന്നു.

  വി യെം ഓരോന്നോരോന്നോരോന്നങ്ങടാ കാച്ചിയാല്‍ എനിക്ക് പറ്റിയ ഒരു ബൈക്ക് ആക്സിഡന്റ് ഞാന്‍ ഇ മയിലാട്ടം ചെയ്ത് തരാം. എപ്ലെങ്കിലും. പിന്നെ കുഴപ്പില്ലാച്ചാല്‍ പോസ്റ്റാം. ഓ കെ.

  വിയെം പ്ലീസ്പോസ്റ്റ് പ്ലീസ്പോസ്റ്റ് പീസ്പ്ലോസ്റ്റ്.

  നാറാണത്ത് നോര്‍മല്‍ എന്ന പേര് വെച്ചത്, യൂഷ്വല്‍ സര്‍‌നേം ആണെങ്കില്‍ വിയെം ആണെന്ന് എല്ലാര്‍ക്കും മനസ്സിലാവും എന്ന് കരുത്യാ? 🙂

 18. Aravind Says:

  മിസ്റ്റര്‍ കായം‌കുളം (പേരങ്ങനെ ആയത് കൊണ്ട് വിളിച്ചതാ..അല്ലാതെ ബോഡി കണ്ടല്ല)
  ഇത് അതേ അരവിന്ദാണ്. എനിക്കിത്ര നോളജ് ഉണ്ടെന്ന് കരുതിയില്ല അല്ലേ? ഞെട്ടിക്കാണും..അറിയാം.
  വാട്ട് റ്റു ഡു..എന്റെ ഒരു കാര്യം! ഹഹഹഹഹ.
  ഇനി മേലാല്‍ കുളത്തില്‍ കായം കലക്കുന്ന റ്റൈപ്പ് ക്വസ്റ്റന്‍ ചോദിക്കരുത്.

  🙂 ഞാന്‍ തന്നെയാ അരുണേ.
  ഡൂപ്ലിക്കേറ്റല്ല…പണ്ട് സഹദേവന്‍ ആശാരീടെ പറമ്പില്‍ ഇരുമ്പാമ്പുളി പെറുക്കാന്‍ പോയപ്പോള്‍ ചന്തിയില്‍ കുപ്പിച്ചില്ല് കൊണ്ട പാട് ഉണ്ട്..ദേ ഇപ്പോ പോയി നോക്കി.


 19. രാവിലെ കൂടെ ബില്‍ഗേറ്റ്സ്സ് വിളിച്ചതേ ഉള്ളു.അയാള്‍ക്ക് ഉല്‍പ്രേഷയാണത്രേ ഉല്‍പ്രേക്ഷാ!!
  “മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍ അത് താനല്ലിയോ ഇതെന്ന് വര്‍ണ്യത്തില്‍ ആശങ്ക പോലും…”
  മൊത്തം ചില്ലറയാണോ,അല്ലറ ചില്ലറയെന്ന് ഒരു ചോദ്യം!!
  അതാ, ഉറപ്പിക്കാന്‍ ചോദിച്ചത്…
  പിന്നെ നോളജ്, അത് ഞാന്‍ ഞെട്ടി.
  പേടിച്ച് പോയി..(ഭയങ്കരമായിട്ട്)
  🙂

 20. ഇബ്രു Says:

