അപചയം

ഓഗസ്റ്റ് 14, 2009

sgമലയാളം സിനിമക്ക് സംഭവിച്ച അപചയം എന്താണെന്നല്ലേ?
എനിക്ക് തോന്നുന്നത് ഇതാണെന്നാണ്.

കഴിഞ്ഞ ആഴ്ച മലയാളത്തിലെ ശരീരിക സൊഉന്ദര്യത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായ സുരേശ് ഗോവി അഭിനയിച്ച റ്റൈം എന്ന പടം കണ്ടു പോയി.
ഇത്രയും അസഹ്യമായ ഒരു പടം എങ്ങനെ കണ്ടു തീര്‍ത്തു എന്ന് എനിക്കു തന്നെ അറിയില്ല.
സുരേഷ് ഗോവിയുടെ ഓരോ ഭാവാഭിനയ മുഹൂര്‍ത്തങ്ങളും ഡയലോഗുകളും നല്ല തൊഴി അര്‍‌ഹ്ഹിക്കുന്ന റ്റൈപ്പ് ആയിരുന്നു.
ഡയലോഗൊക്കെ കാച്ചുന്നത് കേട്ടാല്‍ തലയില്‍ ഒരു കിരീടവും, കവച കുഢലങ്ങളും, കൈയ്യില്‍ കാര്‍‌ബോര്‍ഡിന്റെ ഉടവാളും ഉണ്ടോയെന്ന് തോന്നും..അത്രക്ക് കേമം.
ഗോവിയണ്ണന്‍ ഈ പോക്ക് പോവാണെങ്കില്‍ പുരാണ ബാലേ ട്രൂപ്പ്‌കാര്‍ക്ക് ഒരു വാഗ്ദാനമാണ്.

അതില്‍ ഒരു സീനുണ്ട്.
സുരേശ് ഗോവിയണ്ണന്‍ ആപ്പീസറായി ഇരിക്കുന്ന സ്ഥലത്തേക്ക് ചോറ്റുംപാത്രോം പിടിച്ചോണ്ട് കയറി വരുന്നു.
അപ്പോള്‍ ഒരു കീഴുദ്യോഗസ്ഥ, സാറേ ഇന്ന് ഞാന്‍ നേരത്തെ വന്നു, ഇന്നലെ താമസിച്ച് വന്നപ്പോള്‍ സാറ് ചീത്ത പറഞ്ഞു, ഇന്നു സമയത്തിനു വന്നപ്പോള്‍ ഒന്നഭിനന്ദിക്കേണ്ടെ എന്ന് ചോദിക്കുന്നു.
അപ്പോള്‍ സുരേശ് ഗോവി തിരിഞ്ഞു നിന്ന് ഇന്നലെ താമസിച്ച് വന്നപ്പോള്‍ നീ ബസ്സിനെ പഴി പറഞ്ഞു, അപ്പോള്‍ ഇന്ന് സമയത്തിന് വന്നതിന്റെ ക്രെഡിറ്റും ബസ്സിനാണ് എന്നു പറയുന്നു.

നല്ല ഒരു ഡയലോഗ് ആണ്, കൊയപ്പമില്ല.

ആദ്യം, ഈ സീന്‍ പണ്ട് നല്ല മലയാള പടമെടുത്ത വല്ലവരും എടുക്കുകയാണെങ്കില്‍ എങ്ങനെ ഇരിക്കുമെന്ന് നോക്കാം.

ഒന്നാമതേ ഈ ഡയലോഗ് ഓഫീസിലെ മാനേജര്‍ വേഷം അഭിനയിക്കുന്ന ഏതെങ്കിലും സഹനടന്‍‌മാര്‍ക്ക് ഉള്ളതാണ്. നായകന്റെ എന്‍‌ട്രിയുമായി ഒരു ബന്ധവുമില്ലായിരിക്കും.

ഉദ്യോഗസ്ഥ വന്ന് ഒപ്പിടുമ്പോള്‍ മാനേജറോട് ഈ ഡയലോഗ് ഉറക്കെ: “സാറേ ദേ ഇന്നു ഞാന്‍ നേരത്തെ വന്നു കേട്ടോ..ഇന്നലെ താമസിച്ച് വന്നതിന് ചീത്ത പറഞ്ഞ സ്ഥിതിക്ക് ഇന്ന് ഒന്നു അഭിനന്ദിച്ചേക്ക് സാറേ.”
മാനേജര്‍ തല ഉയര്‍ത്തി: “ഓഹോ..ഇന്നലെ താമസിച്ച് വന്നപ്പോള്‍ കുറ്റം ബസ്സിനല്ലാരുന്നോ, ഇന്നത്തെ ക്രെഡിറ്റും സമയത്തിന് വന്ന ബസ്സിന് തന്നെ അങ്ങിരിക്കട്ടെ കേട്ടോ.”
ഇതു കേട്ട് ഓഫീസില്‍ ഇരിക്കുന്നവര്‍ എല്ലാവരും തല ഉയര്‍ത്തി ചിരിക്കുന്നു.
ഉദ്യോഗസ്ഥയും ചിരിച്ചു കൊണ്ട് സീറ്റിലേക്ക്.
കഴിഞ്ഞു. മ്യൂസിക് ഒന്നും ഇല്ല.

ഇനി റ്റൈം പോലെ ഉള്ള ഒരു അതി ഭീകര പടത്തില്‍ എങ്ങനെയെന്ന് നോക്കാം.

ആദ്യം സുരേഷ് ഗോപി ഇങ്ങനെ കയറി വരുകയാണ്. കാലുകള്‍ മാത്രം കാണാം.
പിന്നെ ക്ലോക്കിന്റെ ഒരു ക്ലോസപ്പ്. ബാക്ക് ഗ്രൊഉണ്ടില്‍ കുഷ്ക്..കുഷ്ക് എന്ന മ്യൂസിക്.
ക്യാമറ ഇങ്ങനെ മുന്നോട്ടും പിന്നോട്ടും, തുടലില്‍ കിടന്നു ചാടുന്ന പട്ടിയുടെ നോട്ടം പോലെ ക്ലോക്കിന്റെ ക്ലോസപ്പ്, ലോംഗ് ഷോട്ട്..രണ്ടു മൂന്ന് തവണ.

ആകെ ടെന്‍‌ഷന്‍ അടിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥ…
സുരേഷ് ഗോപിയെ കാണുമ്പോള്‍ ഇറങ്ങി വന്ന് ഡയലോഗ് പറയാന്‍ നടവഴിയുടെ സൈഡില്‍ നില്പുറപ്പിക്കുന്നു. ആഹഹ.

ഉദ്യേഗസ്ഥയുടെ മുഖത്തിന്റെ ക്ലോസപ്പ്: സാര്‍…
സുരേഷ് ഗോപിയുടെ തലയുടെ പിന്‍‌വശം.
സുരേഷ് ഗോപി നില്‍ക്കുന്നു. നാടകീയ മായി തിരിയുന്നു..വൂഷ് വൂഷ്ക്…..എന്ന ശബ്ദം..ഒരു തല തിരിക്കുമ്പോഴേ!
എന്താ? ഒരു മാതിരി ബാലേ സ്റ്റൈല്‍ പുരികമൊക്കയുയര്‍ത്തി സുരേഷ് ഗോപി.
ഉദ്യേഗസ്ഥ ഡയലോഗ് പറയുന്നു.
പറഞ്ഞു കഴിയുമ്പോള്‍ സുരേഷ് ഗോപിയുടെ മുഖം ക്ലോസപ്പ്. ഒരു അവിഞ്ഞ മന്ദഹാസത്തിന്റെ.
പിന്നെ കൈയ്യുടെ ക്ലോസപ്പ്…വിരലില്‍ ഞൊട്ട വിടുന്നു. ബാക്ക് ഗ്രൊഉണ്ടില്‍ ഭയങ്കര ആന്‍‌റ്റിസിപ്പേറ്ററി മ്യൂസിക്. ഓരോ ഞൊട്ടക്കും ഡിഷ്ക് ഡിഷ്ക്..ക്രിക്ക് എന്നൊക്കെയുള്ള ശബ്ദം.
മനസ്സിലായില്ലേ? വലിയ വാളും കുന്തവും ഒക്കെയെടുത്ത് യുദ്ധം ചെയുമ്പോള്‍ കേള്‍പ്പികുന്ന ശബ്ദം.
എന്നിട്ട് സുരേഷ് ഗോപിയുടെ ഡയലോഗ്: ഇന്നലെ താന്‍ താമസിച്ചു വന്നപ്പോള്‍ കുറ്റം സമയത്തിനു ഓടാത്ത ബസ്സിനായിരുന്നില്ലേ?