  ഒരു ആവശ്യം വരുമ്പോൾ ഒരൊറ്റ സെർച്ച് എഞ്ചിനും ഫലമില്ല. ഒരാഴ്ചയായി ‘marginal equivalence view+optimal city size’ എന്ന് നല്ല വെടിപ്പായി സെർച്ച് ചെയ്യുന്നു. ഗൂഗിളിനെ കുറ്റം പറയുന്നില്ല. കിട്ടുന്ന ലിങ്ക് എല്ലാം കാശ് കൊടുത്ത് ഡൌൺലോഡ് ചെയ്യേണ്ടത്. അല്ലാത്തവ തീരെ ഗുമ്മില്ലാത്തത്. ഗൂഗിൾ ബുക്സിൽ തെരഞ്ഞാൽ കിട്ടുന്ന കിടിലൻ സാധനങ്ങൾ എല്ലാം സ്നിപെറ്റ് വ്യൂ. കഷ്ടമെന്നല്ലാതെന്ത് പറയാൻ! മര്യാദക്ക് കോപ്പിയടിക്കാനും അനുവദിക്കാത്ത ലോകം!.
  ഓഫ്: കക്കൂസിൽ പോകുമ്പോൾ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. അതിനകത്ത് നിന്നുയരുന്ന സ്മെല്ലിനെ ഇല്ലാതാക്കുന്ന എന്തെങ്കിലും കെമിക്കൽ ആരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ? ഫ്രാഗ്രൻസ് ഒന്നും ഒന്നുമല്ലെന്ന് ചില പബ്ലിക് ടോയ്‌ലറ്റിൽ പോകുമ്പോൾ തോന്നാറുണ്ട്. ശരിക്കും ന്യൂട്രലൈസ് ചെയ്യുന്ന കെമിക്കലിനു നല്ല സാധ്യതയുണ്ട്. (യമ്മേരിക്കൻസ് രണ്ട് പ്രാവശ്യം ഫ്ലഷ് ചെയ്യും എന്ന് വായിച്ചിരുന്നു. അത് നല്ലൊരു ഐഡിയ ആണ്. ബട്ട്, വാട്ടർ ഒരുപാട് വേസ്റ്റ് ആവും.)
  അതു കൂടാതെ മറ്റൊന്ന് കൂടെ, സിറ്റിയിൽ ഇപ്പോൾ ഭീകരമായ സെയിലുകൾ (എല്ലാം പക്ഷേ പറ്റിപ്പാണ്), പക്ഷേ ഒരു വെബ്‌സൈറ്റ് പോലും ബെറ്റർ ഡീൽ ഏതാണെന്ന് കാണിക്കുന്ന തരത്തിൽ ഉള്ളതില്ല. ഉദാ:- ഒരു ഷൂ വാങ്ങാനുദ്ദേശിക്കുന്നുവെങ്കിൽ ലോക്കൽ ഏരിയയിൽ ഏറ്റവും നല്ല ഡീൽ എവിടെയെന്ന് കിട്ടുന്ന തരത്തിൽ ഒന്ന്.


  • ഇബ്രൂ, കുറുമാന്റെ കമ്പനിയില്‍ സെയിലിന് പോയതോര്‍മ്മയുണ്ടോ??

   അവിടെ ചെന്നപ്പോള്‍ മൊത്തം 44 – 48 സൈസിന്റെ ബിഗ് എന്‍ റ്റോള്‍ ഐറ്റംസ് .

   ഇബ്രു അന്ന് ആഫ്രിക്കക്കാരിടുന്ന തരം ജഡ്ഡി രണ്ട് ഡസന്‍ വാങ്ങിയിരുന്നല്ലോ? എന്തെയ്തു അദ്?


 21. അരവിന്ദ് പുലിയാണെന്നാര്‍ക്കാ അറിയാത്തെ?

  കുറച്ച് പുതിയ കൊച്ചുപിള്ളാര്‍ക്കൊഴികെ! 😉

  പിന്നെ പജീറോ പോയി സണ്ണി വന്നു.

  സാമ്പത്തികമാന്ദ്യം മൂലം കമ്പനി എല്ലാവരുടേം വണ്ടികള്‍ ചെറുതാക്കി. ഇപ്പോള്‍ ‘എല്ലാവര്‍ക്കും സണ്ണി‘ ആണ്.

  മുക്കാ ഡസനല്ലേ ഇപ്പം നിരനിരാന്ന് കെടക്കണേ,കമ്പനി ഏതാണ്ട് സണ്ണീടെ യൂസ്ഡ് ഷോറും പോലായി!