ഠെങ്ങ്..ഠെങ്ങ്….ഡിഷ്ക് ഡിഷ്ക്…ഉദ്യോഗസ്ഥയുടെ പരുങ്ങുന്ന മുഖത്തിന്റെ ക്ലോസപ്പ്..സുരേഷ് ഗോപിയുടെ മുഖത്തിന്റെ ചിരിക്കുന്ന ക്ലോസപ്പ്. ഡയലോഗിന്റെ പകുതി പറഞ്ഞപ്പോഴത്തെ ഇഫക്റ്റ് കാണിക്കുകയാണേ.

…അപ്പോള്‍ ഇന്ന് സമയത്തിന് വന്നപ്പോള്‍ ആ ക്രെഡിറ്റും സമയത്തിനോടിയ ബസ്സിനു തന്നെയല്ലേ വേണ്ടത്?
ബാക്ക് ഗ്രൊഉണ്ടില്‍ ഭയങ്കര വിക്റ്ററി മ്യൂസിക്. ക്ലോക്കിന്റെ വ്യൂ..പഴയ പട്ടി ചാടുന്ന സ്റ്റൈലില്‍. ഡിഷ്ക് ഡിഷ്ക് എന്ന മ്യൂസിക് ഉച്ചസ്ഥായിയില്‍.
ചമ്മി വിയര്‍ത്തു ഇപ്പൊള്‍ താഴെ വീഴും എന്ന നിലയില്‍ ഉദ്യോഗസ്ഥ!

വിജയ ശ്രീലാളിതനായി സുരേശ് ഗോവി തിരിയുന്നു..അത് പിന്നില്‍ നിന്ന്.
പിന്നെ നടക്കുന്ന ഷോട്ട് മുന്നില്‍ നിന്ന്. എന്നിട്ട് നടപ്പ് സ്ലോ മോഷന്‍.
പിന്നണിയില്‍ കൊട്ടും ബഹളവും പെരുമ്പറയും ആനയും അമ്പാരിയും ഒലക്കേടെ മൂടും!

എങ്ങനെ നേരെയാകും!

Picture courtesy : http://www.Indulekha.com

19 പ്രതികരണങ്ങള്‍ to “അപചയം”

  1. ടിന്റുമോന്‍ Says:

    സുരേഷ് ഗോപീടെ പടത്തില്‍ മാത്രേ ഞാന്‍ ഈ വാളിന്റെം കുന്തത്തിന്റെം ശബ്ദം കേട്ടിട്ടോള്ളൂ.. ആള്‍ തല തിരിച്ചാല്‍ ഉറുമി, കണ്ണടച്ചാല്‍ പരിച മുട്ട് ശബ്ദങ്ങള്‍ എന്തിനാണാവോ? എന്താണെങ്കിലും, ആള്‍ടെ പടം കണ്ട്‌ ഇറങ്ങിയാ യുദ്ധം കഴിഞ്ഞ പ്രതീതിയാ 🙂


  2. യൂട്യൂബിൽ സിനിമേടേ ആദ്യത്തെ ഒരു പാർട് മാത്രേ ഒള്ളൂ… അതോണ്ട് ഞാൻ രക്ഷപ്പെട്ടു… ഈ സീൻ കണ്ടിരുന്നു … അക്രമം…

    വേണെങ്കി സൌണ്ട് ഓഫ് ബൂട്ടിനും തല വെച്ചോ… ഞാൻ 20 മിനിട്ട് കഴിഞ്ഞപ്പോ നിർത്തി…. സോനാ നായരെ ഒരു 60 വയസുകാരിയായ കൈനോട്ടക്കാരിയുടെ വേഷം കെട്ടിച്ചത് കണ്ടാൽ സ്കൂളിൽ പിള്ളേർ പ്രച്ഛന്നവേഷത്തിനു കെട്ടുമ്പോലെ ഉണ്ട്. അതിലും ഇതേ മാതിരി കുറേ ഗിമ്മിക്കുണ്ട്…. ഗോപിയാശാന്റെ ബൂട്ടിന്റെ ശബ്ദത്തിനാണ് പ്രാധാന്യം… ഇതിൽ ക്ലോക്കിനും ടൈമിനും… കാര്യായ വ്യത്യാസം വേറെ ഉണ്ടാവാൻ വഴിയില്ല..

  3. Aravind Says:

    അയ്യര കാല്‍‌വിനേ ആ പടത്തിന്റെ പേര് സൊഉണ്ട് ഓഫ് ബൂട്ട് എന്നാരുന്നോ?
    ഞാന്‍ കണ്ടേക്കണ്. ബെസ്റ്റ് പടം!

    തൊമ്മി പറഞ്ഞ കഥ
    ചാണ്ടി പറഞ്ഞ കഥ
    കാലമാടന്‍ പറഞ്ഞ കഥ…
    ഇങ്ങനെ എടക്കെടക്ക് എഴുതി കാട്ടണതല്ലേ…

    പരിപ്പെളകി. ഒന്നും പോരാഞ്ഞ ആ കൃഷ്ണകുമാറിന് അരവിന്ദ് എന്ന പേരും ഇട്ട് എന്നെ നാറ്റിച്ച്. 😉

  4. Vince Says:

    ഹഹഹ…..ഈ പടം കണ്ടല്ലേ…..ടൈം ആണു മച്ചാ ടൈം!!! വിമലാ രാമന്റെ പാട്ടു സീന്‍ കാണാമല്ലോ എന്നു കരുതി ഞാന്‍ ആ പടം കാണാന്‍ ശ്രമിച്ചിരുന്നു. ഭീകരം ആയിരുന്നണ്ണാ ഹോ!!!

    സൌണ്ട് ഓഫ് ബൂട്ട് കാണാന്‍ ഞാനും പിതാജിയും ഒന്നിച്ചാണു ഇരുന്നത്. പുള്ളി രണ്ടെണ്ണം വീശിയിട്ടും ഉണ്ടായിരുന്നു. സുരേഷ് ഗോപി വണ്ടിയില്‍ പാഞ്ഞിറങ്ങുന്നു, സ്ലോ മോഷന്‍, പിന്നെ കാണിക്കുന്നത് ഷൂവിന്റെ ലേസ് കെട്ടുന്നതാണു. പിതാജിയുടെ ആദ്യ ഡയലോഗ് ഭാഗ്യം ഇപ്പോളെങ്കിലും ഷൂ കെട്ടാന്‍ ഓര്‍ത്തത്. രണ്ടു പ്രാവശ്യം കൂടി ഇതു കാണിച്ചപ്പോള്‍ പടത്തിന്റെ പേരെന്നതാടാ എന്നതായി ചോദ്യം. സൌണ്ട് ഓഫ് ബൂട്ട് എന്നു പറഞ്ഞപ്പോള്‍ ഭാഗ്യം സൌണ്ട് ഓഫ് അണ്ടര്‍വെയര്‍ എന്നോ മറ്റോ ഇടാത്തത്!!! ഒപ്പം റിമോട്ടു വച്ചു ഞാന്‍ ഏറു കൊള്ളെണ്ടിങ്കില്‍ മര്യാദക്കു പടം നിര്‍ത്തെടാ എന്നൊരു വാര്‍ണിങ്ങും.


  5. നിങ്ങള്‍ ഇപ്പോള്‍ ഇതൊക്കെ കാണാന്‍ നിക്കണതെന്തിനാ..?
    ഇപ്പോള്‍ പ്രേക്ഷകര്‍, കഴിയുന്നതും കാണാതെ പിടിച്ചു നിന്നാ ഇത്തരം പൊട്ടപ്പടങ്ങളെ പരാജയപ്പെടുത്തുന്നത്.


  6. ഞാന്‍ ഈ അടുത്തു കണ്ട ചിത്രം പാസഞ്ചര്‍ ആണ്. അതിലെ ബൊംബ് ബ്ലാസ്റ്റ് അനിമേഷന്‍ സീന്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സാമാന്യം തരക്കേടില്ലാത്ത ചിത്രം. പക്ഷെ അതിനെക്കുറിച്ചു ഒരു റിവ്യൂ വും കണ്ടില്ല.(എന്റെ കാഴ്ച്ചയില്‍ പെടാത്തതാവും)
    അരവിന്ദിനു ഞാന്‍ അതു റക്കമെന്റു ചെയ്യുന്നു. (കണ്ടിട്ടില്ലെങ്കില്‍!)


  7. ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ..
    അരവിന്ദേട്ടനു നല്ല സുഖമില്ലേ?
    ആര്‍ക്കാണ്ടോക്കെ പേയിളകിയപ്പം സംവിധാനം ചെയ്ത ഈ പടങ്ങള്‍ കാണാന്‍?
    റിവ്യു കിടിലം.ഇപ്പോള്‍ തോന്നുന്നു ഇതൊരു കോമഡി പടമാണെന്ന്..
    🙂


  8. അരവിന്ദ് ഭായ്.. റിവ്യൂ കലക്കി.. 🙂

    2 വര്‍ഷം മുന്‍പ് ‘കിച്ചാമണി MBA’ എന്നൊരു ഗോവിയണ്ണന്‍ പടം തീയേറ്ററില്‍ പോയി കാണാന്‍ ഭാഗ്യം സിദ്ധിച്ചിരുന്നു. ഫസ്റ്റ് ഹാഫ് പരമബോറ്.. (സെക്കന്‍ഡ് ഹാഫിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല; കാണാത്ത കാര്യങ്ങളെ പറ്റി നമ്മളെന്തിനാ വെറുതെ..)

    അന്നു ഇടവേള സമയത്തെ തിരക്കിനിടയില്‍ (പുറത്തേക്ക് ഓടുന്നവരുടെ തിരക്കേ)കൂടി പുറത്ത് ചാടി, ബൈക്കുമെടുത്ത് സ്ഥലം വിടുന്ന സമയത്ത് പോസ്റ്ററില്‍ ഒന്നു നോക്കി, സമദ് മങ്കട എന്ന പേര് നോട്ട് ചെയ്യുകയും ചെയ്തു… (ഇതു പടച്ചു വിട്ട മഹനുഭാവന്റെ പേരാ.. ഓര്‍മ്മയില്‍ വച്ചോ..)

    അന്നുമുതല്‍ ഇന്നു വരെ ഇറങ്ങിയ, ഗോവിയണ്ണന്‍ നായകനായ ഒരു പടവും കണ്ടിട്ടില്ല.. (ടൈ അതിനു മുന്‍പാണ് ഇറങ്ങിയതെന്ന് തോന്നുന്നു, പക്ഷേ എന്തോ ഭാഗ്യത്തിന് അതും കണ്ടില്ല. )

  9. Tomkid Says:

    ദ ക്രൂയല്‍ കോള്‍ഡ് ബ്ലഡഡ് കുന്നേല്‍ മാത്തച്ചന്‍, അപ്‌കമിങ്ങ് ടെറര്‍ കടയാടി ബേബി, ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍, ഏയ്‌ജിങ്ങ് ബട്ട് റൂത്ത് ലെസ്സ് കുന്നേല്‍ ഔതക്കുട്ടി….

    പീന്നെ എല്ലാരോടും കൂടി എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ

    ആനക്കാട്ടില്‍ ഈപ്പച്ചനെ പുറകീന്ന് കുത്തിയത് ഈ കൂട്ടത്തില്‍ ഏത് പുന്നാര മോനായാലും വെച്ച് പൊറുപ്പിക്കില്ല ചാക്കോച്ചി.

    കണക്കുകള്‍ കൂട്ടി തുടങ്ങുന്നതേ ഉള്ളൂ ചാക്കോച്ചി,
    വെള്ളം കോരും ചാക്കോച്ചീ,
    കല്‍ക്കരി തിന്നും ചാക്കോച്ചീ….
    കൂകി പായും ചാക്കോച്ചീ….

    🙂


  10. 🙂
    അതു കലക്കി മാഷേ…

  11. കുട്ടിച്ചാത്തന്‍ Says:

    ചാത്തനേറ്: റീലീസ് ചെയ്തതിന്റെ അന്ന് രണ്ടാമത്തെ ഷോ കാണാന്‍ എനിക്ക് (നിര്‍)ഭാഗ്യം സിദ്ധിച്ചിരുന്നു. ഇപ്പോഴാ സങ്കടം 1% കുറഞ്ഞു. നമ്മടെ കൂട്ടിനാളായല്ലോ. പണ്ടെങ്ങാണ്ട് രണ്ട് ഡയലോഗ് പറഞ്ഞപ്പോള്‍ ജനം കയ്യടിച്ചെന്ന് വച്ച്. എപ്പോഴും വേണോ ആവോ.. ഇമ്മാതിരി പടങ്ങളെടുക്കുന്നവനൊന്നും കേരളത്തിലല്ല താമസം എന്ന് തോന്നും.(ആണേല്‍ തല്ലാനും കൊല്ലാനുമൊന്നുമില്ല ചുരുങ്ങിയപക്ഷം നല്ല നാല് ഉപദേശം കൊടുക്കാരുന്നു) ഇവര്‍ക്കൊന്നും പടം പൊട്ടും എന്ന് പറഞ്ഞ് കൊടുക്കാന്‍ 4ആം ക്ലാസില്‍ പഠിക്കുന്ന കൊച്ച് പിള്ളേരാരുമില്ലേ ?

  12. Junaith Says:

    അരവി…
    മൊത്തം ചില്ലറ ഒന്നുഷാറാക്കണം..
    ദാവീദിന്റെ മലപ്പുറം വേര്‍ഷന്‍ ഒര്ത്തോര്ത്തിപ്പോഴും ചിരിക്കുന്നു മച്ചാ
    അരുണിന് നന്ദി,ഇതിന്റെ ലിങ്ക് നല്‍കിയതിനു..
    ഗോപി ചേട്ടായിക്ക് ഇപ്പോള്‍ പഴയ ആ അസ്കിതയില്ലയെന്നു തോന്നുന്നു…തോക്കിന്റെ..അതാരിക്കും ഒരു മ്ലാനത..


  13. അപ്പോള്‍ ഈ പടം കണ്ടവര്‍ ധാരാളം ഉണ്ട്.സമാധാനം ആയി. വിമല രാമന്റെ പാട്ട് സീന്‍ കണ്ടു തെറ്റിധരിച്ചു ഞാനും കേറിയാരുന്നു. ആ പേട്ടു സീന്‍ എന്നെ തകര്‍ക്കും എന്നോര്‍ത്തില്ല. പുള്ളി തിരിയുമ്പോള്‍ കവിള്‍ സ്ലോ മോഷനില്‍ കിടന്നു തുളുംബുന്നത് നല്ല രസമുണ്ട്. ങാ അപചയം എന്ന് പറഞ്ഞാല്‍ മതിയല്ലോ.

  14. Shara Says:

    എടേ അരവിന്ദാ.. വല്ലപ്പോഴും വല്ലോം എഴുതടേ..തന്റെ ‘മൊത്തം ചില്ലറ’ ഞാന്‍ മൊത്തമായി പ്രിന്റെടുത്തു.. കൂട്ടുകാര്‍ക്കിടയില്‍ ഇപ്പോ റൊട്ടേറ്റ് ചെയ്യുവാ.. ബുക്ക് എറക്കേണേല്‍ നീ ക്ഷമി..

  15. Tess Christiana Says:

    I like suresh gopi alot.

  16. Baji Says:

    മൊത്തം ചില്ലറയുടെ ഒരു താക്കൊല്ൽ തരുമോ ?


  17. jitne log utne mayene yahi to Ghazal hai, har ek ki samajh apne experience ke mutabik hogi, overall nice lines Click https://twitter.com/moooker1


Leave a reply to Tomkid മറുപടി റദ്ദാക്കുക