  ഞാന്‍ എന്റെ സണ്ണീനെ ‘ഹമ്മര്‍’ എന്നാ വിളിക്കുന്നേ. പിറകില്‍ മലയാളത്തില്‍, ‘സണ്ണി പോലെ തോന്നും പക്ഷെ ഈ വണ്ടി ഹമ്മറാണ്!’ എന്ന് എഴുതി വക്കാനും പ്ലാനുണ്ട്! 😉

  വിശാല്‍ ഭട്ടതിരിപ്പാട്

 22. Aravind Says:

  ഇബ്രു ഗൂഗിളിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്‍ഫൊര്‍മേഷന്‍ ഫ്രീ ആയി അവൈലബിള്‍ ആകാത്തത് അവരുടെ കുറ്റം അല്ലല്ലോ. അത് കാട്ടിത്തരുന്നു എന്നല്ലേയുള്ളൂ. പിന്നെ പെയിഡ് കം‌പനീസിനെ മുകളില്‍ തന്നെ കാണിക്കുകയും വേണം, അതല്ലേ ബിസിനസ്സ്.
  ഇദെന്ത് സാധനമാണ്? പഠനത്തിനാണെങ്കില്‍ സഹായിക്കാം. യൂണിവേഴ്സിറ്റി വഴി തകര്‍പ്പന്‍ ഡാറ്റാ‌ബേസില്‍ (ജേര്‍ണലോ, പബ്ലീക്കേഷന്‍സോ) ആക്സസ്സ് ഉണ്ട്.

  ബാത്ത്‌റൂമിലെ പ്രശ്നത്തിന് ക്ലോസെറ്റില്‍ ഒരു എ സി പിടിപ്പിക്കാം 🙂

  ഡീല്‍ കം‌പാരിസണ്‍ വെബ്‌സൈറ്റ് ഒക്കെ പഴയ ഐഡിയയാണ്. ഞാന്‍ ഒന്നുണ്ടാക്കാന്‍ കുറേ നടന്നതാ.
  ഒത്തിരിയുണ്ട്. പക്ഷേ ലോക്കലൈസ്‌ഡ് ആയി ദുബായിയില്‍ ഉണ്ടോ എന്നറിയില്ല. ഫൈനാന്‍‌ഷ്യലി ജയിക്കാന്‍ സാധ്യത കുറവുമാണ്. ലോംഗ് റ്റേം. I think.
  ഒരു കാരണം റീട്ടെയിലേര്‍സിനു കം‌പാരിസണ്‍ ഇഷ്ടമല്ല. അതു കൊണ്ട് അവര്‍ക്ക് വലിയ താല്പര്യം കാണില്ല. വില കുറച്ചുള്ള സ്ഥലം കണ്ടു പിടിക്കുന്നത് അവര്‍ക്ക് ക്ഷീണമല്ലേ.
  പിന്നെ ഷോപ്പേര്‍സ് തന്നെ ഇന്‍ഫൊര്‍മേഷന്‍ ഷെയര്‍ ചെയ്താലേ നടക്കൂ. ശ്രമിച്ചു നോക്കൂ.

  ഇതാ ഒരു സാം‌പിള്‍ : ബ്രിറ്റീഷ് അപ്രന്റിസ് ടി വി സീരീസ് വിജയിയുടെ
  http://www.chiconomise.com/


 23. അരവിന്ദേ എന്നോട് ഷമി. ബാത്ത് റൂമിലിരുന്ന് ചിന്തിച്ചൂന്ന് പറഞ്ഞതാ ആകെ പ്രശ്നാക്കിയത്. ഇബ്രു പറയണത് കേട്ടോ?

 24. Aravind Says:

  ഹഹ വിയെം..
  ആകസ്മികമായി റോഡില്‍ വെച്ച് കണ്ടു മുട്ടി സം‌സാരിച്ച് സംസാരിച്ച്, ഒരു ബിയറടിക്കാന്‍ (ഞാന്‍ ഹോട്ട് നിര്‍ത്തി- അതായത് ചായ/കാപ്പി) കയറിയത് പോലെ.

  ‘കക്കൂസിൽ പോകുമ്പോൾ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. അതിനകത്ത് നിന്നുയരുന്ന സ്മെല്ലിനെ ഇല്ലാതാക്കുന്ന എന്തെങ്കിലും കെമിക്കൽ ആരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ?’

  എന്താ ഇബ്രൂ ഇത്? ഒന്ന് വൃത്തിക്ക് പോയി എന്നൊരു സംതൃപ്തി വരാന്‍ ഇദൊക്കെ വേണ്ടേ? ആ ശബ്ദോം ആ മണോം ആ താളോം ഏ?
  😉

  കമന്റ് പിരിച്ചു വിട്ടിരിക്കുന്നു (ഇല്ലേല്‍ കുളമാകും)

 25. ഇബ്രു Says:

  നിങ്ങൾ രണ്ട് പേരുടേയും ഇടയിലേക്കാണ് തല തിരുകിയതെന്ന് ഓർത്തില്ല 🙂

 26. Jayarajan Says:

  പോസ്റ്റും കമന്റും മാറിപ്പോയോ? മൈക്രോസോഫ്റ്റിന് ഉപദേശം കൊടുത്തെഴുതിയ പോസ്റ്റിലാണോ ഈ കമന്റൊക്കെയും? 🙂
  ഇബ്രൂ ഇവിടെ ബെറ്റർ ഡീൽ കാണിക്കാൻ സൈറ്റ് ഒക്കെ ഉണ്ട്: deals2buy, പിന്നെ വിമാനടിക്കറ്റിന് kayak അങ്ങനെ. പിന്നെ എല്ലാം ഓൺലൈൻ ആയതിനാൽ ലോക്കൽ ഏരിയ തന്നെ വേണമെന്നുമില്ല!


 27. ഒന്ന് വൃത്തിക്ക് പോയി എന്നൊരു സംതൃപ്തി വരാന്‍ ഇദൊക്കെ വേണ്ടേ? ആ ശബ്ദോം ആ മണോം ആ താളോം ഏ?…. ഇങ്ങനെ മുഴുകി ഇരിക്കുമ്പോള്‍ ഇത്തരം ചിന്തകള്‍ വന്നില്ലെങ്കില്‍ അവനെ ചന്തിക്കടിച്ച് ഓടിക്കേണ്ടേ. ഈ പോസ്റ്റ് വായിച്ച ശേഷം ബ്രിട്ടാനിക്ക വിലകൂട്ടി എന്നാ കേള്‍ക്കുന്നത്… ഇനി ബ്രിട്ടാനിയക്കും വിലകൂടുമൊ ആവൊ…
  -സുല്‍

 28. ആരാധകര്‍ Says:

  ഈ കമെന്റ്സ്‌ എല്ലാം വായിച്ചപ്പോള്‍ ചെറിയ ഒരു പ്രതീക്ഷ. അരവിന്ദനും വിശാലനും അധികം താമസിക്കാതെ തന്നെ പോസ്റ്റുകള്‍ ഇടുമെന്ന്. അരവിന്ദാ…. ഫലം നിരാശയാകുമോ??
  സത്യം പറഞ്ഞാല്‍ കുറെ പേര്‍‍ ഭയങ്കര തമാശ എന്ന് വിചാരിച്ചു ‘പടച്ചുവിടുന്നത്‌’ വായിച്ചു കരഞ്ഞു പോകുന്ന അവസ്ഥയാണ് ഇപ്പഴുള്ളത്..!!! എന്തായാലും മൊത്തം ചില്ലറയില്‍ ഒരു വെടിക്കെട്ട് പ്രതീഷിച്ച്.. അരവിന്ദന്റെ ബ്ലോഗേഴ്സ് അല്ലാത്ത ആരാധകര്‍ …..


 29. അരവിന്ദേ, ഇതൊക്കെ ഇപ്പോഴാ കാണുന്നതു്.

  പഴേ ചെയർമാൻ എന്ന നിലയിലല്ലാതെ പറയട്ടേ… രണ്ടിലും തിരയാൻ ദാ ഈ സൈറ്റ് ഉപയോഗിക്കൂ. 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: